Talk:സാമ്പാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമ്പാര്‍ എന്നല്ലേ ശരി? Sreejithk2000
അതെ സാമ്പാര്‍ എന്നു തന്നെയാണ് ശരിയായ ഉപയോഗം.
ദീപു [Deepu] 13:27, 12 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] ഉണ്ടാക്കാന്‍
Instructions: Add tamarind, 1/2 tomato & 1 onion chopped, to the dal.
Pressure cook till dal is done very soft. (Approx. 3 or 4 whistles)
Remove dal and beat with a whisk or churner till smooth.
Grind to a paste, 1 onion, 1/4 tomato, jaggery, garlic, all dry masalas.
Chop the remaining onion and tomato to medium or fine pieces.
Heat oil, add seeds, curry leaves and allow to splutter.
Add onion, brinjal, pumpkin, tomato, drumstick, chopped vegetables and stir fry for 2-3 minutes.
Add paste, and cook for further 2 minutes.
Add dal and bring to a boil on high.
Add enough water to get sambar consistency.
Check and adjust masalas as required. Simmer for 12-15 minutes on low, till the aroma exudes.
Add chopped coriander before serving.
ആഎങ്കിലും തര്‍ജ്ജമ ചെയ്യാമോ. എനിക്ക് വശമില്ല. --ചള്ളിയാന്‍ 11:06, 25 ജനുവരി 2007 (UTC)
[തിരുത്തുക] കുഴമ്പ്
എനിക്കൊരു സംശയം? കൊഴമ്പ് എന്നത് , തമിഴില്‍ ഉച്ചരിക്കുക കുളമ്പ് എന്നാണല്ലോ!! മലയാളികള്‍ കറി എന്നു പറയുന്നതുപോലെ യാണ് , കുളമ്പ് . ഉദ്ദാ: തക്കാളി കുളമ്പ്, കോഴികുളമ്പ്, മീന്‍ കുളമ്പ് അതുകൊണ്ട് സാമ്പാര്‍ എങ്ങനെ കുളമ്പ് ആയി. തമിഴ് നാട്ടുക്കാരുമായി നല്ല ബന്ധമുള്ളത് കൊണ്ടാണ് ഞാന്‍ ഇതു പറഞ്ഞത്. സാബാറിനെ കുളമ്പ് എന്നു വിളിക്കുന്നത് ഒരു അപാകത യായി ഞാന്‍ കണക്കാക്കുന്നു. പിന്നെ കന്നടക്കാര്‍ മാത്രമല്ല, സാക്ഷാല്‍ മലയാളി ബ്രാഹ്മിന്‍സും സാമ്പാറില്‍ ശര്‍ക്കര ചേര്‍ക്കും. പിന്നെ തമിഴ് നാട്ടില്‍ ഒരു പാട് തരത്തിലുള്ള സാംബാര്‍ ഉണ്ട്, തക്കാളി സാമ്പാര്‍, വെണ്ടക്കായ സാമ്പാര്‍, വെങ്കായസാംബാര്‍ എന്നിങനെ. കേരളത്തില്‍ സാമ്പാറില്‍ പല പച്ചക്കറികള്‍ കൊണ്ട് സാംബാറ് ഉണ്ടാക്കാറുണ്ട്. എന്തിന് വരിക്ക ചക്ക കഷ്ണമായി സാമ്പാറുണ്ടാക്കാറുണ്ട്.
സാമ്പാര്‍ ഉണ്ടാക്കുന്ന വിധം (തൃശ്ശൂര്‍ എബ്രാന്തിരിമാരുടെ രീതി) 25 പേര്‍ക്ക്
പച്ചക്കറി
വെണ്ടക്കായ (350 ഗ്രാം), തക്കാളി(300 ഗ്രാം), മുരിങ്ങക്കായ (300 ഗ്രാം), കുമ്പളങ്ങ (300 ഗ്രാം), കറിവേപ്പില (ആവശ്യത്തിന് അനുസരിച്ച്), മല്ലിയില (ആവശ്യത്തിന് അനുസരിച്ച്)
പലവ്യജ്ഞനങ്ങള്‍
പരിപ്പ് (500ഗ്രാം), മല്ലി(മുഴുവന്‍)75 ഗ്രാം), വറ്റല്‍ മുളക്ക് (60 ഗ്രാം), കായം (30 ഗ്രാം), ഉലുവ (10ഗ്രാം), കടുക് (10ഗ്രാം), രണ്ട് മുറി നാളികേരം ചുരണ്ടിയത്, ഉപ്പ് (ആവശ്യത്തിന് അനുസരിച്ച്), പുളി(ആവശ്യത്തിന് അനുസരിച്ച്), വെളിച്ചെണ്ണ(ആവശ്യത്തിന് അനുസരിച്ച്)
മസാല തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ എടുത്തു ചൂടാക്കുക. അതില്‍ കായം ഇട്ട് വറുക്കുക, നന്നായി ബലംവക്കുന്നതുവരെ വറുക്കുക. എന്നിട്ട് അത് വാങ്ങി വെക്കുക. അതിന് ശേഷം നാളികേരം ചുരണ്ടിയത് വറൂക്കുക. മുഴുവന്‍ മല്ലിയും വറ്റല്‍ മുളകും നാളികേരം അല്പം ഇരുണ്ടനിറമാകുമ്പോള്‍ ഇട്ട് വറുക്കുക. എന്നിട്ട് വാങ്ങി വെക്കുക. എല്ലാ വറുത്ത വസ്തുകളും അല്പം വെള്ളവും ചേര്‍ത്ത് നന്നായി കുഴമ്പു രൂപത്തിലാക്കി അരച്ചെടുക്കുക.
പാചകം
ആദ്യമായി പരിപ്പ് കഴുകി നന്നായി വേവിക്കുക. ഒരു വിധം പൊടിയുന്ന വിധത്തില്‍ വെന്തുകഴിഞ്ഞാല്‍ വെണ്ടക്കായ, തക്കാളി, മുരിങ്ങക്കായ, കുമ്പളങ്ങ എന്നിവ കഷണങ്ങളായി അരിഞ്ഞ് പരിപ്പിന്റെ കൂടെ ചേര്‍ത്ത് വേവിക്കുക. നേരത്തെ തയ്യാറാക്കി അരച്ചെടുത്ത മസാല ഇട്ട് ഇളക്കുക . അതിന് ശേഷം ഉലുവ പൊടിച്ച് ചേര്‍ക്കുക. പച്ചക്കറി കഷണങ്ങള്‍ വേവുന്നതോടു കൂടി പുളി വെള്ളത്തില്‍ കലക്കി ആവശ്യത്തിന് ചേര്‍ക്കുക. എല്ലാം നന്നായി വെന്തതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, കടുകും വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് പൊട്ടിച്ച് കറിയില്‍ ചേര്‍ക്കുക. അതിന് ശേഷം അല്പം മല്ലിയില മണത്തിന് ചേര്‍ക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാന്‍ മറക്കല്ലേ!!
വേറെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇവിടെ കാണിച്ചിരിക്കുന്ന കഷ്ണങ്ങള്‍ വേണമെങ്കില്‍ മാറ്റാം, മത്തങ്ങ , വെള്ളരിക്ക, പയര്‍, പടവലങ്ങ, കാരറ്റ് അങ്ങനെ എന്തും പരീക്ഷിക്കാം. പിന്നെ മുകളില്‍ പറഞ്ഞിരുക്കുന്ന രീതിയില്‍ സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ ചിലപ്പോള്‍ ഉലുവയുടെ അളവ് കൂടി അരുചി വന്നാല്‍ അല്പം ശര്‍ക്കര ചേര്‍ത്തുകൊണ്ട് ഈ രുചി മാറ്റിയെടുക്കാം. പിന്നെ തമിഴ് നാട്ടില്‍ വെക്കുമ്പോള്‍ അവര്‍ ഉലുവ മുഴുവനായി ചേര്‍ക്കാറുണ്ട്, പിന്നെ അല്പം നാളികേരം പച്ചക്ക് അരച്ച് ചേര്‍ക്കാറുണ്ട്. തെക്കന്‍ കേരളത്തില്‍ ;പൊതുവെ കേരളത്തില്‍ മസാല അരക്കുമ്പോള്‍ ചുവന്നുള്ളി, ഉലുവ എന്നിവ മസാലയില്‍ വറുത്തു ചേര്‍ക്കാറുണ്ട്. പിന്നെ അരപ്പില്‍ മുഴുവന്‍ മല്ലി, വറ്റല്‍ മുളക് എന്നിവ ചേര്‍ക്കുന്നതിനു പകരം മുളക് പൊടി, മല്ലി പൊടി എന്നിവ ചേര്‍ക്കാറുണ്ട്. പിന്നെ പച്ചമുളക് നീളനെ അരിഞ്ഞ് ഇടാറുണ്ട്. ഈ രീതി രുചിയെ നന്നായി വ്യത്യാസപ്പെടുത്താറുണ്ട്. കന്നടക്കാര്‍ മുളക് , മല്ലി എന്നിവ കുറവാണ് ചേര്‍ക്കുക. പകരം തക്കാളി, മല്ലിയില എന്നിവയാണ് കൂടുതല്‍ ചേര്‍ക്കുക. മധുരിക്കുന്ന സാമ്പാര്‍ ആണ് ഇവര്‍ക്ക് പ്രിയം.
എന്നെ സംബദ്ധിച്ച് ബ്രാഹ്മിണ്‍ സാമ്പാറിനോടാണ് പ്രിയം,കേരളത്തിലെ പലസ്ഥലങ്ങളിലും(തിരുവനന്തപുരം മുതല കാസര്‍കോഡ് വരെ) നിന്നും ഞാന്‍ സാമ്പാര്‍ കഴിച്ചിട്ടുണ്ട്. പക്ഷെ ഇതിന്റെ അത്രക്ക് രുചിയുള്ള സാമ്പാര്‍ ഞാന്‍ കഴിച്ചിട്ടില്ല.
--ജിഗേഷ് | ജിഗേഷിനോടു പറയൂ 16:03, 25 ജനുവരി 2007 (UTC)