വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാര്‍ദ്ദൂലവിക്രീഡിതം: ഒരു സംസ്കൃതവര്‍ണ്ണവൃത്തം. അതിധൃതി എന്ന ഛന്ദസ്സില്‍ പെട്ട (ഒരു വരിയില്‍ 19 അക്ഷരങ്ങള്‍) സമവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
പന്ത്രണ്ടാല്‍ മസജം സതംതഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം.
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “മ സ ജ സ ത ത” എന്നീ ഗണങ്ങളും ഒരു ഗുരുവും പന്ത്രണ്ടാമത്തെ അക്ഷരത്തില്‍ യതിയോടു കൂടി വരുന്ന വൃത്തമാണു ശാര്‍ദ്ദൂലവിക്രീഡിതം.
- - - v v - v - v v v - / - - v - - v -
[തിരുത്തുക] ഉദാഹരണങ്ങള്‍
- വയലാറിന്റെ സര്‍ഗ്ഗസംഗീതം എന്ന കവിതയില്‍ നിന്നു്.
- ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളില്‍, സൈന്ധവോ-
- ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളില്‍
- ആ, രന്തര്‍മുഖമിപ്രപഞ്ചപരിണാമോദ്ഭിന്നസര്‍ഗക്രിയാ-
- സാരം തേടിയലഞ്ഞു പ, ണ്ടവരിലെച്ചൈതന്യമെന്‍ ദര്‍ശനം