വള്ളത്തോള്‍ നാരായണമേനോന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള മഹാകവി , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനാണ്. 1878 ഒക്ടോബര്‍ 16-ന് തിരൂരിനു സമീപം ജനിച്ചു.സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍ നിന്ന് തര്‍ക്കം പഠിച്ചു.1905-ല്‍ തുടങ്ങിയ വാല്‍മീകി രാമായണ വിവര്‍ത്തനം 1907-ല്‍ പൂര്‍ത്തിയാക്കി. 1909-ല്‍ ബധിരനായി. 1915-ല്‍ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വര്‍ഷം കേരളോദയത്തിന്റെ പത്രാധിപരായി. 1958 മാര്‍ച്ച് 13-ന് അന്തരിച്ചു.
വിവിധ വിഭാഗത്തില്‍പ്പെട്ടവയാണ് അദ്ദേഹത്തിന്റെ പരിഭാഷകള്‍. ദേശീയപ്രക്ഷോഭത്തിനെ ത്വരിപ്പിക്കുന്നതിനായി രചിച്ചവയാണ് സാഹിത്യമജ്ഞരിയില്‍ സമാഹരിക്കപ്പെട്ട ദേശീയ കവനങ്ങള്‍.
ഉള്ളടക്കം |
[തിരുത്തുക] ജനനം
1878 ഒക്ടോബര്‍ 16ന് തിരൂരിനു സമീപം ജനിച്ചു.
[തിരുത്തുക] ബാല്യം
സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍ നിന്ന് തര്‍ക്കം പഠിച്ചു.
[തിരുത്തുക] ആദ്യകാല രചനകള്‍
1905ല്‍ തുടങ്ങിയ വാല്‍മീകി രാമായണ വിവര്‍ത്തനം 1907ല്‍ പൂര്‍ത്തിയാക്കി.
[തിരുത്തുക] സാഹിത്യപ്രവര്‍ത്തനം
1915ല്‍ ചിത്രയോഗം പ്രസിദ്ധീകരിച്ചു.അതേ വര്‍ഷം കേരളോദയത്തിന്‍ റ്റെ പത്രാധിപരായി.
[തിരുത്തുക] കേരള കലാമണ്ഡലം
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനാണ്.
[തിരുത്തുക] സ്വാതന്ത്ര്യസമരം
[തിരുത്തുക] രചനകള്‍
കൃതി | പ്രസാധകര്‍ | വര്‍ഷം |
---|---|---|
അച്ഛനും മകളും | മംഗളോദയം-തൃശ്ശൂര്‍ | 1936 |
അഭിവാദ്യം | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1956 |
അല്ലാഹ് | - | 1968 |
ഇന്ത്യയുടെ കരച്ചില്‍ | വെള്ളിനേഴി-പാലക്കാട് | 1943 |
ഋതുവിലാസം | വിദ്യാവിലാസം-കോഴിക്കോട് | 1922 |
എന്റെ ഗുരുനാഥന്‍ | വെള്ളിനേഴി-പാലക്കാട് | 1944 |
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം | എ.ആര്‍.പി-കുന്നംകുളം | 1917 |
ഓണപ്പുടവ | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1950 |
ഔഷധാഹരണം | മംഗളോദയം-തൃശ്ശൂര്‍ | 1915 |
കാവ്യാമൃതം | ശ്രീരാമവിലാസം-കൊല്ലം | 1931 |
കൈരളീകടാക്ഷം | വി.പി-തിരുവനന്തപുരം | 1932 |
കൈരളീകന്ദളം | സുന്ദരയ്യര്‍ ആന്റ് സണ്‍സ്-തൃശ്ശൂര്‍ | 1936 |
കൊച്ചുസീത | മംഗളോദയം-തൃശ്ശൂര്‍ | 1930 |
കോമള ശിശുക്കള്‍ | ബാലന്‍-തിരുവനന്തപുരം | 1949 |
ഖണ്ഡകൃതികള്‍ | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1965 |
ഗണപതി | എ.ആര്‍.പി-കുന്നംകുളം | 1920 |
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം | ലക്ഷ്മീസഹായം-കോട്ടയ്ക്കല്‍ | 1914 |
ദണ്ഡകാരണ്യം | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1960 |
ദിവാസ്വപ്നം | പി.കെ.-കോഴിക്കോട് | 1944 |
നാഗില | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
പത്മദളം | കമലാലയം-തിരുവനന്തപുരം | 1949 |
പരലോകം | വെള്ളിനേഴി-പാലക്കാട് | |
ബധിരവിലാപം | ലക്ഷ്മീസഹായം-കോട്ടയ്ക്കല്‍ | 1917 |
ബന്ധനസ്ഥനായ അനിരുദ്ധന്‍ | എ.ആര്‍.പി-കുന്നംകുളം | 1918 |
ബാപ്പുജി | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1951 |
ഭഗവല്‍സ്ത്രോത്രമാല | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
മഗ്ദലനമറിയം അഥവാ പശ്ചാത്താപം | - | 1921 |
രണ്ടക്ഷരം | സരസ്വതീ വിലാസം-തിരുവനന്തപുരം | 1919 |
രാക്ഷസകൃത്യം | എസ്.വി-തിരുവനന്തപുരം | 1917 |
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങള്‍ | മാതൃഭൂമി-കോഴിക്കോട് | 1988 |
വള്ളത്തോളിന്റെ പദ്യകൃതികള്‍ ഒന്നാം ഭാഗം | സാഹിത്യപ്രവര്‍ത്തക സഹകരണസംഘം-കോട്ടയം | 1975 |
വള്ളത്തോളിന്റെ പദ്യകൃതികള്‍ രണ്ടാം ഭാഗം | സാഹിത്യപ്രവര്‍ത്തക സഹകരണസംഘം-കോട്ടയം | 1975 |
വള്ളത്തോള്‍ കവിതകള്‍ | ഡി.സി.ബുക്സ്-കോട്ടയം | 2003 |
വള്ളത്തോള്‍ സുധ | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1962 |
വിലാസലതിക | എ.ആര്‍.പി-കുന്നംകുളം | 1917 |
വിഷുക്കണി | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1941 |
വീരശൃംഖല | വി.സുന്ദരയ്യര്‍ ആന്റ് സണ്‍സ്-തൃശ്ശൂര്‍ | |
ശരണമയ്യപ്പാ | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1942 |
ശിഷ്യനും മകനും | എ.ആര്‍.പി-കുന്നംകുളം | 1919 |
സാഹിത്യമഞ്ജരി-ഒന്നാം ഭാഗം | എ.ആര്‍.പി-കുന്നംകുളം | 1918 |
സാഹിത്യമഞ്ജരി-രണ്ടാം ഭാഗം | എ.ആര്‍.പി-കുന്നംകുളം | 1920 |
സാഹിത്യമഞ്ജരി-മൂന്നാം ഭാഗം | എ.ആര്‍.പി-കുന്നംകുളം | 1922 |
സാഹിത്യമഞ്ജരി-നാലാം ഭാഗം | എ.ആര്‍.പി-കുന്നംകുളം | 1924 |
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം | എ.ആര്‍.പി-കുന്നംകുളം | 1926 |
സാഹിത്യമഞ്ജരി-ആറാം ഭാഗം | എ.ആര്‍.പി-കുന്നംകുളം | 1934 |
സാഹിത്യമഞ്ജരി-ഏഴാം ഭാഗം | എ.ആര്‍.പി-കുന്നംകുളം | 1935 |
സാഹിത്യമഞ്ജരി-എട്ടാം ഭാഗം | എ.ആര്‍.പി-കുന്നംകുളം | 1951 |
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം | എ.ആര്‍.പി-കുന്നംകുളം | 1959 |
സാഹിത്യമഞ്ജരി-പത്താം ഭാഗം | എ.ആര്‍.പി-കുന്നംകുളം | 1964 |
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം | എ.ആര്‍.പി-കുന്നംകുളം | 1970 |
സ്ത്രീ | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1944 |
റഷ്യയില്‍ | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1951 |
ഗ്രന്ഥവിചാരം | മംഗളോദയം-തൃശ്ശൂര്‍ | 1928 |
പ്രസംഗവേദിയില്‍ | വള്ളത്തോള്‍ ഗ്രന്ഥാലയം-ചെറുതുരുത്തി | 1964 |
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും | മാതൃഭൂമി-കോഴിക്കോട് | 1986 |