കട്ടപ്പന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കട്ടപ്പന | |
വിക്കിമാപ്പിയ -- 9.7522° N 77.1150° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
ഭരണസ്ഥാപനങ്ങള്‍ | |
' | |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ |
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കട്ടപ്പന. വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി എന്നിവയ്ക്ക് അടുത്താണ് കട്ടപ്പന.
ഉള്ളടക്കം |
[തിരുത്തുക] സമ്പദ് വ്യവസ്ഥ
കട്ടപ്പനയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും കുരുമുളക് കൃഷിയെ ആശ്രയിച്ചിരിക്കുന്നു. 80-കളുടെ മദ്ധ്യത്തില്‍ കുരുമുളക് വില വളരെ കൂടിയതിനാല്‍ കട്ടപ്പനയില്‍ മുന്‍പെങ്ങുമില്ലാത്ത വിധം കെട്ടിട നിര്‍മ്മാണ പ്രവര്ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ന് ഈ നഗരം വളരെ ജനസാന്ദ്രമാണ്.
കട്ടപ്പനയിലെ ഒരു വലിയ പ്രദേശം ഭൂമിക്കും പട്ടയം ഇല്ല. ഇത് ഔദ്യോഗിക രേഖകള്‍ പ്രകാരം വനഭൂമി ആണെങ്കിലും ഇന്ന് കയ്യേറ്റ ഭൂമിയാണ്. കര്‍ഷകര്‍ക്ക് പട്ടയം പതിച്ചുനല്‍കുന്നതിനെ ചൊല്ലി കേന്ദ്ര വനം വകുപ്പ്, കേരള സര്‍ക്കാര്‍ എന്നിവര്‍ കക്ഷികളായി പല കേസുകളും ഇന്നും നിലവിലുണ്ട്.
കട്ടപ്പനയിലെ ജനങ്ങളില്‍ ഭൂരിഭാഗവും സുറിയാനി കൃസ്ത്യാനികള്‍ ആണ്. ശ്രീനാരായണഗുരുവിന്റെ ഒരു വലിയ പ്രതിമ കട്ടപ്പനയില്‍ ഉണ്ട്.
[തിരുത്തുക] എത്തിച്ചേരുവാനുള്ള വഴി
- കോട്ടത്തുനിന്നും കട്ടപ്പനയ്ക്ക് ബസ്സ് ലഭിക്കും.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്: കോട്ടയം, ആലുവ റെയില്‍വേ സ്റ്റേഷനുകള്‍.
[തിരുത്തുക] വിനോദസഞ്ചാരം
കട്ടപ്പനയ്ക്ക് അടുത്തായി പ്രകൃതിരമണീയമായ പല വിനോദസഞ്ചാര സ്ഥലങ്ങളും ഉണ്ട്. കട്ടപ്പനയ്ക്ക് ഏകദേശം 9 കിലോമീറ്റര്‍ അകലെയായി ഉള്ള നങ്കുതൊട്ടി എന്ന ഗ്രാമം വളരെ പ്രകൃതിസുന്ദരമാണ്. കട്ടപ്പനയില്‍ നിന്നും നങ്കുതൊട്ടിയിലേക്ക് ബസ്സുകള്‍ ലഭിക്കും. വാഴവര നങ്കുതൊട്ടിക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമം ആണ്. ഇവിടെ നിന്നും ഇടുക്കി അണക്കെട്ടിന്റെ ഒരു മനോഹരമായ ദൃശ്യം ലഭിക്കും.
[തിരുത്തുക] പലവക
കട്ടപ്പനയില്‍ നിന്നുള്ള ജോസഫ് ഞല്ലാനി എന്ന കൃഷിക്കാരന്‍ ആണ് ഞല്ലാനി ഏലം എന്ന മുന്തിയ ഇനം ഏലം തന്റെ കൃഷിസ്ഥലത്ത് സ്വന്തമായി വികസിപ്പിച്ച് എടുത്തത്.