മൂവാറ്റുപുഴ പട്ടണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂവാറ്റുപുഴ | |
അപരനാമം: മൂന്നു നദികള് സംഗമിക്കുന്ന നഗരം | |
വിക്കിമാപ്പിയ -- {{{latd}}}° N {{{longd}}}° E |
|
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനങ്ങള്‍ | മുനിസിപ്പാലിറ്റി |
മുനിസിപ്പല് ചെയര്മാന്/ചെയര്വുമന്‍ | മേരി ജോര്ജ് തോട്ടം |
വിസ്തീര്‍ണ്ണം | 13.74ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | 29246 |
ജനസാന്ദ്രത | 2151/ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
686661 +91485 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ | മൂന്നു നദികള് സംഗമിക്കുന്ന സ്ഥാനം |
മൂവാറ്റുപുഴ കേരളത്തിലെ ഒരു പ്രധാന പട്ടണമാണ്.ഇത് ഏകദേശം സമുദ്ര നിരപ്പില് സ്ഥിതി ചെയ്യുന്നു .ഈ പട്ടണം എറണാകുളത്തു നിന്നും 42 കി.മീ ദൂരത്തില്‍ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. പട്ടണത്തിന്റെ പേര് ഇതിലേയൊഴുകുന്ന മൂവാറ്റുപുഴയാറില്‍ നിന്നും ഉത്ഭവിച്ചതാണ്. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ .തൃശൂരിനും കോട്ടയത്തിനും മദ്ധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്.
മൂവാറ്റുപുഴ എന്നതു ഇതിലെ ഒഴുകുന്ന പുഴയുടെ പേരും ആണ്.ഈ പുഴ മൂവാററുപുഴയില് ഉത്ഭവിച്ചു തെക്കോട്ട് ഒഴുകി വൈക്കത്തു വച്ചു വേമ്പനാട്ടു കായലില് ചേരുന്നു .
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
മൂവാറ്റുപുഴ പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു; അതിനു മുന്‍പ് വടക്കുംകൂര്‍ രാജ്യത്തിന്റെയും. പഴയ രേഖകളില്‍ മൂവാററുപുഴയും പരിസങ്ങളും ഇടപ്പള്ളി സ്വരൂപത്തിന്റെ ഭാഗമായരുന്നുവെന്ന് കാണിക്കുന്നു. മൂന്ന് ആറുകള് (കോതയാറ്,കാളിയാറ്,തൊടുപുഴയാറ്) സംഗമിച്ചാണ് മൂവാറ്റുപുഴയാറാകുന്നത്. ഈ നദീസംഗമത്തിന് ത്രിവേണി സംഗമം എന്നു പറയുന്നു. ഇങ്ങനെ നദികള് സംഗമിക്കുന്ന ഭാഗത്തിന് പൊതുവെ ത്രിവേണി സംഗമം എന്നു പറയുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം,മൂവാറ്റുപുഴ ഒരു വില്ലേജ് യൂണിയനായി. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത മൂന്നു പേരടങ്ങുന്ന ഒരു കൗണ്‍ലായിരുന്നു യൂണിയനെ നിയന്ത്രിച്ചിരുന്നത്. വി.പി ഗോവിന്ദന്‍ നായര്‍ ആയിരുന്നു വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റ്. ഹാജി എ.പി മക്കാര്‍,പേന്തിട്ട ഗോപാലന്‍പിള്ള എന്നിവര്‍ ആയിരുന്നു മററു രണ്ടു കൗണ്‍സില്‍ അംഗങ്ങള്‍. ഇത് അല്പകാലമേ നില നിന്നുള്ളു.1953-ല്‍ മൂവാറ്റുപുഴ പഞ്ചായത്തായി. കുന്നപ്പിള്ളില്‍ വര്‍ക്കി വൈദ്യനായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്. മൂവാറ്റുപുഴ 1958ല് മുനിസിപ്പാലിററിയായി. എന്‍.പരമേശ്വരന്‍ നായര്‍ ആയിരുന്നു ആദ്യ മുനിസിപ്പല്‍ ചെയര്‍മാന്‍. മൂവാറ്റുപുഴ പൊതു തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന മുനിസിപ്പാലിററിയായി ചരിത്രത്തില്‍ സ്ഥാനം നേടി. എന്‍.പി വര്‍ഗീസ് ആണ് ആദ്യമായി മൂവാറ്റുപുഴ അസംബ്ളി മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ. പിന്നീട് ശ്രീ കെ.എം ജോര്‍ജ് (കേരള കോണ്‍ഗ്രസ് സ്ഥാപകന്‍) മൂവാറ്റുപുഴ എം.എല്‍.എ ആയി.മൂവാറ്റുപുഴ ലോക്-സഭാ മണ്ഡലത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എം.പി ജോര്‍ജ് തോമസ് കൊട്ടുകാപ്പിള്ളി ആയിരുന്നു. പി.പി എസ്തോസ് ഒരേ സമയം എം.എല്‍.ഏയും മുന്‍സിപ്പല്‍ ചെയര്‍മാനും ആയിരുന്നു.
[തിരുത്തുക] സംസ്കാരം
മൂവാറ്റുപുഴയില്‍ പ്രധാനമായി മൂന്നു മതാവിശ്വാസികളാണ് ഉള്ളത് :ഹിന്ദു,മുസ്ളിം,ക്രിസ്ത്യാനികള്‍ തുടങ്ങിയവയാണിവ.ഹിന്ദുക്കളാണ് എണ്ണത്തില്‍ കൂടുതല്.ഇസ്ലാം മതക്കാരാണ് രണ്ടാമത്.സുറിയാനി ക്രിസ്ത്യാനികളും ധാരാളമായി മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും ഉണ്ട്.
കച്ചേരിത്താഴത്തുള്ള പഴയ മൂവാററുപുഴ പാലം ഇന്ത്യയിലെ ആദ്യത്തെ സിമന്റുകൊണ്ട് വാര്‍ത്ത പാലമാണ്. ഇത് ൧൯൧൪(1914)ല് പണിതതാണ്. മൂവാറ്റുപുഴക്കാരുടെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍ കൃഷിയും ചെറുകിട വ്യവസായങ്ങളുമാണ്. മുപ്പതോ നാല്പതോ വര്‍ഷം മുമ്പ് മൂവാററുപുഴ കേരളത്തിലെ വലിയ പട്ടണങ്ങളില്‍ ഒന്നായിരുന്നു.ഇത് പഴയ പത്രങ്ങളില്‍ നോക്കിയാല്‍ മനസ്സിലാകും. എന്നാല്‍ ഇന്ന് മറ്റു പല പ്രദേശങ്ങളേയും അപേക്ഷിച്ച് മൂവാറ്റുപുഴ വികസനത്തില്‍ വളരെ പിന്നില്‍ ആണ്‍.
[തിരുത്തുക] ഗതാഗതം
കൊച്ചി-മധുര ദേശീയ പാത 49, എം.സി റോഡ് തുടങ്ങിയ പല പ്രധാന പാതകളും ഇതിലെ കടന്നു പോകുന്നു.സമീപ പട്ടണങ്ങള് കോതമംഗലം,കോലഞ്ചേരി ,വാഴക്കുളം, തൊടുപുഴ, പെരുമ്പാവൂര്, കൂത്താട്ടുകുളം മുതലായവയാണ്.
[തിരുത്തുക] വിമര്‍ശനം
മുവാററുപുഴയുടെ വികസനത്തിന് ഇവിടത്തെ രാഷ്‌ട്രീയക്കാരും നേതാക്കളും ഒന്നും തന്നെ ചെയ്യുന്നില്ല എന്നാണ് മൂവാറ്റുപുഴ വാസികളുടെ പ്രധാന പരാതി.മൂവാററുപുഴക്കാരുടെ ചിരകാലാഭിലാഷമായ മൂവാററുപുഴ ജില്ല രൂപീകരിക്കാന് ഇതു വരെ സാധിക്കാന്‍ നേതാക്കള്‍ക്കായിട്ടില്ല. മൂവാററുപുഴജില്ല വന്നാല് മൂവാററുപുഴ താലൂക്കിലേയും എറണാകുളം ജില്ലയുടെ കിഴക്കന് ഭാഗവും തൊടുപുഴ താലൂക്കിന്റേയും വികസന ആവശ്യങ്ങള്‍ നിറവേറും.
[തിരുത്തുക] പ്രമാണാധാരസൂചി
[തിരുത്തുക] കുറിപ്പുകള്‍
- ↑ മൂവാറ്റുപുഴയുടെ ഇതു വരെയുള്ള മുനിസിപ്പല്‍ ചെയര്‍മാന്മാരെ എടുത്താല്‍ പി.പി എസ്തോസ് പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു.അദ്ദേഹം ഒരേ സമയം എം.എല്‍.ഏയും മുന്‍സിപ്പല്‍ ചെയര്‍മാനും ആയിരുന്നു.അദ്ദേഹം സംസ്ഥാന തലത്തില്‍ ചേംബര്‍ ഓഫ് ചെയര്‍മാന്‍സിന്റെ ചെയര്‍മാനായിരുന്നു.മൂവാററുപുഴയുടെ ചരിത്രത്തില്‍ അദ്ദേഹം മാത്രമാണ് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്ററ് പാര്‍ട്ടി അനുയായി.