ബേപ്പൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Template:Tnavbar-headerകേരളം<noinclude> • India | |
|
|
District(s) | കോഴിക്കോട് |
Coordinates | വിക്കിമാപ്പിയ -- 11.18° N 75.82° E |
Time zone | IST (UTC+5:30) |
Area • Elevation |
• 1 m (3 ft) |
Population | 66,883 (2001) |
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ കടലോര ഗ്രാമമാണ് ബേപ്പൂര്‍. പണ്ട് വയ്പ്പുര, വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂര്‍ അറിയപ്പെട്ടിരുന്നു. മലബാര്‍ ആക്രമിച്ച് കീഴടക്കിയ ടിപ്പുസുല്‍ത്താന്‍ ബേപ്പൂരിന്റെ പേര് “സുല്‍ത്താന്‍ പട്ടണം” എന്നു മാറ്റി. ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടല്‍ത്തീരവും ഇവിടെയുണ്ട്. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍ തുറമുഖം. മദ്ധ്യപൂര്‍വ്വ ദേശങ്ങളുമായി ബേപ്പൂര്‍ തുറമുഖത്തില്‍ നിന്ന് ചരക്കു ഗതാഗതം ഉണ്ടായിരുന്നു. ഉരുക്കള്‍ (തടി കൊണ്ടുളള കപ്പലുകള്‍) ഉണ്ടാക്കുന്നതിനും പ്രശസ്തമായിരുന്നു ബേപ്പൂര്‍. അറബി വ്യാപാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകള്‍ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കള്‍ വിനോദസഞ്ചാര നൌകകളായി ഉപയോഗിക്കുന്നു.
കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദിയായ ചാലിയാര്‍ ബേപ്പൂരിലൂടെ ഒഴുകുന്നു.
[തിരുത്തുക] ഭൂമിശാസ്ത്രം
ബേപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 11.18 ഡിഗ്രി വടക്ക്, 75.82 ഡിഗ്രി കിഴക്കായി ആണ്. വിക്കിമാപ്പിയ -- 11.18° N 75.82° E[1]. കടല്‍നിരപ്പില്‍ നിന്ന് 1 മീറ്റര്‍ മാത്രം ഉയരെയാണ് ബേപ്പൂര്‍.
[തിരുത്തുക] ജനസംഖ്യ
2001-ലെ ഇന്ത്യന്‍ കാനേഷുമാരി അനുസരിച്ച് ബേപ്പൂരിലെ ജനസംഖ്യ 66,883 ആണ്. ജനസംഖ്യയില്‍ 49% പുരുഷന്‍മാരും 51% സ്ത്രീകളും. ബേപ്പൂരിലെ സാക്ഷരതാ നിരക്ക് 81% ആണ്. ഇത് ദേശീയ സാക്ഷരതാ നിരക്കായ 59.5%-നെ ക്കാളും വളരെ ഉയര്‍ന്നതാണ്. ജനസംഖ്യയുടെ 13%-വും 6 വയസ്സിനു താഴെയുള്ള കുട്ടികളാണ്.
[തിരുത്തുക] അനുബന്ധം
കോഴിക്കോട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
എസ്.എം. തെരുവ്• കല്ലായി• കാപ്പാട്• ബേപ്പൂര്‍• തുഷാരഗിരി• കീര്‍ത്താട്സ്• മാനാഞ്ചിറ മൈതാനം• തളിയമ്പലം• കടലുണ്ടി• കോഴിക്കോട് ബീച്ച്• കുഞ്ഞാലിമരക്കാരുടെ വീട്• ഒതേനന്റെ വീട്• കുറ്റിച്ചിറ മോസ്ക്• വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം• സി.എസ്.ഐ. പള്ളി• കക്കയം• തിക്കൊടി• പെരുവണ്ണാമുഴി• വെള്ളരി മല |
Template:Coor title dm