പെരുവണ്ണാമുഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കോഴിക്കോട് നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ വടക്കുകിഴക്കായി ആണ് പെരുവണ്ണാമുഴി. ഒരു വിനോദസഞ്ചാരകേന്ദ്രം ആണിത്. പെരുവണ്ണാമുഴി അണക്കെട്ട് പ്രദേശം പ്രകൃതിരമണീയമായ കുന്നുകള്‍ക്ക് നടുവിലാണ്.
അണക്കെട്ടില്‍ സ്പീഡ് ബോട്ട്, തുഴച്ചില്‍ വള്ളം എന്നിവ ലഭ്യമാണ്. ബോട്ടുയാത്രയ്ക്കിടയില്‍ ഈ പ്രദേശത്തെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകത്തോട്ടം എന്ന പൂന്തോട്ടം കാണുവാന്‍ കഴിയും. മനുഷ്യവാസം ഇല്ലാത്ത ദ്വീപുകള്‍, ഒരു പക്ഷിസംരക്ഷണകേന്ദ്രം, ഒരു മുതലവളര്‍ത്തല്‍ കേന്ദ്രം എന്നിവയും ഇവിടെ ഉണ്ട്.
കോഴിക്കോട്ടുനിന്നും പെരുവണ്ണാമുഴിയ്ക്ക് ബസ്സുകള്‍ ലഭ്യമാണ്. പേരാമ്പ്രയില്‍ നിന്നും പെരുവണ്ണാമുഴി അണക്കെട്ടിലേക്കും ബസ്സുകള്‍ ലഭ്യമാണ്.
[തിരുത്തുക] അവലംബം
കോഴിക്കോട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
എസ്.എം. തെരുവ്• കല്ലായി• കാപ്പാട്• ബേപ്പൂര്‍• തുഷാരഗിരി• കീര്‍ത്താട്സ്• മാനാഞ്ചിറ മൈതാനം• തളിയമ്പലം• കടലുണ്ടി• കോഴിക്കോട് ബീച്ച്• കുഞ്ഞാലിമരക്കാരുടെ വീട്• ഒതേനന്റെ വീട്• കുറ്റിച്ചിറ മോസ്ക്• വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം• സി.എസ്.ഐ. പള്ളി• കക്കയം• തിക്കൊടി• പെരുവണ്ണാമുഴി• വെള്ളരി മല |