ഡെല്‍ഹി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡല്‍ഹി ഇന്ത്യയുടെ ദേശീയ തലസ്ഥാനവും പ്രധാന വന്‍നഗരങ്ങളിലൊന്നുമാണ്. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയില്‍ പ്രത്യേക പദവിയാണ് ഡല്‍ഹിക്കുള്ളത്. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡല്‍ഹി, ഡല്‍ഹി, ഡല്‍ഹി കന്‍റോണ്‍മന്‍റ് എന്നിങ്ങനെ മൂന്നു മേഖലകള്‍ ചേരുന്നതാണ് ഡല്‍ഹി എന്ന ദേശീയ തലസ്ഥാന പ്രദേശം. പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിര്‍മ്മാണ സഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, പൊലീസ്, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കേന്ദ്രസര്‍ക്കാരാണ് കൈകാര്യം ചെയ്യുന്നത്. 1483 ചതുരശ്ര കി.മീ. വിസ്തീര്‍ണവും 14 ദശലക്ഷം ജനസംഖ്യയുമുള്ള ഡല്‍ഹി, ചരിത്രപരമായും രാഷ്ട്രീയമായും തന്ത്ര പ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരമാണ്.
[തിരുത്തുക] പുറം വായന
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
---|---|
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് |