ചെണ്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു അസുര വാദ്യമാണ് ചെണ്ട എന്ന് പറയപ്പെടുന്നു. ചെണ്ട കേരളത്തിലെ ഉത്സവങ്ങളിലെയും നാടന്‍ കലാരൂപങ്ങളിലെയും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കര്‍ണാടകത്തിന്റെ ചില ഭാഗങ്ങളിലും ചെണ്ട ഉപയോഗിക്കുന്നു. കര്‍ണാടകത്തില്‍ ഇത് ‘’ചെണ്ടെ‘’ എന്ന് അറിയപ്പെടുന്നു.
കഥകളി, കൂടിയാട്ടം,വിവിധ നൃത്തകലാരൂപങ്ങള്‍ എന്നിവയ്ക്ക് ചെണ്ട ഉപയോഗിക്കുന്നു. കര്‍ണാടകത്തിലെ യക്ഷഗാനം എന്ന നൃത്ത-നാടക കലാരൂപത്തിലും ചെണ്ട ഉപയോഗിക്കുന്നു. ഉത്സവങ്ങളിലെ പഞ്ചവാദ്യങ്ങളില്‍ ചെണ്ട ഒരു പ്രധാന വാദ്യോപകരണമാണ്. പഞ്ചവാദ്യക്കാര്‍ ചെണ്ടയില്‍ പെരുക്കി മേളം കൊഴുപ്പിക്കുന്നത് കേരളത്തിന്റെ ഉത്സവങ്ങളിലെ കര്‍ണാനന്ദകരമായ ഒരു അനുഭവമാണ്.
[തിരുത്തുക] ചെണ്ട ഉപയോഗിക്കുന്ന വിധം
വൃത്താകൃതിയില്‍ ചെത്തിമിനുക്കിയ ഒരു തടിക്കുഴലില്‍ നിന്നാണ് ചെണ്ട ഉണ്ടാക്കുക. രണ്ട് അടി നീളവും ഒരു അടി വ്യാസവുമാണ് സാധാരണ ചെണ്ടയുടെ അളവ്. രണ്ടുവശങ്ങളും തുകല്‍ കൊണ്ട് (സാധാരണയായി പശുത്തോല്‍) വലിച്ചുകെട്ടിയിരിക്കും. ചെണ്ട ചെണ്ടവാദ്യക്കാരുടെ കഴുത്തില്‍ ലംബമായി കെട്ടിത്തൂക്കിയിടാറാണ് പതിവ്. രണ്ട് ചെണ്ടക്കോലുകള്‍ കൊണ്ട് ചെണ്ടവാദ്യക്കാര്‍ ചെണ്ടയുടെ മുകളില്‍ വലിച്ചുകെട്ടിയ തുകലില്‍ ചെണ്ടയടിക്കുന്നു.
[തിരുത്തുക] വിവിധ തരം ചെണ്ടകള്‍
- ഉരുട്ടുചെണ്ട - നാദത്തില്‍ വ്യതിയാനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെണ്ട.
- വീക്കുചെണ്ട - സാധാരണയായി താളത്തില്‍ അടിക്കുന്ന ചെണ്ട.
- അച്ഛന്‍ ചെണ്ട -
[തിരുത്തുക] ഇതും കാണുക
കേരളത്തിലെ വാദ്യങ്ങള്‍ |
---|
•ശംഖ് •ചേങ്ങല •ഇടയ്ക്ക •വീക്കന്‍ ചെണ്ട •മരം •തിമില •ചെണ്ട •ശുദ്ധമദ്ദളം •തൊപ്പിമദ്ദളം •കുഴല്‍ •കൊമ്പ് •മിഴാവ് •ഇലത്താളം •കുഴിതാളം •ഇടുമുടി •നന്തുണി •പടഹം |