വേദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരാതന(അലൌകിക) സംസ്കൃതത്തില്‍ (संस्कृतं saṃskṛtam, ഇന്‍ഡൊ-യുറോപ്യന്‍ വര്‍ഗത്തില്‍ പെട്ട ഒരു ഭാഷ) രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളെ വേദങ്ങള്‍ എന്നു വിളിക്കുന്നു. വേദ കാലഘട്ടം, ക്രിസ്തുവിനു 1500-500 വര്‍ഷങ്ങള്‍ക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതര്‍ കരുതുന്നു. 1500 BC ല്‍ ഋഗ് വേദം രചിക്കപെട്ടിരിക്കാം. 500 BC യില്‍ പാണിനി, പഴയ സംസ്കൃതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്കൃതമാക്കി ക്രോഡീകരിച്ചു.[തെളിവുകള്‍ ആവശ്യമുണ്ട്]
നാലു വേദങ്ങളും (ഋഗ് ,യജുര്‍ , സാമ , അഥര്‍വ്വ വേദം), ബ്രാഹ്മണങ്ങള്‍, സോത്ര സൂക്തങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ഗ്രിഹ്യ സൂക്തങ്ങള്‍ എന്നിവയാണ് വേദ ഗ്രന്ഥങ്ങള്‍ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകള്‍ സംരക്ഷിച്ചു പോരുന്നതിനാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും, പുരാണാവിഷ്കാരങ്ങളേയും, നിഗൂഡ ക്രിയകളേയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പണ്ഡിതര്‍ക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മൃതികളെന്നും; സംഹിതങ്ങള്‍, ഉപനിഷത്തുക്കളെന്നിവയെ ശ്രുതികളെന്നും കല്‍പിച്ചിരിക്കുന്നു. സുക്തങ്ങളില്‍ ആചാരങ്ങളെപ്പറ്റിയും, ബ്രാഹ്മണങ്ങളില്‍ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു. ആരണ്യകങ്ങളും, ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നു. എന്നാല്‍ സ്രൌതസൂക്തങ്ങള്‍ നിഗൂഡതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്.
വേദങ്ങള്‍ നാലെണ്ണമുണ്ടെന്നാണ്‍ വിശ്വാസം; ഋഗ് വേദം,സാമ വേദം,യജുര്‍ വേദം , അഥര്‍വ്വ വേദം എന്നിവയാണ്‍ അത്.വേദമാണ് ഹിന്ദുക്കളുടെ പ്രമാണം.വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്ന്. ഋഗ് വേദം, പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാല്‍, നൂറില്‍പരം വര്‍ഷങ്ങള്‍ക്കിടയില്‍ രചിക്കപെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തില്‍, ആചാരങ്ങളെകുറിച്ചു മാത്രമായിരുന്നു വേദങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്.വടക്കെ ഇന്ത്യയില്‍ ദുര്‍ലഭം ചില സ്ഥലങ്ങളില്‍ മാത്രമേ അഥര്‍വ്വ വേദം ഇന്ന് പ്രചാരത്തിലുള്ളൂ.“ വേദാനാം സാംവേദോസ്മി ” എന്ന് ഗീതയില്‍ പറഞ്ഞിരിക്കുന്നത് കൊണ്ട് സാമവേദത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് ഋഗ്വേദവും യജ്ജുര്‍വ്വേദവും ചൊല്ലാന്‍ പാടില്ല.
ഉള്ളടക്കം |
[തിരുത്തുക] തരം തിരിവ്
- നാല് വേദങ്ങള്‍ - ഋഗ് വേദം,സാമ വേദം,യജുര്‍ വേദം , അഥര്‍വ്വ വേദം
- വേദ ഭാഗങ്ങള്‍ - സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്
- വേദാംഗങ്ങള്‍ - ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ചന്ദസ്സ്
- ഉപവേദങ്ങള്‍ - ആയുര്‍വേദം, ധനുര്‍വേദം, ഗന്ധര്‍വ്വ വേദം, അര്‍ത്ഥശാസ്ത്രം