വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (നിര്‍ദ്ദേശങ്ങള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
വാര്‍ത്തകള്‍ (ചര്‍ച്ച തുടങ്ങുക) |
നയരൂപീകരണം (ചര്‍ച്ച തുടങ്ങുക) |
സാങ്കേതികം (ചര്‍ച്ച തുടങ്ങുക) |
നിര്‍ദ്ദേശങ്ങള്‍ (ചര്‍ച്ച തുടങ്ങുക) |
സഹായം (ചര്‍ച്ച തുടങ്ങുക) |
പലവക (ചര്‍ച്ച തുടങ്ങുക) |
ഉള്ളടക്കം |
[തിരുത്തുക] കവാടം
കവാടം(portal) പണിഞ്ഞു കിട്ടിയില്ലേ?--പ്രവീണ്‍:സംവാദം 09:40, 19 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] വിക്കിയിലെ ലേഖനങ്ങള്‍
വിക്കിയിയെ മെച്ചപ്പെടുത്തിയെടുക്കാന്‍ ഒരു പദ്ധതി ഉള്‍ക്കൊള്ളണം . നിലവില്‍ ഉള്ള രീതികള്‍ കൊണ്ട് നമ്മുക്ക് പൂര്‍ണമായി ഫലത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്നുണ്ടോ? . മലയാളം വിക്കിയാണ് ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ഡെപ്ത് കൂടിയത്. നമ്മുക്ക് സന്തോഷിക്കാവുന്ന കാര്യമാണത് എങ്കിലും നമ്മല്‍ മറ്റ് വിദേശഭാഷകളുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്. ഞാന്‍ കുറച്ചു നാളായി ശ്രദ്ധിച്ച് കൊണ്ടിരിക്കുന്നത് ഈ ഡെപ്ത് കൂട്ടാന്‍ വേണ്ടിയാണ്. അതിനായി ഞാന്‍ ചെയ്തത് പരമാവധി ചിത്രങ്ങള്‍ ഇല്ലാത്ത ലേഖനങ്ങളില്‍ ചിത്രം ചേര്‍ക്കുക. ടെബ്ലെറ്റ്, ടാക്സോബോക്സ് ഉണ്ടാക്കി ചേര്‍ക്കുക. പിന്നെ 0ബൈറ്റ്സ് ലേഖനങ്ങള്‍ ഇല്ലാതാക്കുക രണ്ട് മാര്‍ഗ്ഗങ്ങളില്‍ കുടെ. ഒന്ന് അനാവശ്യലേഖനങ്ങളില്‍ {{AFD}} ചേര്‍ക്കുക. രണ്ടാമത്തെ രീതി ആ ലേഖനത്തില്‍ ആവശ്യമായ കാര്യങ്ങള്‍ ചേര്‍ത്ത് വിപുലമാക്കുക. രണ്ടാമത്തെ രീതി എല്ലായ് പ്പോഴും സ്വീകാര്യമല്ല. കാരണം എല്ലാ ലേഖനം വിപുലീകരിക്കാവുന്ന കഴിവ് എനിക്ക് ഇല്ല. ഇത്രയും കാര്യങ്ങല്‍ ചെയ്യുമ്പോള്‍ അഡ്മിന്‍ മാരായ മന്‍ ജിത്ത്, പ്രവീണ്‍, ടക്സ് എല്ലാവരും തന്നെ അത് ശ്രദ്ധിക്കും അതിക വെച്ചു നീട്ടാത്തെ AFD കള്‍ ഡീലീറ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ടക്സ് ഇതിന്റെ നല്ല സാധ്യത കണ്ട് കൊണ്ട് പുതിയ ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ടുണ്ട് . {{Db-reason}} ഇത് വളരെ ഉപകാരപ്പെടുന്ന ടെമ്പ്ലെറ്റു തന്നെ എന്ന് സന്തോഷ പൂര്‍വ്വം പറയട്ടെ. പിന്നെ ലേഖനങ്ങള്‍ വളരെ യധികം വിപുലീകരിക്കുവാനും അത് മെച്ചപ്പെടുത്തിയിരിക്കുവാനും ശക്തമായ പിന്തുണ ചള്ളിയന്‍, സുനില്‍, ഷിജു എന്നിവരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്, ഇപ്പോഴും അതി ശക്തമായി ഉണ്ട്. പ്രത്യേകിച്ച് ചള്ളിയനെ കുറിച്ച് എടുത്ത് പറയേണ്ട ഒരു കാര്യമുണ്ട്. അദ്ദേഹം മഹാത്മാഗാന്ധി ലേഖനത്തിനെ ഒരു വലിയ ലേഖനമാക്കിയതിനെ കുറിച്ച് . Awsome edit കളുടെ ഒരു രാജാപട്ടം അദ്ദേഹത്തിന് എങ്ങനെ വാരി കൊടുത്താലും മതിയാവില്ല. അങ്ങനെ ഇപ്പോള്‍ നമ്മുടെ വിക്കി 44 എന്ന ഡെപ്തില്‍ നിന്ന് 49 എന്ന ഡെപ്തിലേക്ക് കുതിച്ച് ചാടിയിരിക്കുകയാണ്. എനിക്ക് വളരെ ഇഷ്ടമായി ഈ കുട്ടായ്മ വളരെ നല്ല ടീം വര്‍ക്ക്. ഇതിന്റെ എല്ലാ ക്രഡിറ്റും മേല്‍പ്പറഞ്ഞ വ്യക്തികള്‍ക്ക് ഞാന്‍ നല്‍കുകയാണ്.
പക്ഷെ സുഹൃത്തുക്കളെ നമ്മള്‍ ഇനിയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം റീഡയറക് റ്റ്കള്‍ ആണ്. ഞാന്‍ പലപ്പോഴും കാണുന്ന ഒരുകാര്യം പലരും ഒരു ലേഖനമുണ്ടാക്കിയാല്‍ അതിന് ഒരു റീഡയറക്ട് തന്നെത്താന്‍ ഉണ്ടാക്കി തിരിച്ച് വിടുന്ന പരിപാടി. ഈ പരിപാടിയോട് എനിക്ക് വിയോജിപ്പാണ് ഉള്ളത്. ഉണ്ടാക്കുന്നവര്‍ക്ക് ഒരു അഭിപ്രായം ഉണ്ടായേക്കാം എന്തെന്നാല്‍ തെറ്റായി അന്വേഷിക്കുന്നവര്‍ക്ക് റീഡയറക്ഷന്‍ കൊടുക്കാനാണിത്. എനിക്ക് അതിനോട് അഭിപ്രായം ഇല്ല. പരമാവധി റീഡയറക്ട് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് വിക്കിയുടെ ഡെപ്ത് കുറക്കും. എല്ലാവരും ശ്രദ്ധിക്കുക. പിന്നെ വേണ്ടത് ഈ കുടായ്മ നിലനിര്‍ത്തി കൊണ്ട് മുന്നോട്ട് പോകുക. മാത്രവുമല്ല എല്ലാവരും മേല്പറഞ്ഞ കാര്യങ്ങളില്‍ ഒരു ശ്രദ്ധവെക്കുക. പിന്നെ എല്ലാ ലേഖനങ്ങളും തിരഞ്ഞ് പിടിച്ച് വിക്കി ഫൈ ചെയ്യുക. എല്ലാവര്‍ക്കും നന്ദി. -- ജിഗേഷ് ►സന്ദേശങ്ങള്‍ 04:46, 25 മാര്‍ച്ച് 2007 (UTC)
- ജിഗേഷ്ജി തെറ്റിദ്ധരിക്കരുത്, പിണങ്ങുകയുമരുത്. ഒരു വിക്കിപീഡിയക്ക് ഡെപ്ത് അത്യവശ്യമാണ്. പക്ഷേ അതിനായി ശൂന്യലേഖനങ്ങള്‍ മായ്ക്കുന്നതിനോടും റീഡിറക്ടുകള്‍ ഒഴിവാക്കുന്നതിനോടും ഞാന്‍ യോജിക്കുന്നില്ല. ഒരു ലേഖനം ഉണ്ടാകാന്‍ ഒട്ടേറെ പേരുടെ സേവനം ആവശ്യമാണ്, പക്ഷേ അത് മായ്ക്കാന്‍ ഒരു സിസോപ്പിന്റെ ഒരു മൌസ്ക്ലിക്ക് മതി. എത്രക്ലിക്കിയാലാണ് ഒരു ലേഖനം ഉണ്ടാവുക. അതുകൊണ്ട് തന്നെ ലേഖനത്തിന് അതിന്റേതായ ഒരു വിലയുണ്ട്. ഇപ്പോള്‍ ശൂന്യമായിക്കിടക്കുന്ന ഒരു ലേഖനം എങ്ങിനെ വിപുലീകരിക്കാം എന്നാണ് നോക്കേണ്ടത്.
|
- എന്ന നിര്‍വചനം നോക്കിയാല്‍ ശൂന്യലേഖനങ്ങള്‍(Redirect also) ഡെപ്തിനെ ബാധിക്കുന്നുമില്ല, പക്ഷേ അത് വിപുലീകരിച്ചാല്‍ ഡെപ്ത് കൂടുകയും ചെയ്യും. ശൂന്യലേഖനങ്ങള്‍ ഉണ്ടാക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. ഇപ്പോഴുള്ളവ നമുക്ക് വലുതാക്കാം. ഏതെങ്കിലും ഒരു ഉപയോക്താവ് തുടര്‍ച്ചയായി ശൂന്യലേഖനങ്ങള്‍ ഉണ്ടാക്കിയാല്‍ അയാളെ നിരുത്സാഹപ്പെടുത്താനായി ഡിലീറ്റും ചെയ്യാം. വിക്കിപീഡിയയില്‍ എന്തെങ്കിലും കാര്യം അന്വേഷിക്കാന്‍ വരുന്നവര്‍ക്ക് റീഡിറക്റ്റ് സഹായകരമാകത്തേയുള്ളു. ആറാള് നൂറ് രീതി എന്നല്ലേ പറയുന്നത് അതുകൊണ്ട് ഒരാള്‍ ഒരു പ്രത്യേക ലേഖനം അന്വേഷിക്കാനിടയുള്ള വിധത്തിലെല്ലാം റീഡിറക്ട് ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും ഉപകാരപ്രദമാകത്തേയുള്ളു. --പ്രവീണ്‍:സംവാദം 06:46, 25 മാര്‍ച്ച് 2007 (UTC)
താങ്കള്‍ പറയുന്ന ആശയം തന്നെയാണ് എനിക്കും ഉള്ളത്. റീഡയറക്ജിന്റെ കാര്യത്തില്‍ എനിക്ക് താങ്കള്‍ക്കുള്ള കാഴച്ചപ്പാടാണ് ഉള്ളത്. പക്ഷെ ഒരു ലേഖനം ഉണ്ടാക്കി അതിന് അപ്പോള്‍ തന്നെ 3 നടുത്ത് റീഡയറക്ട് ചെയ്യൂന്ന രീതിയാണ് എനിക്ക് പിടിക്കാത്തത്. -- ജിഗേഷ് ►സന്ദേശങ്ങള്‍ 09:03, 25 മാര്‍ച്ച് 2007 (UTC)
- അതന്നെ ജിഗേഷ്ജി, ഇപ്പം പശ്ചിമഘട്ടം എന്നൊരു ലേഖനം ഉണ്ടെങ്കില്‍ അതൊലോട്ട് സഹ്യപര്‍വ്വതം, സഹ്യാദ്രി, Western Ghats എന്നൊക്കെ റീഡിറക്ട് ഇടണം എന്നാണ് ഉദ്ദേശിച്ചത്. --പ്രവീണ്‍:സംവാദം 04:55, 26 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നിര്‍ദ്ദേശങ്ങള്‍
ഇടതുവശത്തുള്ള Cite this article എന്നത് ഈ ലേഖനത്തിന്റെ പ്രമാണം എന്നോ മറ്റോ ആക്കിയാല്‍ നന്നയിരുന്നു. അതു പോലെ toolbox എന്നതും (പല നിര്‍ദ്ദേശങ്ങളും വന്നതാണ്) പണിപ്പെട്ടി എന്നോ എന്തോ... എന്തായാലും മലയാളിയാവണം. എതിര്‍പ്പുക്കല്‍ വരികയാണെങ്കിന്‍ല്‍ മാറ്റാമല്ലോ. അതുപോലെ കണ്ണികള്‍ (whatlikshere) എന്നത് അനുബന്ധകണ്ണികളെന്നും, അനുബന്ധ മാറ്റങ്ങള്‍ (Recentchangeslinked) എന്നത് അനുബന്ധ കണ്ണികളിലെ മാറ്റങ്ങള്‍ എന്നുമാണ് കുറച്ച് കൂടി നന്നായി തോന്നുന്നത് --സാദിക്ക് ഖാലിദ് 08:03, 22 മാര്‍ച്ച് 2007 (UTC)
cite this article എന്നു പറയുമ്പോള്‍ ഈ ലേഖനം മറ്റു ലേഖനങ്ങള്‍ക്ക് ആധാരമാക്കുന്നത് ഏതു രീതിയില്‍ എഴുതാം എന്നോ മറ്റോ ആണ് ഉദ്ദേശിക്കുന്നത്. അല്ലാതെ പ്രസ്തുത ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ആധാരങ്ങള്‍ എന്ന് അല്ല. അതിനാല്‍ പറ്റിയ വാക്ക് കണ്ടു പിടിക്കണം ടൂള്‍ ബോക്സിന് ജിഗേഷ് ഏതോ മലയാളം പറഞ്ഞിരുന്നൂ. പണിയായുധ കലവറ എന്നോ മറ്റോ. എന്തായാലും ഇത് പഞ്ചായത്തില്‍ അവതരിപ്പിക്കണം എന്നാണ് ഞാന്‍ കരുതുന്നത് പഞ്ചായത്ത് പ്രസിഡന്‍റ് എന്താ തീരുമാനിക്കട്ടേ. --ചള്ളിയാന്‍ 16:46, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ഹ്രസ്വ ലേഖന യജ്ഞം
ഞാന്‍ ഒരു യജ്ഞം വിക്കില്‍ നടത്താന്‍ ആഗ്രഹിക്കുന്നു. വിക്കിയിലെ പരമാവധി 500 ബൈറ്റിന് താഴെയുള്ള ലേഖനങ്ങള്‍ മെച്ചപ്പെടുത്തി അവയുടെ ഡെപ്ത് കൂട്ടുക (നാനാര്‍ത്ഥങ്ങളെ വിട്ടുകളയാവുന്നത്). ലേഖനങ്ങളുടെ ലിസ്റ്റ് ഇവിടെ കിട്ടും. പങ്കെടുക്കാവാന്‍ താല്പര്യമുള്ളവര്‍ സഹകരിക്കുക. ഈ കാണിച്ചിരിക്കുന്ന ലിങ്കിലെ ലേഖനങ്ങള്‍ മെച്ചപ്പെടുത്തുക. എല്ലാവരും ഒത്ത് ശ്രമിച്ചാല്‍ ഇത് സംഭവിക്കാവുന്നതേയുള്ളു. ലേഖനങ്ങള്‍ മെച്ചപ്പെടുത്തിയെടുക്കുന്നതിനുള്ള സൂചനകള്‍ താഴെ കൊടുക്കുന്നു.
- ലേഖനങ്ങളിലെ ഉള്ളടക്കം കൂട്ടി മെച്ചെപ്പെടുത്തുക
- ചിത്രങ്ങള്‍ ചേര്‍ക്കുക (വിക്കി കോമണ്‍സിന്റെ സഹായം ഉപയോഗിക്കുക)
- ടാക്സോബോക്സ് ചേര്‍ക്കുക (ടാക്സോ ബോക്സ് നിലവില്‍ ഇല്ലെങ്കില്‍ ഉണ്ടാക്കുക, അല്ലെങ്കില്‍ ടാക്സോ ബോക്സ് ഉണ്ടാക്കാനുള്ള സഹായം ചോദിക്കാവുന്നതാണ് . TUX JIGESH Sunil എന്നിവരോട് സഹായം ചോദിക്കാവുന്നതാണ്. )
- ടെമ്പ്ലെറ്റുകള്‍, ലിങ്കുകള്‍ ചേര്‍ക്കുക.
- പൂര്‍ണമായും വിക്കി ഫൈ ചെയ്യാന്‍ നോക്കുക.
-- ജിഗേഷ് ►സന്ദേശങ്ങള്‍ 04:30, 29 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] അഭിപ്രായങ്ങള്‍
നല്ലതുതന്നെ, എല്ല സഹകരണവും വാഗ്ദാനം ചെയ്യുന്നു. --സാദിക്ക് ഖാലിദ് 08:44, 31 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] സേവ് ചെയ്യുക
സേവ് ചെയ്യുക എന്നതിനു പകരം സംരക്ഷിക്കുക എന്നാക്കിക്കൂടേ.. എല്ലാവരുടേയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.--Vssun 08:23, 4 ഏപ്രില്‍ 2007 (UTC)
- protect അല്ലേ ‘സംരക്ഷിക്കുക‘ എന്ന പദത്തിനു കൂടുതല്‍ യോജ്യം? save -നു ‘കാത്തുസൂക്ഷിക്കുക‘യാവും ശരിയെന്നു തോന്നുന്നു--പ്രവീണ്‍:സംവാദം 17:54, 4 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] ശൈലികള്‍, ഗ്രാമ്യപദങ്ങള്‍ എന്നിവ
ശൈലികള്‍, ഗ്രാമ്യപദങ്ങള്‍ എന്നിവയുടെ ശേഖരമായി ലിസ്റ്റുകള്‍ തുടങ്ങുന്നത് ഉചിതമായിരിക്കും. അന്യംനിന്നുപോവുന്ന ശൈലികളുടെ സൂക്ഷിപ്പ് പ്രധാനമാണ്, വിജ്ഞാനകോശത്തില്‍ പ്രസക്തവും ആണ്. ചില ഉദാഹരണങ്ങള്‍ ഇട്ടവളിക്കൊക്കെ ചന്തികഴുകണമെങ്കില്‍ ഉള്ളങ്കയ്യില്‍ കുളം വേണം. കുളമെത്ര കുണ്ടി കുണ്ടു കുണ്ടിയെത്ര കുളം കണ്ടു. മണ്ടേലെ വര കുണ്ടീല് മാന്തിയാല്‍ പോവില്ല. ആടിനു താടിയുണ്ടായിട്ട് അമ്പട്ടെനെന്തു കാര്യം. തൂറാത്തോന്‍ തൂറുമ്പം(മ്പോള്‍) തീട്ടംകൊണ്ടാറാട്ട്. കാട്ടില്‍ക്കിടക്കുന്ന കാഞ്ഞിരമാണേലും മഴുത്തായയ്ക്ക് നന്ന്. മൂലേല്‍ക്കിടക്കുന്ന മഴുവെടുത്ത് കാലിനിടുക. തീട്ടത്തിലേക്ക് കല്ലെടുത്തെറിഞ്ഞാല്‍ മോത്തേക്ക് തെറിക്കും. കാടിക്കഞ്ഞ്യാണെങ്കിലും മൂടിക്കുടിക്കണം.
ഇതൊന്നും അസഭ്യമെന്നു തള്ളിക്കളയേണ്ടതല്ല. ധാര്‍മ്മകിതയ്ക്ക് ഇവിടെ പ്രസക്തിയില്ല. ഈ പോര്‍ട്ടല്‍ നോക്കുക. http://en.wikipedia.org/wiki/Portal:Nudity
- വിക്കി ചൊല്ലുകളില്‍ എഴുതാം ഇതൊക്കെ--Vssun 09:56, 6 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] വേണ്ടാത്ത നീട്ടല്‍
കുറെയേറെ പദങ്ങള്‍ക്ക് തെറ്റായ നീട്ടല്‍ കാണുന്നു. ലൈംഗീകം, ഭൌതീകം എന്നൊക്കെ. രണ്ടും തെറ്റാണ്. ശരി ലൈംഗികം, ഭൌതികം എന്നിങ്ങനെ.
കോഴിക്കോടന്റെ സംവാദത്താളില്‍ നിന്നും അടര്‍ത്തിയത്..--Vssun 12:09, 13 ഏപ്രില്‍ 2007 (UTC)