Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഹമാസ് - വിക്കിപീഡിയ

ഹമാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹമാസിന്റെ ചിഹ്നം
ഹമാസിന്റെ ചിഹ്നം

പലസ്തീന്‍ രാജ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘടനയാണ് ഹമാസ് (Hamas). ഇസ്ലാമിക പ്രതിരോധ മുന്നേറ്റം എന്നര്‍ത്ഥംവരുന്ന "ഹറകത്തുല്‍ മുഖാവമത്തുല്‍ ഇസ്ലാമിയ" എന്ന അറബിവാക്കിന്റെ ചുരുക്കെഴുത്താണ് ഹമാസ്. ഇസ്രയേലിനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കി മതാധിഷ്ഠിത പലസ്തീന്‍ രാജ്യം സ്ഥാപിക്കുകയാണ് ഹാമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതുകൊണ്ടുതന്നെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഈ സംഘടനയെ ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു.

2006 ജനുവരിയില്‍ പലസ്തീന്‍ പാര്‍ലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തനിച്ചു ഭൂരിപക്ഷം നേടിക്കൊണ്ട് ഹമാസ് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പില്‍ യു.എസിന്റെ കരിമ്പട്ടികയിലുള്ള സംഘടനതന്നെ വിജയം നേടിയത് നിര്‍ണ്ണായക രാഷ്ട്രീയസംഭവമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ പ്രസ്തുത തിരഞ്ഞെടുപ്പില്‍,‍ ഇസ്രയേല്‍ വിദ്വേഷത്തേക്കാള്‍ പലസ്തീനിലെ നിലവിലുള്ള ഭരണകൂടത്തിന്റെ അഴിമതിയായിരുന്നു ഹമാസ് വിഷയമാക്കിയത് [1] [2].

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] ഇസ്ലാമിക സാഹോദര്യ സഖ്യം

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ഈജിപ്തിലെ ഇസ്ലാമിക സാഹോദര്യ പ്രസ്ഥാനത്തിന്റെ (മുസ്ലീം ബ്രദര്‍ഹുഡ്) ശാഖയായാണ് ഹമാസ് പ്രവര്‍ത്തനം തുടങ്ങിയത്. സേവന പ്രവര്‍ത്തനങ്ങളിലൂടെ ഗാസാ മുനമ്പ്, വെസ്റ്റ് ബാങ്ക് തുടങ്ങിയ പലസ്തീന്‍ കേന്ദ്രങ്ങളില്‍ ഇവര്‍ സ്വാധീനമുറപ്പിച്ചു. ഒന്നര ദശകത്തോളം ഇത്തരത്തില്‍ പ്രവര്‍ത്തിച്ച് അടിത്തറ ശക്തമാക്കിയ ശേഷമാണ് 1987-ല്‍ ഔദ്യോഗികമായി ഹമാസ് എന്ന സംഘടനയായി രൂപംകൊള്ളുന്നത് [3]. ഔദ്യോഗികമായി തുടക്കം കുറിക്കുന്നതിനുമുമ്പു തന്നെ ഇസ്ലാമിക സാഹോദര്യത്തിന്റെ ശാഖയെന്ന നിലയില്‍ ഹമാസ്, പലസ്തീന്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളെ സൌദി അറേബ്യ പോലുള്ള ഇസ്ലാമികരാജ്യങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു രാഷ്ട്രീയ അടവ് എന്നോണം ഹമാസിന്റെ രാഷ്ട്രീയസേവന പ്രവര്‍ത്തനങ്ങളെ ഇസ്രയേല്‍ പോലും പിന്തുണച്ചിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യാസര്‍ അരാഫത്തിന്റെ പലസ്തീന്‍ വിമോചന മുന്നണിയേയും ഫത്ത രാഷ്ട്രീയ പാര്‍ട്ടിയെയും തളര്‍ത്താന്‍ ഹമാസിന്റെ ആദ്യരൂപത്തെ ഇസ്രയേല്‍ ഉപയോഗപ്പെടുത്തി.

[തിരുത്തുക] തീവ്രവാദവും സായുധപോരാട്ടങ്ങളും

1970-കളിലും എണ്‍പതുകളുടെ തുടക്കത്തിലും രാഷ്ട്രീയപ്രവര്‍ത്തനങ്ങളേക്കാള്‍ പലസ്തീന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഹമാസ് മുന്‍‌ഗണ നല്‍കിയത്. ഭരണതലത്തിലെ അഴിമതികള്‍ തുറന്നുകാട്ടുക, പലസ്തീന്‍ വികാരം വളര്‍ത്തുക എന്നീ മേഖലകളില്‍ അവരുടെ പ്രവര്‍ത്തനം ഒതുങ്ങി. എന്നാല്‍ എണ്‍പതുകളുടെ മധ്യത്തില്‍ ഗാസാ മുനമ്പും, വെസ്റ്റ്‌ ബാങ്ക്‌ പ്രദേശങ്ങളും ഇസ്രയേല്‍ പൂര്‍ണ്ണമായി അധിനിവേശപ്പെടുത്തുകയും അവിടെ ഇസ്രയേലി കുടിയേറ്റക്കാരെ കുടിയിരുത്തുകകയും ചെയ്തതോടെ, ഹമാസ്‌ ഷെയ്ക്ക് അഹമ്മദ് യാസീന്റെ നേതൃത്വത്തില്‍ സായുധ പോരാട്ടത്തിലേക്കും തീവ്രവാദത്തിലേക്കും നീങ്ങി [4]. ഹമാസ് എന്ന സംഘടന ഔദ്യോഗികമായി ആരംഭിക്കുന്നതും യാസിനാണ്. ഇക്കാലയളവില്‍ ഇസ്രയേലിനെതിരെ സായുധ പോരാട്ടങ്ങള്‍ നടത്താന്‍ ഈ സംഘടന മുന്നിട്ടിറങ്ങി. 1987 മുതല്‍ 1993 വരെ ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലുകളുടെ പരമ്പരയായിരുന്നു. 1993-ലെ ഓസ്ലോ ഉടമ്പടിയോടെ സായുധ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. യാസര്‍ അരാഫത്തിന്റെ പലസ്തീന്‍ വിമോചന മുന്നണി സമാധാന ചര്‍ച്ചകളിലൂടെയും രാജ്യാന്തര ഇടപെടലുകളിലൂടെയും പലസ്തീന്‍ രാഷ്ട്രത്തിനായി വാദിച്ചപ്പോള്‍ ഹമാസ് സായുധപോരാട്ടങ്ങള്‍ ശക്തമാക്കി.[തെളിവുകള്‍ ആവശ്യമുണ്ട്] രണ്ടായിരമാണ്ടില്‍ ഇസ്രയേല്‍ കേന്ദ്രങ്ങളില്‍ അതിശക്തമായ ആക്രമണം നടത്തുകയും ചെയ്തു.

[തിരുത്തുക] സമാധാന നിര്‍ദ്ദേശങ്ങള്‍

2004 ജനുവരി 26ന് ഹമാസ് നേതാവ് അബ്ദുല്‍ അസീസ് അല്‍ റന്തീസി ഇസ്രയേലുമായി വെടിനിര്‍ത്തലില്‍ താല്പര്യം പ്രകടിപ്പിച്ചു. പകരം വിവിധ കാലഘട്ടങ്ങളിലെ യുദ്ധങ്ങളിലൂടെ കൈവശപ്പെടുത്തിയ പലസ്തീന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. വെസ്റ്റ് ബാങ്ക്, ഗാസാ മുനമ്പ് എന്നീ പ്രദേശങ്ങള്‍ മാത്രമുള്‍പ്പെടുത്തി പലസ്തീന്‍ രാജ്യം രൂപീകരിച്ചാല്‍പ്പോലും തങ്ങള്‍ പിന്തുണച്ച് ആക്രമണ പാത വെടിയുമെന്ന് ഹമാസിന്റെ പരമോന്നത നേതാവ് അഹമ്മദ് യാസിന്‍ ഉറപ്പിച്ചു പറയുകയും ചെയ്തു.

എന്നാല്‍ 2004 മാര്‍ച്ച് 22ന് ഇസ്രയേലി സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ അഹമ്മദ് യാസീന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നേതൃസ്ഥാനമേറ്റെടുത്ത റന്തീസിയും ഒരു മാസം തികയും മുന്‍പ് 2004 ഏപ്രില്‍ 17ന് ഇസ്രയേല്‍ ബോംബിങ്ങില്‍ മരണമടഞ്ഞു. ഇതിനുശേഷം ഹമാസ് നേതാക്കന്മാരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല.

2002 മുതല്‍ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയതുമൂലും ഹമാസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ശക്തി ക്ഷയിച്ചു. എന്നിരുന്നാലും 2005 സെപ്റ്റംബറില്‍ ഗാസാ മുനമ്പില്‍ നിന്നും ഇസ്രയേല്‍ സേന പിന്മാറാന്‍ തയാറായത് തങ്ങളുടെ നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.[തെളിവുകള്‍ ആവശ്യമുണ്ട്]

[തിരുത്തുക] സമകാലിക സംഭവങ്ങള്‍

മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴിമാറി നടന്നിരുന്ന ഹമാസ്, യാസിര്‍ അറഫാത്തിന്റെ മരണത്തോടെ ആ മേഖലയിലേക്ക് ശ്രദ്ധതിരിച്ചു. അറഫാത്തിന്റെ മരണശേഷം അദ്ദേഹത്തിനോളം തലയെടുപ്പുള്ള നേതാക്കന്മാര്‍ ഫത്ത പാര്‍ട്ടിയില്‍ ഇല്ലാത്തത് ഹമാസിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. 2004-ല്‍ പലസ്തീന്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് ഹമാസ് മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു.

2006 ജനുവരിയില്‍ പലസ്തീന്‍ പാര്‍ലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഫതഹ്‌ പാര്‍ട്ടിയെ ബഹുദൂരം പിന്തള്ളിക്കൊണ്ട് ഹമാസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. തീവ്രനിലപാടുകളുള്ള ഹമാസിന്റെ വിജയം രാജാന്ത്യന്തര രാഷ്ട്രീയനിരീക്ഷകര്‍ക്കിടയില്‍ അത്ഭുതം പടര്‍ത്തിയിരുന്നു. പലസ്തീന്‍ സ്വയം ഭരണ പ്രദേശത്ത് ഹമാസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍‌മെന്റ് അധികാരത്തിലെത്തുന്നത് ഇസ്രയേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകളുടെ വഴിതിരിച്ചു വിടുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.[തെളിവുകള്‍ ആവശ്യമുണ്ട്]

[തിരുത്തുക] ആശയ സംഹിതകള്‍

1988-ല്‍ എഴുതപ്പെട്ട "ഹമാസ് ഉടമ്പടി"യാണ് ഹമാസിന്റെ ഔദ്യോഗിക നയരേഖയായി കരുതപ്പെടുന്നത്.[5] "ദൈവത്തിന്റെ കൊടി പലസ്തീനിലെ ഓരോ ഇഞ്ചിലും ഉയര്‍ത്താനാണ്" ഈ രേഖ ആഹ്വാനം ചെയ്യുന്നത്. ഇസ്രയേലിനെ ഇല്ലാതാക്കി പകരം പലസ്തീന്‍ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യങ്ങളുടെ സാരാംശം. പലസ്തീന്‍ രാജ്യം രൂപീകരിക്കുമ്പോള്‍ അതു മതേതരമാകരുതെന്ന നിര്‍ബന്ധവും ഹമാസ് പ്രവര്‍ത്തകര്‍ക്കുണ്ട്. മതനിരപേക്ഷ പലസ്തീനെ പിന്തുണച്ച യാസിര്‍ അറഫാത്തിനെപ്പോലുള്ളവരുടെ നിലപാടുകള്‍ക്ക് ഘടകവിരുദ്ധമാണിത്.

38 ഭാഗങ്ങളുള്ള ഹമാസ് ഉടമ്പടി യില്‍ സംഘടനയുടെ ഇസ്ലാമിക തത്വസംഹിതയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ഉടമ്പടി നിര്‍ദ്ദേശിക്കുന്നത്. ഇസ്ലാമിക നിലപാടുകള്‍ക്കെതിരെ നില്‍ക്കുന്നവരെല്ലാം ശത്രുക്കളാണ്. അവരെ നേരിടാനും ഇല്ലാതാക്കാനും ഓരോ മുസല്‍മാനും, സ്ത്രീയാകട്ടെ പുരുഷനാകട്ടെ ജീവിത സാഹചര്യം എന്തുമാകട്ടെ, കടമയുണ്ട്.

"ദൈവം ഞങ്ങളുടെ ലക്ഷ്യം, പ്രവാചകന്‍ ഞങ്ങളുടെ മാതൃക, ഖുറാന്‍ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാര്‍ഗ്ഗം, ദൈവത്തിനുവേണ്ടിയുള്ള മരണം ഞങ്ങളുടെ അദം‌മ്യമായ ആഗ്രഹം" -ഇതാണ് ഹമാസിന്റെ മുദ്രാവാക്യം. പലസ്തീന്‍ എന്ന ഭൂപ്രദേശം "അന്തിമവിധിനാള്‍" വരേക്കുമുള്ള മുസ്ലീം ജനതയ്ക്കായി ദൈവം തയാറാക്കിയിരിക്കുന്നതാണെന്നും ഹമാസ് വിശ്വസിക്കുന്നു. ഇതുകൊണ്ടു തന്നെ പലസ്തീന്‍ പ്രശ്നം പരിഹരിക്കേണ്ടത് വിശുദ്ധ യുദ്ധത്തിലൂടെയാകണമെന്നും സംഘടന അനുശാ‍സിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങളോ രാജ്യാന്തര ഇടപെടലുകളോ അടിച്ചേല്‍പ്പിക്കുന്ന സമാധാന നിര്‍ദ്ദേശങ്ങളെ സംഘടന നിരാകരിക്കുന്നു.

ഫ്രീ മേസണ്‍സ്, റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ് എന്നിങ്ങനെയുള്ള സന്നദ്ധ സംഘടനകള്‍ക്കെതിരെയും ഹമാസ് ഉടമ്പടി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇസ്ലാമിനെതിരായ "സിയോനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗ"മായാണ് ഇത്തരം സംഘടനകളെ അവര്‍ ചിത്രീകരിക്കുന്നത് [6].

ആശയ സംഹിതകളുടെ ഭാഷ തീവ്രമാണെങ്കിലും കാലാകാലങ്ങളായി ഹമാസ് നിലപാടുകള്‍ മയപ്പെടുത്തിയതായി കാണാം. പലസ്തീനിലെ ജനാധിപത്യാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പുകളില്‍ പങ്കെടുത്തതും വെസ്റ്റ് ബാങ്ക്, ഗാസ എന്നീ ഭാഗങ്ങള്‍ മാത്രം ചേര്‍ത്തുള്ള പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കാമെന്നുമുള്ള അവരുടെ സമീപകാല നിലപാടുകള്‍ ഈ മാറ്റത്തെയാണ് സുചിപ്പിക്കുന്നത്.

ആശയ സംഹിതകളും പ്രവര്‍ത്തനങ്ങളും എത്രയേറെ തീവ്രവാദ പരമായിരുന്നാലും, പലസ്തീനികള്‍ക്കിടയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഹമാസ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. പാവപ്പെട്ടവര്‍ക്കായി ആശുപത്രികളും സ്കൂളുകളും സ്ഥാപിച്ച ഹമാസ് പലസ്തീന്‍ ജനതയുടെ വിശ്വാസം നേടിയെടുത്തതിനു കാരണവും മറ്റൊന്നല്ല. [തെളിവുകള്‍ ആവശ്യമുണ്ട്]

[തിരുത്തുക] പ്രമാണാധാരസൂചി

  1. "Fatah and Hamas kick off election campaigns", ഇന്റര്നാഷണല് ഹെറാള്ഡ് ട്രിബ്യൂണ്, 2006-01-10. ശേഖരിച്ച തീയതി: 2007-03-31. (ഭാഷ: ഇംഗ്ലീഷ്)
  2. "At Campaign's End, Hamas Says Israeli Negotiations Possible", കോക്സ് ന്യൂസ്, 2006-01-26. ശേഖരിച്ച തീയതി: 2007-03-31. (ഭാഷ: ഇംഗ്ലീഷ്)
  3. "Sheikh Yassin: Spiritual figurehead", ബി.ബി.സി. ന്യൂസ്, 2004-03-24. ശേഖരിച്ച തീയതി: 2007-03-31. (ഭാഷ: ഇംഗ്ലീഷ്)
  4. "Sheikh Yassin: Spiritual figurehead", ബി.ബി.സി. ന്യൂസ്, 2004-03-24. ശേഖരിച്ച തീയതി: 2007-03-31. (ഭാഷ: ഇംഗ്ലീഷ്)
  5. ഹമാസ്‌ ഉടമ്പടി
  6. ഹാമാസ് ഉടമ്പടി, പതിനേഴാം അനുച്ഛേദം.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu