കൊല്ലങ്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട്.

പാലക്കാട് പട്ടണത്തില്‍ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്. കണ്ണെത്താത്ത നെല്‍‌വയലുകളും ഒരു പുരാതന വിഷ്ണുക്ഷേത്രവും പരമ്പരാഗത കേരള വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കൊല്ലങ്കോട് കൊട്ടാരവും കൊല്ലങ്കോടിനെ അലങ്കരിക്കുന്നു.

പാലക്കാടിന്റെ എല്ലാ ഗ്രാമീണ സൌന്ദര്യവും ഉള്‍ക്കൊള്ളുന്ന ഒരു സ്ഥലമാണ് കൊല്ലങ്കോട്. ഈ സ്ഥലത്തുജീവിച്ചിരുന്ന കൊല്ലന്‍ സമുദായത്തില്‍നിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്.

ഉള്ളടക്കം

[തിരുത്തുക] കൊല്ലങ്കോടിന് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങള്‍

[തിരുത്തുക] എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: പാലക്കാട് ജങ്ഷന്‍ - 19 കിലോമീറ്റര്‍ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂര്‍, പാലക്കാട് പട്ടണത്തില്‍ നിന്നും ഏകദേശം 55 കി.മി. അകലെ.

[തിരുത്തുക] ഇവയും കാണുക

കൊല്ലങ്കോടിന് ഏറ്റവും അടുത്തുള്ള മീറ്റര്‍ ഗേജ് റയില്‍‌വേ സ്റ്റേഷന്‍ കൊല്ലങ്കോട് ഠൌണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള കൊല്ലങ്കോട് റെയില്‍‌വേ സ്റ്റേഷന്‍ ആണ്. റയില്‍‌വേസ്റ്റേഷന്‍ നില്‍ക്കുന്ന സ്ഥലം ഊത്ര എന്നും അറിയപ്പെടുന്നു.ഊത്ര പാലക്കാട്-കൊല്ലങ്കോട് റോഡിലുള്ള ഒരു സ്ഥലമാണ്.

കൊല്ലങ്കോട് റെയില്‍‌വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് പാലക്കാട് - ദിണ്ടിഗല്‍ മീറ്റര്‍ഗേജ് പാതയിലാണ് . ഈ പാതയിലെ ഒരു പ്രധാന സ്റ്റേഷനായ പളനി ഒരു പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്.


[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍


പാലക്കാട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍‍

പാലക്കാട് കോട്ടമലമ്പുഴ• ധോണി• കൊല്ലങ്കോട്• ശിരുവാണി• ഫാന്റസി പാര്‍ക്ക്• തിരുവളത്തൂര്‍• കൊട്ടായിലക്കിടിപറമ്പികുളംസൈലന്റ് വാലി• ചിറ്റൂര്‍ ഗരുമഠം• കിള്ളിക്കുറിശ്ശിമംഗലംനെല്ലിയാമ്പതിഅട്ടപ്പാടിഷോളയാര്‍പുനര്‍ജ്ജനി ഗുഹചൂളനൂര്‍ജൈനിമേട് ജൈനക്ഷേത്രം


Template:Coor title dm