വൃത്തം: രഥോദ്ധത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രഥോദ്ധത: ഒരു സംസ്കൃതവര്‍ണ്ണവൃത്തം. ത്രിഷ്ടുപ്പു് എന്ന ഛന്ദസ്സില്‍ പെട്ട (ഒരു വരിയില്‍ 11 അക്ഷരങ്ങള്‍) സമവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
രം നരം ല ഗുരുവും രഥോദ്ധത.
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര ന ര” എന്നീ ഗണങ്ങളും “ല ഗ” എന്നീ അക്ഷരങ്ങളും വരുന്ന വൃത്തമാണു രഥോദ്ധത.
- v - v v v - v - v -
[തിരുത്തുക] ഉദാഹരണങ്ങള്‍
- കുമാരനാശാന്റെ നളിനി എന്ന കാവ്യത്തില്‍ നിന്നു്.
- തന്നതില്ല പരനുള്ളുകാട്ടുവാന്
- ഒന്നുമേ നരനുപായമീശ്വരന്‍
- ഇന്നു ഭാഷയതപൂര്ണ്ണമിങ്ങഹോ,
- വന്നുപോം പിഴയുമര്ത്ഥശങ്കയാല്.
[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങള്‍
- കുസുമമഞ്ജരിയുടെയും രഥോദ്ധതയുടെയും ആദ്യത്തെ പത്തക്ഷരങ്ങള്‍ ഒരുപോലെയാണു്.
- രഥോദ്ധതയുടെ ആദിയില്‍ രണ്ടു ലഘുക്കള് ചേര്‍ത്താല്‍ മഞ്ജുഭാഷിണി എന്ന വൃത്തമാകും.
[തിരുത്തുക] മറ്റു വിവരങ്ങള്‍
- ശൃംഗാരം, രതിക്രീഡ എന്നിവ വര്‍ണ്ണിക്കാന്‍ ഈ വൃത്തം ഉപയോഗിക്കാറുണ്ടു്.
- കുമാരനാശാന്റെ നളിനി ഈ വൃത്തത്തിലാണു്.
- കാളിദാസന്റെ കുമാരസംഭവം കാവ്യത്തിലെ എട്ടാം സര്‍ഗ്ഗം ഈ വൃത്തത്തിലാണു്.