കാമദേവന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതീയ ഇതിഹാസങ്ങളിലെ സൌന്ദര്യദേവന്‍. കാമത്തിന്റെയും പ്രേമത്തിന്റെ പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്
ഉള്ളടക്കം |
[തിരുത്തുക] ജനനം
ബ്രഹ്മാവിന്റെ വലതേ മുല ഭേദിച്ച് ധര്‍മ്മന്‍ എന്ന പ്രജാപതി ജനിച്ചു. ധര്‍മ്മന്‍ അതീവ സുന്ദരനായിരുന്നു. ധര്‍മ്മന്‍ ശമന്‍, കാമന്‍, ഹര്‍ഷന്‍ എന്ന് അതീവ സുന്ദരന്മാരായ മുന്ന് പുത്രന്മാര്‍ ജനിച്ചു. അവരില്‍ കാമന്‍ സൌന്ദര്യദേവനായി തീര്‍ന്നു. കാമന്‍ രതീദേവിയെ ഭാര്യയാക്കി[1]
[തിരുത്തുക] കാമന്റെ പര്യായപദങ്ങള്‍
മദനന്‍, മന്മഥന്‍, മാരന്‍, കര്‍പ്പന്‍, മലര്‍വില്ലന്‍, മായി, മധുദീപന്‍, വാമന്‍, പുഷ്പകേതനന്‍, സംസാരഗുരു, രതിപതി, ശംബരാരി, മനസിജന്‍, ആത്മഭൂ, രൂപാസ്തന്‍, രമണന്‍, ദീപകന്‍, പുഷ്പധന്വാവ്.
[തിരുത്തുക] കാമന്റെ ആയുധങ്ങള്‍
കാമന്‍ കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവും ആണ്‍. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട്.
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ മഹാഭാരതം ആദിപര്‍വ്വം അറുപത്തിയാറാം അദ്ധ്യായം
ഹിന്ദു ദൈവങ്ങള്‍ |
---|
ഗണപതി | ശിവന്‍ | ബ്രഹ്മാവ് | വിഷ്ണു | ദുര്‍ഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമന്‍ | ഹനുമാന്‍ | ശ്രീകൃഷ്ണന്‍ | സുബ്രമണ്യന്‍ | ഇന്ദ്രന്‍ | ശാസ്താവ്| കാമദേവന്‍ | യമന്‍ | കുബേരന്‍ | സൂര്യദേവന്‍ |