പൂര്‍വ്വഘട്ടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിനും ഡക്കാന്‍ പീഠഭൂമിക്കും സമാന്തരമായുള്ള പര്‍വ്വത ശ്രേണിയാണ് പൂര്‍വ്വഘട്ടം.
[തിരുത്തുക] ചരിത്രം
വളരെ പഴക്കമേറിയതും സങ്കീര്‍ണ്ണവുമായ ഭൂമിശാസ്ത്ര ചരിത്രമാണ് പൂര്വ്വഘട്ടത്തിനുള്ളത്. പുരാതനഭൂഖണ്ഡമായ റോഡിനിയ പൊട്ടിപിളരുകയും കൂടിച്ചേരുകയും പിന്നീട് ഗോണ്ട്വാന ഭൂഖണ്ഡം രൂപം കൊള്ളുകയും ഒക്കെ ചെയ്തതിന്റെ ഫലമാണ് ഇന്നു കാണുന്ന പൂര്‍വ്വഘട്ടം എന്നു പൊതുവേ കരുതുന്നു.
[തിരുത്തുക] പ്രത്യേകതകള്‍
ഇന്ത്യയിലെ മറ്റു പ്രധാന പര്‍വ്വതങ്ങളായ ഹിമാലയം, പശ്ചിമഘട്ടം എന്നിവയെ പോലെ തുടര്‍ച്ചയായതോ ഉയരമുള്ളതോ ആയ പര്‍വ്വത നിരയല്ല പശ്ചിമഘട്ടം. വടക്ക് ഒറീസ്സയിലെ മഹാനദി എന്ന സ്ഥലത്ത് ആരംഭിക്കുന്ന പൂര്‍വ്വഘട്ടം, ആന്ധ്രാ പ്രദേശിലൂടെ തമിഴ്നാട്ടിലെ വൈഗൈ വരെയെത്തുന്നു. തെക്കെയറ്റത്തെത്തുമ്പോള് പൂര്‍വ്വഘട്ടം ഒട്ടേറേ ചെറുമലകളുടേയും കുന്നുകളുടേയും കൂട്ടമായി മാറുന്നു. ഏറ്റവും തെക്കുള്ള പൂര്വ്വഘട്ടഭാഗം കാന്തമല കുന്നുകള്‍ ആണെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ അനുമാനം. ആന്ധ്രപ്രദേശില്‍ പാലാര്‍ നദിക്കു വടക്ക് പൂര്‍വ്വഘട്ടം സമാന്തരങ്ങളായ നിരകളായാണ് പ്രത്യക്ഷപ്പെടുന്നത്. ഗോദാവരി നദി, മഹാനദി, കൃഷ്ണാ നദി, കാവേരി നദി തുടങ്ങിയ ഒട്ടനവധി നദികള്‍ പൂര്‍വ്വഘട്ടത്തെ മുറിച്ചു കടന്നാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്. പൂര്‍വ്വഘട്ടത്തെ ഉപയോഗപ്പെടുത്തി ധാരാളം ജലസേചന പദ്ധതികള്‍ ഉണ്ടെങ്കിലും വൈദ്യുതി ഉത്പാദനം ഇപ്രദേശത്ത് നടക്കുന്നില്ല. ഗോദാവരി നദിയുടെ വടക്കുഭാഗത്താണ് പൂര്‍വ്വഘട്ടം പര്വ്വതസ്വഭാവം ശരിക്കും കാണിക്കുന്നത്. മാലിയ പംക്തികള്‍, മഡഗുല കോന്‍ഡ പംക്തികള്‍ മുതലായ പേരുകളിലാണ് ഈ ഭാഗം അറിയപ്പെടുന്നത്.അമര്‍ കോന്‍ഡ(1680 മീ.), ഗാലി കോന്‍ഡ(1643 മീ.),സിന്ക്രോം ഗുട്ട(1620 മീ.) എന്നിവയാണ് പൂര്‍വ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടികള്‍. ഇവയെല്ലാം മഡഗുല കോന്‍ഡ പംക്തികളിലാണ് സ്ഥിതി ചെയ്യുന്നത്. പൂര്‍വ്വഘട്ടവും പശ്ചിമഘട്ടവും സംഗമിക്കുന്ന സ്ഥലമാണ് നീലഗിരി കുന്നുകള്‍.
പൂര്‍വ്വഘട്ടത്തിനും ബംഗാള്‍ ഉള്‍ക്കടലിനും ഇടക്കുള്ള പ്രദേശത്തെ കൊറമാണ്ടല്‍ തീരം[കൂടുതല്‍ പഠനം ആവശ്യമുണ്ട്] എന്നറിയപ്പെടുന്നു.
ഇന്ത്യയിലെ മലനിരകള്‍ |
---|
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യപര്‍വ്വതം | സത്പുര | പൂര്‍വ്വാചല്‍ | പൂര്‍വ്വഘട്ടം |
കൊടുമുടികള്‍ |
കെ.2 | നംഗപര്‍വ്വതം | നന്ദാദേവി | കാഞ്ചന്‍ജംഗ | ആനമുടി | അഗസ്ത്യകൂടം |