Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ - വിക്കിപീഡിയ

സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ, ആധുനിക കൊച്ചിയുടെ ശില്പി
സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ, ആധുനിക കൊച്ചിയുടെ ശില്പി

കൊച്ചിയെ ഇന്നത്തെ കൊച്ചിയായും തുറമുഖമായും വികസിപ്പിച്ചതിന്‍റെ കര്‍ത്താവ് അല്ലെങ്കില്‍ ആധുനിക കൊചിയുടെ ശില്പി എന്നെല്ലാം വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ്.

ആല്‍ഫ്രഡ് ബ്രിസ്റ്റോയുടെയും ലോറ വെബ്ബിന്‍റെയും മകനായി 1880 -ല് ലണ്ടനില്‍ ജനിച്ചു.ലണ്ടനിലെ സിറ്റി കോളേജില്‍ നിന്നും നിര്‍മ്മാണ ശാസ്ത്രത്തില്‍ ബിരുദം കര്‍സ്ഥമാക്കി.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പ്രധാന വാണിജ്യകേന്ദ്രമായിരുന്ന മുസിരിസ്സിന്‍റെ( ഇന്നത്തെ കൊടുങ്ങല്ലൂര്‍ അധ:പതനത്തിനുശേഷം, അതായത് 1341 കളില്‍ പെരിയാറില്‍ വെള്ളപ്പൊക്കമുണ്ടായി ചളി വന്നടിഞ്ഞ് കപ്പലുകള്‍ക്ക് വരാന്‍ പറ്റാതായി. ഈ സമയത്തുതന്നെയാണ് കൊച്ചി അഴിമുഖത്തിന്റെ ജനനവും.[1] പിന്നീട്കോഴിക്കോട്ഒരു തുറമുഖമെന്നനിലയില്‍ ശക്തി പ്രാപിക്കുകയും സാമൂതിരി അതു തന്‍റെ കൈവശപ്പെടുത്തിവയ്ക്കുകയും മുസ്ലീങ്ങള്‍ക്കും അറബി കള്‍ക്കും മാത്രമായി തുറന്നു കൊടുക്കുകയും ചെയ്തു വന്നു. കേരളത്തിന്‍റെ തീറപ്രദേശങ്ങളുടെ വാണിജ്യവ്യാപരങ്ങളുടെ കുത്തക കൈയടക്കാന്‍ യൂറോപ്യന്‍ ശക്തികള്‍ സ്ഥിരം യുദ്ധങ്ങളീലും ഏര്‍പ്പെട്ടു. കൊച്ചി നിരന്തരം ഇതിനു സാക്ഷ്യം വഹിച്ചു. 1500-ല് കബ്രാള്‍ ഇവിടം സ്വന്തമാക്കി. പിന്നീട് 1663-ല് ഡച്ചുകാര്‍ യുദ്ധം ചെയ്തു ഇതു കീഴ്പ്പെടുത്തി.പിന്നീട് 1795-ല് ബ്രിട്ടിഷുകാര്‍ ഇത് അവരുടേതാക്കി മാറ്റി. എന്നാല്‍ ആദ്യകാല ബ്രീട്ടീഷ് ഭരണം പഴയകാലത്തെ ഭരണനേട്ടങ്ങളെ ഇല്ലായ്മ ചെയ്യാന് മാത്രമായിരുന്നു. കൊച്ചിയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും പട്ടണം നാശത്റ്റിന്‍റെ വക്കില്‍ എത്തുകയും ചെയ്തു.

എന്നല്‍ തുറമുഖം എന്ന നിലയില്‍ കൊച്ചിയുടെ പ്രാധാന്യം വളരെ വൈകിയാണ്‌ ബ്രീട്ടീഷുകാര്‍ മനസ്സിലാക്കിയത്. വളരെ കാലത്തേയ്ക്ക് വള്ളങ്ങളും ചെറുകപ്പലുകളും മാത്രം പോയിരുന്നതൌം കടലില്‍ നംങ്കൂരമിടുന്ന കപ്പലില്‍ നിന്ന് ചരക്ക് കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന തരം ചാലു മാത്രമായിരുനു കൊച്ചി. 1869 -ല് സൂയസ്സ് കനാല്‍ തുറന്നതോടെ അതേ നാണയത്തില്‍ കൊച്ചിയേയും വികസിപ്പിക്കാം എന്നും കപ്പലുകള്‍ക്ക് ഇടത്താവളമാക്കി മാറ്റാമെന്നുമുള്ള നിര്‍ദേശങ്ങള്‍ വന്നു. എങ്കിലും വര്‍ഷങ്ങള്‍ (ഏകദേശം 70) പിന്നിട്ടിട്ടും എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 1920-ല് കൊച്ചി തുറമുഖത്തിന്‍റെ അധികാരം കൈയാളിയിരുന്ന മദ്രാസ് ഗവര്‍ണ്മെന്‍റ് കൊച്സിയെ ഒരു തുറമുഖമായി വികസിപ്പിക്കാന്‍ തീരുമനം കൈക്കൊണ്ടപ്പോഴാണ് ആ സ്വപ്നം യാഥാര്‍ത്ഥ്യമായത്. തൂത്തുക്കുടി, വിശാഖപട്ടണം, കടല്ലൂര്‍ എന്നീ തുറമുഖങ്ങള്‍ പ്രവര്‍ത്തന രഹിതമായിക്കൊണ്ടിരിക്ക്കുന്ന അവസര്‍ത്തിലാണ് ഇങ്ങനെയൊരു തീറുമാനം എടുക്കാന്‍ കാരണം എന്നു കരുതുന്നു. പ്രധാനമായും ചെയ്യേണ്ടിയിരുന്നത കായലില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണ്ണിനെ മാറ്റി അതിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതിനായിട്ടാണ് റോബര്‍ട്ട് ബ്രിസ്റ്റൊവിനെ ഇംഗ്ലണ്ടില്‍ നിന്ന് വരുത്തിയത്. [2]

[തിരുത്തുക] കൊച്ചിയില്‍

1920 നാണ് കൊച്ചിയില്‍ എത്തിയത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ എഞ്ചിനീയറായിട്ടായിരുന്നു ആദ്യത്തെ തസ്തിക. അന്ന് 40 വയസ്സുണ്ടായിരുന്ന ബ്രീസ്റ്റോയുടെ പൂര്‍വ്വ ജോലി ചരിത്രം ബ്രീട്ടീഷ ഗവര്‍ണ്മെന്‍റിനെ ഇതിനു പ്രേരിപ്പിക്കുകയായിരുന്നു. മാള്‍ട്ടാ, പോര്‍ട്ട് സ്മിത്ത് എന്നിവിടങ്നളില്‍ അദ്ദേഹം തന്‍റെ കഴിവു തെളിയിച്ചിരുന്നു. 1920 ഏപ്രില്‍ 13 ന് അദ്ദേഹം കൊച്ചിയില്‍ എത്തിച്ചേര്‍ന്നു. മാര്‍ഗ്ഗമദ്യേ മദ്രാസില്‍ തങ്ങ്നി കൊച്ചിയെ പറ്റി കിട്ടാവുന്നത്രയും രേഖകള്‍ പഠിച്കു. സ്വന്തമായി ഒരു വീക്ഷണം രൂപപ്പെടുത്തി. പ്രവേശനകവാടത്തില്‍ തടസ്സ്മായി നിലകൊള്ളുന്ന പാറപോലെ ഉറച്ച മണ്ണിനെ നീക്കം ചെയ്താല്‍ പ്രശ്നങ്ങള്‍ മാറും എന്നദ്ദേഹം മന്‍സ്സിലാക്കി. [3]

[തിരുത്തുക] കൊച്ചി തുറമുഖത്തി‍ന്റെ വികാസം

കൊച്ചിയില്‍ നിലവിലുണ്ടായിരുന്ന പൌരസമിതികളൊടും സംഘടനകളോടും ചര്‍ച്ക ചെയ്തു മേലാധികാരികളോടു അലോചിക്കുകയും ചെയ്ത ശേഷം തെന്‍റെ കരടു പദ്ധതിക്ക് അംഗീകാരം ലഭിച്ചശേഷമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കടലിലെ തിരകളെയും വേലിയേറ്റ/ഇറക്കങ്ങളെയും പഠിച്ച ബ്രിസ്റ്റോ പലവിധ പരീക്ഷണങ്ങളും നടത്തി. ഇതിനുശേഷം പദ്ധതി ഫലപ്രദമാണെന്ന അനുമാനത്റ്റിലെത്തി അത്‌ മദ്രാസ്‌ ഗവര്‍ണര്‍ ലോര്‍ഡ്‌ വെല്ലിങ്ങടണെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കൊച്ചി ലോകത്തിലേയ്ക്കും വച്ചു തന്നെ ഏറ്റവും സുരക്ഷിതമായ തുറമുഖം ആവും എന്നായിരുന്നു. ഇതിനായി കപ്പലുകള്‍ ഉള്‍ത്തടങ്ങളിലേയ്ക്ക്‌ പ്രവേശിക്കേണ്ടി വരും എന്നു മാത്രം. ഇതിനുള്ള പ്രധാന പ്രതിബന്ധം കൊച്ചിക്കായലിന്റെ അഴിമുഖത്ത്‌ കാലങ്ങള്‍ കൊണ്ട്‌ രൂപമെടുത്ത മണ്‍ പാറയായിരുന്നു. ഇത്‌ ഭീമാകാരമായ വലിപ്പത്തില്‍ വെള്ളത്തിനടിയില്‍ എട്ടടിക്കുമേല്‍ വെള്ളം ആവശ്യമായ കപ്പലുകള്‍ക്ക്‌ ഒരു പേടിസ്വപ്നമായി നിലകൊണ്ടിരുന്നു. ചെറിയ കപ്പലുകളാവട്ടെ വേലിയേറ്റം പ്രതീക്ഷിക്കേണ്ടതായും വന്നു. ഇതിനു മുന്നുണ്ടായിരുന്ന എഞ്ചിനീയര്‍മാരെല്ലാം ഇതിന്റെ നീക്കം ബുദ്ധിമുട്ടേറിയതാണ്‌ എന്നാണ്‌ വിലയിരുത്തിയിരുന്നത്‌. മാത്രവുമല്ല ഇതു നീക്കം ചെയ്താല്‍ പാരിസ്ഥിതികമായി ഉണ്ടാകാവുന്ന പ്രശനങ്ങളെപറ്റി ഒരു ഊഹവുമില്ലായിരുന്നു. വേമ്പനാട്ടുകായലിന്റെ നാശം മുതല്‍ വൈപ്പിന്‍ തീരത്തിന്റെ തകര്‍ച്ചവരെ പ്രതീക്ഷിച്ചിരുന്നു.

പഠനശേഷം ബ്രിസ്റ്റോ ഇതെല്ലാം പഴങ്കഥകളാണെന്ന് സമര്‍ത്ഥിച്ചു. വൈപ്പിന്‍ തീരം ഒലിച്ചു പൊകാതിരിക്കാന്‍ അദ്ദേഹം വലിയ കരിങ്കല്‍ പാറകള്‍ നിരത്തി തിരകളുടെ ശക്തികുറയ്ക്കാം എന്നും മാന്തിയേറ്റുക്കുന്ന മണ്ണ്‍ പരിസ്ഥിതിക്ക്‌ പ്രശ്നമല്ലാത്ത രീതിയില്‍ വിനിയോഗിക്കാം എന്നും അദ്ദേഹം കാട്ടിക്കൊടുത്തു. അതില്‍ പ്രധാനമായും

  • 1) മാന്തിയെടുക്കുന്ന മണ്ണ് വെണ്ടുരുത്തി ദ്വീപിനോട് ചേര്‍ക്കുക, ഇതിനാഉഇ കായലിന്‍റെ ഒരു ഭാഗം തന്നെ നികത്തുക
  • 2) പുതിയ പലങ്ങള്‍ പണിത് പുതിയ ദ്വീപിനെ ഒര്‍ വശത്ത് കരയൊടും മട്ടാഞ്ചേരിയോടും ബന്ധിപ്പിക്ക്കുക
  • 3) മണ്ണു മാന്തല്‍, ജട്ടികളുടെയും ബര്‍ത്തുകളുടെയും പണി ഏകൊപിപ്പിക്കുക. എന്നിവയായിരുന്നു .

മദ്രാസ് ഗവര്‍ണ്മെന്‍റ്, മലബാര്‍ ജിലാ കളക്റ്റര്‍ അദ്ധ്യക്ഷനായി രൂപം കൊടുത്ത സമിതി എന്നിവര്യുടെ അംഗീകാരം ഉണ്ടായെങ്കിലും തൂത്തുക്കുടിയുടെ അവകാശസമ്രക്ഷണത്തിനായി മദ്രാസിലെ ചില തല്പര കക്ഷികള്‍ പ്രവര്‍ത്തിച്ചതു മൂലം വളരെ വൈകിയാണ് നിര്‍മ്മാണം തുടങ്ങിയത്.

ആദ്യഘട്ടത്തില്‍ പ്രധാനമായും സമയബന്ധിതമായ പരിപടികള്‍ തയ്യാറാക്കുകയായിരുന്നു. അദ്യഘട്ടമായ മണ്ണുമാന്തലും മറ്റും പരീക്ഷ്ണാടിസ്ഥാനത്തില്‍ ബ്രിസ്റ്റോ രംഗത്തു വരുന്നതിനു മുന്നേ നടന്നിരുന്നു. ബ്രിസ്റ്റോ വന്നതിനു ശേഷം ഈ പ്രവര്‍ത്തനങ്ങള്‍ ത്വരിതമായി നടന്നു. ‘ലേഡി വെല്ലിങ്ടന്‍‘ എന്ന മണ്ണു മാന്തികപ്പലാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ഈ കപ്പല്‍ പ്രവര്‍ത്തനക്ഷമതയിലും കാലയളവിലും ഒരു ലോക റിക്കാറ്ഡ് തന്നെ സൃഷ്ടിച്ചുവത്രെ. രണ്ടാം ഘട്ടത്തില്‍ പ്രധാനമായും മണ്ണുമാന്തല്‍ മാത്രമായിരുന്നു. മാറ്റിയ മണ്ണ് ഒരു മതില്‍ കെട്ടി ഒരു പുതിയ ദ്വീപു സൃഷ്ടിച്ചുകൊണ്ടിരുന്നു. മൂന്നാം ഘട്ടത്തില്‍ മണ്ണുമാന്തലിനോടൊപ്പം ആവാസകേന്ദ്രങ്ങള്‍ പണിയുക, ഡ്രൈ ഡോക്ക്, പാലങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തി.

വെറും മൂന്നുഘട്ടങ്ങള്‍ കൊണ്ട്‌, 450 അടി വീതിയും മൂന്നര മൈല്‍ വീതിയുമുള്ള ഒരഴിമുഖം ആഴക്കടലിനേയും കൊച്ചിക്കായലിനേയും ബന്ധിപ്പിച്ചുകൊണ്ട്‌ രൂപം കൊണ്ടു. മണ്ണുപയോഗിച്ച്‌ 780 എക്കര്‍ സ്ഥലം കായലില്‍ നിന്ന് വികസിപ്പിച്ചെടുത്തു. വെല്ലിംഗ്ടണ്‍ എന്ന് ഈ ദ്വീപിന്‌ നാമകരണവും ചെയ്യപ്പെട്ടു. 1928 മാര്‍ച്ച്‌ 30 ന്‌ അവസാനത്തെ മണ്‍പാറയും നീക്കം ചെയ്യപ്പെട്ടു. ബോംബേയില്‍ നിന്നും വരികയായിരുന്ന പദ്മ എന്ന കപ്പല്‍ ഉള്‍ഭാഗം കപ്പലുകള്‍ക്ക്‌ തുറന്നുകൊടുക്കുന്നതിനു മുന്നേതന്നെ ഒരു പരീക്ഷണമെന്നോണം ഉള്ളില്‍ കയറിയിരുന്നു.

നാലാം ഘട്ടത്തിലാണ്‌ കൊച്ചിയെ ലോകോത്തര തുറമുഖമാക്കി മാറ്റിയത്‌. പാലങ്ങള്‍, റൊഡുകള്‍, വാര്‍ഫുകള്‍, ജട്ടികള്‍, ക്രെയിനുകള്‍, വെയര്‍ ഹൗസുകള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ടാക്കപ്പെട്ടു. വിദ്യുച്ഛക്തി നിലയം, ആവാസ കേന്ദ്രങ്ങള്‍ റെയില്‍വേ എന്നിവയും ഇക്കൂട്ടത്തില്‍ പെടുന്നു. 1936 ല്‍ ഇന്ത്യാ ഗവര്‍ണ്‍മന്റ്‌ കൊച്ചിയെ ഒരു വന്‍കിട തുറമുഖമായി പ്രഖ്യാപിച്ചു. 1939 ജൂണ്‍ രണ്ടാം തിയ്യതി ആദ്യമായി ഔദ്യോഗിക ചര‍ക്കു കടത്തലിനായി കപ്പല്‍ വാര്‍ഫില്‍ അടുക്കുകയുണ്ടായി.

വെല്ലിംഗടണ്‍ ദ്വീപില്‍ വ്യോമ ആവശ്യങ്ങള്‍ക്കായി തന്ത്രപ്രാധാന്യമുള്ള ഒരു കേന്ദ്രം നിര്‍മ്മിക്കുവാനും അവര്‍ക്ക്‌ അന്നു കഴിഞ്ഞു. ഒന്നാം ലോക മഹായുദ്ധകാലത്ത്‌ ശ്രീലങ്ക ജപ്പാന്‍കാര്‍ ആക്രമിച്ചപ്പോള്‍ ഇവിടെനിന്നു പോയ വിമാനങ്ങളാണ്‌ അതു തടഞ്ഞത്‌.

[തിരുത്തുക] പില്‍ക്കാലം

1941 മാര്‍ച്ച്‌ 13ന് അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക്‌ പോയി. നാട്ടുകാരും ഉദ്യോഗസ്ഥരും അദ്ദേഹത്തിന്‌ ഊഷ്മളമായ യാത്രയയപ്പു നല്‍കി. കുറേക്കാലം മാഞ്ചസ്റ്റര്‍ യൂണിവേര്‍സിറ്റിയില്‍ അദ്ദേഹം ജോലിനോക്കി. 1966 സെപ്തംബര്‍ മാസത്തില്‍ തന്റെ എണ്‍പത്തഞ്ചാം വയസ്സില്‍ ദിവംഗതനായി.

[തിരുത്തുക] അദ്ദേഹത്തിന്റെ സംഭാവനകള്‍

  • കൊച്ചിക്കായലിനെ ലോകോത്തര തുറമുഖമാക്കിയതിനു പിന്നില്‍ അദ്ദേഹം വഹിച്ച നിസ്വാര്‍ത്ഥമായ സേവനം ആണ്‌ അദ്ദ്യത്തേത്‌.
  • തന്റെ തന്നെ ഭാവനയില്‍ നിന്ന് ഉയര്‍ത്തിയെടുത്ത ഒരു ദ്വീപ്‌ അതും തുറമുഖത്തിന്റെ ആവശ്യങ്ങള്‍ക്കുപരി മറ്റാവശ്യങ്ങള്‍ക്ക് വരെ സഹായകമായി വരുത്തി.
  • വൈപ്പിന്‍ തീരത്തെ കടലാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ അദ്ദേഹം വിഭാവനം ചെയത കടല്‍ ഭിത്തി കാലത്തെ വെല്ലുന്ന സംരഭമാണ്‌
  • ലോട്ടസ്‌ ക്ല്ബ്ബ്‌- അന്നാളുകളില്‍ വെള്ളക്കാരനു മാത്രം പോകാന്‍ കഴിയുമായിരുന്ന തരം കൂട്ടായ്മകളുള്ളപ്പോള്‍ ലോട്ടസ്‌ ക്ലബ്ബ്‌ എന്ന പേരില്‍ നാട്ടുകാരായ മലയാളികള്‍ക്കും മറ്റു വ്യാപാരികള്‍ക്കു വിഹരിക്കാന്‍ തക്ക ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹവും ഭാര്യയും മുഖ്യ പങ്കു വഹിച്ചു.
  • കൊച്ചിന്‍ സാഗ എന്നൊരു ആത്മകാഥാംശമുള്ള പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്‌.


[തിരുത്തുക] പ്രമാണാധാരസൂചി

  1. കൊച്ചിയെപറ്റിയുള്ള ടൂറിസ്റ്റ് സൈറ്റ്, കൊച്ചിക്കായലിന്‍റെ ജനനം
  2. എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 205-210 നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988.
  3. സി. ഉണ്ണികൃഷ്ണന്‍ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനം
ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu