ശ്ലോകം: മാ നിഷാദ...
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തിലെ ആദ്യത്തെ ശ്ലോകമായി പറയപ്പെടുന്ന ശ്ലോകം. ഒരു വേടന് രണ്ടു ക്രൌഞ്ചപ്പക്ഷികളിലൊന്നിനെ കൊല്ലുന്നതു കണ്ട ദുഃഖത്തില്‍ നിന്നു് വാല്മീകി രചിച്ച ശ്ലോകം ആണു് ഇതെന്നാണു് ഐതിഹ്യം. ഇതിനെത്തുടര്‍ന്നാണു രാമായണം എഴുതിയതു് എന്നും പറയപ്പെടുന്നു.
സംസ്കൃതത്തില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള അനുഷ്ടുപ്പ് വൃത്തത്തിലെ ആദ്യത്തെ ശ്ലോകവുമാണിതു്.
[തിരുത്തുക] ശ്ലോകം:
- മാ നിഷാദ, പ്രതിഷ്ഠാം ത്വ-
- മഗമഃ ശാശ്വതീസമാഃ
- യത് ക്രൌഞ്ചമിഥുനാദേക-
- മവധീഃ കാമമോഹിതം.
[തിരുത്തുക] അര്‍ത്ഥം:
ഈ ശ്ലോകത്തിനു് രണ്ടര്ത്ഥമുണ്ടു്.
- കാട്ടാളാ, അരുതു്. കാമമോഹിതനായ ഇണക്കിളികളിലൊരുവനെ കൊന്നതുകൊണ്ടു് നീ ശാശ്വതമായ (ചീത്ത) അവസ്ഥയെ പ്രാപിച്ചു.
- മഹാലക്ഷ്മിയില്‍ വസിക്കുന്നവനേ (മഹാവിഷ്ണോ), കാമമോഹിതനായ രാക്ഷസനെ (രാവണനെ) കൊന്നതു കൊണ്ടു് അങ്ങു് ശാശ്വതമായ പദം പ്രാപിച്ചു.