വിക്കിപീഡിയ:സമവായം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നയങ്ങളും മാര്‍ഗ്ഗരേഖകളും |
---|
ലേഖനങ്ങളില്‍ |
സന്തുലിതമായ കാഴ്ചപ്പാട് പരിശോധനായോഗ്യങ്ങള്‍ മാത്രം പുതിയ കണ്ടെത്തലുകള്‍ അരുത് വിക്കിപീഡിയ എന്തൊക്കെയല്ല |
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ |
സമവായം ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക വിക്കിമര്യാദകള്‍, നിയമസംഹിത ധൈര്യശാലിയാകുക |
സാങ്കേതിക കാര്യങ്ങള്‍ |
ശൈലീപുസ്തകം, വിക്കിവിന്യാസം ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ |
വിക്കിപീഡിയ എന്ന സംരംഭം കെട്ടിപ്പൊക്കിയിരിക്കുന്നത് സമവായം എന്ന അടിത്തറയിലാണ്. ഇത് കൂടിയാലോചനകളിലൂടെയും പരസ്പരബഹുമാനത്തിലധിഷ്ഠിതമായ ചര്‍ച്ചകളിലൂടെയുമാണ് സാധിക്കുന്നത്.
[തിരുത്തുക] സമവായം സൃഷ്ടിക്കാന്‍
സമവായം ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് എല്ലാ ലേഖകരും ശുഭപ്രതീക്ഷയോടെ ഒത്തൊരുമിച്ച് അനുയോജ്യമായ തരത്തില്‍ വിവിധകാഴ്ചപ്പാടുകളെ കൃത്യമായി സമീപിക്കുമ്പോഴാണ്.
വിക്കിപീഡിയയില്‍ അസത്യങ്ങള്‍ കുത്തിതിരുകാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാനും അത് വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് നഷ്ടപ്പെടുത്തുവാനും സാധ്യതയുണ്ട്. അതിനെതിരേയും സമവായം തന്നെയാണ് നല്ല ആയുധം; നാം അസത്യമെന്നു കരുതുന്ന കാര്യം ചിലപ്പോള്‍ സത്യമാകാന്‍ ഇടയുള്ളതിനാല്‍ കരുതി പെരുമാറുക.
ചിലപ്പോള്‍ ചില ലേഖകര്‍ ചിലകാര്യങ്ങളോട് പക്ഷപാതമുള്ളവരായി കാണപ്പെടാം, അവരെ കണ്ണുമടച്ച് എതിര്‍ക്കാതിരിക്കുക. അവര്‍ തങ്ങള്‍ വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും ധരിച്ചിട്ടുള്ളത്. ലേഖകര്‍ എപ്പോഴും ശുഭോദര്‍ശികളും മര്യാദയുള്ളവരുമാവുക.
[തിരുത്തുക] സമവായവും മറ്റു നയങ്ങളും
സമവായം ചിലപ്പോള്‍ വിക്കിപീഡിയയുടെ മറ്റുനയങ്ങളെ പ്രത്യേകിച്ച് വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാടിനെ ബലികഴിക്കുമെങ്കില്‍, അതായത് വളരെയധികം ആളുകള്‍ സമവായത്തിലൂടെ പക്ഷപാതപൂര്‍ണ്ണമായ ഒരു തീരുമാനമെടുക്കുന്നുവെങ്കില്‍ അതിനെതിരേ മറ്റു ഉപയോക്താക്കള്‍ എല്ലാവരുടേയും അഭിപ്രായം സമന്വയിച്ച് പോരാടാം.
അപ്രസക്തമോ അസത്യമായോ കാര്യങ്ങള്‍ ഒരു ലേഖനത്തില്‍ കുത്തിതിരുകിയാല്‍ അതിനെ ഒട്ടു മിക്ക ലേഖകരും എതിര്‍ക്കുന്നു. എന്നാല്‍ ബുദ്ധിപൂര്‍വ്വവും സൈദ്ധാന്തികവുമായ അത്തൊരമൊരു പ്രവര്‍ത്തി തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. ലേഖകര്‍ കരുതിയിരിക്കുക. നല്ല ലേഖകര്‍ സ്വന്തം കാഴ്ചപ്പാടിന്റെ കൂടെ തന്നെ മറ്റു കാഴ്ചപ്പാടുകളും ചേര്‍ക്കുന്നു.
[തിരുത്തുക] സമവായവും ബഹുഭൂരിപക്ഷവും
മിക്കവാറും എല്ലാ സമവായ ചര്‍ച്ചകളും നല്ലതീരുമാനമാണ് എടുക്കുന്നതെങ്കിലും ചിലപ്പോള്‍ ഭൂരിപക്ഷാഭിപ്രായം മറ്റുള്ളവരുടെ അഭിപ്രായത്തെ സ്വാധീനിക്കുന്ന തലത്തിലേക്ക് വളരാറുണ്ട്. അഭിപ്രായങ്ങളുടെ ആധിക്യം സമവായം കണ്ടെത്താന്‍ ബുദ്ധിമുട്ടാകാറുമുണ്ട്.
- വിക്കിപീഡിയ കാര്യങ്ങള്‍ എങ്ങിനെയാണ് നടന്നതെന്ന് കാട്ടികൊടുക്കുവാനാണ് ആഗ്രഹിക്കുന്നത്. എല്ലാത്തരമാളുകളുടേയും അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് അത് സാധിക്കണമെന്ന് വിക്കിപീഡിയ ആഗ്രഹിക്കുന്നു. ചിലര്‍ എതിരാളികളുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരാകും. ചിലര്‍ അങ്ങിനെയാകണമെന്നില്ല. എവിടെയെങ്കിലും സമവായത്തിന്റെ അഭാവം താങ്കള്‍ കണ്ടെത്തുകയാണെങ്കില്‍ അത് സൃഷ്ടിക്കാന്‍ ശ്രമിക്കുക.
മഹാഭൂരിപക്ഷത്തിന്റെ എണ്ണം കണക്കാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത് മണ്ടത്തരമായ മറ്റൊരു കാര്യമാവും, വോട്ടിനിടല്‍ ചര്‍ച്ചയുടെ ഭാഗമാക്കുന്നത് തെറ്റായിരിക്കും. മഹാഭൂരിപക്ഷത്തിന് കാര്യങ്ങള്‍ തെറ്റിക്കൂടെന്നില്ല. വോട്ടിനിടല്‍ ചര്‍ച്ചയെ പരിശോധിക്കുന്നുവെന്നേയുള്ളൂ ചര്‍ച്ചയുടെ ഉത്തരമാകുന്നില്ല. വിക്കിപീഡിയ ഭൂരിപക്ഷത്തിലടിസ്ഥാനമായുള്ള ജനായത്തമല്ലന്നര്‍ത്ഥം. ശക്തമായ ഒരെതിര്‍പ്പ് നിലനില്‍ക്കുന്നുവെങ്കില്‍(കുറഞ്ഞ ശതമാനമായാല്‍ പോലും) സമവായം പ്രാപിച്ചിട്ടില്ലന്നുറപ്പാണ്.