Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വിക്കിപീഡിയ:വിക്കിമര്യാദകള്‍ - വിക്കിപീഡിയ

വിക്കിപീഡിയ:വിക്കിമര്യാദകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താള്‍ വിക്കിപീഡിയയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക.

വിക്കിപീഡിയരുടെ പൌരധര്‍മ്മം പറയുന്നത് തിരുത്തലുകള്‍, പിന്മൊഴികള്‍, സംവാദം താളിലെ ചര്‍ച്ചകള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളെയാണ്. വിക്കിപീഡിയയില്‍ മര്യാദകേട് എന്നു പറയുന്നത് ഉപയോക്താക്കള്‍ തമ്മില്‍ ഏറ്റുമുട്ടത്തക്കവണ്ണം വ്യക്തിപരമായ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടുള്ള അന്തരീക്ഷം സൃഷ്ടിക്കലിനേയാണ്. നമ്മള്‍ പാലിക്കേണ്ട നിയമം പറയുന്നതെന്തെന്നാല്‍ നാം പരസ്പരം മര്യാദയുള്ളവരാകുക എന്നതു തന്നെ.

നമ്മുടെ സമൂഹം അനുഭവപാഠങ്ങളിലൂടെ അനൌദ്യോഗികമായി ഉരുത്തിരിഞ്ഞുവന്ന അടിസ്ഥാന നിയമങ്ങളില്‍ അധിഷ്ഠിതമാണ് - അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സന്തുലിതമായ കാഴ്ചപ്പാടാണ്. അതിനുശേഷം നമുക്ക് മറ്റുള്ളവരോട് ആവശ്യപ്പെടാവുന്നത് സാമാന്യം മര്യാദയോടുള്ള പെരുമാറ്റമാണ്. വിക്കിപീഡിയയുടേതു പോലുള്ള ഒരു ഓണ്‍ലൈന്‍ സമൂഹത്തില്‍ നമുക്ക് ആവശ്യപ്പെടാവുന്നതും അതു തന്നെ. അസ്വീകാര്യമായ സന്ദര്‍ഭങ്ങളില്‍ നമുക്ക് ചെയ്യാനാവുന്നതും അതു തന്നെ. അതില്‍ കൂടുതല്‍ ആവശ്യപ്പെടാനും വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. നാം എപ്പോഴും മറ്റുള്ളവരില്‍ നിന്നും സ്നേഹം, അനുമോദനം, അനുസരണ, ബഹുമാനം എന്നിവ പ്രതീക്ഷിക്കുന്നില്ലങ്കിലും നമുക്ക് അവരോട് പൌരധര്‍മ്മം പാലിക്കാന്‍ ന്യായമായും ആവശ്യപ്പെടാം.

നയങ്ങളും മാര്‍ഗ്ഗരേഖകളും
ലേഖനങ്ങളില്‍
സന്തുലിതമായ കാഴ്ചപ്പാട്
പരിശോധനായോഗ്യങ്ങള്‍ മാത്രം
പുതിയ കണ്ടെത്തലുകള്‍ അരുത്
വിക്കിപീഡിയ എന്തൊക്കെയല്ല
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍
സമവായം
ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക
വിക്കിമര്യാദകള്‍, നിയമസംഹിത
ധൈര്യശാലിയാകുക
സാങ്കേതിക കാര്യങ്ങള്‍
ശൈലീപുസ്തകം, വിക്കിവിന്യാസം
ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍

ഉള്ളടക്കം

[തിരുത്തുക] പ്രശ്നമെന്താണെന്നാല്‍

വിക്കിപീഡിയയില്‍ എത്തുന്ന ആരെയും വിക്കിപീഡിയ തിരുത്താനനുവദിക്കുന്നു. എന്നാല്‍ “മെച്ചപ്പെടുത്തല്‍“ എന്ന പിന്മൊഴിയോടെ എത്തുന്ന ഒരു തിരുത്തല്‍ മറ്റൊരാള്‍ക്ക് ദഹിക്കാതിരിക്കുകയും അവര്‍ അതിനെ അപഗ്രഥിച്ച് തിരുത്തുകയും ചെയ്യുന്നു. ആദ്യം തിരുത്തിയയാള്‍ പിന്നീട് നോക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടുത്തല്‍ എന്ന പേരില്‍ താന്‍ പറഞ്ഞതിനു കടകവിരുദ്ധമായ കാര്യം പ്രതിപാദിച്ചിരിക്കുന്നതുകാണുന്നു. പ്രശ്നമായെന്നു പറയേണ്ടതില്ലല്ലോ.

മുഖം നോക്കാതെ കുറിപ്പുകള്‍ സംവാദം താളുകളിലും തിരുത്തലിന്റെ ചുരുക്കമായും നല്‍കുന്നത് സമവായത്തിന്റെ ഭാഷയല്ല. മര്യാദയില്ലാതെ നല്‍കിയേക്കാവുന്ന ഒരു കുറിപ്പ് അതിവേഗത്തില്‍ ചൂടുപിടിച്ച അനാവശ്യ തര്‍ക്കത്തിനു കാരണമായേക്കാം.

[തിരുത്തുക] ഉദാഹരണങ്ങള്‍

ഇത്തരം കാര്യങ്ങള്‍ വഷളായ അവസ്ഥയേ സംഭാവന ചെയ്യൂ:

  • പരുഷത്വം
  • അന്ത്യവിധിയെന്ന നിലയില്‍ തിരുത്തലിന്റെ ചുരുക്കങ്ങള്‍ നല്‍കുന്നത്(“അശ്രദ്ധമായ തിരുത്തല്‍ നീക്കി”, “അനാവശ്യ പരാമര്‍ശം മായ്ച്ചുകളഞ്ഞു”)
  • ലേഖകരുടെ ഭാഷാസ്വാധീനത്തെ താഴ്ത്തിക്കെട്ടുക.
  • “വ്യക്തിപരമായി പറയുകയല്ല, എങ്കിലും..“ എന്നമട്ടിലുള്ള എഴുത്തുകള്‍
  • ആരെയെങ്കിലും അസത്യപ്രചാരകനെന്നു വിളിക്കുന്നത്.

കൂടുതല്‍ മോശമായ രീതികള്‍ ഇവിടെയുണ്ട്:

  • അധിക്ഷേപങ്ങള്‍
  • വ്യക്തിപരമായ ആക്രമണങ്ങള്‍
    • വര്‍ഗ്ഗീയമോ, സാമൂഹികമോ, ലൈംഗികമോ, മതപരമോ ആയ കളിയാക്കലുകള്‍
    • മറ്റൊരു ഉപയോക്താവില്‍ ആഭാസത്തരം അടിച്ചേല്‍പ്പിക്കുന്നത്.
  • പച്ചനുണകള്‍
  • ഉപയോക്താവിന്റെ താള് നശിപ്പിക്കല്‍
  • ഉപയോക്താവിന് ഇരട്ടപ്പേരിടല്‍
  • ഉപയോക്താക്കളെ തടയാനോ താളുകളെ സംരക്ഷിക്കാനോ ഉള്ള ആഹ്വാനം
  • ഉചിതമല്ലാത്ത നിര്‍ദ്ദേശങ്ങള്‍

മര്യാദകേട് ഉരുത്തിരിയുന്നതെങ്ങിനെയെന്നാല്‍- താങ്കള്‍ ഒരു താള്‍ സൃഷ്ടിക്കുന്നു അപ്പോള്‍ മറ്റൊരാള്‍ താങ്കളോട് “താള്‍ വെറുതേ സൃഷ്ടിക്കുകയാണെങ്കില്‍ അതിലെ അക്ഷരത്തെറ്റുകളെങ്കിലും ശ്രദ്ധിച്ചുകൂടെ“ എന്നു ചോദിക്കുന്നു എന്നിരിക്കട്ടെ “താന്‍ തന്റെ കാര്യം നോക്കിയാല്‍ മതി” എന്നു താങ്കള്‍ മറുപടി പറയുമ്പോള്‍ ഉരസല്‍ ആരംഭിക്കുന്നു.

ഇത്തരത്തിലുള്ള ആശയവിനിമയം വിക്കിപീഡിയരെ സംഭാവനകള്‍ ചെയ്യുന്നതില്‍ നിന്നും, മറ്റുപ്രധാന കാര്യങ്ങളില്‍ നിന്നുമകറ്റുന്നു. സമൂഹത്തിന്റെ ബലം ചോരാന്‍ കാരണമാകുന്നു.

[തിരുത്തുക] എപ്പോള്‍ എന്തുകൊണ്ട് ഇതു സംഭവിക്കുന്നു?

  • ഒരു തിരുത്തല്‍ യുദ്ധത്തിനിടയില്‍, ആള്‍ക്കാര്‍ പലതട്ടിലായി നില്‍ക്കുമ്പോള്‍, അല്ലങ്കില്‍ വിവരം ശരിയായി കൈമാറാന്‍ കഴിയാതെ വരുമ്പോള്‍
  • സമൂഹം വളര്‍ന്ന് വലുതാകുമ്പോള്‍. ഓരോ ഉപയോക്താവിനേയും മറ്റൊരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോള്‍ ഓരോ വിക്കിപീഡിയനുമുള്ള പ്രാധാന്യം അറിയത്തില്ലാതാകുമ്പോള്‍ - അതുകൊണ്ടുതന്നെ അവര്‍ക്ക് ഇല്ലാത്ത പരസ്പരബന്ധങ്ങളെ കാത്തുസൂക്ഷിക്കേണ്ട കാര്യമുണ്ടാകുന്നില്ല. ഒരു ചെറിയ സമൂഹത്തില്‍ മിക്കവാറും ഇത്തരം പ്രശ്നമുണ്ടാകാറില്ല.
  • ചിലപ്പോള്‍ ഒരു വിനയരഹിതനായ ഉപയോക്താവ് സമൂഹത്തിലുണ്ടായേക്കാം. അപ്പോള്‍ മറ്റുള്ളവരും അതേ നാണയത്തില്‍ പെരുമാറാന്‍ ഇടയായേക്കാം.

മിക്കവാറും അധിക്ഷേപങ്ങള്‍ ഒരു വലിയപോരാട്ടത്തിനിടയിലാവും ഉണ്ടാവുക. അവ ചിലപ്പോള്‍ ഒരു ചര്‍ച്ച അവസാനിപ്പിക്കാ‍നുള്ള മാര്‍ഗ്ഗവുമായേക്കാം. അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ ഉപയോക്താവ് പിന്നീട് അതില്‍ ഖേദിച്ചേക്കാം.

മറ്റുചിലപ്പോള്‍ ഒരു ഉപയോക്താവിനെ ഒരു ലേഖനത്തില്‍ നിന്നുമകറ്റുക എന്നലക്ഷ്യത്തോടെ ഇത്തരം പ്രവര്‍ത്തികള്‍ ആരെങ്കിലും ചെയ്തെന്നു വരാം

[തിരുത്തുക] അത് മോശമാണ്

  • കാരണം അത് ആള്‍ക്കാരെ അസന്തുഷ്ടരാക്കുന്നു, അവരുടെ ഊര്‍ജ്ജസ്വലത ചോര്‍ന്നുപോകാനും അവര്‍ പിരിഞ്ഞുപോകാനുമിടയാക്കുന്നു.
  • കാരണം അത് ആള്‍ക്കാരെ കോപിഷ്ഠരാക്കുന്നു, സൃഷ്ടിപരത ചോരാനും, തമ്മില്‍ മര്യാദ നഷ്ടപ്പെടുകയും ചെയ്യുന്നു.
  • കാരണം അത് ആള്‍ക്കാരെ പ്രതിരോധത്തിലേക്ക് വലിയാന്‍ ഇടയാക്കുന്നു, മനസ്സിന്റെ വിശാലത നഷ്ടപ്പെടുത്തുന്നു, സമവായം പ്രാപിക്കല്‍ തടയുന്നു.
  • കാരണം അത് ആള്‍ക്കാരുടെ ശുഭപ്രതീക്ഷ നഷ്ടപ്പെടുത്തുന്നു, അവര്‍ക്ക് ഇപ്പോള്‍ നടക്കുന്നതോ പിന്നീട് നടക്കാവുന്നതോ ആയ ആശയസംഘടനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുന്നു.

[തിരുത്തുക] പൊതു നിര്‍ദ്ദേശങ്ങള്‍

[തിരുത്തുക] വിക്കിപീഡിയയിലെ മര്യാദകേടുകള്‍ തടയാന്‍

  • തിരുത്തല്‍ യുദ്ധങ്ങള്‍ തടയുക, വ്യക്തി സംഘടനങ്ങള്‍ തടയുക (അവക്ക് സാമൂഹികമായ ഉത്തരം കാണുക)
  • സംഘടനത്തിന് മുന്നേറ്റം തടയുന്ന രീതിയില്‍ പോരാട്ടങ്ങള്‍ക്ക് ഇടവേളകള്‍ നിര്‍ബന്ധിച്ചേല്‍പ്പിക്കുക(താളുകള്‍ സംരക്ഷിച്ചും, ഉപയോക്താക്കളെ താത്കാലികമായി വിലക്കിയും)
  • ചര്‍ച്ചക്കിടെ നല്ല കുറിപ്പുകള്‍ നല്‍കുക(മര്യാദകേടിനെ അങ്ങിനെ തന്നെ നേരിടാത്തവരെ സ്തുതിക്കുക)
  • സമൂഹത്തിന്റെ ബലം കാട്ടുക(പരുഷത്വത്തിലും മര്യാദകേടിലും അസന്തുഷ്ടി പ്രകടിപ്പിക്കുക)
  • ചര്‍ച്ചയെ കുറിച്ചുള്ള അവലോകനങ്ങള്‍ കട്ടികൂട്ടിത്തന്നെ പ്രയോഗിക്കുക(ഇരുവര്‍ക്കും ശക്തമായി മുന്നറിയിപ്പു നല്‍കുക)
  • ചില ഉപയോക്താക്കളെ അവര്‍ തിരുത്തിയാല്‍ അടിപൊട്ടുന്ന താളുകളില്‍ നിന്നും വിലക്കുക.
  • സന്ദര്‍ഭത്തിനനുസരിച്ച് പുതിയ നിയമങ്ങള്‍ ഉണ്ടാക്കുക.
  • വിക്കിപീഡിയ പോലുള്ള ഒരു പ്രസ്ഥാനത്തില്‍ പരുഷത്ത്വവും മര്യാദകേടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാതിരിക്കുക.
  • നല്ല തിരുത്തലുകള്‍ ബഹുമതിക്കര്‍ഹമാക്കുക.

[തിരുത്തുക] ആഘാതങ്ങള്‍ കുറക്കാന്‍

  • രൂക്ഷമാ‍യ വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും തിരുത്തി മയപ്പെടുത്തുക.
  • നിന്ദിക്കുന്ന വാക്കുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക. അത് മറന്നേക്കുക. ഒരു പ്രശ്നം ഉയര്‍ന്നുവരാന്‍ ഇടയാക്കരുത്.
  • മര്യാദകേട് അവഗണിക്കുക. അത് സൃഷ്ടിച്ചയാളെ കണ്ടതായി നടിക്കാതിരിക്കുക. സമൂഹത്തിനും ആക്രമണകാരിക്കുമിടയില്‍ ഒരു മതില്‍ കെട്ടിപ്പൊക്കുക.
  • മാറിനില്‍ക്കുക. വിക്കിപീഡിയ സാമാന്യം വലിയ സ്ഥലമാണ്(2,493 ഉണ്ട്). മറ്റേതെങ്കിലും ലേഖനങ്ങള്‍ തിരുത്തുക, ദേഷ്യം ശമിക്കുമ്പോള്‍ തിരിച്ചുവരിക.
  • താങ്കളുടെ സഹലേഖകനെ ബഹുമാനത്തോടെ സമീപിക്കുക. അദ്ദേഹവും താങ്കളേപ്പോലെ വിക്കിപീഡിയയ്ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
  • താങ്കള്‍ക്ക് ഒരാളെ ഇഷ്ടമല്ലെന്നുവരാം അദ്ദേഹത്തിനെതിരേ വസ്തുതകള്‍ ഉയര്‍ത്തിക്കൊണ്ടുവരാതിരിക്കുക.

[തിരുത്തുക] മര്യാദയില്ലാത്ത കുറിപ്പുകള്‍ തിരുത്തുക

  • മയമില്ലാത്ത വാക്കുകകള്‍ വെട്ടിക്കളയുക, അഥവാ അവ മയപ്പെട്ട വാക്കുകളാല്‍ തിരുത്തിയെഴുതുക
  • സംവാദം താളുകളിലെ മോശപ്പെട്ടവാക്കുകള്‍ മായ്ച്ചുകളയുക.

[തിരുത്തുക] മര്യാദകേടിനെ മധ്യസ്ഥതലത്തില്‍ കൈകാര്യം ചെയ്യാന്‍

ചിലര്‍ ഒരു ഒത്തുതീര്‍പ്പിലെത്താനാഗ്രഹിച്ചേക്കുമെങ്കിലും മറ്റുചിലര്‍ ഇടഞ്ഞുനിന്നേക്കാം. ഉദാഹരണത്തിന് ലേഖനത്തിലെ ഏതെങ്കിലും ഒരു വസ്തുതയാണ് ഉരസലിന് കാരണമായതെന്നിരിക്കട്ടെ ലേഖനത്തില്‍ സംശയമുന്നയിക്കുന്നത് ഒരാളെ വേദനിപ്പിച്ചേക്കാം അയാള്‍ ഒത്തുചേരാന്‍ വിമുഖത കാട്ടിയേക്കാം.

[തിരുത്തുക] മര്യാദകേടിനെ വിശദീകരിക്കുക

ചില ലേഖകര്‍ തങ്ങള്‍ക്കെതിരേ പ്രയോഗിക്കപ്പെട്ട കട്ടിയേറിയ വാക്കുകള്‍ക്കുമുമ്പില്‍ പതറിപ്പോയേക്കാം. അതുകൊണ്ടുതന്നെ അവര്‍ക്ക് വിമര്‍ശനത്തിന്റെ മൂലകാരണം മനസ്സിലാക്കാനും കഴിയാതെ വന്നേക്കാം. അവരോട് മര്യാദകേടും അതിനുണ്ടായ കാരണങ്ങളും പറയുക. അങ്ങിനെ അവര്‍ക്ക് പ്രശ്നം മനസ്സിലാക്കാന്‍ കഴിഞ്ഞേക്കാം.

[തിരുത്തുക] മധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍

ഒരു മധ്യസ്ഥ പ്രവര്‍ത്തനത്തിന്റെ ഒടുവില്‍ മധ്യസ്ഥന് എതിരാളികള്‍ രണ്ടുപേരും സൃഷ്ടിച്ച നല്ലതല്ലാത്ത എഴുത്തുകള്‍ മായ്ച്ചുകളയാന്‍ ആവശ്യപ്പെടാം ഒടുവില്‍ ഇരുവരോടും പരസ്പരം മാപ്പുപറയാനും ആവശ്യപ്പെടാം.

ചെറിയൊരു ഖേദപ്രകടനം രണ്ടു കൂട്ടരുടേയും മനസ്സിനെ തണുപ്പിക്കുകയും ഒത്തുപോകാന്‍ പറ്റുന്ന ഒരവസ്ഥ സംജാതമാക്കുകയും ചെയ്യും.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu