വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നയങ്ങളും മാര്‍ഗ്ഗരേഖകളും |
---|
ലേഖനങ്ങളില്‍ |
സന്തുലിതമായ കാഴ്ചപ്പാട് പരിശോധനായോഗ്യങ്ങള്‍ മാത്രം പുതിയ കണ്ടെത്തലുകള്‍ അരുത് വിക്കിപീഡിയ എന്തൊക്കെയല്ല |
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ |
സമവായം ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക വിക്കിമര്യാദകള്‍, നിയമസംഹിത ധൈര്യശാലിയാകുക |
സാങ്കേതിക കാര്യങ്ങള്‍ |
ശൈലീപുസ്തകം, വിക്കിവിന്യാസം ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ |
വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ ചുരുക്കത്തില്‍ വിവരിക്കുകയാണിവിടെ. ചിത്രങ്ങള്‍ ചേര്‍ക്കുന്നതിനു മുന്‍പ് ഈ താളിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുക.
[തിരുത്തുക] പ്രധാന നയങ്ങള്‍
- ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ അതിനു യോജിച്ച പകര്‍പ്പവകാശ ടാഗുകള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തുക. സംശയമുണ്ടെങ്കില്‍ ഒരു കാരണവശാലും പകര്‍പ്പവകാശമുള്ള ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ ഉള്‍ക്കൊള്ളിക്കാതിരിക്കുക.
- ചിത്രങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാനുള്ള സ്ഥലത്ത് പ്രസ്തുത ചിത്രം എവിടെ നിന്നെടുത്തുവെന്നും (യു.ആര്‍.എല്‍, ഛായാഗ്രാഹകന്റെ പേര് തുടങ്ങിയവ) വ്യക്തമായി രേഖപ്പെടുത്തുക. സ്ക്രീന്‍ഷോട്ടുകള്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ ഏതു ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ടാണെന്നും വ്യക്തമാക്കണം. പകര്‍പ്പവകാശം സംബന്ധിച്ചുള്ളതോ മറ്റേതെങ്കിലും കടപ്പാടുകളോ ചിത്രത്തില്‍ തന്നെ രേഖപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
- ചിത്രത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ രേഖപ്പെടുത്തുക. അടിക്കുറിപ്പ്, ചിത്രം എടുത്ത സ്ഥലം തുടങ്ങിയവ രേഖപ്പെടുത്തിയാല്‍ മാത്രമേ പിന്നീടുവരുന്നവര്‍ക്ക് അവ വ്യക്തമായി ഉപയോഗിക്കാനാകൂ.
- ചിത്രത്തിനു നല്‍കുന്ന ഫയല്‍ നെയിം അല്പം നീണ്ടുപോയാലും വ്യക്തമാക്കുവാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ നല്‍കുന്ന ഫയല്‍ നെയിമില്‍ വേറേ ഏതെങ്കിലും ചിത്രങ്ങള്‍ നിലവിലുണ്ടെങ്കില്‍ അതിനുപകരമായി നിങ്ങളുടെ ചിത്രം ചേര്‍ക്കപ്പെടും. ഇതിനാല്‍ ഫയല്‍ നെയിം സശ്രദ്ധയോടെ നല്‍കുക.
- ചിത്രത്തിന്റെ ഉയര്‍ന്ന നിലവാരമുള്ള പതിപ്പുതന്നെ (അവ ന്യായോപയോഗ മാനദണ്ഡത്തിലുള്ളതല്ലെങ്കില്‍) ചേര്‍ക്കുവാന്‍ ശ്രദ്ധിക്കുക. 20 മെഗാബൈറ്റ്സ് വരെയുള്ള ചിത്രങ്ങള്‍ വിക്കിപീഡിയ സ്വീകരിക്കും.
- ബന്ധപ്പെട്ട വിഷയം വ്യക്തമാകത്തക്കവിധത്തില്‍ ചിത്രം എഡിറ്റ് ചെയ്യുക. വിഷയത്തില്‍ നിന്നും ശ്രദ്ധതിരിച്ചേക്കാവുന്ന ഭാഗങ്ങള്‍ ചിത്രത്തിലില്ല എന്നുറപ്പാക്കുക.
- രേഖപ്പെടുത്തലുകളുള്ള ചിത്രങ്ങളോ, ഭൂപടങ്ങളോ ചേര്‍ക്കുമ്പോള്‍ രേഖപ്പെടുത്തലുകളില്ലാത്ത ഒരു പതിപ്പുകൂടി ചേര്‍ക്കാന്‍ശ്രമിക്കുക. ഇതര ഭാഷാ വിക്കിപീഡിയകള്‍ക്ക് ഇതു സഹായകമാകും.
- വിന്‍ഡോസ് BMP ഫോര്‍മാറ്റിലുള്ള ചിത്രങ്ങള്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രമിക്കുക. അവ സെര്‍വറിന്റെ സ്ഥലമപഹരിക്കും.
- ഭയാനകവും മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതുമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. പൊതുവേ ഗോപ്യമായിക്കരുതേണ്ട ചിത്രങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടിവരുമ്പോള്‍ വിക്കിപീഡിയ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തിനുശേഷം മാത്രം അവ ഉള്‍പ്പെടുത്തുക.
[തിരുത്തുക] ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍
വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നതിനു മുന്‍പ് താഴെപ്പറയുന്ന കാര്യങ്ങള്‍ ഉറപ്പാക്കുക
- ചിത്രത്തിന്റെ ഉടമ നിങ്ങള്‍തന്നെയാണോ?
- അല്ലെങ്കില്‍ ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് എതിരല്ലെന്നു നിങ്ങള്‍ക്കു തെളിയിക്കാനാകുമോ?
- അതുമല്ലെങ്കില്‍ ചിത്രം പൊതുസഞ്ചയത്തില്‍ (പബ്ലിക് ഡൊമെയ്ന്‍) ഉള്ളതാണെന്നു തെളിയിക്കാനാകുമോ?
- അതുമല്ലെങ്കില്‍ ഈ ചിത്രം വിക്കിപീഡിയയില്‍ ന്യായോപയോഗ പരിഗണനകള്‍ പ്രകാരം ഉപയോഗിക്കാവുന്നതാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?
ചിത്രങ്ങള്‍ക്കു യോജിച്ച പകര്‍പ്പവകാശ ടാഗും ചിത്രത്തെ സംബന്ധിച്ച അവശ്യവിവരങ്ങളും ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക. ചിത്രത്തിനൊപ്പം ചേര്‍ക്കേണ്ട അവശ്യവിവരങ്ങള്‍ താഴെപ്പറയുന്നവയാണ്.
- വിവരണം: ചിത്രത്തിന്റെ വിഷയം
- ഉറവിടം: പകര്‍പ്പവകാശ ഉടമയെ സംബന്ധിച്ച വിവരങ്ങള്‍ അല്ലെങ്കില്‍ അതുള്‍ക്കൊള്ളുന്ന യുആര്‍എല്‍
- തീയതി: ചിത്രമെടുത്ത തീയതി.
- സ്ഥലം: ചിത്രമെടുത്ത സ്ഥലം.
- സ്രഷ്ടാവ്: ചിത്രത്തിന്റെ ഉടമയല്ലെങ്കില്‍ അതെടുത്തയാളുടെ (ഛായാഗ്രാഹകന്റെ) പേര്.
- അനുമതി: വിക്കിപീഡിയയിലെ ഉപയോഗത്തെ സാധൂകരിക്കുന്ന പകര്‍പ്പവകാശ ടാഗ്.
- ഇതര പതിപ്പുകള്‍: ചിത്രത്തിന്റെ ഇതരപതിപ്പുകള്‍ (നിര്‍ബന്ധമില്ല)