അല്‍ ഖാഇദ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായി നിരവധി നാടുകളില്‍ വ്യാപിച്ച് കിടക്കുന്ന ഒരു ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമാണ് അല്‍ ഖാഇദ(ആംഗലേയം : Al Qaeda, അറബി: القاعدة) അല്‍ ഖാഇദ എന്ന വാക്കിനര്‍ത്ഥം അടിസ്ഥാനം എന്നാണ്. അമേരിക്കയിലെ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണത്തോടെയാണ് ഈ സംഘം ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. ഒസാമ ബിന്‍ ലാദന്‍ ആണ് ഇതിന്റെ ഇപ്പോഴത്തെ തലവന്‍ എന്ന് കരുതപ്പെടുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൌണ്‍സില്‍ അല്‍ ഖാഇദയെ തീവ്രവാദ പ്രസ്ഥാനങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ ഇത് നിരോധിത സംഘടനയാണ്.
ഉള്ളടക്കം |
[തിരുത്തുക] തുടക്കം
സോവിയറ്റ് റഷ്യയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനില്‍ നിലവിലിതുന്ന ഭരണത്തിനെതിരായുള്ള കലാപത്തില്‍ വിമത വിഭാഗത്തെ സഹായിക്കാന്‍ വിവിധ മുസ്ലിം നാടുകളില്‍ നിന്ന് അഫ്ഘാനിലെത്തിയ പോരാളികളുടെ കൂട്ടായ്മയാണ് സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടുകൂടി അല്‍ ഖാഇദ യായി പരിവര്‍ത്തിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു.[1] ഫിലസ്തീന്‍ പണ്ഡിതനായ ഡോ. അബ്ദുല്ലാഹ് അസ്സാം ആയിരുന്നു ആദ്യകാലത്ത് ഇത്തരം കൂട്ടായ്മകളെ നയിച്ചത്. അസ്സാം കൊല്ലപ്പെട്ടതിനുശേഷം 1988 ല്‍ ഒസാമ ബിന്‍ ലാദന്‍ ആണ് ഇത് സ്ഥാപിച്ചത്. അല്‍ ഖാഇദയുടെ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരുന്നത് അബൂ ഉബൈദ പഞ്ചശീരിയും അബൂ ഹഫ്സ് അല്‍ മിസ് റിയും കൂടെയായിരുന്നു. പിന്നീട് അതിന്റെ കൂടിയാലോലോചന സമിതിയില്‍ ഖാലിദ് ശൈഖ്, സൈഫുല്‍ അദ് ല്‍, ഡോ. അയ്മന്‍ സവാഹിരി, അബൂ സുബൈദ, അബൂ യാസിര്‍ അല്‍ സുദാനി തുടങ്ങിയവര്‍ വന്നു. ഉസാമ ബിന്‍ ലാദന്‍ തന്നെയായിരുന്നു ആദ്യകാലത്ത് പ്രധാന സാമ്പത്തിക സ്രോതസ്സ്.[2]
[തിരുത്തുക] ലക്ഷ്യങ്ങള്‍
അമേരിക്കക്കും ഇസ്രായേലിനുമെതിരെ സായുധഅട്ടിമറി ശ്രമങ്ങള്‍ നടത്തുകയാണ് അല്‍ ഖാഇദയുടെ പ്രധാന ലക്ഷ്യം. ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ ഇടപെടലുകള്‍ ഒഴിവാക്കുക, ഇസ്രായേലിനെ നശിപ്പിക്കുക തുടങ്ങിയവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. പാകിസ്ഥാനിനിലെ ലശ്കറെ ത്വയ്യിബ, ജൈശു മുഹമ്മദ്, ഹര്‍കത്തുല്‍ അന്‍സ്വാര്‍, ഈജിപ്തിലെ അല്‍ ജിഹാദ്, അല്‍ ജമാ അത്തുല്‍ ഇസ്ലാമിയ, അള്‍ജീരിയയിലെ സായുധ സലഫൈ സംഘം, ഇന്ത്യയിലെ സിമി[3] തുടങ്ങിയ സംഘടനകള്‍ അല്‍ ഖാഇദയിലെ സംഗങ്ങളാണ്.
[തിരുത്തുക] തീവ്രവാദ പ്രവര്‍ത്തനങ്ങള്‍
സംപ്തംബര്‍ 11 ലെ അമേരിക്കന്‍ വേള്‍ഡ് ട്രെയ്ഡ് സ്ന്റെര്‍ ആക്രമണമാണ് ഇവര്‍ നടത്തിയിട്ടുള്ള പ്രധാന തീവ്രവാദ പ്രവര്‍ത്തനം. ഇത് പിന്നീട് അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിക്കുന്നതിനും, താലിബാന്റെ തകര്‍ച്ചയ്ക്കും ഇടയാക്കി. മറ്റു പ്രധാന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ താഴെ കൊടുക്കുന്നു
- യമന്‍ തീരത്തെ അമേരിക്കന്‍ നാവിക സേനയുടെ കപ്പല്‍ ആക്രമിച്ച്കത്
- കെനിയ, നെയ് റോബിയ്ലെ അമെരിക്കന്‍ എംബസ്സികളിലെ ആക്രമണങ്ങള്‍
- ബാലിയിലെ ആക്രമണങ്ങള്‍
[തിരുത്തുക] താലിബാനുമായുള്ള ബന്ധം
മുല്ലാ ഉമറിന്റെ നേതൃത്വത്തിലുള്ള താലിബാന്റെ കാലത്താണ് അഫ്ഘാനില്‍ ഇത് ശക്തമായതെന്ന് വിശ്വസിക്കപ്പെടുന്നു.
[തിരുത്തുക] വിമര്‍ശനങ്ങള്‍
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ Inside Al Qaeda, written by Rohan Gunaratna
- ↑ Inside Al Qaeda, written by Rohan Gunaratna
- ↑ http://www.saag.org/papers18/paper1743.html