കുഴല്‍മന്ദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഴല്‍മന്ദം | |
വിക്കിമാപ്പിയ -- 10.6600° N 76.7000° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭരണസ്ഥാപനങ്ങള്‍ | പഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡന്റ് | |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+0494 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ |
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴല്‍മന്ദം. ഈ സ്ഥലത്തുനിന്ന് കൃഷ്ണന്‍ മന്ദമായി കുഴല്‍ ഊതി എന്നാണ് ഐതീഹ്യം. സ്ഥലപ്പേരിന്റെ ഉല്‍ഭവവും അതില്‍നിന്നു തന്നെ.
ഈ സ്ഥലം കുഴല്‍മന്ദത്തെ അഗ്രഹാരങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പ്രശസ്തമാണ്.കുഴല്‍മന്ദത്തുകാരനായ കുഴല്‍മന്ദം രാമകൃഷ്ണന്‍ 108 മണിക്കൂര്‍ നേരം ഒറ്റയിരിപ്പിന് മൃദംഗം വായിച്ച് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു.
ഉള്ളടക്കം |
[തിരുത്തുക] കുഴല്‍മന്ദത്തെ പ്രധാന ക്ഷേത്രങ്ങള്‍
- ലക്ഷ്മിനാരായണ സ്വാമി ക്ഷേത്രം, കുഴല്‍മന്ദം
- വിശ്വേശ്വര ക്ഷേത്രം, കുഴല്‍മന്ദം
- ഗണപതി ക്ഷേത്രം, കുഴല്‍മന്ദം
ക്ഷേത്രങ്ങള്‍ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും തുറന്നിരിക്കുന്നു. ക്ഷേത്ര ദര്‍ശന സമയം (നട തുറക്കുന്ന സമയം) രാവിലെ 5:30 മുതല്‍ 8:30 വരെയും വൈകിട്ട് 5:30 മുതല്‍ 7:30 വരെയും
[തിരുത്തുക] പ്രധാനപ്പെട്ട ഉത്സവങ്ങള്‍
- കന്നിമാസത്തിലെ (സെപ്തംബര്‍ - ഒക്ടോബര്‍) നവരാത്രി-ഉറിയടി ഉത്സവം
- മകരമാത്രത്തിലെ (ഫെബ്രുവരി) ശാസ്തപ്രീതി
- മേടമാസത്തിലെ (ഏപ്രില്‍-മെയ്) പ്രതിഷ്ഠാ ദിനം
[തിരുത്തുക] എത്തിച്ചേരുന്ന വഴി
കുഴല്‍മന്ദം പാലക്കാട് - തൃശ്ശൂര്‍ ദേശീയ പാതയില്‍ (ദേശീയപാത - 47) ആണ്.
- ഏറ്റവും അടുത്ത പട്ടണം: പാലക്കാട് - 12 കി.മി അകലെ
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: പാലക്കാട്
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂര്‍ - 65 കി.മി. അകലെ