തായമ്പക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിന്റെ തനതായ ഒരു കലാരൂപമാണ് തായമ്പക. മറ്റു ചെണ്ടമേളങ്ങളില്‍ നിന്നും വ്യത്യസ്ഥമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി ചെണ്ട, വീക്കുചെണ്ട, ഇലത്താളം എന്നിവയുമുണ്ടാകും. തായമ്പകയില്‍ പ്രധാന ചെണ്ടവാദ്യക്കാര്‍ ഒരു കൈയില്‍ മാത്രം ചെണ്ടക്കോല്‍ ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോല്‍ കൊണ്ടും മറ്റേ കൈ കൊണ്ടും കൊണ്ട് ചെണ്ടയില്‍ വീക്കുന്നു. ഇത് തായമ്പകയിലും ചില രീതിയിലുള്ള പഞ്ചാരിമേളങ്ങളിലും മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളില്‍ രണ്ടു കൈയിലും ചെണ്ടക്കോല്‍ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. മറ്റു ചെണ്ടമേളങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മനോധര്‍മ്മപ്രകടനങ്ങളാണ് തായമ്പകയില്‍ കാഴ്ചവക്കുന്നത്.
തായമ്പകയില്‍ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരന്‍ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാര്‍ (ചെണ്ടയും,വീക്കുചെണ്ടയും) അണിനിരക്കുന്നു. മൂന്നോ നാലോ ഇലത്താളം വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതല്‍ 120 മിനിറ്റ് വരെ നീണ്ടു നില്‍ക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാര്‍ അണിനിരക്കുന്ന തായമ്പകകള്‍ ഇക്കാലത്ത് സാധാരണമാണ്.