പോര്‍ച്ചുഗല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തു സ്ഥിതി ചെയ്യുന്ന ചെറു രാജ്യമാണ് പോര്‍ച്ചുഗല്‍. സ്പെയിന്‍ ആണ് ഏക അയല്‍രാജ്യം. യൂറോപ്പിലെ ഉഷ്ണമേഖലാ രാജ്യങ്ങളിലൊന്നാണിത്. തലസ്ഥാനം ലിസ്ബണ്‍.
സാഹസികതയ്ക്കു പുത്തന്‍ നിര്‍വചനമെഴുതിച്ചേര്‍ത്ത രാജ്യമാണ് പോര്‍ച്ചുഗല്‍. ഭൂപടത്തില്‍ മൊട്ടുസൂചിയുടെ വലുപ്പമുള്ള ഈ രാജ്യം ഭൂമിയുടെ പകുതിയിലധികം സ്വന്തം വരുതിയില്‍ നിര്‍ത്തിയിരുന്നത്, ലോക ചരിത്രത്തിലെ ഏറ്റവും വലിയ അതിശയമായി ഇന്നും അവശേഷിക്കുന്നു. കേവലം 89000 ചതുരശ്ര കിലോമീറ്റര്‍ വലുപ്പമുണ്ടായിരുന്ന ഈ രാജ്യം അതിന്റെ അമ്പതിലധികം ഇരട്ടി വലുപ്പമുണ്ടായിരുന്ന ബ്രസീലിന്റെയും ഇന്ത്യയുടെയും അവകാശികളായിരുന്നു ഒരു കാലത്ത്. നക്ഷത്രങ്ങളെ മാത്രം വഴികാട്ടികളായിക്കണ്ട് അവരുടെ നാവികര്‍, അലകടലില്‍, പായ്ക്കപ്പലുകളില്‍ വിദൂര സ്വപ്നമായിരുന്ന രാജ്യങ്ങള്‍ സങ്കല്‍പത്തിലൂടെ കണ്ടുകൊണ്ടു നടത്തിയിരുന്ന യാത്രകളിലെ ദുരിതങ്ങളും തുടര്‍ന്നുണ്ടായ അത്യപൂര്‍വ വിജയങ്ങളും ആധുനിക ശാസ്ത്രലോകം വിസ്മയത്തോടെയാണു നോക്കിക്കാണുന്നത്.
ഇന്നു വിനോദ സഞ്ചാരവും വീഞ്ഞുല്‍പാദനവും മല്‍സ്യബന്ധനവും ആയി ഒതുങ്ങിക്കഴിയുന്ന പോര്‍ച്ചുഗലിന്റെ പൂര്‍വകാല ചരിത്രം, അവിടത്തെ ജനങ്ങള്‍ക്കു പോലും അവിശ്വസനീയമായ യാഥാര്‍ഥ്യമായി അവശേഷിക്കുന്നു. ഇന്ന്, ലോകത്തിനാവശ്യമായ 'കോര്‍ക്കുകളുടെ' തൊണ്ണൂറു ശതമാനം, വിതരണം ചെയ്യുന്ന പോര്‍ചുഗല്‍ കോര്‍ക്കുമരങ്ങളുടെ നാടാണ്.
അല്‍ബേനിയ • അന്‍ഡോറ • അര്‍മേനിയ2 • ഓസ്ട്രിയ • അസര്ബെയ്ജാന്1 • ബെലാറസ് • ബെല്‍ജിയം • ബോസ്നിയയും ഹെര്‍സെഗോവിനയും • ബള്‍ഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാര്ക്ക് • എസ്തോണിയ • ഫിന്‍ലാന്റ് • ഫ്രാന്‍സ് • ജോര്‍ജ്ജിയ1 • ജെര്‍മനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയര്‍ലാന്റ് • ഇറ്റലി • ഖസാക്കിസ്ഥാന്‍1 • ലാത്വിയ • ലീചെന്സ്റ്റീന് • ലിത്വാനിയ • ലക്സംബര്‍ഗ്ഗ് • മാസിഡോണിയ • മാള്‍ട്ട • മൊള്‍ഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെര്‍ലാന്റ് • നോര്‍വെ • പോളണ്ട് • പോര്‍ച്ചുഗല്‍ • റൊമേനിയ • റഷ്യ1 • സാന്‍ മരീനോ • സെര്‍ബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിന്‍ • സ്വീഡന് • സ്വിറ്റ്സര്‍ലാന്റ് • തുര്‍ക്കി1 • യുക്രെയിന് • ഇംഗ്ലണ്ട് • വത്തിക്കാന്‍
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങള്‍: അബ്ഖാസിയ • നഗോര്‍ണോ-കരബാഖ്2 • സൌത്ത് ഒസെറ്റ • ട്രാന്‍സ്നിസ്ട്രിയ • ടര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി ഏഷ്യയില്‍; (2) ഏഷ്യയില്‍ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങള്‍ ഉണ്ട്; (3) ടര്‍ക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.