പി.എസ്. വാര്യര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രശസ്ത ആയുര്‍വ്വേദ ചികിത്സാ കേന്ദ്രമായ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയുടെ സ്ഥാപകനാണ് വൈദ്യരത്നം എന്നറിയപ്പെടുന്ന പി.എസ്. വാര്യര്‍ (പന്നീമ്പള്ളി ശങ്കരവാര്യര്‍) (1869-1944). പ്രശസ്തനായ ആയുര്‍വ്വേദ വൈദ്യനായിരുന്ന അദ്ദേഹത്തിന് അലോപ്പതിയിലും പ്രവീണ്യമുണ്ടായിരുന്നു. മനുഷ്യസമുദായത്തിന് അദ്ദേഹം നല്‍കിയ അമൂല്യ സംഭാവനകള്‍ പരിഗണിച്ച് 1933ല്‍ അന്നത്തെ വൈസ്രോയി അദ്ദേഹത്തെ വൈദ്യരത്നം എന്ന ബഹുമതി നല്‍കി ആദരിച്ചു [1]
ഉള്ളടക്കം |
[തിരുത്തുക] ജനനം
1869 മാര്‍ച്ച് മാസം 16 നു ജനിച്ചു മരായമംഗലത്തു മങ്കുളങ്ങര രാമ വര്യരും പന്നീമ്പള്ളി കുടുംബാഗമായ കുഞ്ഞിക്കുട്ടി വാരസ്യാരുമായിരുന്ന് അച്ഛനമ്മമാര്‍. ശങ്കരന്‍ എന്നാണ് പേര്‍ എങ്കിലും ശങ്കുണ്ണി എന്ന ഓമനപ്പേരിലാണ് അന്ന അറിയപ്പെട്ടിരുന്നത്
[തിരുത്തുക] ബാല്യം
മാതാപിതാക്കള്‍ 12 വയസ്സാവുമ്പോഴേക്കും മരിച്ചു. അങ്ങനെ ശങ്കുണ്ണീ വീടിന്‍റെ കാരണവരായിത്തീര്‍ന്നു. ആദ്യഗുരു കൈക്കുളങ്ങര രാമവാര്യരായിരുന്നു. കോണത്തു അച്യുത വാര്യരില്‍ നിന്നും വൈദ്യം പഠിച്ഛു. പിന്നീട് കുട്ടഞ്ചേരി അഫ്ഫന്‍ മൂസ്സില്‍ നിന്നും ശിക്ഷണം നേടി. അന്ന് മഞ്ചേരിയില്‍ ഭിഷഗ്വരനായിരുന്ന ദിവാന്‍ ബഹാദൂര്‍ ഡോ. വി. വര്‍ഗ്ഗീസിന്റെ അടുക്കല്‍ കണ്ണു ചികിത്സക്കു പോയതിനു ശേഷം അലോപ്പതിയില്‍ ശങ്കുണ്ണിക്ക് താല്പര്യം ജനിച്ചു. അദ്ദേഹത്തോടൊപ്പം താമസിച്ച് അലോപ്പതിയിലും വിജ്ഞാനം നേടി
[തിരുത്തുക] ആര്യവൈദ്യശാല
1902ല്‍, മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍, വൈദ്യരത്നം പി.എസ്. വാര്യര്‍ സ്ഥാപിച്ച ആയുര്‍വ്വേദ ചികിത്സാകേന്ദ്രമാണ് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല. ഒരു ഗ്രാമീണ ചികിത്സാ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ആര്യവൈദ്യശാല, ഇന്ന് ലോകപ്രശസ്തവും, കോടിക്കണക്കിനു രൂപാ ആസ്തിയുള്ളതുമായ ആയുര്‍വ്വേദ ചികിത്സാകേന്ദ്രമായി വളര്‍ന്നു കഴിഞ്ഞു.[2]. ആധുനിക ഗവേഷണശാലകളും, മരുന്നു നിര്‍മ്മാണ സംവിധാനങ്ങളുമുള്ള ആര്യ വൈദ്യശാലയ്ക്ക് കോട്ടയ്ക്കല്‍, ഡെല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. പി.എസ്. വാര്യരുടെ വില്‍പത്ര പ്രകാരം ചാരിറ്റബിള്‍ ട്രസ്റ്റായി മാറിയ വൈദ്യശാലയുടെ നടത്തിപ്പ് അവകാശം അദ്ദേഹത്തിന്റെ കുടുംബവും, സ്ഥാപനവുമായി ബന്ധപ്പെട്ട ഏഴുപേര്‍ നയിക്കുന്ന ബോര്‍ഡിനാണ്. വൈദ്യശാലയുടെ ഭാഗമായി തന്നെ കഥകളിയെ പ്രോത്സാഹിപ്പിക്കാനായി പി.എസ്.വി നാട്യസംഘം എന്ന പേരില്‍ ഒരു കഥകളി സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്.
[തിരുത്തുക] പ്രമാണാധാര സൂചി
- ↑ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ വെബ്‌സൈറ്റ്. ശേഖരിച്ച തീയതി: 2007-01-12.
- ↑ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലാ വെബ്‌സൈറ്റ്.