പറമ്പികുളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രമാണ് പറമ്പികുളം. പറമ്പികുളം വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തില്‍ നിന്നും 135 കിലോമീറ്റര്‍ ദൂരെയാണ് ഇത്. തമിഴ്നാട് സംസ്ഥാനത്തിലെ അണ്ണാമലൈ വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേര്‍ന്നുകിടക്കുന്നു. ആനകളുടെ ഒരു താവളം എന്നതിനു ഉപരി കാട്ടുപോത്ത്, സാമ്പാര്‍, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങള്‍ക്ക് വാസസ്ഥലമാണ് ഇവിടം. മുന്‍കൂര്‍ അനുവാദം വാങ്ങിയാല്‍ വനത്തില്‍ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തില്‍ ബോട്ട് യാത്രയ്ക്കും സൌകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കണ്ണിമാറ തേക്ക് ഇവിടെയുള്ള തുണക്കടവ് എന്ന സ്ഥലത്താണ്.
പാലക്കാട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
പാലക്കാട് കോട്ട• മലമ്പുഴ• ധോണി• കൊല്ലങ്കോട്• ശിരുവാണി• ഫാന്റസി പാര്‍ക്ക്• തിരുവളത്തൂര്‍• കൊട്ടായി• ലക്കിടി• പറമ്പികുളം• സൈലന്റ് വാലി• ചിറ്റൂര്‍ ഗരുമഠം• കിള്ളിക്കുറിശ്ശിമംഗലം• നെല്ലിയാമ്പതി• അട്ടപ്പാടി• ഷോളയാര്‍• പുനര്‍ജ്ജനി ഗുഹ• ചൂളനൂര്‍• ജൈനിമേട് ജൈനക്ഷേത്രം |