Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ശ്രീമദ്‌ ഭാഗവതം - വിക്കിപീഡിയ

ശ്രീമദ്‌ ഭാഗവതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭഗവാന്‍ വിഷ്ണു
ഭഗവാന്‍ വിഷ്ണു

ഭാരതത്തിലെ പൌരാണിക തത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമദ് ഭാഗവതം. ഇതിനെ പുരാണങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.ഭഗവാന്റെ കഥയാണ് ഭാഗവതം.

ഉള്ളടക്കം

[തിരുത്തുക] ശ്രീമദ് ഭാഗവതം

“അഖണ്ഡ ബോധ രൂപമായ ബ്രഹ്മമാണ് ശാസ്ത്രീയമാ‍യ ജഗത് സത്യം.ഈ സത്യമാണ് ഭാഗവത ഹൃദയം.അന്വയ വ്യതിരയ യുക്തികളെ അവലംബമാക്കി ഭാഗവതം അത്യന്ത ലളിതമായി ഈ സത്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രദിപാദിച്ചിരിയ്ക്കുന്നു. മംഗള ശ്ലോകത്തില്‍ തന്നെ ഭാഗവതം ഇക്കാര്യം സ്പഷ്ടമാക്കുന്നു.ഈ ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളൊക്കെ ഏതുണ്ടെങ്കില്‍ സംഭവിയ്ക്കും എന്നു കണ്ടെത്തുന്നതാണ് അന്വയ യുക്തി. ഏതില്ലെങ്കില്‍ സംഭവിയ്ക്കുകയില്ല എന്നുറപ്പു വരുത്തുന്നതാണ് വ്യതിരയ യുക്തി.ചുരുക്കത്തില്‍ ഏതുണ്ടെങ്കില്‍ പ്രപഞ്ചമുണ്ട് ഏതില്ലെങ്കില്‍ പ്രപഞ്ചമില്ല എന്ന് യുക്തിപൂര്‍വം ചിന്തിച്ചു നോക്കണം.“

എന്ന് ശ്രീമദ് ഭാഗവതത്തിനെ ആധാരമാക്കി എഴുതിയ ഭാഗവത ഹൃദയം എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ കേരളത്തിലെ പ്രമുഖ വേദാന്ത പണ്ഡിതനും അധ്യാപകനുമായ പ്രൊഫ.ജി. ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെടുന്നു.

ഭഗവാന്‍ വിഷ്ണുവിന്റെ(ഹരി)വിവിധ അവതാരകഥകളിലൂടെയും ഭക്തന്മാരുടെ കഥകളിലൂടെയും ഭാഗവതം ലളിതമായി തത്ത്വജ്ഞാനം വെളിവാക്കിത്തരുന്നു.ഭാഗവതത്തിലെ കഥല്കളെല്ലാം നാനാത്വത്തിന്റെ ഭ്രമത്വം ഉറപ്പു വരുത്തി ഭൌതിക വിഷയങ്ങളോട് വിരക്തി വര്‍ദ്ധിപ്പിയ്ക്കാനുതകുന്നവയാണ്.

[തിരുത്തുക] ഗ്രന്ഥം

ഹൈന്ദവം പ്രസക്തവിഷയങ്ങള്‍
ഹൈന്ദവം
ചരിത്രം  · ഹിന്ദു ദേവകള്‍
ഹൈന്ദവ വിഭാഗങ്ങള്‍  ·ഐതീഹ്യങ്ങള്‍
ഹൈന്ദവ തത്വശാസ്ത്രം
പുനര്‍ജന്മം  · മോക്ഷം
കര്‍മ്മം  · പൂജാവിധികള്‍  · മായ
നിര്‍വാണം  · ധര്‍മ്മം
യോഗ  · ആയുര്‍വേദം
യുഗങ്ങള്‍  · ധനുര്‍വേദം
ഭക്തി  · അര്‍ത്ഥം
ഹൈന്ദവ സൂക്തങ്ങള്‍
ഉപനിഷത്തുകള്‍  · വേദങ്ങള്‍
ബ്രഹ്മസൂക്തം  · ഭഗവത്‌ഗീത
രാമായണം  · മഹാഭാരതം
പുരാണങ്ങള്‍  · ആരണ്യകം
മറ്റുവിഷയങ്ങള്‍
ഹിന്ദു  · വിഗ്രഹാരാധന
ഗുരു  · ക്ഷേത്രങ്ങള്‍  
ജാതിവ്യവസ്ഥിതി  
സൂചിക  · ഹൈന്ദവ ഉത്സവങ്ങള്‍


ലക്ഷ്മി മുദ്ര

edit

ഭഗവാന്‍ വേദവ്യാസന്‍ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തില്‍ തന്നെ പറഞ്ഞിരിയ്ക്കുന്നത്.പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.ഓരോ അധ്യായത്തേയും ഓരോ സ്കന്ദം എന്നു പറയപ്പെടുന്നു.അതില്‍ ദശമസ്കന്ദത്തിലാണ് ശ്രീകൃഷ്ണാ‍വതാരത്തെപ്പറ്റി പറഞ്ഞിരിയ്ക്കുന്നത്. വേദങ്ങള്‍ വിന്യസിച്ചു കഴിഞ്ഞ ശേഷം ധര്‍മ്മ വിചിന്തനം ചെയ്യുന്ന മഹാഭാരതവും എഴുതിയ വേദവ്യാസന് എന്തോ ഒരു തൃപ്തിയില്ലായ്മ അനുഭവപ്പെട്ടു.ഈ അനുഭവം നാരദ മഹര്‍ഷിയുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവന്‍ വ്യക്തമാക്കുന്ന ഒരു കൃതി സമാധിയിലിരുന്ന് എഴുതാന്‍ തുടങ്ങുകയും ചെയ്തു.ഈ കൃതിയാണ് ഭാഗവതം.വേദവ്യാസന്‍ ഭാഗവതം,മകനായ ശുകബ്രഹ്മമഹര്‍ഷിയ്ക്ക് പറഞ്ഞു കൊടുക്കുകയും ശുകബ്രഹ്മന്‍ പരീക്ഷിത്ത് മഹാരാജാവിന് അതു പറ ഞ്ഞു കൊടുക്കുകയും ചെയ്തു. മുനിശാപമേറ്റ പരീക്ഷിത്ത് പൂര്‍ണ്ണ വിരക്തി വന്നവനായി ജലപാനം പോലുമില്ലാതെ ഗംഗാനദിക്കരയില്‍ പ്രായോപവേശം ചെയ്യാനായി ഇരിയ്ക്കുകയായിരുന്നു.അപ്പോഴാണ്‍ ശുകബ്രഹ്മ മഹര്‍ഷി അവിടെയെത്തിയത്.ശുകബ്രഹ്മ മഹര്‍ഷി ഇത് മഹാരാജാവിന് പറഞ്ഞുകൊടുക്കുമ്പോള്‍ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേള്‍ക്കുകയുണ്ടായി.

കാലം കുറെക്കടന്നു പോയപ്പോള്‍ ശൌനകാദി മുനിമാര്‍ നൈമിശാരണ്യത്തില്‍ ഭൌതിക സുഖത്തിന്റെ പരമകാഷ്ടയായ സ്വര്‍ഗ്ഗ ലോകം കാംക്ഷിച്ചു കൊണ്ട് ഒരു യജ്ഞമാരംഭിച്ചു.യദൃശ്ചയാ സൂതന്‍ ഈ യജ്ഞശാലയിലെത്തി.ശുകമഹര്‍ഷിയില്‍ നിന്ന് നേരിട്ട് തത്വഗ്രണം സാധ്യമായ സുതനോട് ശൌനകാദി മുനിമാര്‍ അപേക്ഷിച്ചതിന്റെ ഫലമായി സൂതന്‍ പറയുന്നതായാണ് ഭാഗവത കഥ എഴുതപ്പെട്ടിരിയ്ക്കുന്നത്.

[തിരുത്തുക] രീതിശാസ്ത്രം

ഉണ്ട് എന്ന അനുഭവം ഒരിയ്ക്കലും വിട്ടുപോകാത്ത വിഷ്ണുവെന്ന പ്രസിദ്ധനായ പരബ്രഹ്മം തന്നെയാണ് അനിമിഷന്‍.അനിമിഷനായ ആത്മാവിന്റെ ക്ഷേത്രമാണ് ജഗത്ത്.ക്ഷേത്രം ശരീരമാണ്.ബ്രഹ്മ ശരീരമാണ് ജഗത്ത്. ഈ ജഗത്തിനെയാണ് നൈമിശാരണ്യം എന്ന് ഭാഗവതം പറഞ്ഞിരിയ്ക്കുന്നത്.

കാമക്രോധലോഭമോഹാദികളാകുന്ന ക്രൂരമൃഗങ്ങള്‍ നിറഞ്ഞ ഈ നൈമിശാരണ്യമാകുന്ന ദേഹത്തില്‍ മനുഷ്യജീവിതത്തിന്റെ കര്‍മ്മമായ യജ്ഞം ആരംഭിയ്ക്കുമ്പോള്‍ ഈ യജ്ഞകവാടം സാവധാനമായെങ്കിലും തത്വാന്വേഷണത്തിനു വഴി തുറക്കുന്നു എന്നു കാണിച്ചു കൊണ്ടാണ് ഗുരുവായ സൂതന്‍ അവിടെയെത്തുന്നത്.സൂതന്‍ ഇവിടെ തത്വസാരം എല്ലാവര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് ഭാഗവതം.ഈ രീതിശാസ്ത്രമാണ് ഭാഗവതത്തിലെ എല്ലാ കഥകളിലും ഒളിഞ്ഞിരിയ്ക്കുന്നത്.

[തിരുത്തുക] ചരിത്രം

യൂറോപ്യന്‍ ഹിസ്റ്റോറിക്കല്‍ സ്കോളര്‍ഷിപ്പ് പറയുന്ന പ്രകാരം ഒന്‍പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ എഴുതിയതായിരിയ്ക്കണം ഭാഗവതം. എന്നാല്‍ ചിലര്‍ പറയുന്നത് സരസ്വതീ നദിയെപ്പറ്റി മഹാനദി എന്നു പരാമര്‍ശം ഭാഗവത്തിലുള്ളതിനാല്‍ അത് വറ്റിപ്പോകുന്നതിനും മുന്‍പ് എഴുതിയതായിരിയ്ക്കണം ഭാഗവതം എന്നാണ്.സരസ്വതീ നദി ക്രി.പി 2000 ത്തിലാണ് വറ്റിപ്പോയതെന്നു പറയുന്നു.

ഹൈന്ദവ വിശ്വാസ പ്രകാരം കലിയുഗത്തിന്റെ ആരംഭത്തില്‍ എഴുതിയതാണ് ഭാഗവതം

[തിരുത്തുക] പ്രചാരം

ഭക്തിയോഗത്തിന്റെ പ്രമുഖ കൃതികളിലൊന്നായി ഹൈന്ദവ തത്വചിന്തയില്‍ ഭാഗവതത്തിനെ പറയുന്നു.ഭാരതമൊട്ടാകെയുള്ള വൈഷ്ണവ ഭക്തിമാര്‍ഗ്ഗത്തിന്റെ പ്രമുഖ ഗ്രന്ഥമാണ് ഭാഗവതം.പക്ഷേ അദ്വൈത ചിന്തകരും ഭാഗവതത്തിനെ അദ്വൈതശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.പൊതുവേ ഭൌതിക ജീവിതത്തില്‍ നിന്നുള്ള വിരക്തിയ്ക്ക് ഭാഗവത്തില്‍ പ്രാമുഖ്യം കൊടുത്തു കാണപ്പെടുന്നു.സംന്യാസ അവധൂത മാര്‍ഗ്ഗങ്ങളെപ്പറ്റിയും ഭാഗവതത്തില്‍ പറയുന്നുണ്ട്.ഭാഗവത്തിലെ പതിനൊന്നാം അദ്ധ്യായത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉദ്ധവരോട് അദ്വൈതജ്ഞാനം ഉപദേശിച്ചു കൊടുക്കുന്നത് ഉദ്ധവഗീത എന്നറിയപ്പെടുന്നു.ഭഗവത്ഗീതയെപ്പോലെതന്നെ ഇതും ഒരു മഹത്തായ തത്വജ്ഞാന ഗ്രന്ധമായി അറിയപ്പെടുന്നു.

[തിരുത്തുക] ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

പരീക്ഷിത്ത് മഹാരാജാവിന് ശ്രീ ശുക മഹര്‍ഷി ഭാഗവതം ഉപദേശിച്ചത് ഏഴു ദിവസമായാണ്.ഏഴാം ദിവസം ആത്മജ്ഞാനം ലഭിച്ച മഹാരാജാവ് തക്ഷകന്‍ എന്ന സര്‍പ്പത്തിന്റെ കടിയേറ്റുള്ള മരണം സഹര്‍ഷം സ്വീകരിച്ചു എന്നാണൈതിഹ്യം.അതിനാല്‍ അതിനു ശേഷം ഭാഗവതകഥയും ഭാഗവതവും ഏഴു ദിവസം കൊണ്ട് പാരായണം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു പതിവ് വളര്‍ന്നുവന്നു.ഇതിനെ ഒരു യജ്ഞമായാണ് കരുതപ്പെടുന്നത്. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം എന്ന് ഇതറിയപ്പെടുന്നു.പല മഹാക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്.

ഭാഗവത ഹംസം ശ്രീമാന്‍ മള്ളിയൂര്‍ വാസുദേവന്‍ നമ്പൂതിരി നടത്തുന്ന സപ്താഹങ്ങള്‍ പ്രസിദ്ധമാണ്.

തുഞ്ചത്ത് എഴുത്തച്ഛന്‍ ശ്രീമദ് ഭാഗവതത്തിനെ അധികരിച്ച് എഴുതിയ ഭാഗവതം കിളിപ്പാട്ട് വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്യുന്ന പതിവും മലയാളികളായ ഹൈന്ദവരുടെ ഇടയിലുണ്ട്.

[തിരുത്തുക] അവലംബം

പ്രൊഫ.ജി. ബാലകൃഷ്ണന്‍ നായര്‍, ഭാഗവത ഹൃദയം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

[തിരുത്തുക] കണ്ണികള്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu