കാളന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാളന്
പുളിശ്ശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണ് കാളന്. നല്ല കട്ടിയുള്ള ഈ കറിക്ക് നല്ല പുളിയുള്ള രുചിയാണ്. ഒരുനല്ല കുട്ടുകറിയായിട്ടാണ് കാളന് സദ്യയില്‍ ഉപയോഗിക്കുന്നത്. ഏത്തയ്ക്ക (നേന്ത്രക്ക), ചേന എന്നിവയാണ് ഈ കറിയിലെ മുഖ്യ പച്ചക്കറി. നാളികേരം പച്ചക്ക് അരച്ചതും തൈരും ആണ് ഇതിലെ പ്രധാന പ്പെട്ട മറ്റ് ചേരുവ.
ഉള്ളടക്കം |
[തിരുത്തുക] തയ്യാറാക്കുന്ന വിധം
കാളന്
[തിരുത്തുക] ആവശ്യമായ സാധനങ്ങള്‍
- പുളിയുള്ള തൈര് - 1 ലിറ്റര്‍
- പച്ചമുളക് - 15 എണ്ണം
- മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
- ജീരകം - 1/4 ടീസ്പൂണ്‍
- തേങ്ങ ചിരകിയത് - അര കപ്പ്
- ഉലുവ - 1/4 ടീസ്പൂണ്‍
- കടുക് - 1 ടേബിള്‍സ്പൂണ്‍
- വറ്റല്‍ മുളക് മുറിച്ചത് - 2
- വെളിച്ചെണ്ണ - 1 ടേബീള്സ്പൂണ്
- ഉലുവപ്പൊടി - കാല് ടീസ്പൂണ്‍
[തിരുത്തുക] പാചകം ചെയ്യുന്ന വിധം
പച്ചമുളക് കഴുകി നെടുകെ പിളര്‍ത്ത് കല്‍ച്ചട്ടിയിലിട്ട് മഞ്ഞള്‍പ്പൊടിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന് മുകളിലേക്ക് കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത് വറ്റിച്ച് കുറുക്കുക.
കാളന് വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക് മുറിച്ചത്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്പംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കുക .