User talk:Challiyan/Archive 2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] Exceptional Newcomer Award
വളരെ നന്ദി!! ചള്ളിയന്‍
Exceptional Newcomer Award ന് നന്ദി!
താങ്കളുടെ ഈ പുരസ്കാരത്തിന് നന്ദി! കല്ലടികോട് മലയെകുറിച്ചു മനസ്സിലാക്കാനുള്ള യാത്രയിലായിരുന്നതിനാല്‍ അല്‍പ്പം വൈകി മറുപടി നല്‍കേണ്ടി വന്നു.
Thanks for rearranging my page.
[തിരുത്തുക] ടാര്‍ഗറ്റ്
പ്രിയ ചള്ളിയാന്‍, ഈ ടാര്‍ഗറ്റ് എന്നതിനു പകരം ലക്‌ഷ്യ ഭാഷ എന്നു പറയാമോ? Vssun Vssun 10:57, 27 നവംബര്‍ 2006 (UTC)
ടാര്‍ഗറ്റ് = ലക്ഷ്യം, ടാര്‍ഗറ്റ് ലാങ്വേജ് വേണമെങ്കില്‍ മേല്‍ പറഞ്ഞതാവാം --ചള്ളിയാന്‍ 10:46, 27 നവംബര്‍ 2006 (UTC)
ക്ഷമിക്കൂ ചള്ളിയാന്‍, ഇതിനു മുന്‍പ് താങ്കളുടെ പേജില്‍ എഴുതിയതിനൊക്കെ ഒപ്പു വച്ചിരുന്നു.. ഇന്നു ലോഗിന്‍ ചെയ്യാനും ഒപ്പു വക്കാനും വിട്ടുപോയതാണ്.. ലോഗിന്‍ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.. Vssun 10:57, 27 നവംബര്‍ 2006 (UTC)
[തിരുത്തുക] മറുപടി:ചിത്രം
Template:States of India എന്ന് ടെമ്പ്ലേറ്റിലേതാണോ? The image “http://upload.wikimedia.org/wikipedia/commons/thumb/b/b3/Indiastates%26utnumbered.png/270px-Indiastates%26utnumbered.png” cannot be displayed, because it contains errors. എന്നൊരു എറര്‍ മെസ്സേജ് താളിലെടുക്കുമ്പോള്‍ ബ്രൌസര്‍ കാണിക്കുന്നുണ്ട്. കാരണമറിയില്ല തൊട്ടു മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം മാത്രം മതിയെന്നെന്റെ അഭിപ്രായം1, ഒന്നായ നിന്നിയിഹ രണ്ടെന്നു കാണേണ്ടല്ലോ--പ്രവീണ്‍:സംവാദം 03:54, 29 നവംബര്‍ 2006 (UTC)
[തിരുത്തുക] “ന്റെ“ പ്രശ്നമാകുന്നുണ്ടല്ലോ മിക്കയിടത്തും
ചള്ളിയന്‍ “ന്റെ“ പ്രശ്നമാകുന്നുണ്ടല്ലോ മിക്കയിടത്തും.
ഏത് സോഫ്റ്റ് വെയറും ഫോണ്ടും ആണ് ഉപയോഗിക്കുന്നത്. വരമൊഴിയും അജ്ഞലി ഓള്‍ഡ് ലിപിയുമാണോ?ഞാന്‍ അതാണ് ഉപയോഗിക്കുന്നത്. എനിക്ക് പ്രശ്നമൊന്നും ഇല്ലല്ലോ?--Shiju Alex 11:31, 8 ഡിസംബര്‍ 2006 (UTC)
-
- ചള്ളിയന്‍ എങ്കില്‍ കീമാന്‍ ഉപയോഗിച്ച് Note pad -ല്‍ ടൈപ്പ് ചെയ്യൂ. അതില്‍ ഇത്തരം പ്രശ്നം ഒന്നും ഇല്ല. പിന്നിട് വിക്കിയിലേക്ക് കോപ്പി പേസ്റ്റ് ചെയ്താല്‍ മതിയല്ലോ?--Shiju Alex 11:57, 8 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] പ്രതിരോധം
അഭിപ്രായത്തിനു നന്ദി.. അങ്ങനെ ചെയ്യണമെന്നു കരുതിയതാണ്. ഇന്നു ഓഫീസില്‍ കുറേ പണി ഉണ്ടായിരുന്നു. അതിനാല്‍ വീട്ടില്‍ വന്നിട്ടാകാം എന്നു കരുതി. --Vssun 17:34, 8 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] RE:you answering questions in your own page
- >>> bijee you are supposed to answer in the talkpage of the user who raised the question. --ചള്ളിയാന്‍ 02:39, 9 ഡിസംബര്‍ 2006 (UTC)
old convention was to answer at same page where the question was asked. I did not know you guys switched this.
- >>> i haven't seen anything like that in en:wiki. can you show my ignorant eyes???
usage example at en wiki,
- goto en:Wikipedia:Avoid self-references you will see links, en:WP:SELF en:WP:ASR at the top, click it, it comes as a redirect to the same page.
- goto en:Wikipedia:Citing sources you will see links en:WP:CITE, en:WP:REF click it, same happens here also.
- >>> try to answer it from a layman's stand point. he sees കുറുക്കുവഴി in a page eg: കൊഴിക്കോട് ജില്ല. he thinks there is a കുറുക്കു വഴി. and clicks on it and he gets only 'redirected from calicut district' additional to what he already saw. There seem to be no obvious change.
you are not watching the main thing!!!, dont look at content of web page for change, look at the browser location url box, it change from a uri decoded URL to a normal english URL . This [english URL] is the കുറുക്കു വഴി to same page.
- >>>i think you either should keep it at the end of the page so that no one clicks it or just mask it so that it won't appear.
If we are putting this, it should be at top of the page for high visibility. User need to click it to get the കുറുക്കു വഴി URL at location bar. On english wiki it is always at the top right. See en:WP:T at en:Wikipedia:Tutorial
- >>>പിന്നെ http://ml.wikipedia.org/wiki/എറണാകുളം_ജില്ല എന്നും ലിങ്ക് കൊടുക്കാമല്ലോ?
you recommended to use http://ml.wikipedia.org/wiki/എറണാകുളം_ജില്ല , Can I assume you are using en:Internet Explorer, because en:Mozilla Firefox or any std compliant browser change it to W3C std URI ie, http://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 one good reason for this conversion is to avoid en:phishing using en:Unicode characters in url, also remember Unicode is not supported by all systems/OS/App. Even if it is supported there may not be font for a particular language may not be available, eg like if somebody is using en:Knoppix live CD to send a mail at an internet cafe. -Bijee 18:42, 9 ഡിസംബര്‍ 2006 (UTC)
Please read User talk:Vssun#കുറുക്കുവഴി URL, User talk:Vssun#റീഡയറക്ട് പേജുകള്‍ and Template_talk:Prettyurl, I think Shiju explained it well. -Bijee 05:06, 10 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] Image:250px-Soudha.jpg ന്റെ ഉറവിടം ചേര്‍ത്തിട്ടില്ല
Image:250px-Soudha.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തില്‍ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകര്‍പ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കില്‍, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയില്‍ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കള്‍ രചിച്ചതല്ലെങ്കില്‍, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദര്‍ഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റില്‍ പറയുന്ന നിബന്ധനകളും ചേര്‍ത്താല്‍ മതിയാവും
അതേപോലെ ആ ചിത്രത്തിന്റ്റെ പകര്‍പ്പവകാശ വിവരണം ചേര്‍ത്തിട്ടില്ലെങ്കില്‍ അതും കൂടി ചേര്‍ക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കില്‍ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച് അതിനെ ന്റെ GFDLനു കീഴില്‍ പ്രസിദ്ധപ്പെടുത്താവുന്നതാണ്. ഈ രചന ന്യായോപയോഗ വ്യവസ്ഥയില്‍ വരുമെന്നു താങ്കള്‍ വിശ്വസിക്കുന്നെങ്കില്‍ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.
താങ്കള്‍ മറ്റേതെങ്കിലും ഫയലുകള്‍ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്കും ആവശ്യമായ വിവരണങ്ങല്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കള്‍ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
താങ്കളുടെ ആത്മാര്‍ത്ഥ സേവനങ്ങള്‍ക്ക് ഒരിക്കല്‍കൂടി നന്ദി. TUX 13:56, 10 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] Pretty URL
Challiyan Just see the explanation I had given in the discusion page of the Pretty URL template (http://ml.wikipedia.org/wiki/Template_talk:Prettyurl)
I am pasting that here for your reference. We may have to discuss and reach an agreement about its placement and format.
ഇപ്പൊഴും ഈ pretty URL എന്താണെന്നു മനസ്സിലാകാത്ത വിക്കിപീഡിയന്മാര്‍ ഉണ്ടെന്നാണ് പലരുടേയും സംവാദം താളില്‍ ഉള്ള കമെന്റുകള്‍ സൂചിപ്പിക്കുന്നത്.
ഒരു കാര്യം പറയട്ടെ ബിജി ഇതു introduce ചെയ്തപ്പോള്‍ എനിക്കു പെട്ടന്ന് മനസ്സിലാകാന്‍ കാര്യം ഞാന്‍ ഇതുപോലെ ഒന്ന് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചതു കൊണ്ടാണ്. ഏതാണ്ട് ഞാന്‍ വിചാരിച്ച പോലെ ഒരു solution ബിജി മുന്നോട്ട് വച്ചപ്പോള്‍ അത് പെട്ടന്ന് മനസ്സിലാക്കാനും അത് സംവാദം താളില്‍ വിശദീകരിക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്.
പക്ഷെ ആദ്യമായിട്ട് ഈ pretty URL കാണുന്ന ഒരാള്‍ക്ക് ഇത് എന്താണെന്ന് അത്ഭുതപ്പെടും. അതിനാലാണ് ഒരു വിക്കിപീഡിയന്‍ ഇങ്ങനെ ഒരെണ്ണം ഞാന്‍ ഇംഗ്ലീഷ് വിക്കിയില്‍ കണ്ടിട്ടില്ലല്ലോ; പിന്നെ എന്തിനാണ് മലയാളം വിക്കിയില്‍ എന്നു ചോദിക്കുന്നത്. അതിനാല്‍ മനസ്സിലാകാത്തവ്ര്ക്ക് വേണ്ടി സുനിലിന്റെ സംവാദം താളില്‍ ഇട്ട വിശദീകരണം ഞാന്‍ ഒന്നു കൂടി ഇവിടെ ആവര്‍ത്തിക്കാം.
ഉദാഹരണത്തിനു സുനില്‍ ഉണ്ടാക്കിയ “പോളി വിനൈല്‍ ക്ലോറൈഡ്“ എന്ന പേജിന്റെ കാര്യം എടുക്കുക. എനിക്ക് ഇത് എന്റെ ഒരു ശാസ്ത്രലേഖനത്തിലോ ബ്ലോഗ്ഗിലോ സൈറ്റ് ചെയ്യുണം. അല്ലെങ്കില്‍ ഈ ലേഖനത്തിന്റെ ലിങ്ക് ആര്‍ക്കെങ്കിലും അയച്ചു കൊടുക്കണം.
എനിക്ക് ബ്രൌസറില്‍ പോയി http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%88%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B5%88%E0%B4%A1%E0%B5%8D എന്ന ലിങ്ക് എന്റെ ലേഖനത്തില്‍ കൊടുക്കാം എന്ത് അഭംഗിയാണ് ഇത്. ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലാകുമോ. അതിനു പകരം സുനില്‍ തന്നെ ഉണ്ടാക്കിയ റീഡറക്ട് പേജുകള്‍ ആയ http://ml.wikipedia.org/wiki/Polyvinyl_Chloride എന്നോ http://ml.wikipedia.org/wiki/Pvc എന്നോ ആയാലോ. എല്ലാവര്‍ക്കും പെട്ടന്ന് മനസ്സിലാകും. പക്ഷെ ഇവിടെ പ്രശ്നം ഉള്ളത് ലേഖനം വായിക്കുവാന്‍ വരുന്ന വായനക്കാരന്‍ http://ml.wikipedia.org/wiki/Pvc എന്നും http://ml.wikipedia.org/wiki/Polyvinyl_Chloride എന്നൊക്കെ ഈ ലേഖനത്തിനു URL ഉണ്ടെന്ന് എങ്ങനെ മനസ്സിലാക്കും. അതിനുള്ള ഉപാധിയാണ് ഈ കുറുക്കുവഴി URL. അതായത്ത് കുറയേറെ ഇംഗ്ലീഷ് റീഡയറക്ട് URLകള്‍ ഉള്ളതില്‍ നിന്ന് ഒരെണ്ണം എടുത്ത് കുറുക്കുവഴി URL ആക്കി “പോളി വിനൈല്‍ ക്ലോറൈഡ്“ എന്ന ലേഖനത്തില്‍ ഇടും. ഈ ലേഖത്തിന്റെ കുറുക്കുവഴി URL, http://ml.wikipedia.org/wiki/Polyvinyl_Chloride എന്നാണ് ഇടുന്നത് എന്ന് ഇരിക്കട്ടെ. അതോടെ ഇത് എനിക്ക് എവിടെയും സൈറ്റ് ചെയ്യാം. അതാണ് ഇതിന്റെ ഉദ്ദേശം.
ഇങ്ങനെ ഒന്ന് ഉള്ളതുകൊണ്ട് മറ്റ് URL പ്രവര്‍ത്തിക്കില്ലെന്നോ ഇത് ടൈപ്പ് ചെയ്താല്‍ മാത്രമേ പ്രസ്തുത ലേഖനത്തിലേക്ക് എത്തുകയുള്ളൂ എന്നൊന്നും ഇതിന് അര്‍ത്ഥമില്ല.
എന്റെ അഭിപ്രായത്തില്‍ ഇതു Cite this article എന്ന പേജിലും Permamant URL-ല്‍ ഇപ്പോഴുള്ള ആര്‍ക്കും മനസ്സിലാകാത്ത URLനോട് ചേര്‍ന്ന് വരണം. എന്നാലെ Cite ചെയ്യുവാന്‍ വരുന്നവര്‍ക്ക് പൂര്‍ണ്ണ പ്രയോജനം കിട്ടൂ.
ചുരുക്കി പറഞ്ഞാല്‍ ഇംഗ്ലീഷ് വിക്കിക്കല്ല ബ്രൊസറില്‍ URL-ല്‍ മലയാളം ഉപയോഗിക്കാന്‍ പറ്റാത്ത നമുക്കാണ് ഇതിന്റെ ഉപയോഗം. അതിനാലാണ് ഇതു ഇംഗ്ലീഷ് വിക്കിയില്‍ കാണാത്തതും ഇവിടെ നമുക്ക് ഇത് ആവശ്യമുള്ളതും.
ഞാന്‍ ഇപ്പോള്‍ ഇതു മൂന്നുനാലിടത്ത് വിശദീകരിച്ചു. ഇനി വേറെ എവിടെയെങ്കിലും കൂടി ഇതു പറയാന്‍ താല്പര്യമില്ല. ഇനി വിശദീകരണം ചോദിച്ചുവരുന്നവര്‍ക്ക് http://ml.wikipedia.org/wiki/Template_talk:Prettyurl പേജ് ചൂണ്ടി കാണിക്കുക. --Shiju Alex 04:41, 11 ഡിസംബര്‍ 2006 (UTC)
- അതെ ചള്ളിയന്‍ പറയുന്നത് ശരിയാണ്. അതിന്റെ കുറുക്കു വഴി എന്ന പേര് കുറച്ച് misleading ആണ്.
- എപ്പോഴും വിക്കി ഉപയോഗിക്കുന്ന നമ്മൂടെ കാര്യം തന്നെ ഇങ്ങനെയാനെങ്കില്‍ ലേഖനം വായിക്കാനായി മാത്രം വരുന്നവരുടെ കാര്യം പറയാനുണ്ടോ?
- പക്ഷെ വേറെ എന്തു പേരിടും? അത് എവിടെ PLACE ചെയ്യും? അതിന്റെ ഫോര്‍മാറ്റ് എങ്ങനെ വേണം? ഈ ചോദ്യങ്ങള്‍ക്കൊന്നും ആരും ഉത്തരം തരുന്നില്ല, അഭിപ്രായവും പറയുന്നില്ല.
- എന്തായാലും ഒരു കാര്യം ഉറപ്പാ. ഇത്തരം ഒരു സാധനം എന്തയാലും വേണം. അത് എങ്ങനെ, ഏതുവിധത്തില്‍, എവിടെ ഇടണം എന്നതിനൊക്കെ നമ്മള്‍ തന്നെ ഒരു വഴി കണ്ടെത്തണം--Shiju Alex 08:15, 11 ഡിസംബര്‍ 2006 (UTC)
-
- പിന്നെ മറ്റ് ഭാഷകളില്‍ ഇല്ല എന്നുള്ളത് പുതിയതായി ഒന്ന് അവതരിപ്പിക്കുന്നതിനു തടസ്സമല്ല . പിന്നെ ബ്ലൊഗില്‍ മാത്രമല്ല എവിടെ ഒക്കെ ലേഖനത്തിന്റെ URL ഉപയോഗിക്കേണ്ടി വരുമോ അവിടെ ഒക്കെ നമ്മുടെ ഇപ്പോഴത്തെ URL പ്രശ്നമാണ്. ബ്ലോഗ് ഞാന്‍ ഒരു ഉദാഹരണം ചൂണ്ടികാണിച്ചു എന്നേ ഉള്ളൂ.
- വേറെ ഒരു ഉദാഹരണം പറഞ്ഞാല്‍ കുറച്ചു മുന്‍പ് സിമി എനിക്ക് ഒരു ലേഖനത്തിന്റെ URL ചാറ്റ് ചെയ്യുമ്പോള്‍ അയച്ചു തന്നു. എനിക്ക് തുറക്കാന്‍ പറ്റിയില്ല. കാരണം ആ ലിങ്ക് കറപ്ട് ആയി. ആ ലേഖനത്തിലാണെങ്കില്‍ കുറുക്കുവഴി URLഉം ഇല്ല. പിന്നെ അദ്ദേഹത്തിനു എനിക്ക് ലേഖനത്തിന്റെ പേര് തന്നെ പറഞ്ഞു തരേണ്ടി വന്നു.
- ഞാന്‍ ഉദാഹരണങ്ങള്‍ പറഞ്ഞു എന്നേ ഉള്ളൂ. മലയാളം വിക്കിലേഖനങ്ങള്‍ ഇനിയുള്ള നാളുകളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സൈറ്റ് ചെയ്യപ്പെടും. അപ്പോള്‍ നമ്മള്‍ ഇപ്പോള്‍ തന്നെ ഈ പ്രശ്നം പരിഹരിക്കണം. --Shiju Alex 08:28, 11 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] Robert Britow
Hi! Just saw the new article. I was wondering if it was necessary to affix "Sir" to the title. Such honorary titles are dropped on the English wikipedia per convention. Would like to hear your thoughts as to bringing about a similar rule here too.--thunderboltz(ദീപു) 14:53, 11 ഡിസംബര്‍ 2006 (UTC)
- വിക്കിപീഡിയ talk:വിക്കി സമൂഹthil ellavaruteyum abhipraayam chodichaalo ? The convention in en.wiki to have the main article without honorifics except in exceptional cases where the name is almost never used without the title. If we follow that, റോബര്‍ട്ട് ബ്രിസ്റ്റോ will have the article but there can be redirects from സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ. We may soon face the same issue with other new articles too, so it is better to check the general opinion on this. അപ്പി ഹിപ്പി (talk) 05:43, 12 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] സ്വാഗതം ഫലകം
ചള്ളിയാന്‍ സ്വാഗതം ഫലകം {{subst:Welcome}} എന്നു കൊടുക്കുന്നതാണ് സെര്‍വറിനു പ്രോസസ് ചെയ്യാന്‍ എളുപ്പം. ഫലകങ്ങള്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുമ്പോള്‍ ഫലകത്തിന്റെ കോഡ്, അതേപടി താളിലേക്കു മാറുകയാണ്. പിന്നീട്, താള്‍ എടുക്കുമ്പോള്‍ ഫലകത്തിന്റെ താള്‍ ചെക്ക് ചെയ്യുന്നില്ല. എന്നാല്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തില്ലെങ്കില്‍ ഓരോ പ്രാവശ്യവും സെര്‍വ്വര്‍ ഫലകത്തിന്റെ താള്‍ പരിശോധിച്ചുകൊണ്ടിരിക്കും. വെല്‍കം റ്റെമ്പ്ലേറ്റ് എപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കേണ്ടകാര്യമില്ലല്ലോ.--പ്രവീണ്‍:സംവാദം 11:11, 12 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] അതു നീക്കിക്കൂടേ
മെലകൌ (welcome) ടെമ്പ്ലേറ്റ് ഒഴിവാക്കിക്കൂടേ? പകരം സബ്സ്റ്റിറ്റ്യൂട്ട് കളിക്കട്ടേ --ചള്ളിയാന്‍ 11:15, 12 ഡിസംബര്‍ 2006 (UTC)
- ചള്ളീയാന്‍, നമ്മള്‍ സ്വാഗതം ചെയ്യുന്ന ഓരോര്‍ത്തക്കും തുല്യപ്രാധാന്യമാണുള്ളത്(നമ്മളുടെ അത്രതന്നെ) എന്ന് കാട്ടാന്‍ സ്വാഗതം ഫലകം വേണ്ടത് ആവശ്യമാണ്. അതുമുഴുവന്‍ നാം ടൈപ്പ് ചെയ്യുകയും വേണ്ടല്ലോ. --പ്രവീണ്‍:സംവാദം 11:23, 12 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] Template revision
ജില്ലാ വിവരപ്പട്ടിക റിവൈസ് ചെയ്യേണ്ടതിലേക്കായി അഭിപ്രായ സമന്വയം വേണമെന്നു തോന്നുന്നു. ഫലകത്തിന്റെ സംവാദം താളില്‍ ഒരു അപേഖ ചേര്‍ത്തിട്ടുണ്ട് അവിടെ ഒന്ന് നോക്കിയിട്ട് ഏതൊക്കെയാണ് അത്യാവശ്യമായും വേണ്ടതെന്ന് ഒന്നു നിറ്ദ്ദേശിക്കുക. നന്ദി ടക്സ് എന്ന പെന്‌ഗ്വിന്‍ 12:14, 12 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] കോപ്പര്‍ സള്‍ഫേറ്റ്/അസറ്റേറ്റ്
ചെമ്പിന്റെ സംവാദത്താളില്‍ ഒരു കുറിപ്പിട്ടിട്ടുണ്ട്.. ദയവായി നോക്കുക.. ആശംസകളോടെ.. --Vssun 06:47, 15 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ആവര്‍ത്തനപ്പട്ടിക
ദയവായി Template talk:ആവര്‍ത്തനപ്പട്ടിക നോക്കൂ.. --Vssun 09:21, 15 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ഫലകങ്ങളുടെ സബ്സ്റ്റിറ്റ്യൂഷന്‍
ആവര്‍ത്തനപ്പട്ടിക പോലുള്ള ഫലകങ്ങള്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്താല്‍, ആ ഫലകത്തില്‍ നമ്മള്‍ ഭാവിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രസ്തുത താളിന് ലഭ്യമാകുകയില്ല അതിനാല്‍ ഇത്തരം ഫലകങ്ങല്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാതിരിക്കുക. സ്വാഗതം പോലുള്ള ഫലകങ്ങള്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാം.. ഫലകത്തില്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങള്‍ സംവാദത്താളില്‍ വരുത്തണമെന്നില്ലല്ലോ.. ദയവായി ശ്രദ്ധിക്കുക.. --Vssun 09:52, 15 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] നാട്ടുരാജ്യങ്ങള്‍
കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ എന്ന ലേഖനമാണോ ഉദ്ദേശിക്കുന്നത്?? --ജിഗേഷ് 12:48, 16 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ടാഗുകള്‍ താങ്കളെ അലട്ടുന്നുവോ ?
പ്രിയ ചള്ളിയാന്‍, താങ്കള്‍ നേരത്തേ പറഞിരുന്നു ഇമേജ് ടാഗുകള്‍ താങ്കളെ ശല്യം ചെയ്യുന്ന്നു എന്ന്. അതു സരിയാണെന്നു തോന്നുന്നു. EnPic എന്ന ഫലകം The Incredulity of Saint Thomas.jpg എന്ന ഇമേജിന് ചേര്‍ത്തതിനെപ്പറ്റിയാണ് ഞാന്‍ പറയുന്നത് Caravaggio - The Incredulity of Saint Thomas.jpg എന്നു പേരുള്ള ആംഗലേയവിക്കിയിലെ ചിത്രമാണ് The Incredulity of Saint Thomas.jpg എന്ന പുതിയ പേരില്‍ ഇവിടെ ചേര്‍ത്തിരിക്കുന്നത്. അപ്പോള്‍ EnWiki വെറുതേ ഇട്ടാല്‍ പോര.
{{EnPic|Caravaggio - The Incredulity of Saint Thomas.jpg}} എന്നു വേണം ഉപയോഗിക്കാന്‍. ഞാന്‍ അത് ശരിയക്കിയിട്ടുണ്ട്. ആത്മാറ്ത്ഥ സേവനങ്ങള്‍ക്ക് നന്ദി. ടക്സ് എന്ന പെന്‌ഗ്വിന്‍ 15:29, 16 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] കുന്ദംകുളം
കുന്ദംകുളം എന്നു തന്നെയാണ് ഞാന്‍ കണ്ടിട്ടുള്ളതും. തിരുത്താം എന്നു കരുതി താള്‍ മാറ്റിയപ്പോള്‍ അതിനെന്തോ ഒരു ഭംഗികുറവോ മറ്റോ തോന്നി. അതിനാല്‍ തിരിച്ചാക്കുകയും ചെയ്തു.. ആശംസകളോടെ --Vssun 20:16, 17 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ഫാക്റ്റ്
പ്രിയ ചള്ളിയന്‍, ഞാന്‍ നയങ്ങള്‍ക്കെതിരായി ഒന്നും ചെയ്തില്ല. സന്തുലിതമായ കാഴ്ചപ്പാട് പരിപാലിക്കണമെങ്കില്‍ അത് വിക്കിപീഡിയയുടെ അഭിപ്രായം അല്ലാതെ എഴുതണം. സാമൂതിരി ലേഖനത്തിലെ വാക്യങ്ങളില്‍ എനിക്ക് മതപക്ഷപാതം പോലെ അനുഭവപ്പെട്ടു. അത് താങ്കളുടെ കുറ്റമല്ലന്നറിയാം. താങ്കളോട് ഒരു വിരോധവും ഇല്ലതാനും. അധാരപുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി വിവരങ്ങള്‍ ചേര്‍ക്കണം എന്നല്ലേ നമ്മള്‍ തത്കാലം പാലിക്കുന്നില്ലങ്കിലും വിക്കിപീഡിയയുടെ നയം. സാമൂതിരികുടുംബത്തിലെ ആരോടെങ്കിലും ചോദിച്ചാല്‍ ഈ അഭിപ്രായമായിരിക്കുമോ , അതുകൊണ്ടാണ്. അതിലെഴുതിയിരിക്കുന്ന മിക്ക കാര്യങ്ങളും എനിക്ക് അറിവില്ലാത്തതാണ്. ഞാനതിലൊന്നും സംശയിച്ചില്ലല്ലോ. ഫാക്റ്റ് ചേര്‍ത്തത് അവിടെ വിവരം ശേഖരിച്ച സ്രോതസ്സ് ചേര്‍ക്കണം എന്നാഗ്രഹിച്ചാണ് അല്ലാതെ മറ്റൊന്നും കൊണ്ടല്ല. ഞാന്‍ എന്തുകൊണ്ടാണ് ഫാക്റ്റ് ചേര്‍ത്തതെന്ന് സംവാദം താളില്‍ എഴുതിയാരുന്നു. താങ്കള്‍ രണ്ടാമതും എന്നെ അവിശ്വസിക്കില്ലന്നു കരുതി. ഫാക്റ്റ് ഫലകം തെളിവു ചേര്‍ക്കാതെ നീക്കുന്നതും, ചുരുക്കരൂപത്തില്‍ അഭിപ്രായം എഴുതുന്നതും ശരിയാണെന്നു തോന്നുന്നില്ല. ഫാക്റ്റ് ഫലകം ഇരുന്നിടത്ത് തെളിവു ചേര്‍ക്കുമെന്നും, എന്നിലുള്ള വിശ്വാസം തിരിച്ചുവരുമെന്നും കരുതട്ടെ, ഇല്ലങ്കില്‍ ഞാന്‍ നയങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ചതെന്താണെന്ന് ഒന്നു വിശദീകരിക്കുമല്ലോ--പ്രവീണ്‍:സംവാദം 09:25, 18 ഡിസംബര്‍ 2006 (UTC)
- പ്രിയ ചള്ളിയന്‍, സാമൂതിരിയോ താങ്കളോ biased ആണെന്നല്ല, ലേഖനത്തിലെ ആ വാക്യത്തിന് ആണ് എനിക്ക് പക്ഷപാതിത്വം തോന്നിയത് തെളിവു ചേര്‍ക്കുന്നതാണ് നല്ലതെന്നു തോന്നി. പിന്നീട് മറ്റൊരാള്‍ മറ്റൊരു പുസ്തകം പരിശോധിച്ച് എഴുതുകയാണെങ്കില്‍ ചിലപ്പോള്‍ ഈ വാക്യത്തിന് കടകവിരുദ്ധമായ കാര്യങ്ങള്‍ കണ്ടേക്കാം അന്നയാള്‍ ഈ വാക്യം മായ്ച്ചുകളഞ്ഞെന്നും വരാം. അതിലും നല്ലത് അവിടൊരു തെളിവു ചേര്‍ക്കുന്നതാണ്. ഒരു പുസ്തകത്തെ ആധാരമാക്കിയല്ലല്ലോ ലേഖനം എഴുതുന്നത് --പ്രവീണ്‍:സംവാദം 12:42, 19 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] മറുപടി:ക്രിസ്തുമതത്തെപ്പറ്റി
--പ്രവീണ്‍:സംവാദം 15:16, 19 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ബെറിലിയം
എനിക്ക് ഗ്രാഹ്യമായതിലും അധികം വൈദ്യശാസ്ത്രപദങ്ങള്‍ ഉള്ളതിനാല്‍ ബെറിലിയത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ എന്ന വിഭാഗത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇംഗ്ലീഷ് വിക്കിയില്‍ ഇതിനെക്കുറിച്ച് ധാരാളം വിവരങ്ങളുണ്ട്. സ്നേഹപൂര്‍വം --Vssun 18:27, 19 ഡിസംബര്‍ 2006 (UTC)
- മൂലകങ്ങളെക്കുറിച്ച് ലേഖനമെഴുതുമ്പോള്‍ അതിന്റെ ആണവസംഖ്യയും പ്രതീകവുമല്ലാതെ മറ്റൊന്നും എനിക്കും അറിയില്ലായിരുന്നു.. ഇന്റര്‍നെറ്റ് തന്നെ ശരണം.. പിന്നെ, ഹുമായൂണ്‍ എന്നല്ലല്ലോ.. ഹുമയൂണ്‍ എന്നാണല്ലോ കേട്ടിരിക്കുന്നത്.. --Vssun 04:36, 20 ഡിസംബര്‍ 2006 (UTC)
ശ്രമിച്ചു നോക്കാം.. --Vssun 05:17, 20 ഡിസംബര്‍ 2006 (UTC)
- ഇത്തരത്തില്‍ hierarchy കാണിക്കുന്ന ലേഖനങ്ങള്‍ ഇംഗ്ലീഷ് വിക്കിയിലോ മറ്റോ ഉള്ളതായി അറിയാമോ? --Vssun 05:23, 20 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] മുഗള്‍ സാമ്രാജ്യം
പുതിയ ഫലകം ഇട്ടിരിക്കുന്നു. അഭിപ്രായം പറയുക. ഇനി എന്തൊക്കെയാണ് കൂട്ടിച്ചേര്‍ക്കേണ്ടത്? ഹുമായൂണ്‍ എന്നു പറയാന്‍ ഞാനും പഠിക്കുന്നു. ഷാ ജഹാന്‍/ഷാജഹാന്‍ ഇതിനെക്കുറിച്ചും അഭിപ്രായം പറയുക.. താങ്കള്‍ തന്ന കണ്ണിയിലെ മുഴുവന്‍ വിവരങ്ങളും എങ്ങനെ കൂട്ടിച്ചേര്‍ക്കണം എന്നറിയില്ല.. --Vssun 06:41, 20 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] നന്ദി
പ്രിയ ചള്ളിയാന്‍,
വളരെ നന്ദി. തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം എന്ന ശുഭാപ്തി വിശ്വാസവുമായി തുടങ്ങുന്നു. തിരക്കാണല്ലേ ? വീണ്ടും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി -- ടക്സ് എന്ന പെന്‌ഗ്വിന്‍ 10:55, 20 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] മറുപടി: siRO
എതിര്‍പ്പുണ്ടു ചള്ളിയാന്‍. കത്തോലിക്കാ സഭ കേരളത്തില്‍ എന്ന താളില്‍ സംവാദം രേഖപ്പെടുത്തിയിരിയ്ക്കുന്നു. വാദം സ്വീകര്യമെങ്കില്‍ മാറ്റങ്ങള്‍ ദയവായി പിന്‍വലിയ്ക്കുക.
[തിരുത്തുക] പുതിയ ഫലകം
{{ജില്ലാവിവരപ്പട്ടിക 2}} എന്നൊരു പുതിയ ഫലകത്തിന് തുടക്കമിട്ടിട്ടുണ്ട് ദയവായി ഒന്നു നോക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക നന്ദി - ടക്സ് എന്ന പെന്‌ഗ്വിന്‍ 16:41, 20 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] പ്രോട്ടീനും അന്നജം
ഈ അന്നജം തന്നെയാണോ പ്രോട്ടീണ്‍? എങ്കില്‍ വാഴ എന്ന താളില്‍ ദയവായി തിരുത്തുക.. --Vssun 19:26, 20 ഡിസംബര്‍ 2006 (UTC)
- പ്രോട്ടീന്‍ മാംസ്യമാണെന്നറീഞ്ഞതിനാല്‍ മാംസ്യമാക്കി തിരുത്തിയിട്ടുണ്ട്.. ദയവായി വാഴ പരിശോധിക്കുക --Vssun 19:36, 20 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ലോദി/ലോധി
ദില്ലിയില്‍ ലോധി എന്നാണു പറയുന്നത്.. lodhi എന്നു ഇംഗ്ലീഷിലും എഴുതും. ലോദി എന്നു എഴുതാന്‍ ഇവിടുത്തുകാര്‍ lodi എന്നേ ഉപയോഗിക്കാറുള്ളൂ.. വാക്കുകള്‍ ഇംഗ്ലീഷിലെഴുതുന്നതില്‍ മലയാളികളും ഉത്തരേന്ത്യക്കാരും തമ്മിലുള്ള വ്യത്യാസം നോക്കൂ
(ഇംഗ്ലീഷ്-മലയാളികളുടെ രീതി-ഉത്തരേന്ത്യന്‍ രീതി-ഉദാഹരണം)
- tha - ത - ഠ - പത്താന്‍/പഠാന്‍
- ta - റ്റ/ട - ത - ഗുവാഹട്ടി/ഗുവാഹതി, ടെന്‍ഡുല്‍ക്കര്‍/തെണ്ടുല്‍ക്കര്‍
- da - ഡ - ദ
- dha - ദ/ധ - ധ - ലോദി/ലോധി
- sha - ഷ - ശ - കിഷോര്‍/കിശോര്‍
ഇനിയും ചിലവ ഇങ്ങനെയുണ്ട് മനസില്‍ തോന്നിയത് എഴുതിയിരിക്കുന്നു.. --Vssun 08:47, 21 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] പുതിയ താള്‍
ഞാനത് ആലോചിച്ചായിരുന്നു. പക്ഷേ വേറെ വിക്കിയിലൊന്നും അങ്ങിനെ കണ്ടില്ല. പിന്നെ വേറൊരു കാര്യം, രഹസ്യമാണ് നാവിഗേഷന്‍ ബോക്സിന്റെ ഫലകം ചെറുതായി തപ്പിനോക്ക്യാരുന്നെങ്കിലും കിട്ടിയില്ല. അത് ഫലകമല്ലെന്നാ തോന്നുന്നെ. --പ്രവീണ്‍:സംവാദം 15:46, 21 ഡിസംബര്‍ 2006 (UTC)
- ഉള്‍പ്പെടുത്തിയിരിക്കുന്നു. മന്‍ജിത് കൈനി 07:09, 22 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] re:കൊടുങ്ങല്ലൂര്‍
Problem is inclusion of Template:Infobox Indian urban area, it has too many sub templates, and it is too generalized for beauty. A good solution is to make Template:സ്ഥലവിവരപ്പട്ടിക or Template:പട്ടണവിവരപ്പട്ടിക like Template:ജില്ലാവിവരപ്പട്ടിക, do we have one like that? -Bijee 05:35, 25 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] നൈട്രജന്‍/ലത്തീന്‍/ലാറ്റിന്‍
ലത്തീന്‍ എന്നെഴുതാം എന്നാണ് ഞാന്‍ ആദ്യം കരുതിയത്. കോഴിക്കോടിനെ കാലിക്കറ്റ് എന്നെഴുതുന്നത് നമുക്ക് അരോചകമായിത്തോന്നുന്നതുപോലെ, ലാറ്റിന്‍ എന്നതിനെ ലത്തീന്‍ എന്നാക്കുന്നത് ശരിയാണോ എന്ന് ഒന്നു കൂടി ആലോചിച്ചു. ലാറ്റിന്‍ ഭാഷയില്‍ അതിനെ ലാറ്റിന്‍ എന്നാണോ ലത്തീന്‍ എന്നാണോ പറയുന്നത് എന്നെനിക്കറിയില്ല. ലത്തീന്‍ എന്നാണെങ്കില്‍ അങ്ങനെത്തന്നെ എഴുതണം എന്നാണെന്റെ അഭിപ്രായം..ആശംസകളോടെ--Vssun 19:10, 1 ജനുവരി 2007 (UTC)
ഞാന്‍ അത് മായിച്ചത് അത് വിശദമായി പിന്നീട് ചേര്‍ക്കാം എന്ന് ഉദ്ദേശിച്ചാണ്. പിന്നെ ആ സഭാപിതാവിന്‍റെ പേര്‍ യാക്കൂബ് ബരദായി അല്ല യാക്കൂബ് ബുര്‍ദോനോ എന്നാണ്. സസ്നേഹം ലിജു മൂലയില്‍ 04:10, 2 ജനുവരി 2007 (UTC)
[തിരുത്തുക] മറുപടി: അങ്കമാലിക്കു പൊട്ടുകുത്താന്‍
{{Infobox Indian urban area}} എന്ന ഫലകത്തിന്റെ latd, longd എന്നീ പരാമീറ്ററുകളാണ് സ്ഥലങ്ങളെ മാപ്പ് ചെയ്യുന്ന ഈ പണി ചെയ്യുന്നത്. ഉദാഹരണത്തിന് കൊടുങ്ങല്ലൂരിന്റെ latitude (അക്ഷാംശം എന്നാണ്‍ മലയാളം എന്ന് തോന്നുന്നു)10.13 ഉം, longitude(രേഖാംശം എന്നാണ്‍ മലയാളം എന്ന് തോന്നുന്നു) 76.13ഉം ആണ്(വിക്കി ലേഖനം അനുസരിച്ച്). ഇതേ പോലെ അങ്കമാലിയുടെ latd, longd തപ്പിയെടുത്ത് ഫലകത്തില്‍ നല്‍കിയാല്‍ മതിയാവും. വിക്കിമാപിയ ഉപയോഗിച്ചാല്‍ ഒരു പക്ഷേ ആ വിലകള്‍ കണ്ടെത്താന്‍ പറ്റിയേക്കും - ടക്സ് എന്ന പെന്‌ഗ്വിന്‍ 13:28, 2 ജനുവരി 2007 (UTC)
- അങ്കമാലിയുടെ latd=10.11 longd=76.22 ആണെന്നു തോന്നുന്നു. ഉറപ്പുവരുത്തുക - വിക്കിമാപിയ - ടക്സ് എന്ന പെന്‌ഗ്വിന്‍ 13:38, 2 ജനുവരി 2007 (UTC)
അങ്കമാലിയുടെ താളില്‍ കണ്ണാശുപത്രിയെക്കുറിച്ച് പരാമര്‍ശിക്കുന്നതിനെക്കുറിച്ച് മാഷിന്റെ അഭിപ്രായം എന്താണ്? --Vssun 18:54, 2 ജനുവരി 2007 (UTC)
ആ പേരിന്‍റെ അര്‍ത്ഥം “the one who wears rough cloths" എന്നാണ്. അതൊക്കെ ഞാന്‍ ചേര്‍ക്കാം ചള്ളിയാനേ. പിന്നെ jacobite എന്ന് ഇംഗ്ലീഷില്‍ എഴുതുന്നത് സായ്പ് അല്ലല്ലൊ മലയാളി തന്നെ അല്ലെ. ആ പദം ഇന്ന് പല സുറിയാനിക്കാരും ഒരു പരിഹാസപ്രയോഗം ആയി ആണ് കരുതുന്നത് എന്നാണ് ഞാന്‍ ആ ആര്‍റ്റീക്കിളില്‍ എഴുതിയത് ലിജു മൂലയില്‍ 19:01, 2 ജനുവരി 2007 (UTC)
[തിരുത്തുക] നന്ദി
താങ്കളുടെ താരകത്തിന് നന്ദി.. പിന്നെ.. വിക്കിയില്‍ എഴുതാനിരിക്കുമ്പോ വിശപ്പ് അറിയാറേയില്ല :).. ആശംസകളോടെ --Vssun 19:18, 2 ജനുവരി 2007 (UTC)
[തിരുത്തുക] പാതിരി
മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ഒന്നാമത്തേതാണ് താങ്കള്‍ ഉണ്ടാക്കിയ പാതിരിയുടെ താള്‍. പക്ഷേ 2-ആമത്തെ ലിങ്കില്‍ കാണുന്ന താള്‍ നേരത്തേ നിലവിലുണ്ടായിരുന്നു. ആദ്യത്തേതില്‍ ‘ഏ’കാരം കൃത്യമായല്ലല്ലോ വന്നിരിക്കുന്നത് എന്നു ശ്രദ്ധിക്കുക. അതിനാല്‍ രണ്ടാമത്തെ താളാണ് കൂടുതല്‍ അനുയോജ്യം. താങ്കള്‍ എഴുതിയ കാര്യങ്ങള്‍ മുഴുവനായും രണ്ടാമത്തെ താളിലേക്ക് മാറ്റി അങ്ങോട്ട് ഒരു റീഡയറക്റ്റ് ഇടുകയാണ് മഞ്ജിത്ത് ചെയ്തത് എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. --Vssun 10:02, 3 ജനുവരി 2007 (UTC)
[തിരുത്തുക] പാതിരി
അര്‍ണ്ണോസ് പാതിരിയിലെ അര്‍ണ്ണോസ് ചില യുണികോഡ് ഫോണ്ടുകള്‍ ശരിയായല്ല കാട്ടുന്നത്. താങ്കള്‍ ഉപയോഗിക്കുന്ന കാര്‍ത്തിക(എന്നാണെന്റെ അനുമാനം, തെറ്റാകം) അല്ലെങ്കില്‍ മറ്റേതെങ്കിലും ഫോണ്ട് അതു ശരിയായി കാട്ടുകയും ചെയ്യും. എന്റെ എളിയ പരിചയം വച്ച് മലയാളം യുണികോഡ് ലോകത്ത് അധികമാളുകളും അഞ്ജലി ഫോണ്ടാണുപയോഗിക്കുന്നത്. അവര്‍ക്ക് അര്‍ണ്ണോസിലെ ര്‍ നു മുന്‍പില്‍ ഒരു ഏ കാരം കാണും. അതിനാലാണ് ആ പേജ് നിലവിലുണ്ടായിരുന്ന മറ്റൊരു പേജിലേക്കു മാറ്റി റിഡിറക്ട് ചെയ്തത്. അതിലെവിടെയാണു നയവ്യതിയാനം. ലേഖനത്തില്‍ ചള്ളിയാന്‍ ഇല്ലാതായി എന്ന താങ്കളുടെ അഭിപ്രായം കണ്ടു. ലേഖനങ്ങളില്‍ അല്ലെങ്കിലും ചള്ളിയാന്മാരും മന്‍ജിത്തുമാരും ഇല്ലല്ലോ. ഉള്ളതു ലേഖന ചരിത്രത്തിലാണ്. അതു മായാതെ നില്‍ക്കുന്നുണ്ട്. താങ്കളുടെ സംഭാവനകളും അങ്ങനെ തന്നെ. ഏതെങ്കിലും താളുകളുടെ തുടക്കക്കാരാനായി കാണാന്‍ ഇഷ്ടപ്പെടുന്നെങ്കില്‍ ആദ്യം താങ്കള്‍ ചെയ്യേണ്ടത് തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം ഒരു രൂപത്തിലും ഇവിടെ നിലവിലില്ല എന്നുറപ്പാക്കുകയാണ്. അര്‍ണ്ണോസ് പാതിരിയില്‍ അതു ചെയ്തിട്ടില്ല എന്നു ശ്രദ്ധിക്കുമല്ലോ. ലേഖനത്തിന്റെ ഭൂരിഭാഗവും എഴുതിയാളോട് അതില്‍ തിരുത്തലുകള്‍ വരുത്തുന്നതിനു മുന്‍പ് അനുവാദം ചോദിക്കണം എന്നൊക്കെയുള്ള നിലപാട് അല്പം ബാലിശമല്ലേ എന്നൊരു സംശയമെനിക്കുണ്ട്. ഇനി താങ്കള്‍ ഇടപെടുന്ന ലേഖനങ്ങള്‍ തിരുത്തുന്നതിനു മുന്‍പ് താങ്കളെ അറിയിച്ചിരിക്കണം എന്ന നിര്‍ബന്ധമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാന്‍ ഇനി മുതല്‍ ശ്രദ്ധിക്കാം. അതെനിക്കു വിഷമമുള്ള കാര്യമല്ല. എന്റെ മറുപടി ചിലപ്പോള്‍ അരോചകമായി തോന്നുന്നെങ്കില്‍ ക്ഷമിക്കുക. അര്‍ണ്ണോസിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫോണ്ടു നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുനോക്കാം.സേവനങ്ങള്‍ക്കു നന്ദി.മന്‍ജിത് കൈനി 16:39, 3 ജനുവരി 2007 (UTC)
- ഉവ്വ് എന്റെ മറുപടിയില്‍ സുനിലും താങ്കളും നടത്തിയ സംവാദവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അതില്‍ തെറ്റില്ല എന്നു കരുതുന്നു. സംവാദതാളുകളും പൊതുസംഭരണിയില്‍ തന്നെ ഉള്ളതാണല്ലോ. എന്തുകൊണ്ട് അങ്ങനെ മാറ്റി എന്നറിഞ്ഞില്ല എന്ന താങ്കളുടെ വാദം ന്യായമാണ്. ഞാന്‍ സാധാരണ ഒരു പേജില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിശദീകരണപെട്ടിയില്‍ നല്‍കാറുണ്ട്. പക്ഷേ ഇവിടെ പെട്ടിയില്‍ അടിച്ചതത്രയും വന്നിട്ടില്ല. പാതിക്കു മുറിഞ്ഞുപോയി. പെട്ടിയുടെ വലുപ്പം കൂട്ടിനോക്കാം. ഓരോ താളിലും വരുത്തുന്ന മാറ്റങ്ങള്‍ അവിടെ വിശദീകരിച്ചാല്‍ മതിയല്ലോ. അഞ്ജലി ബീറ്റാ ഒരു പക്ഷേ ശരിയായി കാട്ടുന്നുണ്ടാവാം. ബീറ്റാ ഉപേക്ഷിച്ചവര്‍ക്ക് ഇപ്പോഴും പ്രശ്നമുണ്ട്. മന്‍ജിത് കൈനി 04:23, 4 ജനുവരി 2007 (UTC)
- ഒരുകാര്യം പറയാന്‍ വിട്ടുപോയി. പ്രസ്തുത മാറ്റങ്ങളൊന്നും അഡ്മിന്‍ എന്ന നിലയില്‍ നടത്തുന്ന മാറ്റങ്ങളല്ല. അഡ്മിന്‍ എന്ന നിലയില്‍ നടത്തുന്ന മാറ്റങ്ങള്‍ മീഡിയാവിക്കി സന്ദേശങ്ങളിലും പേജ് ഡിലിഷനുകളിലും ഏതാനും പ്രോജക്ട് പേജുകളിലും ചില നയരൂപീകരണ താളുകളിലും മാത്രമാണ്. സാധാരണ ലേഖന താളുകളില്‍ ഞാനും ഒരു സാധാര യൂസര്‍ മാത്രമാണ്.മന്‍ജിത് കൈനി 04:27, 4 ജനുവരി 2007 (UTC)
[തിരുത്തുക] Chronology
I did read the chronology, but it seems onesided. ലിജു മൂലയില്‍ 04:29, 4 ജനുവരി 2007 (UTC)
english wikipedia parishodhikkuka. Pinne ithu keralathil alla, Keralathil aa peru innum upayogikkunnu. Bavathirumeni keralathil vannappol angane prayogichirikkaam, kaaranam bavakku keralathil angane vilikkum ennariyaam. Pinne jacobite ennu paranjal athu sabhaye Jacob undakkiya sabha allenkil Jacobinte anuyayikal ennoru dwani undu. Check English Wiki. http://en.wikipedia.org/wiki/Syriac_Orthodox_Church ലിജു മൂലയില്‍ 17:31, 5 ജനുവരി 2007 (UTC)
Pinne angane jacobite ennu thanne kodukkanam ennu thangalkku nirbandam aanenkil kodutholu. I have no problem. ലിജു മൂലയില്‍ 17:32, 5 ജനുവരി 2007 (UTC)
[തിരുത്തുക] പുതിയ ലേഖനമുണ്ടാക്കാന്‍
പുതിയ ലേഖനം ഉണ്ടാക്കാനായി അതിനു വേണ്ടുന്ന തലക്കെട്ട്. വലതുവശത്തെ തിരയുക. എന്ന് എഴുതിയ ടെക്സ്റ്റ് ബോക്സില്‍ ടൈപ്പ് ചെയ്യുക.
- അതിനുശേഷം GO ബട്ടണ്‍ അമര്‍ത്തുക.
- അങനെ ഒരു ലേഖനം വിക്കിയില്‍ ഇല്ല എങ്കില്‍, "<നിങ്ങളുടെ തലക്കെട്ട് ഇവിടെ വരും>" എന്ന തലക്കെട്ടില്‍ ലേഖനങ്ങളൊന്നും വിക്കിപീഡിയയില്‍ നിലവിലില്ല. താങ്കള്‍ക്ക് അത് ഉണ്ടാക്കാവുന്നതാണ്. എന്നൊരു മെസേജ് പ്രത്യക്ഷപ്പെടും
- താങ്കള്‍ക്ക് അത് ഉണ്ടാക്കാവുന്നതാണ്., എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. താങ്കളെ പുതിയ ലേഖനമുണ്ടാക്കാന്‍ വിക്കി സ്വാഗതം ചെയ്യും
- ലേഖനം സേവ് ചെയ്യുക
-ടക്സ് എന്ന പെന്‌ഗ്വിന്‍ 12:24, 6 ജനുവരി 2007 (UTC)
- ഉദാഹരണമായി ചള്ളിയാന്‍ എന്ന ലേഖനം തുടങ്ങണം എന്നിരിക്കട്ടെ.. “ചള്ളിയാന്‍” എന്ന് തിരച്ചില്‍ പെട്ടിയില്‍ അടിച്ചതിനു ശേഷം എന്റര്‍ അടിക്കുക പിന്നെ കാണുന്ന സ്ക്രീനില്‍ താഴെക്കാണിച്ചിരിക്കുന്ന രീതിയില്‍ കാണാം.
- താങ്കള്‍ അന്വേഷിച്ച വാക്ക്- ചള്ളിയാന്‍
- പിന്നെ ആ ചുമന്ന ചള്ളിയാനില്‍ ഞെക്കി പുതിയ ലേഖനം തുടങ്ങൂ.. സിമ്പിള്‍ കാര്യമല്ലേ?..--Vssun 10:10, 8 ജനുവരി 2007 (UTC)
പുതിയ ലേഖനം തുടങ്ങുക എന്ന ഒരു ലിങ്ക് വിക്കിയുടെ പ്രധാന താളില്‍ കുറ്ച്ചു നാള്‍ വരെ ഉണ്ടായിരുന്നു. ആ ലിങ്ക് എവിടെ പോയി? അത് അവിടെ പുനഃസ്ഥാപിക്കണം.
പുതിയതായി ലേഖനം എഴുതാന്‍ വരുന്ന ആള്‍
പുതിയ ലേഖനം ഉണ്ടാക്കാനായി അതിനു വേണ്ടുന്ന തലക്കെട്ട്. വലതുവശത്തെ തിരയുക. എന്ന് എഴുതിയ ടെക്സ്റ്റ് ബോക്സില്‍ ടൈപ്പ് ചെയ്യുക.അതിനുശേഷം GO ബട്ടണ്‍ അമര്‍ത്തുക. അങനെ ഒരു ലേഖനം വിക്കിയില്‍ ഇല്ല എങ്കില്‍, "<നിങ്ങളുടെ തലക്കെട്ട് ഇവിടെ വരും>" എന്ന തലക്കെട്ടില്‍ ലേഖനങ്ങളൊന്നും വിക്കിപീഡിയയില്‍ നിലവിലില്ല. താങ്കള്‍ക്ക് അത് ഉണ്ടാക്കാവുന്നതാണ്. എന്നൊരു മെസേജ് പ്രത്യക്ഷപ്പെടും താങ്കള്‍ക്ക് അത് ഉണ്ടാക്കാവുന്നതാണ്., എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. താങ്കളെ പുതിയ ലേഖനമുണ്ടാക്കാന്‍ വിക്കി സ്വാഗതം ചെയ്യും ലേഖനം സേവ് ചെയ്യുക
ഇതൊക്കെ ചെയ്യണം എന്നു പറയുന്നത് വിക്കിയെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കി കാണാണേ ഉപകരിക്കു. അത് വിക്കിയില്‍ അത്യാവശ്യം പരിചയം ഉള്ള നമ്മൂളെ പോലുള്ളവര്‍ക്ക് മതി. പുതിയതായി ലേഖനം എഴുതന്‍ വരുന്നവ്ര്ക്ക് പാകത്തിന് മുന്‍പ് ഉണ്ടായിരുന്ന ലിങ്ക് പുനഃസ്ഥാപിക്കണം.--Shiju Alex 12:33, 8 ജനുവരി 2007 (UTC)
- അങ്ങനെയൊന്ന് ഉണ്ടായിരുന്നതായി എനിയ്ക്ക് ഓര്‍മ്മയില്ല, ഒരിയ്ക്കല്‍ പോലും ഞാന്‍ അത് ഉപയോഗിച്ചിട്ടുമില്ല. ഇനി ഉണ്ടായിരുന്നെങ്കില്‍ അത് പുന:സ്ഥാപിക്കുന്നതു തന്നെയാണ് നല്ലത് - ടക്സ് എന്ന പെന്‌ഗ്വിന്‍ 12:45, 8 ജനുവരി 2007 (UTC)
ഇതു നോക്കിയില്ലേ?--Vssun 07:59, 9 ജനുവരി 2007 (UTC)
[തിരുത്തുക] റോമാ സാമ്രാജ്യം
നാനാര്‍ത്ഥത്താളിനെ ഞാന്‍ ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ഇനി ധൈര്യമായി ഇവിടെ ഞെക്കി ലേഖനം തുടങ്ങിക്കോളൂ. അല്‍പ്പം തിരക്കിലായതിനാല്‍ പുതിയതൊന്നും തുടങ്ങാന്‍ സാധിക്കുന്നില്ല. റോമാ സാമ്രാജ്യത്തിനെ നമുക്ക് ഫീച്ചര്‍ ചെയ്യിക്കണം... ആശംസകള്‍--Vssun 12:06, 10 ജനുവരി 2007 (UTC)
[തിരുത്തുക] luminous intensity
പ്രകാശ തീവ്രത എന്നോ മറ്റോ --ചള്ളിയാന്‍ 10:51, 13 ജനുവരി 2007 (UTC)
- നന്ദി, എനിക്കും അതാണ് തോന്നുന്നത് -സാദിക്ക് ഖാലിദ് 15:05, 13 ജനുവരി 2007 (UTC)
[തിരുത്തുക] മേല്‍പ്പത്തൂര്‍ (മറുകുറി)
മലയാളം യുണിക്കോഡ് എന്‍കോഡിംഗ് പരിപൂര്‍ണ്ണമല്ലാത്തതിനാല്‍ കുറച്ചു കാലത്തേക്കെങ്കിലും നമുക്ക് സെര്‍ച്ചിങ്ങില്‍ ചില തടസങ്ങള്‍ നേരിടേണ്ടിവരും. ലേഖനങ്ങള്‍ നിലവിലുണ്ടോ എന്ന് സെര്‍ച്ച് ചെയ്തു നോക്കുന്നതിലും നല്ലത് പ്രധാന താളിലെ അക്ഷര സൂചികയെ ആശ്രയിക്കുകയാണ്. മ എന്ന അക്ഷരത്തില്‍ ക്ലിക്ക് ചെയ്താല്‍ മേല്പത്തൂര്‍ അവിടെ ഉണ്ടോ എന്നറിയാമല്ലോ. ലേഖനങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കാന്‍ ഞാന്‍ ഈ സംവിധാനമാണ് ഉപയോഗപ്പെടുത്താറ്. നന്ദി. മന്‍ജിത് കൈനി 04:39, 14 ജനുവരി 2007 (UTC)
- മാച്ചു കളയേണ്ട ലേഖനത്തില്‍ {{AFD}} എന്ന ഫലകം ചേര്‍ത്താല്‍ ഏതെങ്കിലും അഡ്മിന്‍ വന്നു മാച്ചോളില്ലേ?--Vssun 07:59, 15 ജനുവരി 2007 (UTC)
- ലേഖനങ്ങള്‍ ഒഴിവാക്കുന്നതിനു മുന്‍പ് മെര്ജിംഗ് നടത്തേണ്ടതുണ്ട്. അല്പം സമയം തരുമല്ലൊ. മന്‍ജിത് കൈനി 08:08, 15 ജനുവരി 2007 (UTC)
[തിരുത്തുക] ചാലക്കുടി
ഇന്ത്യയുടെ ഭൂപടം അതിന് ഒട്ടും യോജിക്കില്ല. കേരളത്തിന്റെ ഭൂപടം ഇട്ടതിനു ശേഷം പൊട്ടു കുത്താന്‍ പാകത്തിന് ആ ഫലകത്തിനെ പരിഷ്കരിച്ചിട്ട് ഭൂപടം പുനസ്ഥാപിക്കാം. ഇപ്പോള്‍ തിരക്കിലായതിനാല്‍ രാത്രി ചെയ്യാം--Vssun 08:58, 16 ജനുവരി 2007 (UTC)
- അതിരപ്പിള്ളി വെള്ളച്ചാട്ടം എന്ന താളില്‍ പടം കിടക്കുന്നുണ്ടല്ലോ..--Vssun 09:08, 16 ജനുവരി 2007 (UTC)
- many many thanks --Vssun 06:28, 18 ജനുവരി 2007 (UTC)
[തിരുത്തുക] ഫലകം
ഫലകം തുടങ്ങാനും, ലേഖനം തുടങ്ങാനും ഞാന്‍ ഒരേ വഴിതന്നെയാണ് ഉപയോഗിക്കാറ്. ഉദാഹരണമായി ചള്ളിയാന്‍ എന്ന ഒരു ഫലകം തുടങ്ങണമെന്നിരിക്കട്ടെ. തിരച്ചില്‍പ്പെട്ടിയില്‍ template:ചള്ളിയാന്‍ എന്നു എഴുതി, എന്ററടിക്കുക. അടുത്ത സ്ക്രീനില്‍ താങ്കള്‍ അന്വേഷിച്ച വാക്ക്- template:ചള്ളിയാന്‍ എന്ന് ചുമന്ന കണ്ണി വരും. അവിടെ ഞെക്കി പുതിയ ഫലകം തുടങ്ങാം. --Vssun 19:14, 19 ജനുവരി 2007 (UTC)
[തിരുത്തുക] റോമന്‍ റിപ്പബ്ലിക്ക്
ഇവിടെ ഒരു കുറിപ്പുണ്ടായിരുന്നു.--Vssun 19:19, 19 ജനുവരി 2007 (UTC)
[തിരുത്തുക] ചങ്ങാതീ/ചെങ്ങായീ
നഞാനിവിടെ എന്തിനെന്നു മനസ്സിലാവാതിരിക്കാന് ന്യായമില്ലല്ലോ.LULZ, merery LULZ. ഒക്കെ ഒരു തമാശിന്. അതല്ലേ optimism എന്നാല് അര്ത്ഥം/നാനാര്ത്ഥം, ഹ ഹ , ഹാ പുഷ്പമേ.. അന്ത ഹന്തയ്ക്കിന്ത പട്ട്. Antiass 10:04, 22 ജനുവരി 2007 (UTC)
[തിരുത്തുക] ടെബ്ലേറ്റ്
ചള്ളിയാന്‍ അതു ഞാനല്ല ഉണ്ടാകിയത്. എന്നിരുന്നാലും ശ്രദ്ധിക്കാം. ശരിയാക്കിയെടുക്കാമെന്നെ!! ഒരു നാട്ടു രാജ്യത്തെയും അങ്ങനെ വിടാന്‍ പോകൂന്നില്ല. --ജിഗേഷ് | ജിഗേഷിനോടു പറയൂ 05:32, 2 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] എട്ടുവീട്ടില്‍ പിള്ളമാര്‍
എട്ടുവീട്ടില്‍ പിള്ളമാരെ എട്ടുവീട്ടില്‍ പിള്ളമാരായി തന്നെയാണ് നല്ലത്. --പ്രവീണ്‍:സംവാദം 07:45, 6 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] Talk:മാര്‍ത്താണ്ഡ വര്‍മ്മ
ചള്ളിയനേ ഇവിടൊരു Talk:മാര്‍ത്താണ്ഡ വര്‍മ്മ കുറിപ്പുണ്ടായിരുന്നു--Shiju Alex 09:50, 6 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] പ്രധാനതാള്‍
പ്രധാനപേജിന്റെ രൂപകല്പന, വിഭാഗങ്ങള്‍ എന്നിവ മാറ്റാതിരിക്കാനുള്ള മുന്നറിയിപ്പാണത്. പുതിയ ലേഖനങ്ങളില്‍ നിന്ന്, ചരിത്രം എന്നിവ പുതുക്കുന്നതിന് ആ മുന്നറിയിപ്പ് ഒരു തടസമായിക്കാണേണ്ടതില്ല. അവതിരുത്തുവാന്‍ പ്രധാന താളില്‍ പോകണമെന്നു തന്നെയില്ല Template:MPShort, Template:History എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും. മന്‍ജിത് കൈനി 05:12, 9 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] mpshort
ചള്ളിയന്‍ ചുരുക്കത്തില്‍ ചുരുക്കിയിട്ടാല്‍ പോരെ ഒരു പത്തു ലിങ്കും, രണ്ട് ചിത്രവും അല്ലങ്കില്‍ പ്രധാന താള്‍ നീണ്ട് നീണ്ട് കിടക്കുന്നതുപോലൊരു ഫീലിങ്, ഫലകത്തിന്റെ സംവാദത്തില്‍ ഞാന്‍ സൂചിപ്പിച്ചായിരുന്നു. ചരിത്രം ഫലകവും ചുരുക്കണമെന്നു തോന്നുന്നു.--പ്രവീണ്‍:സംവാദം 13:02, 9 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] വൃ
നന്ദി ലിജു മൂലയില്‍ 21:59, 12 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] മുറുമുറുപ്പ്
എന്തായാലും മുറുമുറുപ്പ് എന്നത് ഭാര്യമാരില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നില്ല. മാസം വരുന്ന ടെലഫോണ്‍ ബില്‍ അവേറേജ് 20സെഞ്ചറി അടിക്കുമ്പോള്‍ വീട്ടിലെ മൂന്നാം അമ്പയറായ മുഖ്യകാരണവത്തി പലപ്പോഴും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കുറ്റം ചുമത്തി നിന്നെ ടീമില്‍ നിന്നും പുറത്താക്കും എന്നു പറഞ്ഞ് ഭീഷണി പെടുത്താറുണ്ടെന്ന ദുരവസ്ഥ ഞാന്‍ രേഖപ്പെടുത്തുകയാണ്.:)) --ജിഗേഷ് | ജിഗേഷിനോടു പറയൂ 05:25, 16 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] gmail
athu lijujacobk ലിജു മൂലയില്‍ 22:07, 26 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] ക്ഷമിക്കുക
താങ്കളും തര്‍ജ്ജമ ചെയ്യുന്നുണ്ടെന്നു കരുതിയില്ലായിരുന്നു--പ്രവീണ്‍:സംവാദം 07:33, 27 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] ജനാധിപത്യം
തന്നവാരിത്തീനി 05:32, 28 ഫെബ്രുവരി 2007 (UTC) All those janapaths in north india early years were not republican, there were still some autocratic provinces during those days too. The kind of reign that sustained the period before marthanda varma is also said to be democratic. need some references on that? --ചള്ളിയാന്‍ 03:21, 28 ഫെബ്രുവരി 2007 (UTC)
ഇതിനെ കുറിച്ച റഫറന്‍സ് നല്‍കിയിട്ടുണ്ട്. ഇനി പറയുന്ന പുസ്തകങ്ങളും അധികവായനക്ക് ഉപകരിക്കും:
- Kautilya, 11.1; Agrawala, Panini, pp. 445-457; see the short history of known republics in Altekar, State and Government pp. 118-123. See Joseph E. Schwartzenberg, ed., A Historical Atlas of South Asia (Chicago and London, 1978), p. 16 (Plate III.B.2).
- Agrawala, Panini, pp. 426-428; Benoychandra Sen, Studies in the Buddhist Jatakas: Tradition and Polity (Calcutta, 1974), pp. 157-159.
- Altekar, State and Government, p. 135; Sharma, Republics, pp. 12-13, 99-108, 112, 175-176.
- Agrawala, Panini, pp. 436-439. Contra, Ghoshal, A History of Indian Public Life, ii, p. 195, n. 5, who rejects Agrawala's interpretation of the evidence in Panini and Kautilya, and insists on a strict (but anachronistic) division between political, military, and social and economic groups. A fair reading of Kautilya shows that "corporations" of whatever sort could be important political and military factors, whether they were sovereign or not, and whether they "lived by the name of raja" (Kautilya, 11.1, tr. Shamasastry, p. 407) or not.
- See esp. R.C. Majumdar, Corporate Life, pp. 18-29, 60-63; Charles Drekmeier, Kingship and Community in Early India (Stanford, 1962), pp. 275-277.
[തിരുത്തുക] Ranji Trophy
കാര്യം വിശദമാക്കിയിട്ടുണ്ടു. വായനക്കാരനു ബുദ്ധിമുട്ടാകുമോ എന്നു ഭയന്നാണു കൂടുതല് വിവരങ്ങള് ഒഴിവാക്കിയിരുന്നതു.
ഗ്രന്ഥസൂചിയിലേ ചില കാര്യങ്ങള് ഇപ്പോഴും (pts 5, 6, 7) പുസ്തകങ്ങളില് നിന്നു പകറ്ത്തിയതല്ല് – ലേഖനത്തില് പറഞ്ഞതിനെ സമറ്ത്ഥിക്കാന് വേണ്ടി ഉള്‍പ്പെടുത്തിയതാണു. ഇവയെ കുറിപ്പുകള് എന്ന പ്രത്യേക വിഭാഗത്തിലേക്കു മാറ്റിയാലോ ? അപ്പി ഹിപ്പി (talk) 12:43, 1 മാര്‍ച്ച് 2007 (UTC)
- Done. അപ്പി ഹിപ്പി (talk) 13:05, 1 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Re: Statistics
ചള്ളിയാന്‍,
എല്ലാ മാസവും 20നും-25നും ഇടക്കാണ് അവര്‍ വിക്കിപീഡിയ സ്റ്റാറ്റിസ്റ്റിക്സ് അപ്ഡേറ്റ് ചെയ്യുക. എങ്കിലും http://tools.wikimedia.de/~interiot/cgi-bin/count_edits?user=challiyan&dbname=mlwiki_p ഒരു ഏകദേശ രൂപം തരുന്നു. (ഇത് എല്ലാ എഡിറ്റുകളും (സ്വാഗതങ്ങള്‍, യൂസര്‍ കമന്റുകള്‍ തുടങ്ങിയവയും) ചേര്‍ത്താണ് കൌണ്ട് കാണിക്കുക. പിന്നെ ഇത് എപ്പോഴും ഒന്നര ദിവസം ഒക്കെ ലാഗ് ചെയ്യുന്ന വിവരങ്ങള്‍ ആണ്. ഇപ്പൊ 1 ദിവസം 17 മണിക്കൂര്‍ ലാഗ്). എങ്കിലും ഇത് അനുസരിച്ച് ഇപ്പോള്‍ (2 ദിവസം മുന്‍പത്തെ കണക്ക്)
- manjith: 3215
- Vssun : 2979
- Praveenp: 2821
- Challiyan: 2750
- Simynazareth: 2447
- Tux the Penguin: 1713
Simynazareth 09:07, 2 മാര്‍ച്ച് 2007 (UTC)simynazareth
ഇതു upto-date ആയിട്ടുല്ല stats തരും, graphs കുറവാണെന്നു മാത്രം അപ്പി ഹിപ്പി (talk) 09:12, 2 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] മൂവാറ്റുപുഴയിലെ പ്രശ്നം
പ്രിയ ചള്ളിയാന്‍, മൂവാറ്റുപുഴയില്‍ ഞാനെന്തു പ്രശ്നം ഉണ്ടാക്കിയെന്നാണ് താങ്കള്‍ ഉദ്ദേശിച്ചത്?--പ്രവീണ്‍:സംവാദം 06:28, 3 മാര്‍ച്ച് 2007 (UTC)
- ഞാന്‍ കുറിപ്പുകള്‍ എന്ന തലക്കെണ്ടുണ്ടാക്കി കുറിപ്പ് തയ്യാറാക്കി പോസ്റ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ താങ്കള്‍ അത് നീക്കം ചെയ്തിരിക്കുന്നു. ശൂന്യതലക്കെട്ട് എന്ന് പറഞ്ഞ്. ചെയ്ത് കുറിപ്പുകള്‍ എല്ലാം പോവുകയും ചെയ്തു. അതാ>.. വേറൊന്നുമല്ല. --ചള്ളിയാന്‍ 06:51, 3 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ആരുടേതാണ്‍് പക്ഷപാതിത്വം?
തന്നവാരിത്തീനി 07:49, 3 മാര്‍ച്ച് 2007 (UTC) സുഹൃത്തെ.... കശ്മീരിനെ കുറിച്ച് വിക്കി ഇംഗ്ലീഷില്‍ വന്നതേ ഞാന്‍ എഴുതിയിട്ടുള്ളൂ. അത് പക്ഷപാതപരമാകുന്നതെന്‍ങ്ങെനെ? അത് “താങ്കള്‍ ഒരിന്ത്യാക്കാരനാണോ എന്ന് എനിക്ക് സംശയം തോന്നുന്നു. അതോ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണോ ഈ സ്വഭാവം? (ഇത്തരത്തില്‍ വിവാദപരമായ ലേഖനങ്ങള്‍ തപ്പിപ്പിടിച്ച് എഴുതുന്നത്?)“
ഇതും ലേഖനവും തമ്മില്‍ എന്ത് ബന്ധം? കശ്മീരിനെ കുറിഛ്ച യാതാര്‍ത്യം ഞാന്‍ എഴുതിയതേയുള്ളൂ. കശ്മീര്‍ ഇന്തയ്യുടെ ഭാഗമല്ല എന്ന് ലേഖനത്തില്‍ ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ത്യക്കാരായ നമ്മെ പോലും കശ്മീരിന്റെ ചിത്രം മുഴുവന്‍ കാണിച്ച് പറ്റിക്കുകയാണ്‍് ചെയ്തിരിക്കുന്നത്. നമ്മുടെ വലിയ ഒരു ഭാഗം പ്രദേശം പാകിസ്ഥാനും, ചൈനയും പങ്കിട്ടനുഭവിക്കുകയാണ്‍് എന്ന് ജനങ്ങള്‍ മനസിലാക്കുന്നതിന്‍് വേണ്ടിയാണാ ലേഖനം. അല്ലാതെ വിക്കി ഇംഗ്ലീഷില്‍ വന്നത് എഴുതിയാല്‍ ഒരാള്‍ - അതും മൂടിവെക്കപ്പെട്ട സത്യം - ഇന്ത്യക്ക്കാരനല്ലതെ വരുമോ? ഇന്ത്യയുറ്റേ ഭാഗമായ കശ്മീരിനെ കുറിച്ച് ഞാന്‍ എഴുതിയ യാഥാര്‍ത്ത്യത്തെ കുറിച്ച് എത്രെ പേര്‍ക്ക് വിവരമൂന്ണ്ട്? നിയന്ത്രണ രേഖ പോലും നമുക്ക് വരച്ച് കാണിച്ച് തരുന്ന കശ്മീരിന്റേതല്ല. അത് ജനങ്ങള്‍ മനസിലാക്കുവാന്‍ വേണ്ടിയാണ്‍്. നമ്മുടെ പ്രദേശങ്ങള്‍ നമ്മുടേതല്ലെന്ന് നാമറിയണം. നമ്മെ ആ അറിവില്‍ നിന്ന് തടയുന്നവരാണ്‍് യഥാര്‍ത്തത്തില്‍ ഇന്ത്യ്യുടെ ശത്രുക്കള്‍. ഇന്ത്യയെ സ്നേഹിക്കുന്നവര്‍ ആ ബോധം ഇന്ത്യക്കരനില്‍ നിറക്കുകയാണ്‍് ചേയ്യുന്നത്. അതാണ്‍് ഞാന്‍ ചെയ്തത്.......തന്നവാരിത്തീനി 07:49, 3 മാര്‍ച്ച് 2007 (UTC) ന്തന്നെവാരിത്തീനിക്ക് ഒരു കൈ..--Vssun 19:25, 3 മാര്‍ച്ച് 2007 (UTC)