Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ദശപുഷ്‌പങ്ങള്‍ - വിക്കിപീഡിയ

ദശപുഷ്‌പങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഔഷധവീര്യമുള്ള പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങള്‍. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകള്‍ക്കാണു പ്രധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികള്‍ക്കും നാട്ടുവൈദ്യത്തിലും, ആയുര്‍വേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകള്‍ക്കു തലയില്‍ ചൂടുവാനും ദശപുഷ്പങ്ങള്‍ ഉപയോഗിക്കുന്നു.

വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയല്‍ ചെവിയന്‍ (ഒരിചെവിയന്‍), തിരുതാളി, ചെറുള, നിലപ്പന(നെല്‍പാത), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), പൂവാംകുറുന്തല്‍ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണു ദശപുഷ്പങ്ങള്‍. ഇന്ദ്രവല്ലി ,കേശരാജ, ഭാര്‍ഗവി, ഹരികോന്തിജം, ഭദ്രാ, ജലപുഷ്പ, സംഭാരീ, സഹദേവി, ലക്ഷ്മണ, താലപത്രിക എന്നിങ്ങനെ സംസ്കൃതനാമങ്ങളുമുണ്ടു്.

കര്‍ക്കിടക മാസത്തില്‍ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവര്‍ക്കിടയിലുള്ള‌ വിശ്വാസം. കര്‍ക്കിടക കഞ്ഞിയില്‍ ദശപുഷ്പങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്‌. കര്‍ക്കിടകത്തില്‍ ശീവോതിക്ക്‌ -വെക്കുന്നതിലും ദശപുഷ്പങ്ങള്‍ പ്രധാന ഇനമാണു്‌.

ഹൈന്ദവ ഉത്സവദിനമായ ധനുമാസത്തിലെ തിരുവാതിര നാളില്‍ സ്ത്രീകള്‍ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവില്‍ കുളിക്കുന്നതിനു മുന്‍പ്‌ ദശപുഷ്പം ചൂടുന്നു. തിരുവാതിര ദിവസം സുമംഗലികള്‍ തലയില്‍ ചൂടുന്നു. തിരുവാതിരവ്രതകാലത്ത്‌ ഐശര്യത്തിനും, ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകള്‍ ദശപുഷ്പം ചൂടുന്നതു്. കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തരക്രിയകളായ ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ക്കു്‌ ഉപയോഗിക്കുന്നു.

സുഖചികിത്സയുടെ കാലമായ കര്‍ക്കിടകമാസത്തില്‍ ദശപുഷ്പങ്ങളാണു പ്രധാനമായും ചികിത്സയ്ക്കുപയോഗിക്കുന്നത്‌. ദശപുഷ്പങ്ങളോരോന്നിന്റെയും ദേവത, ഫലപ്രാപ്തി, ഔഷധഗുണം, മറ്റു പേരുകള്‍ എന്നീ വിശദാംശങ്ങള്‍:

ഉള്ളടക്കം

[തിരുത്തുക] കറുക

കറുക
കറുക

ശാസ്ത്രീയ നാമം: സൈനോഡോണ്‍ ഡാക്‌ടൈളോണ്‍ ദേവത: ആദിത്യന്‍, ഫലപ്രാപ്തി: ആധിവ്യാധിശമനം. (ബ്രഹ്മാവ്‌ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു)

ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ ഉപയോഗിക്കുന്ന കറുക, നിലം പറ്റി വളരുന്ന പുല്‍ച്ചെടിയാണ്‌. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക്‌ കറുകനീര്‌ വളരെ ഫലപ്രദമാണ്‌. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര്‍ സിദ്ധൌഷധമാണ്‌. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിയ്ക്കും ഉത്തമമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു. തണ്ടിന്റെ നിറത്തിനനുസരിച്ച്‌ നീലക്കറുകയും വെള്ളക്കറുകയും ഉണ്ട്‌. അമിതമായ രക്ത പ്രവാഹം നിര്‍ത്താനും, കഫ-പിത്ത രോഗങ്ങള്‍ക്കും കറുക ഉപയോഗിക്കാം.

സംസ്കൃതത്തില്‍ ശതപര്‍വിക, ദുവ, ഭാര്‍ഗവി എന്നൊക്കെ അറിയപ്പെടുന്നു.


[തിരുത്തുക] വിഷ്ണുക്രാന്തി

വിഷ്ണുക്രാന്തി
വിഷ്ണുക്രാന്തി

ശാസ്ത്രീയ നാമം: ഇവോള്‍വുലസ്‌ അള്‍സിനോയിഡ്‌സ്‌

ദേവത: ശ്രീകൃഷ്ണന്‍, ഫലപ്രാപ്തി: വൈഷ്ണേവ പാദലബ്ധി. (ചന്ദ്രന്‍ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു.)

ജ്വര ചികിത്സയ്ക്ക്‌ ഈ സസ്യം ഉപയോഗിക്കുന്നു. പനിയുള്ളപ്പോള്‍ ഇടിച്ചു പിഴിഞ്ഞ നീര്‌ രണ്ടോ, മൂന്നോ ടീസ്പൂണ്‍ കൊടുത്താല്‍ ആശ്വാസം കിട്ടും. ബുദ്ധിമാന്ദ്യം, ഓര്‍മ്മക്കുറവ്‌ എന്നിവയ്ക്ക്‌ സിദ്ധൌഷധം. രക്തശുദ്ധിക്കും, തലമുടി വര്‍ധിപ്പിക്കുന്നതിനും പറ്റിയ ഔഷധമാണിത്‌. നിലത്ത്‌ പടരുന്ന ഈ ചെടിയുടെ പൂക്കള്‍ക്ക്‌ നീല നിറമാണ്‌ . ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും തലമുടി തഴച്ചു വളരാനും ഈ സസ്യം വിശേഷപ്പെട്ടതാണ്‌ .

സംസ്കൃതത്തില്‍ നീല പുഷ്‌പം , ഹരികോന്തിജ എന്നു പേര്‌. കൃഷ്ണക്രാന്തി എന്നും പേരുണ്ട്‌


[തിരുത്തുക] തിരുതാളി

തിരുതാളി
തിരുതാളി

ശാസ്‌ത്രീയ നാമം: ഇപോമോയിയ സെപിയാറിയ

ശ്രീഭഗവതി ദേവത - ഐശ്വര്യം ഫലപ്രാപ്‌തി ശിവന്‍ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു

സ്ക്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം. ഈ വള്ളിച്ചെടിയില്‍ പിങ്ക്‌ നിറത്തിലുള്ള പൂക്കളാണുള്ളത്‌. വന്ധ്യത , പിത്ത രോഗങ്ങള്‍ എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളില്‍ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം.

സംസ്കൃതത്തില്‍ ലക്ഷ്‌മണ എന്ന്‌ പേര്‌.


[തിരുത്തുക] നിലപ്പന

നിലപ്പന
നിലപ്പന

ശാസ്‌ത്രീയ നാമം :കര്‍ക്കുലിഗൊ ഓര്‍ക്കിയോയിഡെസ്‌

ഭൂമിദേവി ദേവത - വിവേകം ഫലപ്രാപ്‌തി - ശ്രീദേവി ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു

ആയുര്‍വേദം ഇത്‌ വാജീകരണത്തിന്‌ ഉപയോഗപ്പെടുത്തുന്നു. മഞ്ഞപ്പിത്തത്തിന്‌ മരുന്നായും ഇത്‌ ഉപയോഗിക്കുന്നു.ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങള്‍ക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌. .

താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളില്‍ സംസ്കൃതത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ ഹിന്ദിയില്‍ മുസ്‌ലി എന്ന്‌ പേര്‍. . നെല്‍പാത എന്നും പേരുണ്ട്‌ .


[തിരുത്തുക] പൂവാംകുരുന്നില

പൂവാംകുരുന്നില
പൂവാംകുരുന്നില

ശാസ്‌ത്രീയ നാമം: വെര്‍ണോനിയ സിനെറിയ

ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേള്‍ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.


പൂവാംകുറുന്തല്‍ എന്നും പേരുണ്ട്‌ -സംസ്കൃതത്തില്‍ സഹദേവീ ശാസ്‌ത്രീയ നാമം: വെര്‍ണോനിയ സിനെറിയ

[തിരുത്തുക] ഉഴിഞ്ഞ

ഉഴിഞ്ഞ
ഉഴിഞ്ഞ

ശാസ്‌ത്ര നാമം:കാര്‍ഡിയോസ്‌ പെര്‍മം ഹലികാകാബം'

യമന്‍ ദേവത - ഇഷ്ടസിദ്ധി ഫലപ്രാപ്‌തി വരുണന്‍ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു

മുടി കൊഴിച്ചില്‍, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌. സുഖപ്രസവത്തിന്‌ ഉത്തമം. മുടി കൊഴിച്ചില്‍, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌.

സംസ്കൃതത്തില്‍ ഇന്ദ്ര വല്ലിയെന്ന്‌ പേര്‌. .

[തിരുത്തുക] മുക്കുറ്റി

പ്രധാന ലേഖനം: മുക്കുറ്റി
മുക്കുറ്റി
മുക്കുറ്റി

ശാസ്‌ത്രീയ നാമം: ബയോഫിറ്റം സെന്‍സിറ്റിവം.

ശ്രീപാര്‍വതി ദേവത - ഭര്‍തൃപുത്രസൌഖ്യം ഫലപ്രാപ്‌തി വിഷ്ണുആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു

ശരീരത്തിനകത്തെ രക്തസ്രാവം, അര്‍ശസ്‌ മതുലായവയ്ക്ക്‌ അത്യുത്തമം. പ്രസവം കഴിഞ്ഞാല്‍ മുക്കുറ്റി ഇടിച്ചു പിഴിഞ്ഞ നീര്‌ കഴിക്കുന്നത്‌ നല്ലതാണ്‌. മുറിവുകള്‍ ഉണങ്ങുന്നതിന്‌ പുറത്ത്‌ ലേപനമായി ഉപയോഗിക്കാം. അകത്തു കഴിക്കുകയും ചെയ്യാം. സമൂലം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ, കഫക്കെട്ട്‌ മുതലായവ ശമിക്കും. വയറളിക്കം, വ്രണങ്ങള്‍ കരിയുന്നതിന്‌ എന്നിവയ്ക്ക്‌ ഉപയോഗിക്കുന്നു.

സംസ്കൃതത്തില്‍ ജലപുഷ്‌പം .

[തിരുത്തുക] കയ്യൂണ്യം

കയ്യൂണ്യം
കയ്യൂണ്യം

ശാസ്‌ത്രീയ നാമം:എക്ലിപ്റ്റ ആല്‍ബ

ശിവന്‍ ദേവത - പഞ്ചപാതകനാശം ഫലപ്രാപ്‌തി ഇന്ദ്രന്‍ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു

ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനനും ഉപകരിക്കും. വാതസംബന്ധമായ സര്‍വ്വരോഗങ്ങള്‍ക്കും അത്യുത്തമം. മുടി തഴച്ചുവളരാന്‍ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വര്‍ദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം. . സംസ്കൃതത്തില്‍ കേശ രാജ, കുന്തള വര്‍ദ്ധിനി എന്നീ പേരുകളില്‍ അറിയപ്പെടുന്നു കൈതോന്നി)


[തിരുത്തുക] ചെറൂള

ചെറൂള
ചെറൂള

ശാസ്‌ത്രീയ നാമം: എര്‍വ ലനേറ്റ

യമധര്‍മ്മന്‍ ദേവത - ആയുസ്സ്‌ ഫലപ്രാപ്‌തി

ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങള്‍ക്ക്‌ മരുന്നായി ഉപയോഗിക്കുന്നു.

സംസ്കൃതത്തില്‍ ഭദ്ര , ഭദൃക


[തിരുത്തുക] മുയല്‍ച്ചെവിയന്‍

മുയല്‍ച്ചെവിയന്‍
മുയല്‍ച്ചെവിയന്‍

ശാസ്‌ത്രീയ നാമം: എമിലിയാ സോങ്കിഫോളിയാ

കാമന്‍ ദേവത - സൌന്ദര്യം ഫലപ്രാപ്‌തി

പരമശിവന്‍ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു

മുയലിന്റെ ചെവിയോട്‌ സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ്‌ ഈ പേര്‌ വീണത്‌. തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത്‌. നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌.


സംസ്കൃതത്തില്‍ചിത്രപചിത്ര, സംഭാരി എന്നാണ്‌ പേര്‌.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu