കാന്തപ്പാറ വെള്ളച്ചാട്ടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടം. മേപ്പടിക്ക് 8 കിലോമീറ്റര്‍ കിഴക്കായി ആണ് കാന്തപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഏകദേശം 30 മീറ്റര്‍ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനല്‍ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഈ വെള്ളച്ചാട്ടം. അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്. ഗതാഗത പാതയില്‍ നിന്നും എളുപ്പത്തീല്‍ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകള്‍ക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്നും നോക്കിയാല്‍ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം.
കല്‍പറ്റയില്‍ നിന്നും 22 കിലോമീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 23 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് 57 കിലോമീറ്ററുമാണ് കാന്തപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.
വയനാട്ടിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ബാണാസുര സാഗര്‍ ഡാം• ചെമ്പ്ര കൊടുമുടി• ഇടക്കല്‍ ഗുഹ• കുറുവ ദ്വീപ്• ലക്കിടി• മുത്തങ്ങ• പക്ഷിപാതാളം• പഴശ്ശിരാജ സ്മാരകം• പൂക്കോട് തടാകം• സെന്റിനെല്‍ പാറ വെള്ളച്ചാട്ടം• സൂചിപ്പാറ വെള്ളച്ചാട്ടം• തിരുനെല്ലി ക്ഷേത്രം• മീന്മുട്ടി വെള്ളച്ചാട്ടം• പാപനാശിനി• ചീങ്കേരി വെള്ളച്ചാട്ടം• ബത്തേരി ജൈന ക്ഷേത്രം• കര്‍ളാട് ചിറ• വരാമ്പട്ട മോസ്ക്• പുളിയാര്‍മല ജൈന ക്ഷേത്രം• പള്ളിക്കുന്ന് പള്ളി•കല്പറ്റ• അമ്പലവയല്‍ തോട്ടം• ബാണാസുര സാഗര്‍ മല• ബേഗൂര്‍ വന്യജീവി സങ്കേതം• ബോയ്സ് ഠൌണ്‍• ചെയിന്‍ മരം• ചീങ്കേരി മല• ചീയമ്പം വെള്ളച്ചാട്ടം• കാന്തപ്പാറ വെള്ളച്ചാട്ടം• കാപ്പിക്കലം വെള്ളച്ചാട്ടം• കരാപ്പുഴ ഡാം• മീനങ്ങാടി• മുത്തങ്ങാടി• പൊങ്കുഴി• പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം• തോല്‍പെട്ടി വന്യജീവി സങ്കേതം• വള്ളിയൂര്‍കാവ്• തൃക്കൈപാട്ട ക്ഷേത്രം
|