ബാര്‍ബാറികന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആംഗലേയം = Barbarik, (pnc=Baarbareek), ഘടോല്‍ഖജന്‍റെ പുത്രനും ഭീമന്‍റെ പൌത്രനുമാണ് ബാര്‍ബാറികന്‍. മഹാഭാരതത്തിലാണ് ബാര്‍ബാറികനെക്കുറിച്ചു പരാമര്‍ശമുള്ളത്. രാജസ്ഥാനില്‍ വളരെ പ്രശസ്തിയുള്ള ഒരു പ്രതിഷ്ഠയാണ് ബാര്‍ബാറികന്‍. ഇവിടെ ഘടുശ്യാംജി എന്ന പേരിലാണ് അറിയപ്പെടുന്നത്.
[തിരുത്തുക] പുരാണം
പുരാണങ്ങള്‍ പ്രകാരം ഭീമപുത്രനായ ഘടോല്‍ഖജന് നാഗകന്യ അഹിലാവതിയിലുണ്ടായ മകനാണ് ബാര്‍ബാറികന്‍. പൂര്‍വ്വജന്‍മത്തില്‍ ഒരു യക്ഷനായിരുന്നെന്നും പുരാണമുണ്ട്. ചെറിയ പ്രായത്റ്റിലെ ബാര്‍ബാറികന്‍ വീരശുരപരാക്രമിയായിരുന്നു. അവന്‍റെ തപസ്സില്‍ അലിഞ്ഞ് ശിവഭഗവാന്‍ വരമായി മൂന്നു അസ്ത്രങ്ങള്‍ സമ്മാനിച്ചു. ഈ മൂന്നു അസ്ത്രങ്ങള്‍ അവ തൊടുക്കുന്ന ആള്‍ മനസ്സിലെന്തു വിചാരിക്കുന്നോ അതു അതേപടി ചെയ്തു തരുന്നവയായിരുന്നു. ഇത് കൊണ്ട് ബാര്‍ബാരികനെ തീന്‍ ബാണ്‍ ധാരി എന്ന് രാജസ്ഥാനിലും മറ്റും വിളിക്കുന്നു. പിന്നീടുള്ള തപസ്സില്‍ അഗ്നിദേവന്‍ പ്രത്യക്ഷപ്പെട്ട് ഒരു വില്ലും വരമായി നല്‍കി. ഇതിനു ശേഷം യുവാവായ ബാര്‍ബാറികന്‍ മൂന്നു ലോകങ്ങളിലും അജയ്യനായ യോദ്ധാവായീത്തീര്‍ന്നു.