ഗണപതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപന്‍ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാര്‍വതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.
ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.
മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു. പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. അധ്യാത്മിക മാര്‍ഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാല്‍ ഇല്ലാതെയാകും എന്നാണ് വിശ്വാസം.എലിയാണ് അദ്ദേഹത്തിന്റെ വാഹനം.
ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ ഇഷ്ടദേവതയായി ആരാധിയ്ക്കുന്ന സമൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാര്‍ എന്നു പറയുന്നു.
ഉള്ളടക്കം |
[തിരുത്തുക] ബിംബവിജ്ഞാനീയം
ഹൈന്ദവ ദര്‍ശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്റേതായ ബിംബ കല്‍പ്പനകളുണ്ട്. ആദ്യ നാദമായ പ്രണവസ്വരൂപമായാണ് ഗണേശനെ കണക്കാക്കുന്നത്. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്‍പ്പന.കൈയ്യുകളുടെ എണ്ണത്തിലും കയ്യുകളില്‍ പിടിച്ചിരിയ്ക്കുന്ന രൂപങ്ങളുടെ കാര്യത്തിലും ഐക്യരൂപം കാണുന്നില്ല. നാലുമുതല്‍ അറുപത്തിനാലു കയ്യുകള്‍ വരെയുള്ള ഗണേശ രൂപങ്ങള്‍ കണ്ടിട്ടുണ്ട്. രണ്ടു കയ്യുകളുമായി ഗണേശനെ ചിത്രീകരിയ്ക്കുന്നത് മതാചാര പ്രകാരം പൊതുവേ അംഗീകരിയ്ക്കപ്പെടുന്നില്ല.
രണ്ടു കൈകളില്‍ താമരയും മറ്റു രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്ന രീതിയിലും ഗണപതി രൂപങ്ങള്‍ കാണാറുണ്ട്.
[തിരുത്തുക] വിഘ്നേശ്വരന്‍
സാധാരണയായി മഹാഗണപതിയെ വിഘ്നങ്ങളകറ്റുന്നവനായാണ് കണക്കാക്കുന്നത്.പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുന്‍പും ഗണേശ സ്മൃതി നല്ലതാണേന്നാണ് വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ണ്ണാടക സംഗീത കച്ചേരികളും മറ്റും സാധാരണയായി ഒരു ഗണപതിസ്തുതിയോടേയാണ് ആരംഭിയ്ക്കുക.
വിജയ ദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍
ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ
എന്നാണ് മലയാളികളായ ഹൈന്ദവര്‍ ആദ്യമായി എഴുതിയ്ക്കുന്നത്.
[തിരുത്തുക] രൂപ വര്‍ണ്ണന
മഹാഗണപതിയുടെ രൂപത്തിന്റെ ഓരോരോ ഭാഗത്തിനും അതിന്റേതായ പ്രത്യേകതകളും അര്‍ത്ഥവുമുള്ളതായാണ് കണക്കാക്കുന്നത്.
* ആനയുടെ ശിരസ്സ് - ബുദ്ധി ശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു
* ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു.
* സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉള്‍ക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.
* ഒരു കാലുയര്‍ത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നില്‍പ്പ് ലൌകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനില്‍പ്പിനെ സൂചിപ്പിയ്ക്കുന്നു.
* നാലു കയ്യുകള്‍ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ.
* കയ്യിലുള്ള മഴു ലൌകിക ജീവിതത്തില്‍ നിന്നും ആശകളില്‍ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകള്‍ ഉടലെടുക്കുക.
* ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലില്‍ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.
* സാധകന് അഭയം നല്‍കുന്നതാണ് മൂന്നാമത്തെ കയ്യ്..അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.
* പദ്മം ധ്യാനത്തിലെ ഒരു ഉയര്‍ന്ന അവസ്ഥയാണ്. മനുഷ്യന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയായി സനാതന ദര്‍ശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്
[തിരുത്തുക] ഓംകാര സ്വരൂപം
മഹാ ഗണപതിയുടെ രൂപം ഓംകാരമായാണ് കണക്കാക്കുന്നത്. ഓംകാരത്തിന്റെ രൂപമായും ദേവതയായുമാണ് ഗണപതിയെ കണക്കാക്കുന്നത്. കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം.ഗാണപത്യന്മാര്‍ക്ക് ഗണപതി പൂര്‍ണ്ണ പരബ്രഹ്മ രൂപമാണ്. ഗണപറ്റതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്
[തിരുത്തുക] പ്രചാരം
ഭാരതത്തിലും പുറത്തും മഹാഗണപതിയുടെ പ്രചാരം വളരെ വലുതാണ്. ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതീ രൂപം നിലവിലുണ്ട്.
ഗണേശന്‍, വിനായകന്‍, ബാലാജി,വിഘ്നേശ്വരന്‍ എന്നീ പേരുകളിലും ഗണപതി അറിയപ്പെടുന്നു. ശുഭകാര്യങ്ങളുടെ ഈശ്വരനായാണു ഗണപതി അറിയപ്പെടുന്നത്.
[തിരുത്തുക] ഐതിഹ്യങ്ങള്‍
പുരാണങ്ങളില്‍ നിന്നുള്ളതോ എഴുതിവച്ചിട്ടില്ലെങ്കിലും പ്രാചാരത്തിലുള്ളതോ ആയ ഐതിഹ്യങ്ങള്‍ ഓരോ ദേവതകളെപ്പറ്റിയും നിലവിലുണ്ട്.
ഗണപതിക്കു ആനയുടെ തല കിട്ടിയതിനെപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്.
ഒരു കഥയനുസരിച്ച് പാര്‍വതി ശനി ഗ്രഹത്തെ കാണിച്ചു കൊടുത്തപ്പോള്‍ ശനിയുടെ ദുര്‍മാന്ത്രികശക്തികൊണ്ട് ഗണപതിയുടെ തല കരിഞ്ഞുപോയെന്നും ഗണപതിയുടെ തല മാറ്റി ഒരു ആനത്തല വയ്ച്ചുകൊടുത്തുവെന്നുമാണ് പുരാണം.
മറ്റൊരുകഥയനുസരിച്ച് പാര്‍വ്വതി കളിമണ്ണുകൊണ്ട് ഉണ്ടാക്കി ജീവന്‍ കൊടുക്കാന്‍ വെച്ചിരുന്ന മാനസപുത്രനാണ് ഗണപതി. പാര്‍വതിയ്ക്കു കൈലാസത്തില്‍ സ്വകര്യത നഷ്ടപ്പെടുന്നു എന്ന് ശിവന്റെയടുത്തു പരാതി നല്‍കിയെങ്കിലും ശിവന്‍ കൈ മലര്‍ത്തുകയാണുണ്ടായത്, എന്നാല്‍ ആദി പരാശക്തിയായ ദേവി ഒരു കളിമണ്‍ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവന്‍ കൊടുത്തു. അവന്‍ ദേവിയുടെ സ്വന്തം ശരീരത്തിന്റെ പകര്‍പ്പു തന്നെയായിരുന്നു. ഈ പുത്രന്‍ അവന്റെ അമ്മയുടെ കാവല്‍ ഭടനായി ആജ്ഞകള്‍ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ഒരിയ്കല്‍ കുളിക്കുന്ന സ്ഥലത്തിനു കാവലായി ബാലാജി നിര്‍ത്തി പാര്‍വതി ദേവി നീരാട്ടിനു പോയി. ഈ സമയത്തു ശിവന്‍ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പര്‍വതിയെ വിളിപ്പിയ്ക്കാന്‍ ശ്രമിച്ചു . ബാലാജി പക്ഷെ ആരെയും അനുവദിച്ചില്ല.ശിവന്‍ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലനായ ഗണപതി കടത്തിവിട്ടില്ല. ഇതില്‍ ക്രുദ്ധനായ ശിവന്‍ ബാലാജിയുമായി ഘോരമായ യുദ്ധം ചെയ്യുകയും അവസാനം അവന്റെ തലവെട്ടിക്കളയുകയും ചെയ്തു. പാര്‍വതി കുളികഴിഞ്ഞു വരുമ്പോഴാണു സംഗതികള്‍ ശിവനു മനസ്സിലാവുന്നതു തന്നെ. യുദ്ധ ശേഷം ശിവനും തളര്‍ന്നു പോയിരുന്നു. എന്നാല്‍ ആദിപരാശക്തിയായ ദേവിയുടെ പുത്രദു:ഖത്താലുള്ള കോപഗ്നി ഇതിനുള്ളില്‍ ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേര്‍ന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട് നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയില്‍ ഉറപ്പിക്കുകയും ചെയ്തു എന്ന്‍ ഒരു ഐതിഹ്യ കഥ.
ശിവനും പാര്‍വതിക്കും കാവല്‍ നിന്ന ഗണപതി ശിവനെ കാണാന്‍വന്ന പരശുരാമനെ തടഞ്ഞുനിര്‍ത്തിയെന്നും ഇതില്‍ ക്രുദ്ധനായ പരശുരാമന്‍ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു. ഇങ്ങനെയാണ് ഗണപതി ഒറ്റക്കൊമ്പനായതത്രേ.
വേദവ്യാസന്‍ പറഞ്ഞുകൊടുത്ത് ഗണപതിയാണ് മഹാഭാരതം എഴുതിയതെന്നാണ് പറയപ്പെടുന്നത്. ഏഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ എഴുത്താണി ഒടിഞ്ഞുപോയതു കൊണ്ട് ഗണപതി തന്നെ സ്വന്തം കൊമ്പൊടിച്ച് എഴുതിയെന്നും, അങ്ങനെയണ് ഒറ്റക്കൊമ്പനായതെന്നും ഒരു കഥയുണ്ട്
[തിരുത്തുക] പൂജകള്‍
ശുഭ കാര്യങ്ങള്‍ക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവര്‍ക്കിടയില്‍ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തില്‍ പ്രത്യേക ദ്രവ്യങ്ങള്‍ ചേര്‍ത്ത് ഹോമം നടത്തുന്നത് ഏറെ നല്ലതാണെന്ന് തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു. വിശേഷാല്‍ പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ട തേങ്ങ), പതിനാറുപലം ശര്‍ക്കര, മുപ്പത്തിരണ്ട് കദളിപ്പഴം, നാഴിതേന്‍, ഉരിയ നെയ്യ്, എന്നിവ ഹോമിക്കാം.
ഹിന്ദു ദൈവങ്ങള്‍ |
---|
ഗണപതി | ശിവന്‍ | ബ്രഹ്മാവ് | വിഷ്ണു | ദുര്‍ഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമന്‍ | ഹനുമാന്‍ | ശ്രീകൃഷ്ണന്‍ | സുബ്രമണ്യന്‍ | ഇന്ദ്രന്‍ | ശാസ്താവ്| കാമദേവന്‍ | യമന്‍ | കുബേരന്‍ | സൂര്യദേവന്‍ |