സിമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു ഇസ്ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് സിമി (ആംഗലേയം SIMI, പൂര്‍ണ്ണരൂപം: സ്‌റ്റുഡന്‍സ് ഇസ്‌ലാമിക് മൂവ്‌മന്റ് ഓഫ് ഇന്ത്യ, ഇന്ത്യയിലെ ഇസ്ലാമിക വിദ്യാര്‍ത്ഥി മുന്നേറ്റം എന്നത് മലയാളീകരണം). പാശ്ചാത്യ ഉപഭോക്തൃ സംസ്കാരത്തിന്റെ പിടിയില്‍ നിന്നും ഇന്ത്യയെ വിമോചിപ്പിച്ച് ഇസ്ലാമിക സമൂഹമാക്കുക എന്നതാണു സിമിയുടെ പ്രഖ്യാപിത ലക്ഷ്യം.
സിമി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഇന്ത്യാ ഗവണ്‍മെന്റ് വിശ്വസിക്കുന്നു [1]. വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഈ സംഘടനയെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2001 മുതല്‍ പല തവണ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. അന്തര്‍ദേശീയ ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ഖായ്ദയുടെ ഇടപെടല്‍ ഈ സംഘടനയിലുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങളില്‍ സംശയമുണ്ട് [2].
ഉള്ളടക്കം |
[തിരുത്തുക] രൂപീകരണം
1977 ഏപ്രില്‍ 25 ഞായറാഴ്ചയാണ് (ഇസ്ലാമിക കലണ്ടര്‍ പ്രകാരം ഹിജ് റ വര്‍ഷം 1397, ജമദുല്‍ അവ്വല്‍ 7) സിമിയുടെ രൂപീകരണം നടക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അലീഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ ഒത്തുചേര്‍ന്ന വിദ്യാര്‍ത്ഥികളാണ്‍ സിമി രൂപീകരിച്ചത്. 1940-കളില്‍ തന്നെ ഇസ്‌ലാമി വിദ്യാര്‍ത്ഥി കൂട്ടായ്‌മ രൂപീകരിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും, വിഭജനകാലത്തെ സംഘര്‍ഷഭരിതമായ രാഷ്‌ട്രീയ പാശ്ചാത്തലത്തില്‍ അതിനായില്ല. വിഭജനാനന്തരം ഇസ്ലാമിക വിപ്ലവം ലക്ഷ്യമായി കണ്ട നിരവധി വിദ്യാര്‍ത്ഥികൂട്ടായ്‌മകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിവിധ നാമധേയത്തില്‍ നിലവില്‍ വന്നു. എസ്.ഐ.യു., എസ്.ഐ.സി., എം.എസ്.എ., എം.എസ്.വൈ.ഒ., ഐ.എസ്.എല്‍., ഹല്‍ഖയെ ത്വയ്യിബയെ ഇസ്‌ലാമി തുടങ്ങിയവ അവയില്‍ ചിലതാണ്. 1975 ലെ അടിയന്തിരാവസ്ഥക്കാലത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് വേറിട്ട് നില്‍ക്കുന്ന വിദ്യാര്‍ഥി സംഘങ്ങളെ ഒരുമിച്ച് അണിനിരത്തി സമാന്തരമായ ഇസ്ലാമിക മുന്നേറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. റാവു ഇര്‍ഫാന്‍, പ്രൊഫ. അഹ് മദുല്ലാഹ് സ്വിദ്ദീഖി തുടങ്ങിയവര്‍ അടിയന്തിരാവസ്ഥ കാലത്ത് അത്തരം കൂട്ടായ്മക്ക് വേണ്ടി ശ്രമിച്ചിരുന്നു. ഡോ. അഹ്മദുല്ലാഹ് സിദ്ദീഖിയായിരുന്നു സിമിയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റ്.
സിമി രൂപീകരണ വേളയിലെ നയനിലപാടുകളില്‍ നിന്ന് വ്യതിചലിച്ച് പൂര്‍ണമായും തീവ്രവാദ നിലാപിടിലേക്കെത്തിചേര്‍ന്നെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി[3]. സുപ്രസിദ്ധ ശാസ്ത്രജ്ഞനും പണ്ഡിതനുമായ പി.എം.അബ്ദുസ്സ്ലാമായിരുന്നു[4]. കേരളാ ഘ്ടകത്തിന്റ്റെ ആദ്യ നേതാവ്. ജമാ അത്തെ ഇസ്ലാമിയുടെ പോഷക വിഭാഗം എന്ന നിലയിലാണ് സിമി അറിയപ്പെട്ടിരുന്നതെങ്കിലും സിമിയോ ജമ അത്തെ ഇസ്ലാമിയോ അതംഗീകരിച്ചിട്ടില്ല
പാലസ്തീന്‍ നേതാവായ യാസര്‍ അറാഫത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെ എതിര്‍ത്ത സിമി ഡല്‍ഹിയില്‍ യാസര്‍ അറാഫത്തിനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത് ജമാ അത്തെ ഇസ്ലാമിയെ സിമിയില്‍ നിന്നകറ്റി. എന്നിരുന്നാലും 1987 വരെയുള്ള കാലഘട്ടത്തിലെ എല്ലാ സിമി ദേശീയ നേതാക്കന്മാരും ജമാ അത്തെ ഇസ്ലാമിയിലെ തല മുതിര്‍ന്ന നേതാക്കന്മാരാണ്‍്. ഡോ. അഹ്മദുല്ലാഹ് സിദീഖി, ജാമിയ മില്ലീയ സര്‍വകലാശാലയിലെ ഡോ. മുഹമ്മദ് റഫത്ത്, മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വക്താവും ജമാ അത്തെ ഇസ്ലാമി നേതാവുമായ ഡോ. എസ്.ക്യൂ.ആര്‍ ഇലിയാസ്. ഡോ. സലീം ഖാന്‍ തുടങ്ങിയ സിമി പ്രസിഡന്റുമാര്‍ ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരാണ്‍്. [5].
[തിരുത്തുക] സംഘടനാ അംഗത്വം
സിമിയില്‍ മൂന്ന് തരം അംഗങ്ങളാണുള്ളത്.
അന്‍സ്വാര്‍
തഖ് വ (ദൈവഭയവും സൂക്ഷ്മതയും), ഇല്‍മ് (ഇസ്ലാമികമായ അറിവും പാണ്ഡിത്യവും),ഖുവ്വത്തുല്‍ ഫൈസ്വല (തീരുമാനാധികാരം, ദേശത്തിനും സംഘടനയ്‌ക്കും ഉപരിയായി ഇസ്ലാമികമായി സ്വയം സമര്‍പ്പിതരാകുന്ന ആളുകളാണ് അന്‍സ്വാറുകള്‍. അന്‍സ്വാറാകാന്‍ സിമി ലക്ഷ്യം വെക്കുന്ന ‘സ്വജീവന്‍ ഖുര്‍ ആനും ഹദീസിനും അടിസ്ഥാനപ്പെടുത്തു സ്വയം പരിവര്‍ത്തിക്കപ്പെടുകയും, അല്ലാഹുവിന്റെ ഭൂമിയില്‍ പ്രവാചക മാതൃകയിലെ ഭരണക്രമമായ ഖിലാഫത് സ്ഥപിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും അത് വഴി അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനായി ശ്രമിക്കുകയും വേണം. അങ്ങനെയുള്ള ഏതൊരാണിനും പെണ്ണിനും സിമിയുടെ അന്‍സ്വാറാകാവുന്നതാണ്‍്.
ഇഖ് വാന്‍
സിമി മുന്നോട്ട് വെക്കുന്ന ഇസ്ലാമികമായ പരിവര്‍ത്തനത്തിന്‍് സ്വയം സന്നദ്ധമായി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കാളികളാവുകയും പങ്കെടുക്കുകയും ഏതൊരു ആണിനും പെണ്ണിനും സിമിയുടെ ഇഖ് വാന്‍ അല്ലെങ്കില്‍ അഖ് വാത് ആകാം.
അഅ്വാന്‍
സംഘടനയുമായി സഹകരിക്കുകയും സംഘടനാ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന എതൊരു ആണിനും പെണ്ണിനും സിമിയുടെ അഅ്വനാകാം.
[തിരുത്തുക] സിമി ഉയര്‍ത്തിയ സന്ദേശങ്ങള്‍
സിമി ഉയര്‍ത്തിയ മുദ്രാവാക്യണ്‍ഗളും സന്ദേശങ്ങളും തീവ്ര നിലപാടിന്റേതയിരുനുവെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ നാനാ കോണുകളില്‍ നിന്നും അതിനെഹ്റ്റിരെ വിമര്‍ശനങ്ങള്‍ വന്നിട്ടുമുണ്ട്.
- ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ
- ദേശീയത തകര്‍ക്കുക ഖിലാഫത്ത് സ്ഥാപിക്കുക
- ഫ ഇന്ന ഹിസ്മല്ലാഹി ഹുമൌല്‍ ഗാലിബൂന്‍
- റുജൂഅ ഇലല്ലാഹ്, ദ അവത്ത് ഇലല്ലാഹ്, ജിഹാദ് ഫീ സബീലില്ലാഹ്
[തിരുത്തുക] സിമി ഘടന
30 വയസ് വരെയുള്ള യുവാക്കളും യുവതികളും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുമാണ്‍് സിമിയിലെ അംഗങ്ങളയിരിക്കാന്‍ യോയതപ്പെട്റ്റവര്‍. യുവാക്കളെയും വിദ്യാര്‍ഥികളെയും ഒരു നിശ്ചിത കാലയളവ് വരെ പരിശീലിപ്പിച്ച് ഇസ്ലാമിക സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് സിമി കയറ്റി വിടുന്നു എന്നാണ്‍് അവരുടെ അവകാശവാദം.
അത്തരം ചില വ്യക്തിത്വങ്ങളും അവര്‍ അലങ്കരിക്കുന്ന പദവികളും:
- അബ്ദുള്‍ സമദ് സമദാനി എം പി - മുസ്ലീം ലീഗ് നേതാവ്, രാജ്യ സഭാംഗം [6]
- പ്രൊഫ. കെ ടി ജലീല്‍ എം എല്‍ എ - നിയമസഭാംഗം [7]
- എ.പി.അബ്ദുല്‍ വഹാബ് - ഐ.എന്‍.എല്‍ [8]
- ഡോ. എസ്. ക്യൂ. ആര്‍ ഇല്യാസ് - പേര്‍സണ്‍ല്‍ ലോ ബോര്‍ഡ് വക്താവ്, ജമാ അത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗം, സിമിയുടെ മുന്‍ ദേശീയ പ്രസിഡ്ന്റ് [9]
- ശൈഖ് മുഹമ്മദ് കാരകുന്ന് - ജമാ അത്തെ ഇസ്ലാമി[10]
- ഡോ. മുഹമ്മദ് റഫത്ത് - ജമാ അത്തെ ഇസ്ലാമി [11]
- ഡോ. അഹ്മദുല്ലാഹ് സ്വിദ്ദീഖി - പ്രൊഫ്. ഇല്ലിനോയിസ് സര്‍വകലാശാല, അമേരിക [12]
- പ്രൊഫ്. പി കോയ - പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എന്‍ ഡി എഫ് [13]
- കെ അബൂബക്കര്‍ - മുസ്ലിം പേര്‍സണല്‍ ലോബോര്‍ഡ് [14]
[തിരുത്തുക] തത്വശാസ്ത്രം
- മനുഷ്യ ജീവന്‍ ഖുര്‍ ആന്‍ കൊണ്ട് ഭരിക്കപ്പെടുക
- ഇസ്ലാമിക പ്രബോധനം
- ദൈവിക മാര്‍ഗത്തിലെ ജിഹാദ് [15].
മുസ്ലീം സമൂഹം വേട്ടയാടപ്പെടുന്നവരാണെന്നും ഇരകളായ ഒരു സമൂതത്തിന് ആത്മാഭിമാനവും പ്രതാപവും വീണ്ടെടുക്കാന്‍ പോരാട്ടത്തിന്റെ മാര്‍ഗമാണ് അഭികാമ്യമെന്നും സിമി വാദിച്ചു. വെച്ച് നീട്ടുന്ന ആനുകൂല്യങ്ങളല്ല, ആര്‍ജ്ജവത്തോടെ പിടിച്ച് വാങ്ങുന്ന അവകാശത്തിനു കീഴില്‍ ജീവിക്കലിലാണ്‍ അഭിമാനമെന്ന തീവ്ര സന്ദേശമാണ് ഈ സംഘടന അണികള്‍ക്കു നല്‍കിയത്. ഖുര്‍ ആന്‍ പഠിപ്പിച്ച ജിഹാദിന്റെ പാഠങ്ങള്‍ വിസ്മരിച്ചതാണ്‍ അടിമത്വത്തിനും നിന്ദ്യതക്കും കാരണമെന്നായിരുന്നു സിമിയുടെ മറ്റൊരു വാദം. മാറി മാറി രാഷ്ട്രീയ പാര്‍ട്ടികളെ പരീക്ഷിച്ചത് കൊണ്ട് മുസ്ലിം അസ്ഥിത്വം നിലനില്‍ക്കില്ലെന്ന് സിമി മുന്നറിയിപ്പ് നല്‍കി.സാമുദായികതയും ദേശസ്നേഹവും വെടിഞ്ഞ് ആഗോള സാഹോദര്യത്തിന്‍് വേണ്ടി നിലകൊള്ളാന്‍ സിമി ഉണര്‍ത്തി.ജനാധിപത്യവും മതേതരത്വവും ദേശീയ തത്വശാസ്ത്രങ്ങളും ദൈവേതര വ്യവസ്ഥകളാണെന്നും അതിനോട് പരിപൂര്‍മായി വിയോജിക്കലാണ്‍് വിശ്വാസപരമായ ഔന്നിത്യമെന്ന് സിമി പറയുന്നു.“അല്ലാഹുവാണ്‍് നമ്മുടെ നാഥന്‍”, “മുഹമ്മദ് നമ്മുടെ സേനാനായകന്‍”, “ഖുര്‍ ആന്‍ നമ്മുടെ ഭരണഘടന”, “ജിഹാദ് നമ്മുടെ മാര്‍ഗം”, “രക്തസാക്ഷിത്വം നമ്മുടെ ലക്ഷ്യം”, “സ്വര്‍ഗം നമ്മുടെ സാഫല്യം” എന്നിവയാണ്‍ സിമിയുടെ ആപ്തവാക്യങ്ങള്‍.1879 ലെ പ്രഥമ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോടെ ബ്രിട്ടീഷുക്കര്‍ക്കെതിരെ രംഗത്ത് വന്ന ദേവബന്ദി സലഫി ചിന്താധാരയില്‍ നിന്നാണ്‍് സിമി ഊര്‍ജ്ജം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു അഫ്ഘാനിലെ താലിബാനും ഈ ദേവ്ബന്ദി സലഫി ധാരയുടെ ബാക്കി പത്രമാണ്‍് .തികഞ്ഞ സെമിറ്റിക് വിരുദ്ധത പ്രകടിപ്പിക്കുന്ന സിമി ഉസാമ ബിന്‍ ലാദന്‍ യഥാര്‍ഥ പോരാളിയെന്ന് പ്രസ്താവിക്കുകയുണ്ടായി[16]. സിമി ഊര്‍ജ്ജം കൊള്ളുന്ന വ്യക്തിത്വങ്ങള്‍:
- ശാഹ് വലിയുല്ലാഹ് : 1760 കളില്‍ മറാത്തക്കാരെ ആക്രമിക്കാന്‍ അഫ്ഘാനിലെ ശാഹ് അബ്ദാലിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയുണ്ടായി ഡല്‍ഹിക്കാരനായ ഈ ഇസ്ലാമിക പണ്ഡിതന്‍. ഇദ്ദേഹത്തിന്റെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ സുപ്രസിദ്ധമാണ്‍്.
- സയ്യിദ് അഹ്മദ് ശഹീദ് & ശാഹ് ഇസ്മായില്‍ ശഹീദ്: ശാഹ് വലിയുല്ലാഹിയുടെ തത്വശാസ്ത്രം പിന്തുടര്‍ന്ന് ഇന്ത്യയെ ഇസ്ലാമികമായി വിമോചിപ്പിക്കാന്‍ സായുധ വിപ്ലവം നടത്തി. 1831 ല്‍ ബാലാക്കോട്ടില്‍ വെച്ച് ഇരുവരും സിക്കുകാരാല്‍ വധിക്കപ്പെട്ടു[17].
- മൌലാന സയ്യിദ് അബുല്‍ അ അ്ലാ മൌദൂദി : ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍. ഇദ്ദേഹം രചിച്ച അല്‍ ജിഹാദ്, ഖുത്ബാത്ത് എന്ന ഗ്രന്ഥങ്ങള്‍ സായുധ കലാപത്തെ പ്രൊത്സാഹിപ്പിക്കുന്നതാണ്‍്[18].
- സയ്യിദ് ഖുത്ബ്: ആധുനിക ഇസ്ലാമിക തീവ്രവാദത്തിനെ പിതാവെന്ന് അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ തത്വശാസ്ത്രം പഠിപ്പിക്കുന്ന ഖുര്‍ ആനിന്റെ തണലില്‍, വഴിയടയാളങ്ങള്‍ എന്ന ഗ്രന്ഥണള്‍ സുപ്രസിദ്ധങ്ങളാണ്‍്.
- അബ്ദുസ്സലാം ഫറജ് : ഈജ്പ്ഷ്യന്‍ അല്‍ ജിഹാദിന്റെ തലവന്‍. ഇദ്ദേഹം രചിച്ച ‘അല്‍ ജിഹാദ് അല്‍ ഫരീദ അല്‍ ഗായിബ’ (Al Jihad, The neglected Duty)എന്ന ഗ്രന്ഥം തീവ്രവാദികളുടെ ബൈബിളാണ്‍്. ഈ ഗ്രന്ഥമാണ്‍് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍ വര്‍ സാദാത്തിനെ വധത്തിലേക്ക് നയിച്ചത്[19].
- ഡോ. അയ്മന്‍ സവാഹിരി: അല്‍ ഖാഇദയിലെ രണ്ടാമന്‍. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ തീവാദികള്‍ക്ക് ആശയ പിന്‍ബലം നല്‍കുന്നു.
- ശൈഖ് ഉമര്‍ അബ്ദുര്‍ റഹ്മാന്‍: 1993 ല്‍ അമേരിക്കയിലെ ലോക വ്യാപാര സമുച്ചയം തകര്‍ക്കുന്നതിന്‍് ഒത്താശ ചെയ്തു എന്ന പേരില്‍ വര്‍ഷങ്ങളായി അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഈജ്പ്ഷ്യന്‍ പണ്ഡിതന്‍. ഈജ്പ്ഷ്യന്‍ അല്‍ ജിഹാദിന്റെയും അല്‍ ജമാ അ:യുടെയും നേതാവ്.
- ശൈഖ് അബൂ മുഹമദ് അല്‍ മഖ്ദീസി: ജോര്‍ഡാന്‍കാരനായ ഈ യുവ പണ്ഡിതനാണ്‍് വര്‍ത്തമാന കാലത്തെ ഇസ്ലാമിക തീവ്രവാദികളുടെ ബുദ്ധികേന്ദ്രം.
[തിരുത്തുക] പ്രസിദ്ധീകരണങ്ങള്‍
മലയാളത്തില്‍‘വിവേകം’ സിമിയുടെ മുഖപത്രമായിരുന്നു. Islamic Movement എന്ന പേരില്‍ ഇംഗ്ലീഷിലും, ഹിന്ദിയിലും , ഉര്‍ദുവിലും മാസിക ഇറങ്ങിയിരുന്നു. ‘തഹ് രീക്’ എന്ന പേരില്‍ ഹിന്ദിയിലും ഗുജറാത്തിയിലും, ‘സേതിമെഡല്‍‘ എന്ന പേരില്‍ തമിഴിലും, ‘രൂപാന്തര്‍’ എന്ന പേരില്‍ ബംഗാളിയിലും മുഖപത്രങ്ങളുണ്ടായിരുന്നു. ‘ഹിന്ദുസ്ഥാന്‍ പബ്ലിക്കേഷന്‍സ്’ എന്ന പേരില്‍ മലയാളം, ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, തമിഴ് ഭാഷകളില്‍ പുസ്തക പ്രസിദ്ധീകരണ ശാലയും ഉണ്ടായിരുന്നു.
[തിരുത്തുക] ഹിന്ദു സംഘടനകളുമായുള്ള സംഘടനങ്ങള്‍
തീവ്രനിലപാടുകളുള്ള ഹിന്ദു സംഘടനകളെ ഇസ്ലാമിന്റെ ശത്രുക്കളായാണ് സിമി കണക്കാക്കിയിരുന്നത്. ഇസ്ലാമികമായ പരിവര്‍ത്തനത്തിലൂടെ സാമൂഹിക ഉന്നമനം എന്ന ലക്ഷ്യമാണ് സിമി ലക്ഷ്യമിട്ടത്. ദേശീയത തകര്‍ത്ത് ഖിലാഫത്ത് പ്രസ്ഥാനം സ്ഥാപിക്കാനുള്ള സിമിയുടെ ശ്രമം ദേശീയതക്കെതിരേയുള്ള വെല്ലുവിളിയായി മറ്റു പല സംഘടനകളും കരുതി.ബാബറി മസ്ജിദ് തകര്‍ത്തതിനെതിരേയും ഖുര്‍ ആന്‍ കത്തിച്ച വേളിയിലും സിമി നടത്തിയ പക്ഷുബ്ദമായ പക്ഷോഭം പലയിടത്തും പോലീസ് അടിച്ചമര്‍ത്തി. പോലീസുമായും ആര്‍.എസ്.എസും ആയും സിമി പലയിടത്തും ഏറ്റുമുട്ടി [20].
[തിരുത്തുക] നേതൃത്വം
നിരോധന വേളയില്‍ ഡോ. ശാഹിദ് ബദര്‍ ഫലാഹിയായിരുന്നു സിമിയുടെ ദേശീയ പ്രസിഡന്റ്. സെക്രട്ടറി ജനറല്‍ സഫ്ദര്‍ നാഗൂറിയും. നിരോധനത്തിന്റെ പിറ്റേന്ന ഡോ. ബദരിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും സഫ്ദര്‍ നാഗോറി സഹിതം കേന്ദ്ര ഓഫീസിലെ നിരവധി നേതാക്കള്‍ ഒളിവില്‍ പോയി [21]. സിമിയുടെ നിരവധി നേതാക്കള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ടു.
[തിരുത്തുക] പ്രവര്‍ത്തനങ്ങള്‍ മേഖലകള്‍ ബന്ധങ്ങള്‍
അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ഥിക്കുന്ന Consultative Committee of Indian Muslims സിമിയെ ധാര്‍മികമായും സാമ്പത്തികമായും സഹായിക്കുന്നുവെന്ന് പറയപ്പെടുന്നു. പാകിസ്ഥാനിലെ ജമാ അത്തെ ഇസ്ലാമി, ലഷ്കറെ ത്വയ്യിബ, ജൈശു മുഹമ്മദ് തുടങ്ങിയവയുമായി സിമി ബന്ധം പുലര്‍ത്തുന്നു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം നടന്ന നിരവധി സ്ഫോടനങ്ങളില്‍ സിമിയും ലശ്കറെ ത്വയ്യിബയും ഒന്നിച്ചിടപെട്റ്റതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. റിയാദിലെ ലോകം മുസ്ലീം അസംബ്ലിയില്‍ നിന്നും ധാരാളം ധനസഹായം ലഭിക്കുന്നു എന്നും പറയപ്പെടുന്നു. പാക്കിസ്ഥനില്‍ നീന്നും സാമ്പത്തിക സഹായം കിട്ടുന്നുണ്ട് ഇവര്‍ക്ക്. നേപ്പാളിലെ ഇസ്ലാമിക യൂത്ത് സംഘവുമായും ബംഗ്ലാദേശിലെ ഹര്‍കത്തുല്‍ ജിഹാദല്‍ ഇസ്ലാമി, ചാത്രാ ശിബിര്‍ എന്ന സംഘടനകളുമായും സിമിക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഇവയുടെയൊക്കെ ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആളും അര്‍ഥവും നല്‍കി സഹായിക്കുന്നത് സിമിയാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഇന്ത്യയിലെ നിരവധി മതമൌലിക പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത് സിമി പ്രവര്‍ത്തകരാണെന്ന് കരുതുന്നു. കേരളത്തിലെ എന്‍.ഡി.എഫ്, ഇസ്ലാമിക് യൂത്ത് സെന്റര്‍, തമിഴ്നാട്ടിലെ തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം (ടി.എം.എം.കെ), പോപുലര്‍ ഇന്ത്യ പ്രണ്ട്, തഹ് രീക് ഇഹ്യായെ ഉമ്മ, ഇസ്ലാമിക് ദാവാ മൂവ്മെന്റ് തുടങ്ങിയവയുടെ സാരഥികള്‍ സിമിക്കാരാണ്‍് [22].
1993 ല്‍ സിഖ് തീവ്രവാദിയായ ലാല്‍ സിംഗിന്റെ അറസ്റ്റോട് കൂടി സിമിയും സിഖ് തീവ്രവാദികളും കശ്മീര്‍ തീവ്രവാദികളുമായുള്ള കൂട്ട്കെട്ട് പുറത്ത് വരികയുണ്ടായി. കനിഷ്ക വിമാനം ബോംബ് വെച്ച് തകര്‍ക്കാന്‍ ഖാലിസ്ഥാന്‍ വാദികള്‍ക്ക് സഹായം നല്‍കിയത് സിമിയാണെന്ന് ആരോപണമുയര്‍ന്ന്നിരുന്നു[23].
കേരളത്തില്‍ മാത്രം ഏകദേശം 12ഓളം സംഘ്ടകളെ നിയത്ന്രിക്കുന്നത് സിമിക്കാരാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്‍.ഡി.എഫ്, പോപുലര്‍ ഫ്രണ്ട്, യൂത്ത് സെന്റര്‍, കരുണാ ഫൌണ്ടേഷന്‍, സാക്ഷി, ഫോകസ്, മുസ്ലിം ഐക്യവേദി, തബ് ലീഗ ജമാ അത്ത്, ജമാ അത്തെ ഇസ്ലാമി, ഐ.എന്‍.എല്‍, ജനജാഗ്രതാവേദി, ബാബരി മസ്ജിദ് മൂവെമെന്റ്, ഇസ്ലാമിക ദ അവാ മൂവെമെന്റ് തുടങ്ങിയവ സിമിയുടെ പോഷകഘടകങ്ങളാണെന്ന് രഹസ്യാന്വേഷണ ഉദ്യ്യൊഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.[24].
ഗള്‍ഫ് മേഖലയില്‍ സൌദി അറേബ്യ കേന്ദീകരിച്ച് ജം ഇയത്തുല്‍ അന്‍സ്വാര്‍ എന്ന പേരില്‍ സിമി പ്രവര്‍ത്തിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
[തിരുത്തുക] തീവ്രവാദ പ്രവര്‍ത്തനങ്ങള്‍
ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് സിമി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കുറ്റമാരോപിക്കപ്പെട്ട ചിലരെ നിരപരാധികളാണെന്നു കണ്ടു വിട്ടയച്ചിട്ടുണ്ട്. സിമിയുടെ നേതൃതഥത്തിനു മേല്‍ പല സ്ഫോടന പദ്ധതികളും ഭരണകൂടങ്ങള്‍ ആരോപിച്ചിട്ടുണ്ട്.
11 ജൂലൈയില്‍ മുംബൈയില്‍ നടന്ന ബോംബുസ്ഫോടന പരമ്പരയില്‍ സിമിക്ക് പങ്കുണ്ടെന്ന് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ മുലായം സിങ് യാദവ് സിമി നിയമവിരുദ്ധമായി ഇടപ്പെട്ടതിന് തെളിവ് ഇല്ല ("No evidence of its involvement in unlawful activities") എന്ന് പ്രഖാപിച്ചിരുന്നു .[25] . സിമിക്ക് ഒസാമാ ബിന്‍ ലാദനുമായും അല്‍ ഖായ്ദയുമായും ബന്ധമുണ്ടെന്ന് പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്[26]. 2007 ഫെബ്രുവരി 15: ഇന്ത്യയുടെ പരമോന്നത കോടതി സിമി വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു കണ്ടെത്തി.[27]
[തിരുത്തുക] നിരോധനം
ഇന്ത്യന് ഭരണകൂടം 2001 സെപ്തംബര്‍ 27 ന്‍് സിമിയുടെ പ്രവര്‍ത്തനങ്ങളെ ആദ്യമായി നിരോധിച്ചത്.-നു ഇന്ത്യന്‍ ഭരണകൂടം സിമിയെ പൂര്‍ണ്ണമായി നിരോധിച്ചു. 2001 മുതലുള്ള കാലഘട്ടത്തില്‍ ടാഡാ പ്രകാരവും മറ്റ് തീവ്രവാദവിരുദ്ധ നിയമങ്ങള്‍ പ്രകാരവും സിമിയുടെ പ്രവര്‍ത്തകര്‍ക്ക് പങ്കുടെന്ന് കോടതികള്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് സിമിയെ സര്‍ക്കാര്‍ നിരോധിച്ചത്.
[തിരുത്തുക] സംഭവവികാസങ്ങള്‍
- 2007 ഫെബ്രുവരി 15: സുപ്രീം കോടതി സിമി വിഘടന പ്രസ്ഥാനം - secessionist movement - എന്ന് പ്രസ്താവിക്കുകയുണ്ടായി.
- 2007 ജാനുവരി 22: ജനുവരി 24 ന്‍് കട്ടക്കില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മേളയില്‍ സ്ഫോടനം നടത്താന്‍ സിമിയും, ലശകറെ ത്വയ്യിന്ബയും ജൈശു മുഹമ്മദും ശ്രമിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം പ്രസ്താവിക്കുകയുണ്ടായി.
- 2006 ഡിസംബര്‍ 4: സിമി നേതാവ് ഡോ. ശാഹിദ് ബദറിനെതിരെയുള്ള കെസ് പിന്‍ വലിക്കാനുള്ള അപേക്ഷ ബഹ്രായിച്ച് കോടതിയില്‍ യൂ.പി. സംസ്ഥാന സര്‍ക്കാര്‍ നല്‍കി.
- 2006 നവംബര്‍ 7: സിമി പുതിയൊരു പേരില്‍ രംഗത്ത് വരുന്നുവെന്ന് മധ്യപ്രദേശ് പോലീസ് റിപ്പോര്‍ട്റ്റ് ചെയ്തു.
- 2006 നവംബര്‍ 6: സിമിയുടെ 6 പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അറ്സ്റ്റ് ചെയ്യപ്പെട്ടു.
- 2006 ഒക്ടോബര്‍ 30: നൂറുല്‍ ഹുദ എന്ന സിമി പ്രവര്‍ത്തകനെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തു.
- 2006 ആഗസ്റ്റ് 22: ലശ്കറെ ത്വയ്യിബയുടെ മുംബൈ ചീഫായ ഫൈസല്‍ അത്വാ ഉര്‍ രഹ്മാന്‍ ശൈഖ് എന്ന സിമിക്കരനെ ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
- 2006 ആഗസ്റ്റ് 18: വഖാര്‍ ബേഗ്, ജിതാഉല്ലാഹ് റഹ്മാന്‍ എന്ന സിമി പ്രവര്‍ത്തകരെ മഹാരാഷ്ട്രയിലെ കാസിപൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു.
- 2006 ആഗസ്റ്റ് 15: ശാദുലി, ശമ്മി, അന്‍സ്വാര്‍, അബ്ദുല്‍ റാസിഖ്, നിസാമുദീന്‍ എന്ന അഞ്ച് പ്രവര്‍ത്തകരെ ആലുവാ ബിനാമിപുരം പോലീസ് അറസ്റ്റ് ചെയ്തു.
- 2006 ആഗസ്റ്റ് 8: ശകീല്‍ വാര്‍സി, ശാകിര്‍ അഹ്മദ്, മുഹമംദ് രിഹാന്‍ ഖാന്‍ എന്നീ മൂന്ന് സിമി പ്രവര്‍ത്തകരെ ജൂലൈ 11 ലെ മുംബൈ തീവണ്ടി സ്ഫോടന കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തു.
- 2006 ജൂലൈ 29: സിമി സംസ്ഥാന സെക്രട്ടറിയായിരുന്ന ഇഹ്തിശാം സിദ്ദീഖിയെ ജൂലൈ സ്ഫോടനവുമായി ബന്ധപ്പെട്ട് അററ്റ്സ് ചെയ്തു.
- 2006 ജൂലൈ 21: സിമി ദേശീയ നേതാവായ ഇമ്രാന്‍ അന്‍സ്വാരിയെ ഭോപാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറത്തിലെ സൂറത്തിലും മധ്യപ്രദേശിലെ കാന്‍ഡ് വയിലും ഇമ്രാനെതിഗേ കേസുണ്ടായിരുന്നു.
- 2006 ജൂണ്‍ 2: സിമി, കേരളത്തില്‍ പന്ത്രണ്ടോളം സംഘങ്ങളെ നിയന്ത്രിക്കുന്നുവെന്ന് കേരളാ സര്‍ക്കാര്‍ സത്യവാങ്മൂലം സ്മര്‍പ്പിച്ചു.
- 2006 ഏപ്രില്‍ 25: 2006 മാര്‍ച്ചിലെ കലാപത്തിന്റെ സൂത്രധാരകന്‍ എന്നാരോപിച്ച് സിമിയുടേ ഉത്തര്‍പ്രദേശ് നേതാവ് മുഹമ്മദ് ആമിറിനെ പോലീസ് അറസ്റ്റ് ചെയ്തു
- 2005 ജൂലൈ 11: ജൂലൈ 5ലെ അയോദ്ധ്യ ആക്രമണത്തോടനുബന്ധിച്ച് പോലീസ് ആര്‍ പേരെ അറസ്റ്റ് ചെയ്തു.
- 2005 ജൂണ്‍ 11: ഘാട്കോപാര്‍ സ്ഫോടനക്കേസിലെ എല്ലാ സിമി പ്രവര്‍ത്തകരെയും തെളിവിന്റെ അഭാവത്തില്‍ മുംബൈയിലെ പോട്ടാ കോടതി വെറുതെ വിട്ടു.
- 2005 മാര്‍ച്ച് 8: ഉത്തരാഞ്ചല്‍ തലസ്ഥാനഥ്റ്റ് നിന്ന് സിമി പ്രവര്‍ത്തകനായ മുഹമ്മദ് ഇഫ്തിഖാര്‍ ഇഹ്സാന്‍ മാലികിനെ ഡല്‍ഹി പോലീസ് അററ്സ്റ്റ് ചെയ്തു.
- 2004 നവംബര്‍ 1: സിമിയുമായി അടുത്ത ബന്ധമുള്ള തരീക് തഹഫുസ് ശ ആഇറെ ഇസ്ലാം(Movement for the protection of Islamic symbols)എന്ന ദേശീയ സംഘടനയുടെ ആന്ധ്രാപ്രദേശ് അധ്യക്ഷന്‍ മൌലാന നാസിറൂദ്ദീന്‍ എന്ന പണ്ഡിതനെ ഗുജറാത് മന്ത്രി ഹരെന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടനുബന്ധിച്ച് നടന്നപ്രതിഷേധത്തിനിടക്ക് സിമി പ്രവര്‍ത്തകനായ മുജാഹിദ് ആസ്മി പോലീസ് വെടിയേറ്റ് മരിച്ചു.
- 2003 നവംബര്‍ 11: സെപ്റ്റംബര്‍ 2001 നിരോധനവേളയില്‍ ഫയല്‍ ചെയ്ത കേസില്‍ സിമി അധ്യക്ഷന്‍ ഡോ. ശാഹിദ് ബദര്‍ ഫലാഹിയെ ഡല്‍ഹി കൊടഹ്റ്റി വെറുതെ വിട്ടു.
- 2003 സെപ്തംബര്‍ 12: പശ്ചിമ ബംഗാളീലെ കുമാര്‍ദുബി ബറാകാരില്‍ നിന്ന് 5 സിമിക്കരെ പോലീസ് അറസ്റ്റ് ചെയ്തു.
- 2003 ജൂലൈ 21: രണ്ട് സിമി പ്രവര്‍ഥ്റ്റകരെ പോട്ട കോടതി 5 വര്‍ഷത്തെ കഠിന തടവിന്‍് ശിക്ഷിച്ചു.
[തിരുത്തുക] അവലംബങ്ങള്‍
- ↑ തീവ്രവാദി സംഘടനയെപ്പറ്റി ഇന്ത്യന്‍ ഭരകൂടത്തിന്റെ സൈറ്റ്. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 6
- ↑ http://www.jamestown.org/terrorism/news/article.php?articleid=2369953
- ↑ www.rediff.com/news/2003/sep/02inter.htm
- ↑ ഇസ്ലാമിക വിജ്ഞാന കോശം, തലക്കെട്ട് കേരളം,കേരളത്തിലെ മുസ്ലിം ശാസ്ത്രജ്ഞര്‍, കോഴിക്കോട് ഇസ്ലാമിക പബ്ലിഷിംഗ് ഹൌസ് പ്രസിദ്ധീകരണം.
- ↑ http://www.saag.org/papers19/paper1884.html
- ↑ http://www.malayalavedhi.com/wbboard/print.php?threadid=5631&boardid=2&styleid=2&sid=fa7654f0fb4f0b449747d5be&page=1
- ↑ http://www.malayalavedhi.com/wbboard/print.php?threadid=5631&boardid=2&styleid=2&sid=fa7654f0fb4f0b449747d5be&page=1
- ↑ ഇന്ത്യാ ടുഡേ, 2006 ആഗസ്റ്റ് 2/
- ↑ http://ghazwathulhind.blogspot.com/
- ↑ ഇന്ത്യാ ടുഡേ, 2006 ആഗസ്റ്റ് 2/
- ↑ http://ghazwathulhind.blogspot.com/
- ↑ http://www.rediff.com/news/2003/sep/02inter.htm
- ↑ http://ghazwathulhind.blogspot.com/
- ↑ http://ghazwathulhind.blogspot.com/
- ↑ http://www.satp.org/satporgtp/countries/india/terroristoutfits/simi.htm
- ↑ india-today/simi/nursery of hate/safdar nagori
- ↑ Islamic Movement, Vol 3, Jan 1992
- ↑ http://www.saag.org/papers19/paper1884.html
- ↑ Jafri Lang: Even Angels asked
- ↑ http://www.satp.org/satporgtp/publication/faultlines/volume16/Article%205.pdf
- ↑ http://www.satp.org/satporgtp/countries/india/terroristoutfits/simi.htm
- ↑ http://www.satp.org/satporgtp/countries/india/terroristoutfits/simi.htm
- ↑ ഇന്ത്യാ ടുഡേ, മലയാളം, 2006 ആഗസ്റ്റ് 2
- ↑ കേരളാ സര്‍ക്കാരിന്‍് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ട്. തിരുവനന്തൌരത്ത് സിറ്റിംഗ് നടത്തിയ കമ്മീഷണ്ന്‍് മുന്നില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം
- ↑ http://www.hindu.com/2006/07/14/stories/2006071408610100.htm
- ↑ http://www.jamestown.org/terrorism/news/article.php?articleid=2369953
- ↑ http://www.rediff.com/news/2007/feb/15simi.htm
[തിരുത്തുക] കുറിപ്പുകള്‍
- ↑ SIMI reportedly secures generous financial assistance from the World Assembly of Muslim Youth (WAMY), Riyadh, and also maintains close links with the International Islamic Federation of Students' Organizations (IIFSO) in Kuwait. It also receives generous funds from contacts in akistan. പ്രതിപാദിച്ചിരിക്കുന്നത് http://www.satp.org/satporgtp/countries/india/terroristoutfits/simi.htm