ഈഴവര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഒരു പ്രബലമായ ഹിന്ദു വിഭാഗമാണ് ഈഴവ ജാതി. കേരള ജനസംഖ്യയുടെ ഏകദേശം 25% ഈഴവരാണ്. പ്രധാനമായും പഴയ തിരുവിതാംകൂര്‍-കൊച്ചി രാജ്യങ്ങള്‍ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവര്‍ കൂടുതലായും ഉള്ളത്. വടക്കന്‍ കേരളത്തിലെ മലബാര്‍ മേഖലയിലുള്ള തീയ്യ ജാതിക്കാര്‍ ഈഴവരുമായി അടുത്ത ബന്ധമുള്ളവരാണ്.
ഉള്ളടക്കം |
[തിരുത്തുക] പേരിന്റെ ഉറവിടം
ഈഴവന്‍ എന്ന വാക്കിന്റെ ഉത്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് (ഈഴം - ശ്രീലങ്ക പഴയ തമിഴ് നാമം) നിന്നും വന്നവര്‍ ആയതുകൊണ്ട് ഈഴവര്‍ എന്ന് ഒരു വാദഗതി. ദ്വീപില്‍ നിന്ന് വന്നവരായിരുന്നതിനാല്‍ ദ്വീപര്‍ എന്നും അത് ലോപിച്ച് തീയ്യര്‍ ആയി എന്നും കരുതുന്നു. [1]
[തിരുത്തുക] ചരിത്രം
തെങ്ങ് കൃഷി കേരളത്തില്‍ പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. ബുദ്ധമതാനുയായികളായിരുന്ന ഇവര്‍ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാദഗതിയുണ്ട്. സ്ഥാണുരവിവര്‍മ്മയുടെ കാലത്തെ (848-49) തരിസാപള്ളി ശാസനങ്ങള്‍ ഇവരെ പരാമര്‍ശിക്കുന്നുണ്ട്. ബുദ്ധമതസമ്പര്‍ക്കമായിരിക്കാം ഇവര്‍ക്ക് വൈദ്യപാരാമ്പര്യം നല്‍കിയത്.
നമ്പൂതിരിമാരുടെ ആഗമനത്തിനു മുന്നേ തന്നെ ഈഴവര്‍ കേരളത്തില്‍ വേരുറപ്പിച്ചിരുന്നു. ഇവര്‍ വടക്കേ മലബാറിലും കോഴിക്കോട്ടും തിയ്യര്‍ എന്നും പാലക്കാട്ടും വള്ളുവനാട്ടിലും ചേകവന്‍ എന്നും അറിയപ്പെട്ടു. തെക്കുള്ളവര്‍ ഈഴവര്‍ എന്നാണ് അറിയപ്പെടുന്നത്.[2]
[തിരുത്തുക] കുല നാമങ്ങള്‍
ഇന്നത്തെ കാലത്ത് സാധരണയായി ഈഴവര്‍ കുലനാമങ്ങള്‍ ഉപയോഗിക്കാറില്ല. 20-ആം നൂറ്റാണ്ടിന്റെ മുമ്പ് വരെ പണിക്കര്‍, ആശാന്‍, ചാന്നാര്‍, വൈദ്യര്‍ തുടങ്ങിയ കുലനാമങ്ങള്‍ ഉപയോഗിച്ചിരുന്നു.
[തിരുത്തുക] ഈഴവര്‍ ഇന്ന്
നവോത്ധാന പ്രസ്ഥാനങ്ങളുടെ സ്വാധീനം മൂലം ഈഴവസമുദായത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായി. ഇന്ന് ഈഴവര്‍ പ്രവേശിച്ച് വിജയിക്കാത്ത ഒരു ജീവിതത്തുറയും കേരളത്തിലില്ല.
[തിരുത്തുക] പ്രസിദ്ധരായ ഈഴവര്‍
[തിരുത്തുക] പ്രമാണാധാര സൂചി
- ↑ കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിംഗ് കമ്പനി. കോഴിക്കോട് 2000.
- ↑ കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാര്‍ഥ്യങ്ങളും. ഏട് 21., മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.