Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
റഷ്യ - വിക്കിപീഡിയ

റഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റഷ്യ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം: Hymn of the Russian Federation
തലസ്ഥാനം മോസ്കോ
രാഷ്ട്രഭാഷ റഷ്യന്‍
ഗവണ്‍മന്റ്‌
പ്രസിഡന്റ്
വൈസ് പ്രസിഡന്റ് ‌
പ്രസിഡന്റ് ഭരണം
വ്ലാഡിമീര്‍ പുട്ടിന്‍
സ്വാതന്ത്ര്യം ജൂണ്‍ 12, 1990
വിസ്തീര്‍ണ്ണം
 
17,075,400 km²ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
142,400,000
8.3 /km² (209th)

21.8 /sq mi/ച.കി.മീ

നാണയം റൂബിള്‍ (RUB)
ആഭ്യന്തര ഉത്പാദനം 1,575,561 ദശലക്ഷം ഡോളര്‍ (10)
പ്രതിശീര്‍ഷ വരുമാനം 12,100 ഡോളര്‍ (62)
സമയ മേഖല UTC
ഇന്റര്‍നെറ്റ്‌ സൂചിക .ru .su
ടെലിഫോണ്‍ കോഡ്‌ ++7

റഷ്യ Russia (റഷ്യനില്‍: Росси́я, Rossiya; ഉച്ഛാരണം: [rʌ'sʲi.jə] റ-ത്സി-യ്യ), അഥവാ റഷ്യന്‍ ഫെഡറേഷന്‍ ആംഗലേയത്തില്‍ Russian Federation (Росси́йская Федера́ция, Rossiyskaya Federatsiya; [rʌ'sʲi.skə.jə fʲɪ.dʲɪ'ra.ʦɪ.jə] (മലയാളത്തില്‍: റാ-ത്സിത്സ്കായ ഫിദിറാത്സീയ്യാ). ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്‌. യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്‌ വിസ്തൃതിയുടെ കാര്യത്തില്‍ രണ്ടാമതുള്ള കാനഡയുടെ ഇരട്ടിയിലേറെ വലിപ്പമുണ്ട്‌. പഴയ സോവ്യറ്റ്‌ യൂണിയനിലെ പ്രധാന റിപബ്ലിക്കായിരുന്ന റഷ്യ ഇപ്പോള്‍ സ്വതന്ത്ര രാജ്യമാണ്‌. നോര്‍വേ, ഫിന്‍ലന്‍ഡ്‌, എസ്തോനിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്‌, യുക്രൈന്‍, ജോര്‍ജിയ, അസര്‍ബൈജാന്‍, ഖസാക്സ്ഥാന്‍, ചൈന, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ്‌ റഷ്യയുടെ അയല്‍രാജ്യങ്ങള്‍. മോസ്കോ ആണ് തലസ്ഥാനം.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

റൂസ് അല്ലെങ്കില്‍ റുസ്കായ എന്നത് ആദ്യകാല പൌരസ്ത്യ സ്ലാവിക് ജനവാസവ്യവസ്ഥക്ക് മൊത്തമായി പറഞ്ഞിരുന്ന വാക്കാണ്. റുസ് എന്ന് പേരിനേ പറ്റി പല സിദ്ധാന്തങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനമായവ താഴെ പറയുന്നവയാണ്.

  • നോര്‍മനിസ്റ്റിക് സിദ്ധാന്തം - ഏറ്റവും സ്വികാര്യമായുള്ള ഈ സിദ്ധാന്ത പ്രകാരം തുഴയുക എന്നര്‍ത്ഥമുള്ള റുത്സ് എന്ന നോര്സ് (പഴയ ജെര്‍മ്മാനിക്) ഭാഷയില്‍ നിന്നുമാണ് സ്ലാവുകള്‍ ഈ വാക്ക് ഉണ്ടാക്കിയത്. ആദ്യകാല റഷ്യക്കാരായ വാറംഗിയന്മാര്‍ ജലമാര്‍ഗ്ഗം തുഴഞ്ഞ് ഇവിടേക്ക് എത്തിയതുമൂലമായിരിക്കണം ഈ പേര്‍ വന്നത് എന്ന് ഈ സിദ്ധാന്തം പറയുന്നു.[1]

നോര്‍മനിസ്റ്റിക് സിദ്ധാന്തത്തിനെതിരായ ചില സിദ്ധാന്തങ്ങള്‍

  • റോക്സാലിനി എന്ന ഇറാനിയന്‍ ഗോത്രക്കാരാണ് തെക്കന്‍ ഉക്രയിനും റൊമാനിയയിലും അധിനിവേശിച്ചത്. വെളുത്ത-ഇളം നിറമുള്ള എന്നര്‍ത്ഥമുള്ള പേര്‍ഷ്യന്‍ വാക്കായ റോഖ്സ് എന്നതില്‍ നിന്നാണ് പേരിന്‍റെ ഉത്ഭവം
  • സംസ്കൃത പദമായ രസ (ജലം, സത്ത്) എന്നതില്‍ നിന്നുത്ഭവിച്ചതാകാം. കാരണം ഉക്രെയിനടുത്തുള്ള നദികള്‍ക്ക് റോസാ (സ്ലാവിക്കില്‍ -മഞ്ഞുതുള്ളി), റൂസ്ലോ(ജലക്കിടക്ക), എന്നിങ്ങനെയാണ് പേര്.
  • ചുവന്ന മുടിയുള്ള എന്നര്‍ത്ഥമുള്ള റുസ്സിയ്യ് എന്ന വാക്കില്‍ നിന്നാകാം ഉത്ഭവം
  • ബിസാന്‍റിന്‍ സാമ്രാജ്യത്തില്‍ നിന്നുള്ള ചരിത്രകാരന്മാര്‍ റുസ് എന്ന ലത്തീന്‍ വാക്കില്‍ നിന്ന് (രാജ്യം) ഉത്ഭവിച്ചു എന്നാണ് വിശ്വസിക്കുന്നത്. (Rural എന്ന വാക്കും Rus എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് ഉത്ഭവിച്ചത്)
  • റോസ് നദിയുടെ തീരത്തു വസിച്ചിരുന്നതിനാല്‍ റോസാനേ, റോസിച്ചി (ബഹുവചനം) എന്നിങ്ങനെയും പറഞ്ഞു വന്നു.

[തിരുത്തുക] ചരിത്രം

 ആദിമ സ്ലാവുകളുടെ വ്യാപനം. കുര്‍ഗന്‍ സിദ്ധാന്തം പ്രകാരം
ആദിമ സ്ലാവുകളുടെ വ്യാപനം. കുര്‍ഗന്‍ സിദ്ധാന്തം പ്രകാരം

റഷ്യയുടെ ചരിത്രം സ്ലാവ് വംശരീയരുടെ ആഗമനം മുതല്‍ക്കാണ് തുടങ്ങുന്നത്. അതിനു മുന്നത്തെ ചരിത്രം അന്യമായിരുന്നു വളരെക്കാലം വരെ. എന്നാല്‍ ക്രി.മു. ഒന്നാം ശതകത്തിനു മുന്‍പുള്ള റഷ്യയില്‍ പല തരം ഗോത്രങ്ങള്‍ അധിവസിച്ചിരുന്നു. ഉദാ: ആദി-യൂറോപ്യന്മാര്‍, സൈത്യന്മര്‍. മൂന്നാം ശതകത്തിനും ആറാം ശതകത്തിനും ഇടയ്ക്ക് നോമാഡിക് അധിനിവേശ തരംഗം ഉണ്ടായി. ഇവര്‍ ഒരിടത്ത് സ്ഥിരമായി തങ്ങാതെ യൂറോപ്പിലേക്കും മറ്റും ചാഞ്ചാടിക്കൊണ്ടിരിന്നു. ഖസാര്‍സ് എന്ന തുര്‍ക്കി വംശജരാണ് ദക്ഷിണ റഷ്യന്‍ ഭാഗങ്ങള്‍ എട്ടാം ശതകം വരെ ഭരിച്ചിരുന്നത്. ഇവര്‍ ബിസാന്റിന്‍ സാമ്രാജ്യത്തിന്‍റെ മുഖ്യ സഖ്യശക്തിയായിരുന്നു. ഇക്കാലത്താണ് ഇവിടേയ്ക്ക് വന്ന് ചേര്‍ന്ന വാരംഗിയന്മാരെ റൂസ് അല്ലെങ്കില്‍ റോസ്സ് എന്ന വിളിക്കാന്‍ തുടങ്ങിയത്.വൈക്കിങ്ങുകളുടേ കാലത്താണ് വാരംഗിയന്മാര്‍ കച്ചവടത്തിനും മറ്റുമായി കടല്‍ കടന്ന് വിവിടേയ്ക്ക് വന്നത്. ഈ പേര് ക്രമേണ ഇവിടേയ്ക്ക് കുടിയേറിയ സ്ലാവ് വംശജര്‍ക്കും ലഭിക്കാന്‍ തുടങ്ങി. വോള്‍ഗ തീരങ്ങളില്‍ നടന്ന പുരാവസ്തു പര്യവേഷണങ്ങളില്‍ ക്രി.മു. ഏഴ് മുതല്‍ ഒന്‍പത് വരെ നൂറ്റാണ്ടുകളില്‍ നിന്നുമുള്ളത് എന്ന് കരുതുന്ന് വിഷ്ണുവിന്‍റെ വിഗ്രഹം ലഭിക്കുകയുണ്ടായി. ഇത് റഷ്യയുടെ ഉത്ഭവത്തെ പറ്റി അന്നുവരെ കിട്ടിയ തെളിവുകളേക്കാള്‍ പഴക്കമുള്ളതാണ്. [2] ഈ സ്ലാവ് വശിയരാണ് പിന്നീട് റഷ്യക്കാരായും ഉക്രെയിന്‍‍കാരായും വിഘടിച്ചത്.

 വാറംഗിയന്മാരുടെ വര‍വിന്‍റെ സമയത്തെ വിവിധ സംസ്കാരങ്ങളുടെ ഏകദേശ ചിത്രമാണിത്
വാറംഗിയന്മാരുടെ വര‍വിന്‍റെ സമയത്തെ വിവിധ സംസ്കാരങ്ങളുടെ ഏകദേശ ചിത്രമാണിത്

[തിരുത്തുക] റൂറിക്കോവിച്ച് സാമ്രാജ്യം

പ്രധാന ലേഖനം: റൂറിക്കോവിച്ച് സാമ്രാജ്യം

ആദ്യത്തെ കീവന്‍ സംസ്ഥാനം കീവന്‍ റൂസ് എന്നാണ് അറിയപ്പെട്ടത്. കീവന്‍ റൂസ് റൂറിക്ക് എന്ന സ്കാന്‍ഡിനേവിയന്‍ വാറംഗിയനാണ് ആദ്യമായി ഭരിച്ചത്. ക്രി.വ. 800കളില്‍ അദ്ദേഹം സ്ഥാപിച്ച സാമ്രാജ്യമാണ് റൂറീക്കോവിച്ച് സാമ്രാജ്യം. ഇവര്‍ പിന്നീട് 10-ആം നൂറ്റാണ്ടില്‍ ബിസാന്‍റിന്‍ സാമ്രാജ്യത്തില്‍ നിന്നും ക്രിസ്തുമതത്തെ സ്വീകരിക്കുകയുണ്ടായി. എഴുന്നൂറ് വര്‍ഷത്തോളം കീവന്‍‌റൂസിലെ പ്രദേശങ്ങളും മുസ്കോവിയും(മോസ്കോ), ആദിമ റഷ്യയും അവരുടെ വംശക്കാര്‍ ഭരിച്ചു പോന്നു.ആദ്യമെല്ലാം വാറംഗിയന്മാരായിരുന്നു രാജാക്കന്മാരായിരുന്നതെങ്കിലും സ്ലാവുകളുമായി ഇണങ്ങിച്ചേരുക വഴി അവരും താമസിയാതെ രാജാക്കന്മാരായി. പത്തും പതിനൊന്നു ശതകങ്ങളില്‍ കീവന്‍ റൂസ് എന്ന ഈ സ്ഥലം നല്ല അഭിവൃദ്ധി പ്രാപിക്കന്‍ തുടങ്ങി. ഏഷ്യയുമായും യൂറോപ്പുമായും ബഹുവിധ വ്യാപാരങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടു. എന്നാല്‍ കുരിശു യുദ്ധകാലത്ത് പുതിയ വാണിജ്യ പാതകള്‍ ഉദയം ചെയ്തതോടെ ഇവരുടെ പ്രാധാന്യം അപ്രസക്തമാകുകയും വ്യാപാരം കുറഞ്ഞ് വരികയും ചെയ്തു.

 കീവന്‍ റൂസ് പതിനൊന്നാം ശതകത്തില്‍
കീവന്‍ റൂസ് പതിനൊന്നാം ശതകത്തില്‍

[തിരുത്തുക] മംഗോളിയന്‍ അധിനിവേശം

പതിനൊന്ന് പന്ത്രണ്ട് ശതകങ്ങളില്‍ തുര്‍ക്കി വംശജരായ കിപ്ചാക്കുകള്‍, പെഛെനെഗ്ഗുകള്‍ തുടങ്ങിയവര്‍ വന്‍ തോതില്‍ കുടിയേറ്റം ആരംഭിച്ചതോടെ നിക്കക്കള്ളിയില്ലാതെ സ്ലാവ് വംശജര്‍ കൂട്ടത്തോടെ ഫലഭൂയിഷ്ഠമായ ദക്ഷിണഭാഗങ്ങളില്‍ നിന്ന് താരതമ്യേന കാടുകളായിരുന്ന, സലേസ്യേ എന്നറിയപ്പെട്ടിരുന്ന വടക്കന്‍ പ്രദേശങ്ങളിലേക്ക് കുടിയേറേണ്ടി വന്നു. സ്ലാവുകള്‍ സ്ഥിരപ്പെടുത്തിയ പ്രദേശം പിന്നീട് നോവ്ഗോദോര്‍ദ് റിപ്പബ്ലിക്കും വ്ലാദിമിര്‍-സൂസ്ദാലുമായി. എന്നാല്‍ അവര്‍ ഒഴിഞ്ഞു പൊയ വൊള്‍ഗയുടെ മധ്യ ഭാഗങ്ങള്‍ മുസ്ലീങ്ങളായ തുര്‍ക്കികള്‍ കയ്യടക്കിയിരുന്നു. ഈ പ്രദേശം വോള്‍ഗ ബള്‍ഗേറിയ എന്നാണ് അറിയപ്പെട്ടത്. തുടര്‍ന്ന് ജെം‍ഗിസ് ഖാന്‍റെ മംഗോള്‍ സാമ്രാജ്യത്തിന്‍റെ വരവ്. കീവന്‍ റീവ് നരത്തേ തന്നെ ശിഥിലമായത് മംഗോളുകള്‍ക്ക് ജോലി എളുപ്പമാക്കിക്കൊടുത്തു. ടാര്‍ടാര്‍ എന്നാണ് മംഗോളിയരെ റഷ്യാക്കാര്‍ അന്ന് വിളിച്ചിരുന്നത്. അവര്‍ അന്നുവരെയുള്ള റഷ്യന്‍ ഭരണം പൂര്‍ണ്ണമായും ശിഥിലീകരിച്ചു. ഇന്നത്തെ റഷ്യയുടെ ദക്ഷിണ-മധ്യ ഭാഗങ്ങള്‍ ഒരു കാലത്ത് മംഗോളുകള്‍ ആണ് നേരിട്ടോ അല്ലാതെയോ ഭരിച്ചത്. ഇന്നത്തെ ഉക്രെയിന്‍റെയും ബെലാറൂസിന്‍റേയും ഭാഗങ്ങള്‍ ലിത്വേനിയയിലേയും പോളന്ണ്ടിന്‍റേയും വലിയ പ്രഭുക്കന്മാര്‍ എന്നറിയപ്പെട്ടിരുന്ന നാടുവാഴികള്‍ ഭരിച്ചു. റഷ്യ ഉക്രെയിന്‍ എന്നും ബേലാ റൂസ് എന്നും റഷ്യ എന്നുമുള്ള പല പവിശ്യകളാഅയി. അങ്ങനെ റഷ്യക്കാര്‍ക്കിടയില്‍ ഒരു വിഭജനം അന്നേ ഉണ്ടായി.

[തിരുത്തുക] വല്യ പ്രഭുക്കന്മാര്‍

മംഗോളുകളുടെ ഭരണകകലത്തും റൂറിക്കോവിച്ച് [1] വംശം അവരുടെ അധികാരങ്ങള്‍ നിലനിര്‍ത്തിപ്പോന്നു. റൂറിക്കോവിന്‍റെ സന്താന പരമ്പര [ക്ണിയാസ്] അല്ലെങ്കില്‍ [വേലിക്കീ ക്ണിയാസ്] എന്ന സ്ഥാനം അലങ്കരിച്ചു പോന്നു. (ഇതിനെ ചരിത്രകാരന്മാര്‍ രാജകുമാരന്‍, പ്രഭു, മൂത്ത രാജകുമാരന്മാര്‍, വലിയ പ്രഭുക്കള്‍ എന്നൊക്കെയാണ് തര്‍ജ്ജമ ചെയ്തു കാണുന്നത്) എന്നാല്‍ പിന്നീട് പല സംസ്ഥാനങ്ങളും കീവന്‍ റൂസിന്‍റെ പിന്‍‍തുടര്‍ച്ച ആരോപിച്ച് കലഹം ഉണ്ടായി. റൂറിക്കോവിച്ച് രാജകുമാരന്‍ (‍ക്ണിയാസ്) ആയ ഇവാന്‍ ഒന്നാമന്‍(1325-1340) (ഐവാന്‍ എന്നും പറയും)മംഗോള്‍ വംശജരുടെ പ്രീതി പിടിച്ചുപറ്റി. മംഗോളുകാര്‍ക്കായി നികുതി പിരിച്ചു കൊടുത്തിരുന്നു. അദ്ദേഹം മോസ്കോവിനെ നല്ല ധനികരാജ്യമാക്കി. അടുത്തുള്ള പ്രവിശ്യകള്‍ക്ക് അദ്ദേഹം പണം കടം കൊടുക്കാനും തുടങ്ങിയ അദ്ദേഹത്തിന് ‍കലിത (പണച്ചാക്ക് എന്നര്‍ത്ഥം)എന്ന ചെല്ലപ്പേര് ഊണ്ടായിരുന്നു. ടാര്‍ടാറിയന്മാരോട് വിധേയത്വം അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. അക്കാലം വരേ ഏതാണ് ഗണതന്ത്ര വ്യവസ്ഥയിലാണ് രാജാക്കന്മാരെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഐവാന്റെ വിജയം ടാര്‍ടാര്‍ ചക്രവര്‍ത്തിയെ മറ്റൊരു തരത്തില്‍ ചിന്തിപ്പിച്ചു. അദ്ദേഹം ഇവാന്‍റ് അനന്തരാവകാശി ഇവാന്‍റെ മകന്‍ തന്നെയായിരിക്കണം എന്ന തീരുമാനിച്ചു. അന്നു മുതല്‍ റഷ്യയുടെ ചരിത്രത്തില്‍ കുടുംബ വാഴ്ച തുടങ്ങി.

[തിരുത്തുക] ഭയങ്കരനായ ഇവാന്‍

റഷ്യയുടെ ചരിത്രം
കിഴക്കന്‍ സ്ലാവുകള്‍
റൂസ് കഖാന്‍
ഖസാര്‍
കീവന്‍ റൂസ്'
വ്ലാദിമിര്‍-സൂസ്ദാല്‍
നൊവോഗോര്‍ദ് റിപ്പബ്ലിക്ക്
വോള്‍ഗ ബള്‍ഗേറിയ
മംഗോള്‍ പടയോട്ടം
സുവര്‍ണ്ണ ഹോര്‍ഡ്
മുസ്കോവി
കസാനിന്‍റെ ഖാന്മാര്‍
റഷ്യയിലെ ത്സാര്‍ ഭരണം
റഷ്യന്‍ സാമ്രാജ്യം
  • 1682-1796
  • 1796-1855
  • 1855-1892
  • 1892-1917
റഷ്യന്‍ വിപ്ലവം
റഷ്യന്‍ അഭ്യന്തര യുദ്ധം
സോവിയറ്റ് യൂണിയന്‍
റഷ്യന്‍ ഫെഡറേഷന്‍

[തിരുത്തുക] പ്രമാണാധാരസൂചി

  1. സെര്‍ക്കാലോ നദേലി യുടെ ലേഖനം. റഷ്യന്‍ ഭാഷയില്‍ ശേഖരിച്ച തീയ്യതി 2007 മാര്‍ച്ച് 20
  2. വിഷ്ണുശിലയെപ്പറ്റി മോസ്കോ ന്യൂസില്‍. റോയിട്ടറിന്‍റെ ഉദ്ധരിച്ച്. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 20

[തിരുത്തുക] കുറിപ്പുകള്‍

  •   An ancient Vishnu idol has been found during excavation in an old village in Russia’s Volga region, raising questions about the prevalent view on the origin of ancient Russia, The idol found in Staraya (old) Maina village dates back to VII-X century AD. Staraya Maina village in Ulyanovsk region was a highly populated city 1700 years ago, much older than Kiev, so far believed to be the mother of all Russian cities.
  •  റൂറിക്കിന്‍റെ മകന്‍ എന്നാണ് വാക്കിന് അര്‍ത്ഥം, മകള്‍ ആണെങ്കി റൂറികോവ്ന എന്നാണ് വരിക


ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu