ദേശിങ്ങനാട് സ്വരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേണാട്ടുരാജാക്കന്മാരുടെ ആദ്യകാലത്തെ ആസ്ഥാനം കൊല്ലത്തായിരുന്നു. പതിഞ്ചാം നൂറ്റാംണ്ടിന്റെ ആരംഭത്തിന് ഈവംശം രണ്ടായി പിരിഞ്ഞു. ഇവരില്‍ തൃപ്പാപ്പൂര്‍ മൂപ്പനായ വേണാട്ടിലെ ഇളയരാജാവ് തിരുവിതാംകോട് എന്ന സ്ഥലത്ത് ഒരു കൊട്ടാരം നിര്‍മ്മിച്ച് അവിടേക്ക് താമസം മാറ്റി. ഈ ശാഖയെ തൃപ്പാപ്പുര്‍ സ്വരുപം എന്നും വിളിച്ചുവരുനു. കൊല്ലം ശാഖ ദേശിങനാട് സ്വരുപം എന്നും അറിയപ്പെട്ടു. ആറ്റിങ്ങലിനും കൊട്ടാരക്കരയ്ക്കുമിടയ്ക്കാണ് കൊല്ലം ആസ്ഥാനമാക്കി ദേശിംഗനാട് സ്ഥിതി ചെയ്തിരുന്നത്.
കൊല്ലം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ജയസിംഹന് എന്ന രാജാവിനോടുള്ള ആദരസൂചകമായിട്ടാണ് ജയസിംഹനാട് എന്ന പേര് വന്നതെന്നും, പില്ക്കാലത്ത് അത് ദേശിങ്ങനാടെന്ന് ആയതാണെന്നും പറയപ്പെടുന്നു. മലയാള രേഖകളില്‍ ചേതങ്ങനാടെന്നും സംസ്കൃത കൃതികളില്‍ ജയസിംഹനാട് എന്നും കാണപ്പെടുന്നു.
ഡച്ചുകാരുമായി കരാറുകളും ഇടപാടുകളും നടത്തിയിരുന്നത് ഈ വംശമാണ്. തിരുവിതാംകൂറുമായി ശത്രുതയില്‍ കഴിഞ്ഞിരുന്ന കായംകുളം കൊട്ടാരത്തില്‍ നിന്നും, ഈ വംശം ദത്തെടുത്തതിന്റെ ഫലമായി മാര്‍ത്താണ്ഡവര്‍മ്മ ഈ രാജ്യവുമായി യുദ്ധം നടത്തി. കൊല്ലം രാജാവിന്റെ മരണശേഷം ദേശിങ്ങനാട് കായംകുളം രാജ്യത്തിന്റെ അധീനയിലായി. 1746-ല്‍ കായംകുളം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തപ്പോള്‍ ദേശിങ്ങനാടും തിരുവിതാംകൂറിന്റെ ഭാഗമായി മാറി.