മേല്പത്തൂര്‍ നാരായണ ഭട്ടതിരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേല്പത്തൂര്‍ നാരായണ ഭട്ടതിരി. നാരായണീയം പ്രസിദ്ധമായ കൃതികളിലൊന്നാണ്.
ഉള്ളടക്കം |
[തിരുത്തുക] ജനനം
ഉദ്ദേശം 735 നടുത്തായിരുന്നു ജനനം. പൊന്നാനി താലൂക്കില്‍ എടക്കുളം റെയില്‍വേസ്റ്റേഷനടുത്തായി ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് മേല്പത്തൂര്‍ ഇല്ലം. തിരുനാവായ ക്ഷേത്രം ഇതിനടുത്താണ്. നാരായണ ഭട്ടതിരിയുടെ അച്ഛന്‍ മാതൃദത്ത ഭട്ടതിരിയായിരുന്നു.
[തിരുത്തുക] ബാല്യം
ആദ്യ ഗുരു അദ്ദേഹത്തിന്‍റെ അച്ഛന്‍ തന്നെയായിരുന്നു. മീമാംസ, വ്യാകരണം തുടങ്ങിയവ അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. വേദം, മാധവാചാര്യരും വ്യാകരണം അച്യുതപ്പിഷാരടിയും പഠിപ്പിച്ചു. അസാധാരണമായ വേഗത്തില്‍ എല്ല ശാസ്ത്ര ഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കി അപാര പാണ്ഡിത്യത്തിനുടമയായി. അച്യുതപ്പിഷാരടിയുടെ മരുമകളെ വിവാഹം കഴിച്ച് തൃക്കണ്ടിയൂര്‍ എന്ന സ്ഥലത്ത് സ്ഥിരതതമസമാക്കി. എന്നാല്‍ 25, 26 വയസ്സായപ്പോഴേയ്ക്കും വാത രോഗം പിടിപെട്ടു. അദ്ദേഹത്തിന് പണ്ഡിതനും കവിയുമായ എഴുത്തച്ഛന്‍ ഇതിനു പ്രതിവിധിയായി ‘മീന്‍ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നല്‍കി. എന്നാല്‍ മേല്പത്തൂര്‍ അതിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗാവാന്‍ വിഷ്ണുവിന്റെ മത്സ്യം മുതല്‍ ഉള്ള ദശാവതാരം ആണ് മനസ്സില്‍ കണ്ടത് അവശനായ അദ്ദേഹം തൃക്കണ്ടിയൂരില്‍ നിന്നും ഗുരുവായൂരമ്പലത്തില്‍ പോയി ഭജനം ഇരുന്നു. അവിടെ വച്ചാണ് ഒരോ ദശകം വീതം ഉണ്ടാക്കിച്ചൊല്ലി 1587 ല് 1000ത്തിലധികം പദ്യങ്ങള്‍ അടങ്ങിയ നാരായണീയം പൂര്‍ത്തിയാക്കി ഭഗവാന് സമര്‍പ്പിച്ചത്. അതോടെ അദ്ദേഹത്തിന്‍റെ വാതരോഗവും ശമിച്ചു എന്നു വിശ്വസിക്കുന്നു. [1]
[തിരുത്തുക] ചില കൃതികള്‍
- നാരായണീയം [2]
- പ്രക്രിയാ സര്‍വ്വസ്വം
- അപാണിനീയ പ്രമാണ്യ സാധനം
- ധാതുകാവ്യം
- മാനമേയോദയം
- ത്ന്ത്രവാര്‍ത്തിക നിബന്ധനം
- ശ്രീപാദസപ്തതി
- മാടരാജപ്രശസ്തി
- ശൈലാബ്ധീശ്വര പ്രശസ്തി
- ഗുരുവായൂര്‍പുരേശസ്തോത്രം
- പാഞ്ചാലീ സ്വയം വരം
- പാര്‍വ്വതീ സ്വയംവരം
[തിരുത്തുക] പ്രമാണാധാര സൂചി
- ↑ http://www.guruvayurdevaswom.org/smelpathur.shtml
- ↑ പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണന്‍; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനര്‍വ പ്രസ്സ്, 1967.