Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
നെടുംകോട്ട - വിക്കിപീഡിയ

നെടുംകോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 നെടുംങ്കോട്ടയുടെ ഏകദേശ ഭൂപടം
നെടുംങ്കോട്ടയുടെ ഏകദേശ ഭൂപടം

നെടുംകോട്ട ആംഗലേയത്തില്‍ Travancore Lines, ധര്‍മ്മരാജ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ ഭരണ കാലത്ത് മധ്യ കേരളത്തിന് കുറുകേ നിര്‍മ്മിച്ച, ടിപ്പു കോട്ട എന്നും വിളിച്ചിരുന്ന ഇതിന്‍റെ ഒരറ്റം കടലിനേയും മറ്റേ അറ്റം പശ്ചിമഘട്ടത്തിലെആനമലയേയും ബന്ധിപ്പിച്ചു കൊണ്ടാണ് സ്ഥിതി ചെയ്തിരുന്നത്. 40 മുതല്‍ 50 അടിവരെ ഉയരവും ഇതിനുണ്ടായിരുന്നു. 56 കി.മീ. ആണ് ഇതിന്‍റെ നീളം എന്ന് 1926-ല് തിട്ടപ്പെടുത്തുകയുണ്ടായി. [1]

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

 നെടുംങ്കോട്ടയുടെ കോട്ടവാതില്‍ നിന്നിരുന്ന ചാലക്കുടിയിലെ പാലമുറി എന്ന സ്ഥലത്തെ സ്മാരകം, കോട്ടയുടെ അവശിഷ്ടങ്ങളും കാണാം
നെടുംങ്കോട്ടയുടെ കോട്ടവാതില്‍ നിന്നിരുന്ന ചാലക്കുടിയിലെ പാലമുറി എന്ന സ്ഥലത്തെ സ്മാരകം, കോട്ടയുടെ അവശിഷ്ടങ്ങളും കാണാം

ഇപ്പോഴത്തെ കേരളത്തിന്റെ ഭൂരിഭാഗം വടക്കന്‍ പ്രദേശങ്ങളുടേയും അധിപനായിരുന്ന സാമൂതിരിക്ക് കൊച്ചി രാജാക്കന്‍‌മാരുമായിട്ട് നീണ്ട നാളത്തെ ശത്രുത നിലനിന്നിരുന്നു. കൊച്ചിയിലെ രാജവംശത്തിന്റെ സ്വരൂപം ആയിരുന്ന പെരുമ്പടപ്പു പ്രദേശം സാമൂതിരി കീഴടക്കിയിരുന്നു. സാമൂതിരിയുടെ ശക്തിയും പ്രതാപവും വര്‍ധിച്ചപ്പോള്‍, സാമൂതിരി കൊച്ചിക്കും തിരുവിതാംകൂറിനും ഭീഷണീയായിത്തീര്‍ന്നു കൂടാതെ കൊച്ചി രാജ്യത്തിനു നേരെ നിരന്തരമായ ആക്രമണങ്ങളും തുടങ്ങി. മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദര്‍ അലിയും തിരുവിതാംകൂര്‍ ലക്ഷ്യമിട്ടുതുടങ്ങി. ഈ അവസരത്തിലാണ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ധര്‍മ്മരാജ കാര്‍ത്തിക തിരുന്നാളും കൊച്ചി മഹാരാജാവും കൂടി ആലോചിച്ച് ഒരു വന്‍ മതില്‍ പണിയാന്‍ തിരുമാനിച്ചത്. പിന്നീട് സാമൂതിരിയുടെ രാജ്യം മൈസൂരിലെ സൈന്യാധിപനായിരുന്ന ഹൈദരാലി പിടിച്ചടക്കുകയും,കൊച്ചിയും തിരുവിതാംകൂറിനേയും ഒറ്റയടിക്കു കൈയടക്കാന്‍ ശ്രമിച്ച ഹൈദരാലിയുടെ മകന്‍ ടിപ്പുസുല്‍ത്താന് തടയായതു ഈ വന്‍ മതിലാണ്.[2] 1789-ല്‍ ടിപ്പു സുല്‍ത്താന്‍ ‍കൊച്ചിയെ ആക്രമിക്കുന്നതിനായി പുറപ്പെട്ട വഴിയില്‍ പ്രധാന തടസ്സമായിരുന്നത് ചാലക്കുടിക്കടുത്തുള്ള ഈ നെടുങ്കോട്ടയാണ്. ചാലക്കുടിയിലെ മുരിങ്ങൂരിലെ കോട്ടമുറി എന്ന സ്ഥലത്ത വച്ച് നെടുങ്കോട്ടയുടെ മേല്‍ 1790 മാര്‍ച്ച 2 നു ആക്രമണം തുടങ്ങി ഏപ്രില്‍ 21-നാണ് വിജയം കൈവരിച്ചത്.[3] ഈ സ്ഥലം പിന്നീട് കോട്ടമുറി എന്നറിയപ്പെട്ടു. എന്നാല്‍ ബ്രിട്ടീഷുകാര്‍ മൈസൂര്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്നറിഞ്ഞ ടിപ്പു സുല്‍ത്താന്‍ പിന്മാറ്റുകയായിരുന്നു.

[തിരുത്തുക] മതില്‍‍

ഇപ്പോഴുള്ള തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ഈ കോട്ടയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യ്തിരുന്നത്. ഡിലനോയ് എന്ന ഇംഗ്ലീഷ് നിര്‍മ്മാണ വിദഗ്ദ്ധനാണിത് രൂപകല്പനചെയ്യ്‌ത്, തിരിവിതാംകൂറിലെ ദളവ അയ്യപ്പന്‍ മാര്‍‌ത്താണ്ഡന്‍ പിള്ളയുടേയും കൊച്ചിയിലെ മന്ത്രിയായ കോമി അച്ചന്റേയും നേത്രുത്വത്തില്‍ ആയിരുന്നു കോട്ട പണിതത്. ഡിലനോയ് വടക്കന്‍ പറവൂരില്‍ തമ്പടിച്ച് പണിയുടെ മേല്‍നോട്ടം വഹിച്ചു. 1766 ല്‍ ഹൈദരലി കൊച്ചി ആക്രമിച്ചപ്പോഴേക്കും കൊട്ടപണിഞ്ഞു കഴിഞ്ഞിരുന്നു.[4]. ഇടയ്ക്കിടക്ക് കോട്ട വാതിലും അതിനു ചേര്‍ന്ന് ചുറ്റു മതിലും വെടിക്കോപ്പ് ശാലയും നിര്‍മ്മിച്ചിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത്, അവിടവിടെ വരുന്ന പുഴകളും മലകളും ഉള്‍പ്പെടുത്തി പാഴ്ച്ചിലവുകള്‍ ഒഴിവാക്കിക്കൊണ്ടാണ് ഈ കോട്ട പണിതിരിക്കുന്നത്.

[തിരുത്തുക] വിസ്തൃതി

 കോട്ടമുറി എന്ന സ്ഥലത്ത് കോട്ടനിന്നിരുന്ന ഭാഗത്തുകൂടെ ഇന്ന് ദേശീയ പാത 47 കടന്നു പോകുന്നു
കോട്ടമുറി എന്ന സ്ഥലത്ത് കോട്ടനിന്നിരുന്ന ഭാഗത്തുകൂടെ ഇന്ന് ദേശീയ പാത 47 കടന്നു പോകുന്നു

ഈ വന്‍മതില്‍ സമുദ്ര തീരത്തെ പള്ളിപ്പുറം കോട്ടയില്‍ നിന്ന് ആരംഭിച്ച് ചേന്ദമംഗലം പുഴ വരെ എത്തുന്നു. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ കോട്ടയുടെ കോട്ടുമുക്കില്‍ നിന്നും പുനരാരംഭിച്ച് കൊടുങ്ങല്ലൂര്‍ കായലില്‍ എത്തിചേരുന്നു. കായലിന്റെ കിഴക്കേ തീരത്തേ കൃഷ്ണന്‍ കോട്ടയില്‍ നിന്നാണ് വന്‍മതില്‍ അക്ഷരാര്‍ഥത്തില്‍ തുടങ്ങുന്നത്. സമ്പാളൂര്‍ ഗ്രാമത്തില്‍ കൂടി ഇത് പിന്നെ കിഴക്കോട്ട് ചാലക്കുടിയിപ്പുഴ യില്‍ ചെന്ന് മുട്ടുന്നു.പിന്നെ പുഴക്കക്കരെനിന്നും ആനമലയുടെ താഴ്‌വാരം വരെ നീണ്ടുപോകുന്നു. പൊയ്യയില്‍ നിന്നു കോട്ടനിര വടക്കോട്ട് നിങ്ങിക്കൊണ്ടിരുന്നു. പടിഞ്ഞാറു പുഴവഴിക്കുള്ള ശത്രുവിന്‍റെ മാര്‍ഗ്ഗം തടയുന്ന തരത്തില്‍ കരിയാപ്പിള്ളിയിലും പള്ളിപ്പുറം കോട്ടയുടെ കിഴക്കേക്കരയിലും പറവൂറ് തെക്കേഅറ്റത്തു ചാത്തനാട്റ്റും നിര്‍മ്മിച്ചിരുന്ന ംഅറ്റു കോട്ടകള്‍ ഈ കോട്ടയുടെ അനുബന്ധങ്ങളായി പ്രവര്‍ത്തിച്ചു.

[തിരുത്തുക] മറ്റു സവിശേഷതകള്‍

കൊച്ചി സര്‍ക്കാറിന്‍റെ പുരാവസ്തുശാസ്ത്രജ്ഞനായിരുന്ന പി അനുജനച്ചന്‍ 35 മൈല്‍(56 കി.മീ) ദൈര്‍ഘ്യമുള്‍ല ഈ ചരിത്ര സ്മാരകം 1926-ല് 5 ദിവസം കൊണ്ട് നടന്നു കണ്ട് കുറിപ്പുകള്‍ രേഖപ്പെടുത്തുകയുണ്ടായി.[1] നിരവധി കൊത്തളങ്ങള്‍, ഓരോ കി.മീറ്ററും ഇടവിട്ടുപട്ടാള സന്നാഹങ്ങള്‍, തന്ത്ര പ്രധാനസ്ഥലങ്ങളില്‍ മതിലിനോട് ചേര്‍ന്ന് വെടിമരുന്നു കലവറകളും കോട്ടനിരയുടെ ഭാഗമായിരുന്നു.[2] നിശ്ചിതദൂരത്തില്‍ ഇടവിട്ടു വട്ടകോട്ടകളും കോട്ടയുടെ ഭാഗമായിരുന്നു. 56 കി.മീ. നീളവും, 40 മുതല്‍ 50 അടി വരെ ഉയരവും ഉണ്ടായിരുന്ന ഈ കോട്ടയുടെ വടക്കുഭാഗം ചേര്‍ന്ന് ഉടനീളം 16 അടി വീതിയും 20 അടിയോളം ആഴവും ഉള്ള കിടങ്ങും നിര്‍മിച്ചിരുന്നു. കൂടാതെ നട്ടുപിടിപ്പിച്ച മുള്‍ക്കാടുകളും മുളങ്കാടുകളും കൊണ്ടുള്ള മറ്റൊരു കോട്ടയും വടക്കുഭാഗത്തായി കിടങ്ങിനു കാവല്‍ ഉണ്ടായിരുന്നു. സൈന്യത്തിന് ശുദ്ധജലം ലഭിക്കനായി ഇടക്കിടക്ക് കിണറുകള്‍ കുഴിച്ചിരുന്നു. കോട്ടനിരയില്‍ അവിടവിടായി കാണുന്ന കൊത്തളങ്ങള്‍ ഒരു പ്രത്യേകതയായിരുന്നു. ഈ കൊത്തളങ്ങള്‍ ഉയരം കൂടിയ ഭാഗങ്ങളില്‍ പുറത്തേക്ക് തള്ളി നില്‍കുമായിരുന്നു. മുമ്മൂന്നു ഫര്‍ലോങ്ങ് ദൂരത്തില്‍ പട്ടാളക്കരുടീ വ്യൂഹങ്ങള്‍ നിന്നിരുന്നു. യൂറോപ്യന്‍ മാതൃകയില്‍ പണിത ഇത് ഡിലനോയിയുടെ സംഭാവനയാണ്. അവിടവിടെയായി വട്ടക്കോട്ടകളും പട്ടാളക്കാര്‍ക്ക് താമസിക്കാനുള്ള 60-ല് പരം താവളങ്ങളും ഉണ്ടായിരുന്നു. 100-ല് പരം പട്ടാളക്കാര്‍ക്ക് ഒരേ സമയം ഒളിച്ചിരിക്കാന്‍ പറ്റുന്ന ഗുഹ ഈ കോട്ടയുടെ ശില്പ തന്ത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയായിരുന്നു[3]

കേരളത്തിന്‍റെ ചരിത്രം
ഇന്ത്യയുടെ ചരിത്രം
. പ്രാചീന ശിലായുഗം 70,000–3300 BC
· മധ്യ ശിലായുഗം · 7000–3300 BC
. നവീന ശിലായുഗം 3300–1700 BC
. മഹാശില സംസ്കാരം 1700–300 BC
.ലോഹ യുഗം 300–ക്രി.വ.
· ഗോത്ര സംസ്കാരം
.സംഘകാലം
· രാജ വാഴ്ചക്കാലം · 321–184 BC
· ചേരസാമ്രാജ്യം · 230 –ക്രി.വ. 300
· ‍നാട്ടുരാജ്യങ്ങള്‍ · ക്രി.വ.300–1800
· പോര്‍ളാതിരി · 240–550
· നാട്ടുരാജ്യങ്ങള്‍ · 750–1174
· സാമൂതിരി · 848–1279
.ഹൈദരാലി 1700–1770
· വാസ്കോ ഡ ഗാമ · 1490–1596
. പോര്‍ട്ടുഗീസുകാര്‍ 1498–1788
· മാര്‍ത്താണ്ഡവര്‍മ്മ · 1729–1758
. ടിപ്പു സുല്‍ത്താന്‍ 1788–1790
. ഡച്ചുകാര്‍ 1787–1800
. ഈസ്റ്റ് ഇന്ത്യാ കമ്പനി 1790–1947
. സ്വാതന്ത്ര്യ സമരം 1800–1947
മാപ്പിള ലഹള 1921
. ക്ഷേത്രപ്രവേശന വിളംബരം 1936
. കേരളപ്പിറവി 1950
നാട്ടു രാജ്യങ്ങളുടെ ചരിത്രം
കൊടുങ്ങല്ലൂര്‍ · കോഴിക്കോട് · കൊച്ചി
വേണാട് · കൊല്ലം · മലബാര്‍ · തിരുവിതാംകൂര്‍
മറ്റു ചരിത്രങ്ങള്‍
സാംസ്കാരികം · നാവികം · ഗതാഗതം
മതങ്ങള്‍ . ആരോഗ്യം
രാഷ്ട്രീയം · തിരഞ്ഞെടുപ്പ് . ശാസ്ത്ര- സാങ്കേതികം ·
സാംസ്കാരിക ചരിത്രം
ഹിന്ദുമതം · ക്രിസ്തീയ മതം · ക്രൈസ്തവ ചരിത്രം
ഇസ്ലാം മതം . ജൈന മതം ബുദ്ധമതം
സിഖു മതം · നാഴികക്കല്ലുകള്‍
തിരുത്തുക

[തിരുത്തുക] ടിപ്പുസുല്‍ത്താന്റെ അക്രമണം

ടിപ്പു സുല്‍ത്താന്‍ 1789 ല് ആദ്യശ്രമമെന്ന നിലയില്‍ നെടുങ്കോട്ട പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയാണ് ഉണ്ടായത്. 1789 ഡിസംബരീല്‍ തൃശ്ശൂര്‍ എത്തിയ അദ്ദേഹം 24 ന് താഴേക്കാട് എന്ന സ്ഥലത്ത്( ഇന്നത്തെ കല്ലേറ്റുംകരക്കടുത്ത്) തമ്പടിച്ചു. പലിയ പീരങ്കികളും മറ്റും ഉറപ്പിക്കാനുള്ള സന്നഹങ്ങള്‍ ഒരുക്കി. 28ന്‌ രാത്രിയില്‍ അദ്ദേഹം 14000 കാലളോടും 500 വഴിപണിക്കാരോടും ചേര്‍ന്ന് ചുറ്റിത്തിരിഞ്ഞുള്ള വഴിക്ക് ചെറു പുത്തുമല എന്ന ഭാഗത്തെ കോട്ടയുടെ വലത്തുഭാഗത്തേയ്ക്ക് കടക്കാന്‍ ഒരുങ്ങി പുറപ്പെട്ടു. ഇത് കാണീച്ചു കൊടുത്തത് തദ്ദേശവാസിയായ ഒരുത്തനാണ്. 29-നു കാലത്ത് 9 മണിക്ക് കോട്ടയുടെ ഉള്ളില്‍ കടന്നു, എന്നാല്‍ സൈന്യത്തിന് വഴിയൊരുക്കുന്ന ജോലി മന്ദഗതിയിലായതിനാല്‍ സുല്‍ത്താന്‍ നടന്നാണ് പോയത്. സുല്‍ത്താന്‍ വരുന്ന മാത്രയ്ക്ക് തിരുവിതാംകൂര്‍ സൈന്യം ഒഴിഞ്ഞ് ഒഴിഞ്ഞ് പോയിക്കൊണ്ടിരുന്നു. എന്നാല്‍ സൈന്യം അടുത്തെത്തിയപ്പോള്‍ തിരുവിതാംകൂറ് സേന എതിര്‍ക്കാന്‍ തുടങ്ങി. എന്നാല്‍ കോട്ടയുടെ ഒരു ഭാഗത്ത് ഒളിച്ചിരുന്ന തിരുവിതാംകൂര്‍ സേന മൈസൂര്‍ തോക്കു പട്ടാളം ഉള്ളിലേക്ക് കയറിയശേഷം പിറകില്‍ നിന്ന് അപ്രതീക്ഷിതമായി വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഓര്‍ക്കാപ്പുറത്തുള്ള ഈ ഒളിപ്പോര് മൈസൂര്‍പ്പടയെ ശിഥിലമാക്കി. (മുരിങ്ങൂര്‍ ഗ്രാമത്തിലുള്ള ഈ സ്ഥലം ഇന്നും വെടിമറപ്പറമ്പ് എന്നാണ് അറിയപ്പെടുന്നത്) ടിപ്പുവിന്‍റെ സേനാനായകന്‍ കൊല്ലപ്പെട്ടു, സൈന്യം പരക്കം പായാന്‍ തുടങ്ങി. എന്നാല്‍ തിരിച്ചുപോവാനുള്ള വഴി വീതികുറവായതിനാല്‍ കശപിശയാകുകയും പലരും കിടങ്ങിലേക്ക് വീണു മരിക്കുകയും ചെയ്തു. പല്ലക്കുകാര്‍ കിടങ്ങിലേക്ക് വീണതിനാല്‍ ടിപ്പുസുല്‍ത്താനും കിടങ്ങിലേക്ക് വീണു എങ്കിലും ഒരുവിധം രക്ഷപ്പെട്ടു. ഈ സംഭവത്തിനു ശേഷമാണ് അദ്ദേഹത്തിന് മുടന്ത് വന്നതെന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.

ഈ സംഭവത്തിനു ശേഷമാണ് വിഖ്യാതമായ “ഹലാക്കിന്‍റെ കോട്ട” എന്ന് ടിപ്പു സുല്‍ത്താന്‍ വിശേഷണം നല്‍കിയത്. 2000 ത്തോളം മൈസൂര്‍ പട്ടാളക്കാര്‍ മരിച്ചു. തിരുവിതാംകൂറില്‍ 200ഓളം സൈനികരും മരിക്കാനിടയായി. ടിപ്പുവിന്‍റെ 5 വെള്ളക്കാരായ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏതാനും പേരെ പേര്‍തടവുകാരാക്കപ്പെട്ടു. അങ്ങനെ 1790 ജനുവരിയില്‍ അദ്ദേഹം പൂര്‍ണ്ണമായും പിന്വാങ്ങി. എന്നാല്‍ കോട്ട തകര്‍ത്തേ മതിയാവൂ എന്ന അദ്ദേഹം ദൃഡ നിശ്ചയം ചെയ്തു. ശ്രീരംഗപട്ടണം, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പോഷക സേന വരുന്നതു വരെ അദ്ദേഹം വിശ്രമിച്ചു.

1790 ഏപ്രില്‍ 15ന് കൂടുതല്‍ സേനാബലത്തോടു കൂടി പീരങ്കികളും മറ്റും ഉപയോഗിച്ച് ഉഗ്രമായ ആക്രമണം അദ്ദേഹം അഴിച്ചു വിട്ടു. തിരുവിതാംകൂര്‍ സൈന്യം തകര്‍ന്നു തരിപ്പണമായി. കിട്ങ്ങു നികത്തി കോട്ടക്കകത്തേയ്ക്ക് പ്രവേശിച്ചു. ആറു ദിവസം കോണ്ട് ഒരു കിലോമീറ്ററോളം ദൂരത്തില്‍ നെടുങ്കോട്ടയുടെ ഭാഗം ഇടിച്ചു നിരത്തി. കൊടുങ്ങല്ലൂര്‍ക്ക് പിന്തിരിഞ്ഞോടിയ തിരുവിതാംകൂര്‍ സൈന്യത്തെ പിന്തുടര്‍ന്ന് മേയ് 7 കൊടുങ്ങല്ലൂര്‍ കോട്ടയിലും എത്തി. ഒന്നിനു പിറകേ ഒന്നായി മറ്റു അനുബന്ധ കോട്ടകളും പിടിച്ചടക്കി. എന്നാല്‍ തിരുവിതാംകൂര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട് ആലുവാ തീരത്ത് വിശ്രമിക്കുമ്പോള്‍ ഒളിപ്പോരു നടത്താന്‍ തിരുവിതാംകൂര്‍ സൈന്യം ശ്രമിച്ചു. ഭാഗ്യത്തിന് കാലവര്‍ഷം ആരംഭിക്കുകയും പെരിയാര്‍ നദി കുത്തിഒലിച്ച് തീരത്ത് വിശ്രമിച്ചിരുന്ന പടയാളികളെ കൊന്നൊടുക്കി കടന്നു പോക്കുകയും ചെയ്തു. ഏതാണ്ട് ഇതേ സമയത്ത് തിരുവിതാംകൂര്‍ രാജാവിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ഇംഗ്ലീഷ പട്ടാളം ശ്രീരംഗ പട്ടണം ആക്രമിക്കാനൊരുങ്ങി. ഈ വാര്‍ത്തയറിഞ്ഞ് ടിപ്പു ആക്രമണം ഉപേക്ഷിച്ച് മൈസൂര്‍ക്ക് മടങ്ങി.

[തിരുത്തുക] നേടുങ്കോട്ട ഇന്ന്

നെടുങ്കോട്ടയുറ്റെ അവശിഷ്ടങ്ങള്‍ അടുത്ത കാലം വരെ മുകുന്ദപുരം താലൂക്കില്‍ അവിടവിടെയായി കാണാമായിരുന്നു. വട്ടക്കോട്ടയുടെ നാമത്റ്റില്‍ മുകുന്ദപുരം താലൂക്കിലെ കിഴക്കന്‍ മലകളില്‍ നെടുങ്കോട്ടയുടെ ഭാഗങ്ങള്‍ നിലനിന്നിരുന്നു. കല്ലൂര്‍ ഗ്രാമത്തില്‍ പെട്ട പ്രസ്തുത സ്ഥലങ്ങള്‍1908-ല് സര്‍വ്വേ നടക്കുമ്പോള്‍ സം‍രക്ഷിത വനങ്ങള്‍ ആയിരുന്നു. എന്നാല്‍ പിന്നീടുണ്ടായ പുറമ്പോക്ക് കയ്യേറ്റങ്ങളുടെ ഫലമായി മിക്ക സ്ഥലങ്ങളും മാഞ്ഞു പോകാനിടയായി. എങ്കിലും ചാലക്കുടി-അഞ്ചല്‍ റൊഡിലുള്‍ല ചില ഭാഗങ്ങളില്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു വകുപ്പ് സം‍രക്ഷിത പ്രദേശമായി നിലനിര്‍ത്തിയിരിക്കുന്നു.

[തിരുത്തുക] പ്രമാണാധാരസൂചി

  1. http://www.voiceofdharma.com/books/tipu/appe02.htm
  2. ഹലാക്കിന്റെ കോട്ട (പിശാചിന്‍റെ കോട്ട) എന്നു ടിപ്പു വിശേഷിപ്പിച്ചതായി ഗ്രന്ഥകാരന്‍ ശ്രീ വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992.
  3. എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 154; നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988
  4. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ - തൃശൂര്‍ ജില്ല, പേജ് 74,കേരള സാഹിത്യ അക്കാദമി, 2003

[തിരുത്തുക] കുറിപ്പുകള്‍

  •   The Rampart and the ditch are still visible." Report of the Adminsitration of the public works department in the cochin state 1091 M.E. Govt. Press, Ernakulam. 1917
  •   ഏ.ഡി 1761 നോടടുപ്പിച്ച് മൈസൂര്‍ ആക്രമണത്തെ തടുക്കാന്‍ മുകുന്ദപുരം താലൂക്കില്‍ കൃഷ്ണങ്കോട്ട മുതല്‍ ആനമല വരെ 35 മൈല്‍ നീളത്തില്‍ കെട്ടിയിരുന്ന ചരിത്രപ്രസിദ്ധമായ നെടുങ്കോട്ടയുടെ ഭാഗമാണ് പ്രസ്തുത ഗുഹ. . കൊച്ചിയിലെ പുരാവസ്തു ഗവേഷകനായിരുന്ന പിപ്. അനുജന്‍ ഈ കോട്ടയിലൂടെ അഞ്ചു ദിവസം കോണ്ട് യാത്ര നടത്തി. 100-ല് പരം പട്ടാളക്കാര്‍ക്ക് ഒരേ സമയം ഒളിച്ചിരിക്കാന്‍ പറ്റുന്ന ഗുഹ ഈ കോട്ടയുടെ ശില്പ തന്ത്രത്തിന്‍റെ പ്രത്യേകതയായിരുന്നു..... നിര്‍മ്മാണച്ചെലവിന്‍റെ ഒരംശം കൊച്ചിയും മറ്റേത് തിരുവിതാംകൂറും വഹിച്ചു. 1789- ല് ടിപ്പു 700 ലധികം പട്ടാളക്കാരുമായി വന്ന് താഴേക്കാട് എന്ന സ്ഥലത്ത് തമ്പടിച്ചു. ഡിസംബര്‍ 19 നു കോട്ടയുടെ മര്‍മ്മപ്രധാനമായ ഭാഗം ഭേദിച്ചു ഇതാണ് കോട്ടമുറി... ഗുഹാമുഖം പിന്നീട് കാലക്രമത്തില്‍ നികന്നു പോയതാണ്... വിവികെ വാലത്ത് റിസര്‍ച്ച് സ്കോളര്‍ കേരള സാഹിത്യ അക്കാഡമി. തൃശ്ശൂര്‍ -1 മാതൃഭൂമി 1978 ജൂലൈ 6. വ്യാഴാഴ്ച
  •   കോട്ട കണ്ടെത്തി.. മാള ജൂണ്‍ 19- കൃഷ്ണന്‍ കോട്ട എന്ന സ്ഥലത്ത് ചേര്‍മാന്‍ തുരുത്തി ഔസോ എന്നയാളുടെ പുരയീടത്തിന്‍റെ അടിയില്‍ ഒരു വലിയ ഗിഹ കണ്ടെത്തി... അനവധിയാളുകള്‍ സ്ഥലം സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.. സ്വ. ലേ. മാതൃഭൂമി 1978 ജൂണ്‍ 20


കേരളത്തിലെ കോട്ടകള്‍

കൊടുങ്ങല്ലൂര്‍ കോട്ടചന്ദ്രഗിരി കോട്ട‍‍തലശ്ശേരി കോട്ടപള്ളിപ്പുറം കോട്ടപാലക്കാട് കോട്ടപൊവ്വല്‍ കോട്ട‍ബേക്കല്‍ കോട്ട‍സെന്റ് ആഞ്ജലോ കോട്ട‍ഹോസ്ദുര്‍ഗ്ഗ് കോട്ട‍നെടുങ്കോട്ട• കൊച്ചി കോട്ട • പറവൂര്‍ കോട്ട• തൃശ്ശൂര്‍ കോട്ട‍

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu