വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (സഹായം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
വാര്‍ത്തകള്‍ (ചര്‍ച്ച തുടങ്ങുക) |
നയരൂപീകരണം (ചര്‍ച്ച തുടങ്ങുക) |
സാങ്കേതികം (ചര്‍ച്ച തുടങ്ങുക) |
നിര്‍ദ്ദേശങ്ങള്‍ (ചര്‍ച്ച തുടങ്ങുക) |
സഹായം (ചര്‍ച്ച തുടങ്ങുക) |
പലവക (ചര്‍ച്ച തുടങ്ങുക) |
ഉള്ളടക്കം |
[തിരുത്തുക] എങ്ങനെ സ്വയം സഹായിക്കാം
ക്ഷമയുണ്ടെങ്കില്‍ എല്ലാം ശരിയാകും എന്ന അഭിപ്രായക്കാരനാണ്. ഒന്നു കൂടിപറഞ്ഞാല്‍ വീടു നന്നാക്കിയിട്ട് വേണം നാടു നന്നാക്കാന്‍ ചാടിക്കേറി എല്ലാം ശരിയാക്കാന്‍ നോക്കരുത്. കുറേയേറേ സഹായം ഇവിടെ തന്നെ ലഭ്യമാണ് ഇതിന് മേലേ പരുന്തു പറന്നാലേ മറ്റുള്ളവര്‍ സഹായിക്കണ്ടൂ. പക്ഷേ എന്നേ പോലുള്ള ചിലര്‍ വായിക്കാന്‍ മെനക്കെടാറില്ല. അവര്‍ക്ക് എന്നും സ്പ്പൂണ്‍ ഫീഡിങ്ങ് വേണ്ടിവരും (സ്വയം പരിഹാസം എനിക്കിഷ്ടമാണ്) ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായം എന്താണ്? --ചള്ളിയാന്‍ 07:44, 22 നവംബര്‍ 2006 (UTC)
[തിരുത്തുക] കാറ്റഗറി എഡിറ്റിങ്ങുനുള്ള അവകാശം അഡ്‌മിനിസ്‌റ്ററേര്‍ക്കു മാത്രമേ ഉള്ളോ?
കാറ്റഗറി എഡിറ്റിങ്ങുനുള്ള അവകാശം അഡ്‌മിനിസ്‌റ്ററേര്‍ക്കു മാത്രമേ ഉള്ളോ? ഈ കാറ്റഗറി കാണുക. http://ml.wikipedia.org/wiki/Category:%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D
“തമിഴ്നാട്ടിലെ പട്ടണങ്ങള്‍ “
ഇതിലെ “തമിഴ്നാട്ടിലെ“ എന്നുള്ളത് എനിക്ക് "തമിഴ്‌നാട്ടിലെ" എന്നാക്കി മാറ്റണം. പക്ഷെ തലക്കെട്ട് പുനര്‍നാമകരണം ചെയ്യാനുള്ള “മാറ്റുക“ എന്ന ടാബ് എനിക്കു കിട്ടുന്നില്ല. അഡ്‌മിനിസ്‌റ്ററേര്‍ക്കു മാത്രമേ അതിനു പറ്റൂ എന്നുണ്ടെങ്കില്‍ ഇതിലെ അക്ഷരപിശക് തിരുത്തൂ. --Shiju Alex 03:21, 10 ജനുവരി 2007 (UTC)
- ഷിജു, അതിന് കാറ്റഗറി എഡിറ്റ് ചെയ്ത് മാറ്റേണ്ട ആവശ്യമില്ല. ഏതു ലേഖനത്തിലാണോ തെറ്റായ രീതിയില്‍ തമിഴ്നാട്ടിലെ എന്നു കാറ്റഗറി കൊടുത്തിരിക്കുന്നത്, ആ താളില്‍ പോയി തമിഴ്‌നാട്ടിലെ എന്നാക്കി മാറ്റുക. എന്നിട്ട് ആ തെറ്റായ കാറ്റഗറി പേജില്‍ പോയി അവിടെ വേണമെങ്കില്‍ ഒരു എ.എഫ്.ഡി. ടാഗ് കൊടുക്കുകയുമാവാം. കൊല്ലങ്കോട് അല്ലേ പ്രശ്നം ഞാന്‍ മാറ്റിയേക്കാം..--Vssun 05:44, 10 ജനുവരി 2007 (UTC)
Pramuq 18:05, 5 മാര്‍ച്ച് 2007 (UTC) വികിയിലെ ഏറ്റവും വലിയ ഫയലുകള്‍ മുതല്‍ കാണുന്നതെങ്ങനെയാണ്‍്??
- ഏറ്റവും ചെറുതു മുതലുള്ള ലിസ്റ്റ് ഇവിടെ കാണാം.--Vssun 19:30, 5 മാര്‍ച്ച് 2007 (UTC)
- വലിയ താളുകളുകളായി പട്ടിക ഇവിടേയും കാണാം--പ്രവീണ്‍:സംവാദം 06:48, 6 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ഫലകങ്ങള്‍
വിക്കിയിലെ എല്ലാ ഫലകങ്ങളും എങ്ങനെ കാണാം.. ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്.. ഫലകം നിലവിലുണ്ടോ എന്നറിയാതെ ഒരേ ആവശ്യത്തിനുള്ള ഫലകങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്..--Vssun 18:32, 6 മാര്‍ച്ച് 2007 (UTC)
- അങ്ങനെ തപ്പിതപ്പി ഫലകങ്ങളുടെ പട്ടിക ഒപ്പിച്ചെടുത്തു.--Vssun 18:44, 6 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] മീഡിയാ വിക്കി സന്ദേശങ്ങള്‍
മലയാളം വിക്കിപീഡിയ ഇപ്പോള്‍ ഏകദേശം മലയാളത്തിലായെന്നു തോന്നുന്നു. ഇനി ഏതെങ്കിലും മീഡിയാ വിക്കി സന്ദേശങ്ങള്‍ മലയാളത്തിലാക്കാനുണ്ടോ--പ്രവീണ്‍:സംവാദം 07:30, 20 മാര്‍ച്ച് 2007 (UTC)
- നിലവിലില്ലാത്ത ഒരു താളിലേക്ക് മറ്റു വിക്കികളില്‍ നിന്നും വരുമ്പോള്‍ ഇംഗ്ലീഷ് സന്ദേശമാണ് വരുന്നത്..--Vssun 06:28, 21 മാര്‍ച്ച് 2007 (UTC)
- idathu vaSaththe nAvigEshan bOksil onninte headingil "toolbox" enna entry kidappundu. Aarkkengilum athinte malayalam pidi undo ?? - ടക്സ് എന്ന പെന്‌ഗ്വിന്‍ 08:50, 21 മാര്‍ച്ച് 2007 (UTC)
പണിസഞ്ചി എന്നിടൂ ടക്സേ..--Vssun 10:34, 21 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Toggle
Toggle-നു എന്തെങ്കിലും മലയാളമുണ്ടോ? (ഞാനാലോചിച്ചിട്ട് ഒരൊറ്റ വാക്കേ കിട്ടുന്നുള്ളു-കുത്തിത്തിരിപ്പ് ;-) ) --പ്രവീണ്‍:സംവാദം 06:14, 10 ഏപ്രില്‍ 2007 (UTC)
- തിരിക്കുക/മറിച്ചിടുക/മറിക്കുക/തകിടം മറിക്കുക--Vssun 07:09, 10 ഏപ്രില്‍ 2007 (UTC)
- ആലോലം ആട്ടുക, ഞൊടിച്ചു മാറ്റുക. --ചള്ളിയാന്‍ 08:23, 10 ഏപ്രില്‍ 2007 (UTC)
Toggle=കൂറുമാറ്റം--Shiju Alex 08:34, 10 ഏപ്രില്‍ 2007 (UTC)