വൃത്തം: ശംഭുനടനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശംഭുനടനം: ഒരു സംസ്കൃതവർണ്ണവൃത്തം. ഉത്കൃതിഎന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 26 അക്ഷരങ്ങൾ) സമവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
ജകാരസനഭത്തൊടു ജകാരസനഭം ലഘുഗുരുക്കളിഹ ശംഭുനടനം
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ജ സ ന ഭ ജ സ ന ഭ” എന്നീ ഗണങ്ങളും “ല ഗ” എന്നീ അക്ഷരങ്ങളും വരുന്ന വൃത്തമാണു ശംഭുനടനം.
v - v v v - v v v - v v v - v v v - v v v - v v v -
[തിരുത്തുക] ഉദാഹരണങ്ങള്‍
അധികം ശ്ലോകങ്ങളില്ലാത്ത ഒരു വൃത്തമാണിതു്. പതഞ്ജലിയുടെ പതഞ്ജലിനവകം ഈ വൃത്തത്തിലെഴുതിയ സ്തോത്രമാണു്. ഒരു ഉദാഹരണം:
- അഖണ്ഡവിധുമണ്ഡലമുഖം, ഡമരുമണ്ഡിതകരം, കനകമണ്ഡപഗൃഹം,
- സ്വഗണ്ഡതലമുണ്ഡശശികുണ്ഡലിപമണ്ഡനപരം, ജലജഖണ്ഡജടിലം,
- മൃകണ്ഡുസുതചണ്ഡകരദണ്ഡധരമുണ്ഡനപദം, ഭുജഗകുണ്ഡലധരം,
- ശിഖണ്ഡശശിഖണ്ഡമണിമണ്ഡനപരം, പരചിദംബരനടം, ഹൃദി ഭജേ!