വൈകുണ്ഠസ്വാമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദളിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു വൈകുണ്ഠ സ്വാമി. (ജനനം - 1809, മരണം - 1851). “വൈകുണ്ഠ സ്വാമി മുന്നേറ്റം“ എന്ന പേരില്‍ ദളിതരുടെ ഉന്നമനത്തിനായുള്ള നീക്കങ്ങള്‍ തെക്കന്‍ തിരുവിതാംകൂറില്‍ ശക്തമായിരുന്നു. തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലാണ് (ഇന്ന് തമിഴ്നാട്ടില്‍) അദ്ദേഹം ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജന്മസ്ഥലം ഇന്ന് സ്വാമിത്തോപ്പ് എന്ന് അറിയപ്പെടുന്നു.
നാടാര്‍ സമുദായത്തിന് ജാതീയമായി നേരിടേണ്ടി വന്ന അവഗണനകളോട് വൈകുണ്ഠസ്വാമി പ്രതികരിച്ചു. ജാതി വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തു. തന്റെ പ്രഭാഷണങ്ങളില്‍ അദ്ദേഹം നാടാന്മാരുടെ മേല്‍ ചുമത്തപ്പെട്ടിരുന്ന ഉയര്‍ന്ന കരം പിരിവിനെയും നിര്‍ബന്ധിത തൊഴിലിനെയും എതിര്‍ത്തു. അദ്ദേഹം വിഗ്രഹാരാധനയ്ക്കും മൃഗബലിക്കും എതിരായി ജനങ്ങളെ ബോധവല്‍കരിച്ചു. ഈ ആശയങ്ങള്‍ക്ക് ക്രിസ്ത്യന്‍ മിഷനറിമാരുടെ ആശയങ്ങളുമായി വലിയ സാമ്യം കാണാം. [1]