വടക്കുംകൂര്‍ ദേശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പണ്ടത്തെ വെമ്പൊലിനാട് 1100ല്‍ രണ്ട് ശാഖകളായി പിരിഞ്ഞതില്‍ ഒന്നാണ് ഈ രാജവംശം. ഏറ്റുമാനൂര്‍ , വൈക്കം പ്രദേശങ്ങളും മീനച്ചില്‍ താലൂക്കിന്‍റെ ഒരു ഭാഗവും ഈ രാജ്യത്തിന്‍റെ ഭാഗങ്ങള്‍ ആണ്. ഇവരുടെ ആദ്യത്തെ രാജ്യധാനി കടുത്തുരുത്തി ആയിരുന്നു. പിന്നീട് അത് വൈക്കത്തേക്ക് മാറ്റി. കാരിത്തോട് തലസ്ഥാനമായി (ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകള്‍ ഉള്‍പ്പെട്ടിരുന്ന ) ഉണ്ടായിരുന്ന കീഴ്മലനാട് വടക്കുംകൂറില്‍ ലയിച്ചതോടെ (1600) വേമ്പനാട്ടുകായല്‍ മുതല്‍ പാണ്ഡ്യരാജ്യത്തിന്‍റെ പശ്ചിമാതിര്‍ത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. തെക്ക് തെക്കുംകൂറും, വടക്ക് കോതമംഗലവുമായിരുന്നു അതിര്‍ത്തി. ഏറെകാലം പെരുമ്പടപ്പുസ്വരൂപത്തിന്‍റെ സാമാന്തരാജ്യമായിട്ടായിരുന്നു വടക്കുംകൂര്‍ നിലനിന്നുപോന്നത്. കായംകുളത്തെ സഹായിച്ചതിന്‍റെ പേരില്‍ ഈ രാജ്യം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കുകയും രാജാവ് കോഴിക്കോട് അഭയം പ്രാപിക്കുകയും ചെയ്തു (1750). പിന്നീട് അദ്ദേഹത്തെ മാര്‍ത്താണ്ഡവര്‍മ്മ അദ്ദേഹത്തെ അടിത്തൂണ്‍ നല്‍കി ആദരിച്ചു.