വൃത്തം: വംശസ്ഥം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വംശസ്ഥം: ഒരു സംസ്കൃതവര്‍ണ്ണവൃത്തം. ജഗതി എന്ന ഛന്ദസ്സില്‍ പെട്ട (ഒരു വരിയില്‍ 12 അക്ഷരങ്ങള്‍) സമവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
ജതങ്ങള് വംശസ്ഥമതാം ജരങ്ങളും.
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ജ ത ജ ര” എന്നീ ഗണങ്ങള്‍ വരുന്ന വൃത്തമാണു വംശസ്ഥം.
v - v - - v v - v - v -
[തിരുത്തുക] ഉദാഹരണങ്ങള്‍
- ഏ.ആര്.രാജരാജവര്‍മ്മയുടെ മലയാളശാകുന്തളം എന്ന ശാകുന്തളപരിഭാഷയില്‍ നിന്നു്.
- മരങ്ങള്‍ കായേറ്റു കുനിഞ്ഞു ചാഞ്ഞിടും;
- ധരിച്ചു നീരം ജലദങ്ങള്‍ തൂങ്ങിടും;
- ശിരസ്സു സത്തര്‍ക്കുയരാ സമൃദ്ധിയാല്‍;
- പരോപകാരിക്കിതു ജന്മസിദ്ധമാം.
[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങള്‍
- വംശസ്ഥത്തിന്റെ അവസാനത്തെ അക്ഷരം കളഞ്ഞാല്‍ ഉപേന്ദ്രവജ്ര എന്ന വൃത്തമാകും.
- വംശസ്ഥത്തിന്റെ ആദ്യത്തെ ലഘുവിനു പകരം ഗുരു ആയാല്‍ ഇന്ദ്രവംശ എന്ന വൃത്തമാകും.
- വംശസ്ഥവും ഇന്ദ്രവംശയും കലര്‍ന്ന വൃത്തത്തെയും ഉപജാതി എന്നു പറയും.
[തിരുത്തുക] മറ്റു വിവരങ്ങള്‍
- കാളിദാസന്റെ കുമാരസംഭവം കാവ്യത്തിലെ അഞ്ചാം സര്‍ഗ്ഗം ഈ വൃത്തത്തിലാണു്.