Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കൊച്ചി - വിക്കിപീഡിയ

കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊച്ചി
അപരനാമം: അറബിക്കടലിന്റെ റാണി

വിക്കിമാപ്പിയ‌ -- {{{latd}}}° N {{{longd}}}° E
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങള്‍ കോര്‍പറേഷന്‍
മേയര്‍ മേഴ്‌സി വില്യംസ്‌
വിസ്തീര്‍ണ്ണം 94ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 6,50,000
ജനസാന്ദ്രത 6250/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
6820XX
+91484
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

കൊച്ചി - കേരളത്തിലെ ഒരു ജനനിബിഡമായ മഹാനഗരം. ഇന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്ന്. 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി, മധ്യകേരളത്തിലെ എറണാകുളം ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റര്‍ വടക്കാണ്‌ കൊച്ചിയുടെ സ്ഥാനം.

കൊച്ചി എന്നറിയപ്പെടുന്നെങ്കിലും ആ പേരില്‍ ഒരു സ്ഥലം നിലവിലില്ല. ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡ്‌ എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി എന്നറിയപ്പെട്ടിരുന്നത്‌. കൊച്ചി എന്ന പേരില്‍ കേരളപ്പിറവിക്കു മുന്‍പ്‌ ഒരു നാട്ടുരാജ്യവും നിലനിന്നിരുന്നു. ഇന്ന് എറണാകുളം, കുമ്പളങ്ങി എന്നിവയും പഴയ കൊച്ചിയില്‍പ്പെട്ട പ്രദേശങ്ങളും മൊത്തത്തില്‍ കൊച്ചി എന്ന പേരില്‍ ഭൂമിശാസ്ത്രപരമായി അറിയപ്പെടുന്നു.

കൊച്ചാഴി എന്ന വാക്കില്‍ നിന്നാണ്‌ കൊച്ചി എന്ന പേരു വന്നത്‌. യൂറോപ്യന്മാര്‍ ഉച്ചാരണ സൌകര്യത്തിന്‌ അത്‌ കൊച്ചിന്‍ (Cochin) എന്നാക്കി പരിഷ്കരിച്ചു. പേരുകള്‍ മലയാളീകരിക്കുന്നതിന്റെ ഭാഗമായി 1996-ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊച്ചി എന്ന പേര്‌ പുനസ്ഥാപിച്ചു. എന്നിരുന്നാലും പല രാജ്യാന്തര വേദികളിലും കൊച്ചിന്‍ എന്ന് ഇപ്പോഴും അറിയപ്പെടുന്നു. ഇന്ത്യയുടെ പ്രധാനപ്പെട്ട നാവിക താളവും രാജ്യാന്തര വിമാനത്താവളവും കൊച്ചിയിലുണ്ട്‌. രാജ്യത്തിന്റെ മറ്റ്‌ പ്രധാന നഗരങ്ങളുമായി ഗതാഗത ബന്ധവുമുണ്ട്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളും കൊച്ചി നഗരത്തിലാണ്‌. ബ്രിട്ടീഷുകാര്‍ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാര്‍ ‘ഹോം‍ലി ഹോളണ്ട്’ എന്നും പോര്‍ത്തുഗീസുകാര്‍ ‘ലിറ്റില്‍ ലിസ്ബണ്‍‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു. [1] ഒരു കാലത്ത്‌ ഇന്ത്യന്‍ സുഗന്ധ വ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു കൊച്ചി. അറബിക്കടലില്‍ തീരത്തുള്ള പ്രകൃതി ദത്തമായ തുറമുഖമായിരുന്ന് കൊച്ചിയുടെ പ്രശസ്തിക്കു കാരണം. ഈ തുറമുഖം വഴി അറബികള്‍, യഹൂദര്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍ എന്നിങ്ങനെ ധാരാളം സഞ്ചാര വ്യാപാരികള്‍ ഇവിടെ കടല്‍ കടന്നെത്തി.

[തിരുത്തുക] ചരിത്രം

പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പുള്ള കൊച്ചിയുടെ ചരിത്രത്തെപ്പറ്റി വ്യക്തമായ ധാരണകളില്ല. എന്നിരുന്നാലും പതിനാലാം നൂറ്റാണ്ടില്‍ പെരിയാറിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ അക്കാലത്തെ പ്രമുഖ തുറമുഖമായ കൊടുങ്ങല്ലൂര്‍ തകര്‍ന്നതോടെയാണ്‌ കൊച്ചിക്ക്‌ പ്രാധാന്യമേറിയതെന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. ഇതേത്തുടര്‍ന്ന് കുരുമുളക്‌, ഏലക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യപാരത്തിലൂടെ കൊച്ചി വികസിച്ചു.

പോര്‍ട്ടുഗീസുകാരുടെ വരവിനു മുന്‍പുതന്നെ ചൈനക്കാരും അറബികളും കൊച്ചിയിലെത്തിയിരുന്നുവെന്നാണ്‌ പൊതുവേയുള്ള വിശ്വാസം. പതിനാലാം നൂറ്റാണ്ടിനൊടുവില്‍ ചൈനയില്‍ നിലനിന്നിരുന്ന മിംഗ്‌ രാജവംശത്തെ പ്രതിനിധീകരിച്ചാണ്‌ ചൈനീസ്‌ യാത്രികരും വ്യാപാരികളും കൊച്ചിയിലെത്തിയതെന്നു കരുതപ്പെടുന്നു. ചൈനീസ്‌ യാത്രികനായ ഫാഹിയാന്റെ കുറിപ്പുകളില്‍ ചിലതും ഇതിലേക്കു വിരല്‍ചൂണ്ടുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്‌ പോര്‍ച്ചുഗീസുകാരുടെ വരവ്‌. അതിനുമുന്‍പ്‌ വന്നവരില്‍ നിന്നും വ്യത്യസ്ഥമായി വ്യാപാരത്തോടൊപ്പം അധിനിവേശവും ലക്ഷ്യമാക്കിയാണ്‌ പോര്‍ച്ചുഗീസുകാരെത്തിയത്‌. കോഴിക്കോട്‌ സാമൂതിരിക്കെതിരെ ഏറ്റവും മികച്ച കൂട്ടാളി എന്ന നിലയില്‍ കൊച്ചി രാജാക്കന്മാര്‍ പോര്‍ച്ചുഗീസുകാരെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്തു. ക്രിസ്തു വര്‍ഷം 1503ല്‍ പോര്‍ച്ചുഗീസ്‌ വൈസ്രോയി അഫോന്‍സോ ആല്‍ബ്യുര്‍ക്കക്ക്‌ ഇന്ത്യയിലെ ആദ്യത്തെ വിദേശതാവളമെന്നു വിശേഷിപ്പിക്കാവുന്ന ഫോര്‍ട്ട്‌ മാനുവല്‍(മാനുവല്‍ കോട്ട) ഇവിടെ പണികഴിച്ചു.

കൊച്ചിയിലെ യഹൂദരുടെ സാന്നിധ്യവും കൊടുങ്ങല്ലൂരിന്റെ തകര്‍ച്ചയോടെ തുടങ്ങിയതാണെങ്ങ്‌ കരുതുന്നു. യഹൂദ വ്യാപാരികള്‍ക്ക്‌ 1565 മുതല്‍ 1601 വരെ കൊച്ചി ഭരിച്ചിരുന്ന കേശവ രാമവര്‍മ്മ രാജായില്‍ നിന്ന് ഏറെ സഹായവും ലഭിച്ചു.

1653ലാണ്‌ ഡച്ച്‌ അധിനിവേശം ആരംഭിക്കുന്നത്‌. പത്തുവര്‍ഷം കൊണ്ട്‌ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാര്‍ക്കുമേല്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടി. മാനുവല്‍ കോട്ടയ്ക്കു പകരം ഡച്ചുകാര്‍ ഇവിടെ ഫോര്‍ട്ട്‌ വില്യംസ്‌ പണികഴിപ്പിക്കുകയും ചെയ്തു.

1814-ല്‍ നിലവില്‍ വന്ന ആംഗ്ലോ-ഡച്ച്‌ ഉടമ്പടിയോടെ കൊച്ചി ബ്രിട്ടീഷുകാരുടെ കീഴിലായി. ഇന്തോനേഷ്യയിലെ ബാങ്കാ ദ്വീപിനുപകരമായി കൊച്ചിയുടെ അവകാശം ബ്രിട്ടീഷുകാര്‍ക്കു നല്‍കുന്നതായിരുന്നു പ്രസ്തുത ഉടമ്പടി. ബ്രിട്ടീഷ്‌ ഭരണാധികാരി സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ യുടെ കാലത്താണ്‌ വെല്ലിംഗ്‌ടണ്‍ ഐലന്‍ഡ്‌ നിര്‍മ്മിക്കപ്പെടുന്നത്‌.

സ്വാതന്ത്ര്യത്തിനു ശേഷം ഈ നഗരം കൊച്ചി, തിരുവതാംകൂര്‍, മലബാര്‍ എന്നിവയുടെ ഭാഗങ്ങള്‍ ചേര്‍ത്തു രൂപം നല്‍കിയ എറണാകുളം ജില്ലയുടെ ഭാഗമായി. ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത്‌ 1967-ല്‍ കൊച്ചി കോര്‍പറേഷന്‍ നിലവില്‍ വന്നു.

[തിരുത്തുക] കൊച്ചിയെ പറ്റിയുള്ള പ്രശസ്തരുടെ വാക്കുകള്‍

  • നിക്കോളോ കോണ്ടി: ‘ചൈന നിങ്ങള്‍ക്കു കാശുണ്ടാക്കനുള്ള സ്ഥലമാണെങ്കില്‍ കൊച്ചി അത് പൊടിപ്പിക്കാനുള്ളതാണ്‘.
  • പഴഞ്ചൊല്ല് : കൊച്ചികണ്ടാല്‍ അച്ചി വേണ്ട

[തിരുത്തുക] പ്രമാണാധാരസൂചി

  1. കൊച്ചിയുടെ ചരിത്രം

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu