വൃത്തം: അനുഷ്ടുപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുഷ്ടുപ്പ്: ഒരു സംസ്കൃതവര്‍ണ്ണവൃത്തം. അനുഷ്ടുപ്പ്എന്ന ഛന്ദസ്സില്‍ പെട്ട (ഒരു വരിയില്‍ 8 അക്ഷരങ്ങള്‍) വൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
- ഏതുമാവാമാദ്യവര്ണ്ണം;
- നസങ്ങളതിനപ്പുറം
- എല്ലാപ്പാദത്തിലും വര്‍ജ്ജ്യം;
- പിന്നെ നാലിന്റെ ശേഷമായ്
- സമത്തില് ജഗണം വേണം;
- ജസമോജത്തില്‍ വര്ജ്ജ്യമാം.
- ഇതാണാനുഷ്ടുഭത്തിന്റെ
- ലക്ഷണം കവിസമ്മതം.
- സമത്തിലാദ്യപരമായ്
- രേഫവും പതിവില്ല കേള്;
- നോക്കേണ്ടതിഹ സര്‍വ്വത്ര
- കേള്വിക്കുള്ളൊരു ഭംഗി താന്‍.
[തിരുത്തുക] മറ്റു പേരുകള്‍
താഴെപ്പറയുന്ന പേരുകള്‍ അനുഷ്ടുപ്പിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
- ആനുഷ്ടുഭം
- പദ്യം
- ശ്ലോകം
[തിരുത്തുക] ഉദാഹരണങ്ങള്‍
[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങള്‍
[തിരുത്തുക] മറ്റു വിവരങ്ങള്‍
- ആദ്യത്തെ ശ്ലോകമെന്നു പ്രസിദ്ധമായ വാല്മീകിയുടെ മാ നിഷാദ... അനുഷ്ടുപ്പിലാണു്.
- രാമായണം, മഹാഭാരതം, മനുസ്മൃതി തുടങ്ങി പല ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ശ്ലോകം അനുഷ്ടുപ്പാണു്.