നാഗര്‍കോവില്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗര്‍കോവില്‍ | |
അപരനാമം: നാഗര്‍കോയില്‍, നാഞ്ചിനാട് | |
വിക്കിമാപ്പിയ -- 8.17° N 77.43° E |
|
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ഭരണസ്ഥാപനങ്ങള്‍ | മുനിസിപ്പാലിറ്റി |
ചെയര്‍മാന്‍ | മീനാദേവ് |
വിസ്തീര്‍ണ്ണം | 21.22 ചതു:കി.മീചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | 208,149 |
ജനസാന്ദ്രത | 9813/ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
6290XX +914652 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | നാഗരാജക്ഷേത്രം, ശുചീന്ദ്രം താണുമാലക്ഷേത്രം |
നാഗര്‍കോവില്‍ (நாகர்கோவில் എന്നു തമിഴില്‍) ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ലയായ കന്യാകുമാരി ജില്ലയുടെ ആസ്ഥാനമാണ് നാഗര്‍കോവില്‍ നഗരം. 1956 വരെ നഗരവും കന്യാകുമാരി ജില്ലയും തിരു-കൊച്ചിയുടെ ഭാഗമായിരുന്നു. നഗരവും സമീപപ്രദേശങ്ങളും നാഞ്ചിനാട് എന്ന അപരനാമത്തിലും അറിയപ്പെടുന്നു. തിരുവിതാംകൂറിന്റെ നെല്‍കലവറ എന്ന് പ്രസിദ്ധമാണ് നാഞ്ചിനാട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ നാഗക്ഷേത്രത്തില്‍ നിന്നുമാണ് നാഗര്‍കോവിലിന് ഈ പേര് കിട്ടിയത്. ആദ്യകാലത്ത് ഇതൊരു ജൈനക്ഷേത്രമായിരുന്നു. ഇപ്പോള്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും പ്രാദേശിക ഹിന്ദുക്കളുടെ ആരാധനാലയവുമാണ് ഈ ക്ഷേത്രം. നഗരത്തിന്റെ ആധുനികചരിത്രം തിരുവിതാംകൂറിന്റെ ചരിത്രവുമായ് ബന്ധപ്പെട്ടു കിടക്കുന്നു. തിരുവിതാംകൂറിന്റെ മഹാരാജാവായ മാര്‍ത്താണ്ടവര്‍മ്മയുടെ ഭരണകാലമാണ് നഗരത്തിന്റെ പ്രതാപകാലം. തിരുവിതാംകൂറിന്റെ പഴയ തലസ്ഥാനം നാഗര്‍കോവിലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള പത്മനാഭപുരമായിരുന്നു. തിരുവനന്തപുരത്തേക്ക് പില്‍ക്കാലത്ത് തലസ്ഥാനം മാറ്റിസ്ഥപിച്ചെങ്കിലും തിരുവനന്തപുരം കഴിഞ്ഞാല്‍ തിരുവിതാംകൂറിലെ രണ്ടാമത്തെ പ്രധാന നഗരമായിരുന്നു നാഗര്‍കോവില്‍. വിദേശാധിപത്യശക്തികള്‍ നാഗര്‍കോവില്‍ നഗരത്തെ കോളനിവത്കരിക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടിട്ടുണ്ട്. നഗരത്തിന് സമീപത്തുള്ള തുറമുഖ പട്ടണമായ കുളച്ചലില്‍ വച്ചു നടന്ന കുളച്ചല്‍ യുദ്ധത്തീല്‍ 1741-ഇല്‍ ഡിലനോയിയുടെ നേതൃത്വത്തില്‍ ഉള്ള ഡച്ച് ഈസ്റ്റ് ഇന്ത്യന്‍ കമ്പനിയെ മാര്‍ത്തണ്ടവര്‍മ്മയുടെ പട പരാജയപ്പെടുത്തി. ജലവിതരണം, ഗതാഗതം, വിദ്യാലയങ്ങള്‍, റോഡുകള്‍ എനീ രംഗങ്ങളില്‍ തിരുവിതാംകൂര്‍ ഭരണകാലത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് നഗരം നേടിയത്. അക്കാലത്ത് [[ബ്രിട്ടീഷ്] രാജിന് കീഴിലുള്ള "മാതൃകാ നാട്ടുരാജ്യം" ആയി തിരുവിതാംകൂര്‍ അറിയപ്പെട്ടിരുന്നു, 1950-ലെ സംസ്ഥാന അതിര്‍ത്തി പുനര്‍നിര്‍ണ്ണയ നിയമപ്രകാരം നഗരവും കന്യാകുമാരി ജില്ലയും തമിഴ്‌നാടിനോട് കൂട്ടി ചേര്‍ക്കപ്പെട്ടു. 1980-കളില്‍ കൃസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ ചില കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവേ നാഗര്‍കോവില്‍ ശാന്തമാണ്.
[തിരുത്തുക] ഭൂമിശാസ്‌ത്രം
സമുദ്രനിരപ്പില്‍ നിന്നും 42 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.
[തിരുത്തുക] നഗരവും നഗരപ്രാന്തവും:
നഗരം പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ നഗരപ്രാന്തപ്രദേശങ്ങള്‍ പര്‍വ്വതങ്ങളാലും താഴ്‌വരകളാലും സമൃദ്ധമാണ് പശ്ചിമഘട്ടമാണ് നഗരത്തിന്റെ ജീവന്‍രേഖ. കുടിവെള്ളം, കാലാവസ്ഥ, ജലസേചനം, എന്നിവക്കെല്ലാം നഗരം പശ്ചിമഘട്ടത്തോട് കടപ്പെട്ടിരിക്കുന്നു, നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പശ്ചിമഘട്ടത്തിന്റെ അതിമനോഹരവും, നയനാഭിരാമവുമായ ദൃശ്യങ്ങള്‍ കാണാം. നഗരത്തിന് കിഴക്കായി പശ്ചിമഘട്ടത്തില്‍ റബ്ബര്‍, കോഫീ, മഞ്ഞള്‍ തോട്ടങ്ങള്‍ ധാരാളമുണ്ട്. ഇവയില്‍ പലതും ബ്രിട്ടീഷുകാര്‍ വികസിപ്പിച്ചതാണ്. സിംപ്സോന്‍, ബാലമോര്‍ എന്നീ ബ്രിട്ടീഷ് എസ്റ്റേറ്റുകളുടെ പേരുകള്‍ ഇന്നും നഗരത്തില്‍ പ്രബലമാണ്. ഇന്ന് ഈ എസ്റ്റേറ്റുകളില്‍ പലതും കേരളത്തിലെ ധനാഢ്യരായ മാപ്പിളമാര്‍ (സിറിയന്‍ കൃസ്ത്യാനികള്‍)-കൈക്കലാക്കിയിരിക്കുന്നു. കന്യാകുമാരിയോട് ചേര്‍ന്നുകിടക്കുന്ന നാഗര്‍കോവില്‍ നഗരത്തില്‍ വച്ചാണ് കന്യാകുമാരിയില്‍ നിന്നും വരുന്ന റയില്‍പാത തിരുനെല്‍വേലി വഴി മധുരയിലേക്കും, തിരുവനന്തപുരം വഴി കൊച്ചിയിലേക്കും തിരിയുന്നത്. ദക്ഷിണറെയില്‍വേയിലെ ഒരു പ്രധാന ജംക്ഷനാണ് നാഗര്‍കോവില്‍. എന്‍.എച്ച്. 47 വഴി തിരുവനന്തപുരത്ത് നിന്നും 65 കിലോമീറ്ററാണ് നാഗര്‍കോവില്‍. തിരുനെല്‍വേലിയിലേക്ക് എന്‍.എച്ച്. 7 വഴി 80 കിലോമീറ്റര്‍ പോകണം.
[തിരുത്തുക] കാലാവസ്ഥ:
വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് നഗരത്തില്‍. വേനല്‍ക്കാലത്ത് 33 ഡിഗ്രിവരെ താപനില എത്താറുണ്ട്. വടക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റും, തെക്കുപടിന്‍ഞ്ഞാറന്‍ കാലവര്‍ഷക്കാറ്റും നഗരത്തിന് മഴ നല്‍കുന്നു. നീലഗിരി കഴിന്‍ഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന ജില്ലയാണ് കന്യാകുമാരി.
[തിരുത്തുക] ജനസംഖ്യ:
2.25 ലക്ഷമാണ് നഗരപരിധിയീലെ ജനസംഖ്യ. നഗരപ്രാന്തമായ ചെറിയ ജില്ലയായ കന്യാകുമാരി 17 ലക്ഷം ജനസംഖ്യയുള്ളാതാണ്. ചെന്നൈ കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ജില്ലയാണ് കന്യാകുമാരി. ജില്ലയുടെ തീരദേശഗ്രാമങ്ങളിലാണ് ധാരാളം ജനസാന്ദ്രത കാണുന്നത്. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന താഴ്‌വാര പ്രദേശങ്ങളില്‍ ജനസാന്ദ്രത കുറവാണ്.
[തിരുത്തുക] സംസ്കാരവും മതവും
തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ നഗരത്തിലെ ജനങ്ങള്‍ സംസാരിക്കുന്നു. നഗരത്തിലെ എല്ലാ പ്രധാന വിദ്യാലയങ്ങളിലും ഈ മൂന്നു ഭാഷകളും അദ്ധ്യയന മാധ്യമങ്ങളാണ്. നഗരത്തിലെ സംസ്കാരം കേരളസംസ്കാരത്തിന്റെയും തമിഴ്‌നാട് സംസ്കാരത്തിന്റെയും മിശ്രിതമാണ്. കൃസ്ത്യന്‍, മുസ്ലിം, ഹിന്ദു മതവിഭാഗങ്ങള്‍ ഇവിടെയുണ്ട്. ക്രിസ്ത്‌മസ്, ഓണം, മണ്ടയ്കാട് ഭഗവതിയമ്മന്‍ ക്ഷേത്ര ഉത്സവം, കോല്ലങ്കോട് തൂക്കം, കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ തിരുനാള്‍, തക്കല പീര്‍ മുഹമ്മദ് തിരുനാള്‍, അയ്യാ വൈകുണ്ടര്‍ ഉത്സവം എന്നിവയാണ് ജില്ലയിലെ പ്രധാന ആഘോഷങ്ങള്‍.
[തിരുത്തുക] യൂറോപ്യന്‍ മിഷണറിമാരുടെ സ്വാധീനം
19-ആം നൂറ്റാണ്ടില്‍ നഗരത്തില്‍ എത്തിയ ബ്രിട്ടീഷ്, ജര്‍മ്മന്‍ മിഷണറിമ്മര്‍ നഗരത്തിന്റെ സാമൂഹ്യനിലവാരം, വിദ്യാഭ്യാസം, സാക്ഷരത എന്നിവക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. നഗരം അവരോട് കടപ്പെട്ടിരിക്കുന്നു. ഇന്നും നഗരത്തിലെ പല വിദ്യാലയങ്ങള്‍ക്കും തെരുവുകള്‍ക്കും ഈ മിഷണറിമാരുടെ പേരുകള്‍ തന്നെയാണുള്ളത്. യൂറോപ്യന്‍ മിഷണറിമാര്‍ 19-ആം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ മഹത്വം നഗരത്തില്‍ പ്രഘോഷിച്ചു. ഒരു ചെറിയ വിഭാഗം ജനങ്ങളെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തു. 16-ആം നൂറ്റാണ്ടില്‍ തന്നെ വിശു: ഫ്രാന്‍സിസ് സേവ്യര്‍ ഇവിടെ ശക്തമായ കത്തോലിക്കന്‍ അടിത്തറ സ്ഥാപിച്ചിരുന്നു. ഇന്നും കത്തോലിക്കര്‍ ആധിപത്യം പുലര്‍ത്തുന്ന നഗരമാണ് നാഗര്‍കോവില്‍. 1817-ഇല്‍ നഗരത്തിലെത്തിയ പ്രൊട്ടസ്റ്റന്റ് മിഷണറിയായ റവ: സി. മെഡ് നഗരത്തില്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എല്‍.എം.എസ്) സ്ഥാപിച്ചു. അദ്ദേഹം നഗരത്തിന്റെ വിദ്യാഭ്യാസരംഗത്തിന് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. 1818-ഇല്‍ അദ്ദേഹം സ്ഥപിച്ച നാഗര്‍കോവില്‍ സെമിനാരി തിരുവിതാംകൂറിലെയെന്നല്ല, തെക്കേ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നാണ്. അദ്ദേഹം വിദ്യാഭസരംഗത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ വിദ്യാലങ്ങളുടെ സൂപ്രണ്ട് ആയി നിയമിച്ചു, മഹിളാവിദ്യാഭ്യാസവും അദ്ദേഹം പ്രചരിപ്പിച്ചു, റവ:സി:മെഡ് നാഗര്‍കോവിലില്‍ സ്ഥാപിച്ച നാഗര്‍കോവില്‍ മിഷന്‍ പ്രസ്സ് ആണ് തിരുവിതാംകൂറിലെ ആദ്യത്തെ അച്ചടിശാല. 1806 മുതല്‍ 1816 വരെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ധാരാളം വിദ്യാലങ്ങള്‍ സ്ഥാപിച്ച റവ:വില്യം തോബിയാസ് എന്ന മിഷണറിയോടും നഗരം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം തിരുവിതാംകൂറിലെ തന്നെ ആദ്യത്തെ വിദ്യാലയങ്ങളില്‍ ഒന്ന് നഗരത്തിന് സമീപം മയിലാടിയില്‍ സ്ഥാപിച്ചു. ഇന്നും ഈ വിദ്യാലയം ഇവിടെയുണ്ട്.
[തിരുത്തുക] പ്രാദേശിക സമ്പദ് വ്യവസ്ഥ
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) യുടെ ലിക്വിട് പ്രൊപ്പള്‍ഷന്‍ സിസ്റ്റംസ് സെന്റര്‍(എല്‍.പി.എസ്.സി) നഗരത്തോട് ചേര്‍ന്ന് മഹേന്ദ്രഗിരിയില്‍ സ്ഥിതി ചെയ്യുന്നും. മറ്റൊരു പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് (ഐ.ആര്‍.ഇ) നഗരത്തിന് സമീപം മണവാളക്കുറിച്ചിയില്‍ സ്ഥിതി ചെയ്യുന്നു, നഗരത്തിന് സമീപം മുപ്പന്തല്‍, ആരല്‍വായ്മൊഴി പ്രദേശങ്ങളില്‍ ധാരാളം വിന്‍ഡ് മില്ലുകള്‍ കാണാം. മില്ലുകളുടെ എണ്ണത്തിലും വൈദ്യുതോല്‍പാതന ശേഷിയിലും തെക്കേ ഏഷ്യയില്‍ തന്നെ സുപ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് നഗരം. 540 മെഗാവാട്ട് വൈദ്യുതിയാണ് ഈ വിന്‍ഡ് മില്ലുകള്‍ ഉല്‍പാദിപ്പിക്കുന്നത്. കയര്‍നിര്‍മ്മാണം, പുഷ്പവ്യാപാരം, കൈത്തറി, റബ്ബര്‍ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, മീന്‍ വല നിര്‍മ്മാണം, ഭക്ഷണ സംസ്കരണം എന്നിവയാണ് നഗരത്തിലെ ചെറുകിട വ്യവസായങ്ങള്‍. നഗരത്തിലെ തിരക്കേറിയ വടശ്ശേരി, കോട്ടാര്‍ മാര്‍ക്കറ്റുകള്‍ തിരുവനന്തപുരത്തേക്കും കേരളത്തിന്റെ ഇതര ഭാഗ്ങ്ങളിലേക്കും പച്ചക്കറിയും മറ്റും തമിഴ്‌നാട്ടില്‍ നിന്നും അയക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. നഗരത്തിലെ എന്‍.ആര്‍.ഐ. കളും നഗരത്തിന്റെ സമ്പത് വ്യവസ്ഥക്ക് വന്‍സംഭാവന നല്‍കുന്നു.
[തിരുത്തുക] നഗരത്തിലെ പിന്‍കോഡുകള്‍
ജി.പി.ഓ - 629001
കോട്ടാര്‍ - 629002
വെട്ടൂര്‍ണിമഠം - 629003
രാമന്‍പുതൂര്‍ - 629004
തമിഴ്‌നാട് സംസ്ഥാനം വിഷയങ്ങള്‍ | ചരിത്രം | രാഷ്ട്രീയം | തമിഴര്‍ | തമിഴ് |
|
---|---|
തലസ്ഥാനം | ചെന്നൈ |
ജില്ലകള്‍ | ചെന്നൈ • കോയമ്പത്തൂര്‍ • കൂഡല്ലൂര്‍ • ധര്‍മ്മപുരി • ഡിന്‍ഡിഗല്‍ • ഈറോഡ് • കാഞ്ചീപുരം • കന്യാകുമാരി • കരൂര്‍ • കൃഷ്ണഗിരി • മധുര • നാഗപട്ടണം • നാമക്കല്‍ • പേരാമ്പല്ലൂര്‍ • പുതുക്കോട്ട • രാമനാഥപുരം • സേലം • ശിവഗംഗ • തഞ്ചാവൂര്‍ • നീലഗിരി • തേനി • തൂത്തുക്കുടി • തിരുച്ചിറപ്പള്ളി • തിരുനെല്‍വേലി • തിരുവള്ളുവര്‍ • തിരുവണ്ണാമലൈ • തിരുവാരൂര്‍ • വെല്ലൂര്‍ • വില്ലുപുരം • വിരുദ നഗര്‍ |
പ്രധാന പട്ടണങ്ങള്‍ | ആലന്തൂര്‍ • ആവടി • അമ്പത്തൂര്‍ • ചെന്നൈ • കോയമ്പത്തൂര്‍ • ഗൂഡല്ലൂര്‍ • ഡിന്‍ഡിഗല്‍ • ഈറോഡ് • കാഞ്ചീപുരം • കരൂര്‍ • കുംഭകോണം • മധുര • നാഗര്‍കോവില്‍ • നെയ്‌വേലി • പല്ലാവരം • പുതുക്കോട്ട • രാജപാളയം • സേലം • തിരുച്ചിറപ്പള്ളി • തിരുനെല്‍വേലി • താംബരം • തൂത്തുക്കുടി • തിരുപ്പൂര്‍ • തിരുവണ്ണാമലൈ • തഞ്ചാവൂര്‍ • തിരുവോട്ടിയൂര്‍ • വെല്ലൂര്‍ |