ബത്തേരി ജൈന ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പുരാതനകാലത്തെ ജൈനമത സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയില്‍ ഏറ്റവും പ്രധാനമാണ് വയനാട് ജില്ലയിലെ ബത്തേരി ജൈനക്ഷേത്രം. 13-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഒരു ഹിന്ദു ക്ഷേത്രമായും ഒരു പ്രധാന വാണിജ്യകേന്ദ്രമായും ഒടുവില്‍ ടിപ്പുവിന്റെ ആയുധ പണ്ടകശാലയായും ആയി വര്‍ത്തിച്ചിട്ടുണ്ട്.
ഈ ക്ഷേത്രമല്ലാതെ മറ്റു പല ജൈനമത അവശിഷ്ടങ്ങളും വയനാട്ടില്‍ ഉണ്ട്. പുഞ്ചവയല്‍, പുതേനങ്ങാടി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ ഇവയില്‍ പ്രമുഖമാണ്. സുന്ദരമായി കൊത്തുപണി ചെയ്ത തൂണുകള്‍ ഭാഗികമായി നശിച്ച്, ചുറ്റും കാടുപിടിച്ച് കിടക്കുന്നുവെങ്കിലും ഈ സ്ഥലങ്ങള്‍ ഒരു പ്രത്യേക നിഗൂഢത പരത്തുന്നു. ബത്തേരി ജൈനക്ഷേത്രം കല്പറ്റയില് നിന്ന് 24 കിലോമീറ്റര്‍ അകലെയാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 12 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് 41 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.
വയനാട്ടിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ബാണാസുര സാഗര്‍ ഡാം• ചെമ്പ്ര കൊടുമുടി• ഇടക്കല്‍ ഗുഹ• കുറുവ ദ്വീപ്• ലക്കിടി• മുത്തങ്ങ• പക്ഷിപാതാളം• പഴശ്ശിരാജ സ്മാരകം• പൂക്കോട് തടാകം• സെന്റിനെല്‍ പാറ വെള്ളച്ചാട്ടം• സൂചിപ്പാറ വെള്ളച്ചാട്ടം• തിരുനെല്ലി ക്ഷേത്രം• മീന്മുട്ടി വെള്ളച്ചാട്ടം• പാപനാശിനി• ചീങ്കേരി വെള്ളച്ചാട്ടം• ബത്തേരി ജൈന ക്ഷേത്രം• കര്‍ളാട് ചിറ• വരാമ്പട്ട മോസ്ക്• പുളിയാര്‍മല ജൈന ക്ഷേത്രം• പള്ളിക്കുന്ന് പള്ളി•കല്പറ്റ• അമ്പലവയല്‍ തോട്ടം• ബാണാസുര സാഗര്‍ മല• ബേഗൂര്‍ വന്യജീവി സങ്കേതം• ബോയ്സ് ഠൌണ്‍• ചെയിന്‍ മരം• ചീങ്കേരി മല• ചീയമ്പം വെള്ളച്ചാട്ടം• കാന്തപ്പാറ വെള്ളച്ചാട്ടം• കാപ്പിക്കലം വെള്ളച്ചാട്ടം• കരാപ്പുഴ ഡാം• മീനങ്ങാടി• മുത്തങ്ങാടി• പൊങ്കുഴി• പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം• തോല്പെട്ടി വന്യജീവി സങ്കേതം• വള്ളിയൂര്‍കാവ്• തൃക്കൈപാട്ട ക്ഷേത്രം
|