പഞ്ചവാദ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പല വാദ്യോപകരണങ്ങള്‍ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം.
“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാര്‍ത്ഥ വിശാരദാ:”[1]
മുകളില്‍പ്പറയുന്ന പഞ്ചവാദ്യത്തിന്റെ ലക്ഷണം അനുസരിച്ച് ഇടയ്ക്ക, ഇലത്താളം, ചെണ്ട, ശംഖ്, മദ്ദളം ഈ അഞ്ചിനങ്ങള്‍ ചേര്‍ന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം. ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്. എന്നാല്‍ ഇന്നു പ്രചാരത്തിലുള്ള പഞ്ചവാദ്യം ഇതില്‍ നിന്നും വ്യത്യസ്ഥമാണ്. തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം, കുഴല്‍, ശംഖ് (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്.
ഇന്നത്തെ രീതിയില്‍ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി, അന്നമനട പീതാംബരമാരാര്‍, അന്നമനട അച്യുതമാരാര്‍, അന്നമനട പരമേശ്വരമാരാര്‍, പട്ടാരത്ത് ശങ്കരമാരാര്‍ തുടങ്ങിയവരാണ്. പഞ്ചവാദ്യത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ഇവര്‍ ചിട്ടപ്പെടുത്തുന്നതില്‍ ഇവര്‍ പ്രധാന പങ്കു വഹിച്ചു.
ക്ഷേത്രങ്ങളിലെയും അമ്പലങ്ങളിലെയും ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം തൃശൂര്‍ പൂരത്തിനാണ് നടക്കുക. മഠത്തില്‍ വരവ് പഞ്ചവാദ്യം എന്നാണ് തൃശൂര്‍ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ തിരുവമ്പാടി ക്ഷേത്രസംഘമാണ് ഇത് അവതരിപ്പിക്കുക.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] ആധാരപ്രമാണങ്ങള്‍
- ↑ പാറമ്മേല്‍കാവ് പഞ്ചവാദ്യ വിദ്യാലയം, പാറമ്മേല്‍കാവ്, തൃശ്ശൂര്‍.കേരള വിജ്ഞാനകോശം